Follow Us On

22

February

2024

Thursday

 • ആരാധനക്രമ സംഗീതം: സിംപിൾ & പവർഫുൾ!

  ആരാധനക്രമ സംഗീതം: സിംപിൾ & പവർഫുൾ!0

  ആരാധനാക്രമ സംഗീതത്തിന് നൽകേണ്ട പ്രസക്തിയെ കുറിച്ച് ബൈബിളിന്റെയും സഭാപ~നങ്ങളുടെയും അടിസ്ഥാനത്തിൽ വിചിന്തനം ചെയ്യുന്നതിനൊപ്പം ദൈവാലയ സംഗീതം എപ്രകാരമാകണമെന്നും അതിൽ വിശ്വാസീസമൂഹവും ഗായകസംഘവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നു ലേഖകൻ. ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ വിലമതിക്കാൻ കഴിയാത്ത അമൂല്യനിധി എന്നാണ് സാർവത്രികസഭയുടെ ആരാധനാക്രമ സംഗീത പാരമ്പര്യത്തെ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് (ആരാധനക്രമം,112). സാർവത്രികസഭ എന്നു പറയുമ്പോൾ വിവിധ വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണല്ലോ. ആയതിനാൽ ഓരോ വ്യക്തിഗത സഭകളുടെയും ആരാധനാക്രമ സംഗീതപാരമ്പര്യവും സംരക്ഷിക്കപ്പെടേണ്ട അമൂല്യനിധിതന്നെയാണ്. ആരാധനാക്രമ സംഗീതം വിശ്വാസികളുടെ ഭക്തിയും

 • മൂലകോശ ഗവേഷണം: സഭ അനുകൂലം പക്ഷേ, പ്രതികൂലം!

  മൂലകോശ ഗവേഷണം: സഭ അനുകൂലം പക്ഷേ, പ്രതികൂലം!0

  മൂലകോശ ഗവേഷണത്തെ സഭയുടെ നിലപാട് അനുകൂലമോ പ്രതികൂലമോ? ഉത്തരം എത്രപേർക്ക് അറിയാം. സഭ പിന്തുണയ്ക്കുന്നുണ്ട് അതോടൊപ്പം പ്രതികൂലിക്കുന്നുമുണ്ട്. മൂലകോശ ഗവേഷണത്തെ കുറിച്ച് വിശ്വാസി അറിയേണ്ട സുപ്രധാന വിവരങ്ങൾ പങ്കുവെക്കുകയാണ് ലേഖകൻ.   സെബിൻ എസ്. കൊട്ടാരം മാനവരക്ഷയ്ക്കുവേണ്ടിയാണ് മനുഷ്യപുത്രൻ ലോകത്തിനു സ്വയം ബലിയായി നൽകിയത്. അതൊരു സ്വയം സമർപ്പണമായിരുന്നു. എന്നാൽ, ഒരാളുടെ നേട്ടത്തിനു വേണ്ടി മറ്റുള്ളവരെ കുരുതി കൊടുത്താൽ അത് അധാർമികവും എതിർക്കപ്പെടേണ്ടതും തന്നെ. അത്തരമൊരു അവസ്ഥയിലേക്കാണ് ഇന്ന് വിവാദമായി മാറി മൂലകോശ ഗവേഷണങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്.

 • ഹൃത്തിലുള്ള വിശ്വാസമാണ് പരമപ്രധാനം

  ഹൃത്തിലുള്ള വിശ്വാസമാണ് പരമപ്രധാനം0

  ഈശോയുടെസ്വർഗാരോഹണ തിരുനാളിന് (മേയ് 30 ) സഭ ഒരുങ്ങുമ്പോൾ, വിശ്വാസജീവിതത്തിൽ പുലർത്തേണ്ട സുപ്രധാന മനോഭാവം എന്താവണം എന്ന് ഉദ്‌ബോധിപ്പിക്കുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനവും വരാനിരിക്കുന്ന നിത്യജീവിതത്തിന്റെ അച്ചാരവുമാണ് ഈശോയുടെ ഉയിർപ്പും സ്വർഗാരോഹണവും. വിശുദ്ധ ലൂക്കായുടെ സുവിശേഷം 24:5-6ൽ വായിക്കുന്നു: ‘ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല. ഉയിർപ്പിക്കപ്പെട്ടു.’ ശൂന്യമായ കല്ലറയുടെ മുമ്പിൽ കരഞ്ഞുകൊണ്ടുനിന്ന സ്ത്രീകൾക്ക് കിട്ടിയ സന്ദേശമാണിത്. ഈശോയുടെ കുരിശുമരണം ശിഷ്യന്മാർക്ക് വലിയ ഇടർച്ചപോലെയായിരുന്നു. അവിടുത്തെ വിധിയിലും

 • കുമ്പസാരത്തിന്റെ മാഹാത്മ്യം

  കുമ്പസാരത്തിന്റെ മാഹാത്മ്യം0

  പാപികളായ നമുക്ക് പശ്ചാത്തപിച്ചും ദൈവകൃപയില്‍ ആശ്രയിച്ചും പാപമോചനം പ്രാപിക്കാനുള്ള ഉപാധിയാണ് സഭയിലുള്ള വിശുദ്ധ കുമ്പസാരം എന്ന കൂദാശ. കുമ്പസാരത്തിന്റെ പ്രസക്തി ചോദ്യം ചെയ്തുകൊണ്ടുള്ള ചര്‍ച്ചകളും ലേഖനങ്ങളും അഭിപ്രായപ്രകടനങ്ങളും ചിലരില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിച്ചെന്നുവരാം. എന്നാല്‍ വിശ്വാസികളായ നാം കുമ്പസാരത്തിന്റെ സ്വഭാവവും പ്രാധാന്യവും ശരിയായവിധം മനസിലാക്കണം. ഈ കൂദാശ അടുക്കലടുക്കല്‍ സ്വീകരിച്ച് ജീവിതം കൂടുതല്‍ വിശുദ്ധമാക്കണം. പാപവിമോചകനായാണ് ഈശോ ഈ ലോകത്തിലേക്ക് വന്നത്. ”അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍” എന്നായിരുന്നു ഈശോയുടെ ശുശ്രൂഷകളുടെ തലവാചകം (മര്‍ക്കോ. 1:15). ഈശോ അനേകം

 • സാന്ത്വനത്തിന്റെ കരസ്പര്‍ശമായി സ്‌നേഹതീരം

  സാന്ത്വനത്തിന്റെ കരസ്പര്‍ശമായി സ്‌നേഹതീരം0

  മാനസിക രോഗികള്‍ അവഗണിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ അവര്‍ക്കുവേണ്ട മരുന്നും സ്‌നേഹവും പരിചരണവും നല്‍കി സാന്ത്വനത്തിന്റെ കരസ്പര്‍ശമുള്ള ഒരഭയകേന്ദ്രമാണ് സ്‌നേഹതീരം. പേരിനെ അന്വര്‍ത്ഥമാക്കുന്നതുപോലെ, അനാഥരും ആലംബഹീനരുമായ മാനസിക രോഗികള്‍ക്ക് സ്‌നേഹം നല്‍കി പുതുജീവന്‍ നല്‍കുന്ന സ്ത്രീകളുടെ ഒരഭയകേന്ദ്രം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവരാണ് ഇവിടുത്തെ അന്തേവാസികള്‍. സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി എന്ന സന്യാസ സമൂഹത്തിന്റെ മദര്‍ ജനറാളായ സിസ്റ്റര്‍ റോസ്‌ലിനാണ് ഈ സ്ഥാപനത്തിന്റെ ഉപജ്ഞാതാവും ഇപ്പോഴത്തെ ഡയറക്ടറും. തെരുവില്‍ അനാഥരായി അലയുന്ന മാനസിക രോഗികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുക എന്നതാണ്

 • അമ്മമൊഴികളിലെ ആത്മീയസമ്പത്ത്

  അമ്മമൊഴികളിലെ ആത്മീയസമ്പത്ത്0

  പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ സഭയും വിശുദ്ധ കുര്‍ബാനയും എന്ന ചാക്രികലേഖനത്തില്‍ പരിശുദ്ധ അമ്മയെപ്പറ്റി കുറിക്കുമ്പോള്‍ ഇപ്രകാരം പറയുന്നു: നിന്നെ അനുധാവനം ചെയ്യാന്‍ അവളെ അനുവദിക്കുക എന്ന്. ക്രൈസ്തവന്റെ വിശ്വാസയാത്രയില്‍ ശക്തമായ സാന്നിധ്യമാണ് പരിശുദ്ധ അമ്മ. കദനം കിനിയുന്ന അനുദിന ജീവിതത്തില്‍ അമ്മസാന്നിധ്യത്തോളം ആശ്വാസം നല്‍കുന്ന എന്താണുള്ളത്? പിറവികൊണ്ട നാളുമുതല്‍ ഇന്നുവരെയും ഇത്രകണ്ട് ബലപ്പെടുത്തിയിട്ടുള്ള സാന്നിധ്യം അമ്മസാന്നിധ്യമല്ലാതൊന്നുമില്ല. വിളി ജീവിതത്തിന്റെ വഴിത്താരകളെ സ്‌നേഹിച്ചിറങ്ങിയപ്പോള്‍ ഉള്ളു തേങ്ങിയത് അമ്മയുടെ സാന്നിധ്യത്തിന്റെ സാമീപ്യക്കുറവിനെ ഓര്‍ത്തുതന്നെയായിരുന്നു ഏറെയും. അസ്വസ്ഥതയുടെ ആദ്യനാളുകളില്‍

 • വിശുദ്ധ നിരയിലെത്തിയ പോള്‍ ആറാമന്‍ പാപ്പയോടൊപ്പം…

  വിശുദ്ധ നിരയിലെത്തിയ പോള്‍ ആറാമന്‍ പാപ്പയോടൊപ്പം…0

  മാനവവംശത്തിന്റെ വളര്‍ച്ചാഗതിയെ ഏറെ സ്വാധീനിച്ച ഒരു കാലഘട്ടമായിരുന്നു ഇരുപതാം നൂറ്റാണ്ട്. ലോകമഹായുദ്ധങ്ങള്‍ മനസ്സാക്ഷിക്കു നേരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ നിരവധിയായിരുന്നു. വിശ്വമാനവികതയെ കൊട്ടിഘോഷിച്ച സംസ്‌ക്കാരങ്ങള്‍ക്കേറ്റ ആഘാതമായി ലോകമഹായുദ്ധങ്ങള്‍ അരങ്ങേറിയശേഷം കാഴ്ച്ചപ്പാടുകള്‍തന്നെ മാറിമറിഞ്ഞു. സഭയിലും നവീകരണത്തിന്റെ പൊന്‍കിരണങ്ങള്‍ പ്രശോഭിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സമ്മാനിച്ച നവീനത്വത്തോടൊപ്പം പണ്ഡിതരും വിശുദ്ധരുമായ മാര്‍പാപ്പമാരുടെ തേജസാര്‍ന്ന നേതൃത്വം സഭയെ കൂടുതല്‍ അലംകൃതയാക്കി. വിശുദ്ധ പത്താം പീയുസും വിശുദ്ധ ജോണ്‍ 23 മനും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പോള്‍ ആറാമന്‍

 • ചെങ്കടലില്‍ പാതയൊരുക്കിയ ദൈവം

  ചെങ്കടലില്‍ പാതയൊരുക്കിയ ദൈവം0

  ശാലോം മാസികയുടെ ആരംഭം മുതലുള്ള ഒരു ഏജന്റാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ദൈവം ചെയ്തത് മഹാ കാരുണ്യമാണ്. എല്ലാത്തിനും ദൈവത്തിന് നന്ദി! 2018 ജൂലൈ 16-ന് എന്റെ പേരക്കിടാവിന്റെ മനസമ്മതം നിശ്ചയിച്ചു. മഴക്കാലമായതിനാല്‍ മഴ ഉണ്ടാകുമെന്ന ഭയം ഉണ്ടായിരുന്നു. എങ്കിലും ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടായിരുന്നതിനാല്‍ തിയതി മാറ്റി വയ്ക്കാനും കഴിയുമായിരുന്നില്ല. ഏക ആശ്വാസം അന്ന് കര്‍മലമാതാവിന്റെ തിരുനാള്‍ ആണെന്നതു മാത്രമായിരുന്നു. അമ്മയുടെ മാധ്യസ്ഥം തീര്‍ച്ചയായും ഉണ്ടാകും എന്ന് ഉറപ്പായും വിശ്വസിച്ചു. ഒമ്പതാം തിയതി മുതല്‍ ശക്തമായ

Don’t want to skip an update or a post?