Follow Us On

29

March

2024

Friday

  • കൂരിരുട്ടിലെ പ്രകാശം അണച്ചു കളയരുത്

    കൂരിരുട്ടിലെ പ്രകാശം അണച്ചു കളയരുത്0

    ആദിമ നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ സമൂഹം തിരിച്ചറിഞ്ഞിരുന്നത് അവർ ജീവിതത്തിലെ ചില പ്രത്യേകതകൾ മൂലമായിരുന്നു. അങ്ങനെ അവർ സമൂഹത്തെ ചിന്തിപ്പിക്കുന്നവരായി മാറി. ജീവിതത്തിൽ പുലർത്തിയ മൂല്യങ്ങളും ജീവിതരീതികളുമായിരുന്നു അവരെ വേറിട്ടുനിർത്തിയത്. സ്‌നേഹവും പങ്കുവയ്ക്കലും തുടങ്ങി സാധാരണ കാര്യങ്ങളിൽ അസാധാരണമായ രീതിയിൽ ചെയ്തപ്പോഴാണ് അവർ വ്യത്യസ്തരായത്. സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളൊന്നും ആയിരുന്നില്ലത്. മറിച്ച്, ക്രിസ്തീയ മൂല്യങ്ങളിൽ ഊന്നിയുള്ള ജീവിതമായിരുന്നു അവരുടേത്. എന്നാൽ, കാലം കഴിഞ്ഞപ്പോൾ ആ വ്യതിരിക്തതക്ക് മങ്ങലേറ്റുതുടങ്ങി. സമൂഹത്തിൽ വ്യത്യസ്തരാകാൻ സമൂഹമെന്ന നിലയിൽ ക്രൈസ്തവർക്ക് പലപ്പോഴും

  • കാരുണ്യം  പ്രവൃത്തികളിൽ  നിറയട്ടെ!

    കാരുണ്യം പ്രവൃത്തികളിൽ നിറയട്ടെ!0

    ചില അനുഭവങ്ങൾ മനസിൽനിന്നും മാഞ്ഞുപോകില്ല. ബാല്യത്തിൽ ഉണ്ടായ ചില സംഭവങ്ങൾ വാർധക്യത്തിൽപ്പോലും ഓർക്കാറുണ്ടല്ലോ. അങ്ങനെയെങ്കിൽ ഇമ്മാനുവേൽ എന്ന പത്തുവയസുകാരന് ഫ്രാൻസിസ് മാർപാപ്പയെ ഇനിയൊരിക്കലും മറക്കാൻ കഴിയില്ല. ഏതാനും ആഴ്ചകൾക്കുമുമ്പാണ് റോമിന് പ്രാന്തപ്രദേശത്തുള്ള ഇടവകയിൽ മാർപാപ്പ സന്ദർശനത്തിന് എത്തിയത്. അതിനിടയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിലായിരുന്നു ഇമ്മാനുവേൽ തന്റെ സംശയവുമായി എഴുന്നേറ്റത്. തന്നെ ഏറെ അലട്ടിയിരുന്ന ചോദ്യം ചോദിക്കുവാൻപോലും കഴിയാതെ വിങ്ങിപ്പൊട്ടിനിന്ന അവനെ സ്‌നേഹത്തോടെ അടുത്തേക്ക് വിളിച്ചിട്ട് മാർപാപ്പ പറഞ്ഞു, ”മോനെ നിന്റെ ചോദ്യം എന്റെ ചെവിയിൽ ചോദിക്കൂ.”

  • വിശ്വാസത്തിന്റെ  നൈജീരിയൻ മാതൃക

    വിശ്വാസത്തിന്റെ നൈജീരിയൻ മാതൃക0

    ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു ബൊക്കോ ഹറാം തീവ്രവാദികൾ നൈജീരിയയിലെ ഒരു സ്‌കൂളിൽനിന്നും 110 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഗവൺമെന്റുമായി നടത്തിയ ചർച്ചകളെ തുടർന്ന് ഏതാനും ആഴ്ചകൾക്ക്മുമ്പ് അവരെ മോചിപ്പിക്കാൻ ഭീകരർ തയാറായി. തിരികെ പോരുവാനായി ട്രക്കിൽ കയറുന്നതിനിടയിൽ അക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഏക ക്രൈസ്തവ വിശ്വാസിയായ പെൺകുട്ടിയോട് തങ്ങളുടെ വിശ്വാസം സ്വീകരിക്കുവാൻ ഭീകരർ ആവശ്യപ്പെട്ടു. എന്നാൽ, ലിയ ഷാരിബു എന്ന 15-കാരി അതിനു തയാറായില്ല. കൂട്ടുകാരികൾ അവളോട് തല്ക്കാലത്തേക്ക് എങ്കിലും അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അവൾ അതിന് ഒരുക്കമായിരുന്നില്ലെന്നുമാത്രമല്ല, വിശ്വാസം

  • സോഷ്യൽ മീഡിയകളെ ഫലപ്രദമായി ഉപയോഗിക്കണം

    സോഷ്യൽ മീഡിയകളെ ഫലപ്രദമായി ഉപയോഗിക്കണം0

    സോഷ്യൽ മീഡികൾക്ക് നിർണായകമായ സ്വാധീനമുള്ള കാലമാണിത്. ജനങ്ങൾക്ക് നിർഭയമായി പ്രതികരിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ലഭിച്ച അപൂർവവേദി. സോഷ്യൽ മീഡിയകളുടെ അഭിപ്രായങ്ങളെ അവഗണിച്ച് ഗവൺമെന്റുകൾക്കുപോലും മുമ്പോട്ടുപോകാൻ കഴിയാത്ത സാഹചര്യം. മാധ്യമങ്ങളിൽ ഒരു വാർത്ത പുറത്തുവരണമെങ്കിൽ നിരവധി ഘട്ടങ്ങളുണ്ട്. അവിടെ അതിന്റെ യാഥാർത്ഥ്യം ഉറപ്പുവരുത്താൻ എപ്പോഴും ശ്രമിക്കും. മാധ്യമങ്ങൾ വാണിജ്യതാല്പര്യങ്ങളുടെ പേരിൽ വാർത്തകൾ തമസ്‌ക്കരിക്കുന്നു എന്നൊക്കെയുള്ള ആക്ഷേപങ്ങളും ഉയരാറുണ്ട്. പത്രങ്ങൾക്ക് ഉള്ളത്ര സമയമോ സാഹചര്യമോ ദൃശ്യമാധ്യമങ്ങൾക്ക് ലഭിക്കാത്തതിനാൽ ചില വാർത്തകളുടെ പേരിൽ അവർക്ക് പഴികേൾക്കേണ്ടി വന്നിട്ടുണ്ട്. കനത്ത മത്സരം നടക്കുന്നതിനാൽ

  • മറ്റുള്ളവരുടെ വിശപ്പിനു നേരെ മുഖം തിരിക്കരുത്

    മറ്റുള്ളവരുടെ വിശപ്പിനു നേരെ മുഖം തിരിക്കരുത്0

    മണ്ണുവാരിത്തിന്ന് വിശപ്പടക്കേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ച് ആർക്കും ചിന്തിക്കാൻ കഴിയില്ല. അങ്ങനെയൊരവസ്ഥ ഒരാൾക്കെങ്കിലും ഉണ്ടായാൽ നമ്മുടെ മനുഷ്യത്വവും സഹാനുഭൂതിയുമെല്ലാം പാഴ്‌വാക്കുകളായി മാറും. അപരിചിതരോടും നിരാലംബരോടും കാണിക്കുന്ന കാരുണ്യമാണ് നമ്മിലെ യഥാർത്ഥ മനുഷ്യസ്‌നേഹിയെ പുറത്തുകൊണ്ടുവരുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു തമിഴ്‌നാട്ടിലെ തേനിയിൽനിന്നും ജോലി അന്വേഷിച്ച് എത്തിയ ഗുരുസ്വാമിയെന്ന 53-കാരന് എരുമേലി ബസ് സ്റ്റാന്റിൽവച്ച് മണ്ണു വാരിത്തിന്ന് വിശപ്പടക്കേണ്ട അവസ്ഥ ഉണ്ടായത്. അതു കണ്ട് പലരും വിചാരിച്ചത് അയാൾ മാനസിക രോഗിയായിരിക്കുമെന്നായിരുന്നു. എന്നാൽ, ചില മനുഷ്യസ്‌നേഹികൾ അടുത്തുചെന്ന് വിവരം തിരക്കിയപ്പോഴാണ് യഥാർത്ഥ വസ്തുതകൾ

  • അമേരിക്കൻ പ്രസിഡന്റിനെ  ചിന്തിപ്പിച്ച ഫോട്ടോ

    അമേരിക്കൻ പ്രസിഡന്റിനെ ചിന്തിപ്പിച്ച ഫോട്ടോ0

    ”ഒരു ഡോക്ടർ ദുഷിച്ചാൽ അത് അയാൾ ശുശ്രൂഷിക്കുന്ന രോഗികളുടെ ദുര്യോഗമായിരിക്കും. ഒരു എഞ്ചിനീയർ ദുഷിച്ചാൽ അത് അയാളുടെ ഉപഭോക്താക്കളുടെ ദുർഗതിയായിരിക്കും. ഒരു മാധ്യമം ദുഷിച്ചാൽ അതു തലമുറകളുടെ ദുരന്തമായിരിക്കും.” ഇത് മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷന്റെ പ്രശസ്തമായ വാക്കുകളാണ്. മാധ്യമങ്ങളുടെ ശക്തിയും പ്രാധാന്യവും അതിന്റെ സംഹാര ശേഷിയുമാണ് ഈ വാക്കുകൾ അടിവരയിടുന്നത്. നിക് ഉട്ട് എന്ന ലോക പ്രശസ്ത ഫോട്ടോഗ്രാഫർ കേരളം സന്ദർശിച്ച് മടങ്ങിയത് ഏതാനും ആഴ്ചകൾക്കുമുമ്പായിരുന്നു. സന്ദർശനത്തോടനുബന്ധിച്ച് അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകളും ഫീച്ചറുകളും പത്രങ്ങളിൽ വന്നിരുന്നു.

  • ക്ഷമയുടെ സുഗന്ധം  ഈസ്റ്ററിലേക്ക് എത്തട്ടെ!

    ക്ഷമയുടെ സുഗന്ധം ഈസ്റ്ററിലേക്ക് എത്തട്ടെ!0

    ഹൃദയം തകർക്കുന്ന വേദനയുടെ നടുവിലും അതിന് കാരണക്കാരനായ വ്യക്തിയുടെ കുടുംബത്തെക്കുറിച്ച് കാരുണ്യത്തോടെ ചിന്തിക്കാൻ കഴിയുക മാനുഷികമല്ല, ദൈവികമാണ്. മലയാറ്റൂർ കുരിശുമുടിയിൽ കുത്തേറ്റ് മരിച്ച ഫാ. സേവ്യർ തേലക്കാടിന്റെ അമ്മ ത്രേസ്യാമ്മ മകന്റെ ഘാതകനോട് ക്ഷമിക്കുക മാത്രമല്ല, ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പൊതുവെ ഉണ്ടാകുന്നത് പ്രതികാര ചിന്തകളായിരിക്കും. അതിൽ നിന്നും മറിച്ചു സംഭവിച്ചതുകൊണ്ടാണ് ആ അമ്മയുടെ സന്ദർശനം വലിയ വാർത്തയായി മാറിയത്. ഭർത്താവ് നടത്തിയ കൊലപാതകത്തിൽ യഥാർത്ഥത്തിൽ തളർന്നുപോയത് അയാളുടെ

  • ദയാവധം ഉയർത്തുന്ന  ചോദ്യങ്ങൾ

    ദയാവധം ഉയർത്തുന്ന ചോദ്യങ്ങൾ0

    ഒരു വ്യക്തിയുടെ ചിന്താഗതികളെ മാറ്റിമറിക്കുന്നതിൽ പ്രായത്തിന് വലിയ പങ്കുണ്ട്. മുപ്പതുകളിൽ ചിന്തിക്കുന്നതായിരിക്കില്ല 50-കളിൽ എത്തുമ്പോൾ. പ്രായം 75-ലേക്ക് എത്തുമ്പോഴായിരിക്കും പണ്ട് താൻ ചിന്തിച്ചിരുന്ന പലതിന്റെയും പൊള്ളത്തരം മനസിലാകുക. എന്തിനെയും നേരിടാനുള്ള ചങ്കൂറ്റമുണ്ടെന്ന് അഭിമാനിച്ചിരുന്ന പലരും ആ ബോധ്യങ്ങൾ തെറ്റായിരുന്നു എന്ന് തിരിച്ചറിയുന്നത് പിന്നീടായിരിക്കും. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്കും ഇതു ബാധകമാണ്. ദയാവധത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധി വിലയിരുത്തുമ്പോൾ പരിഗണക്കപ്പെടേണ്ട വിഷയങ്ങളാണ് പ്രായത്തിനനുസരിച്ച് ജീവിത വീക്ഷണങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. പരോക്ഷമായ ദയാവധത്തെ സാധൂകരിച്ച് രാജ്യത്തെ പരമോന്നത നീതിപീഠം വിധി പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ

Don’t want to skip an update or a post?