Follow Us On

22

February

2024

Thursday

 • കുമ്പസാരം വിശുദ്ധം: ജല്പ്പനങ്ങൾ അരുത്

  കുമ്പസാരം വിശുദ്ധം: ജല്പ്പനങ്ങൾ അരുത്0

  വിശുദ്ധ കൂദാശയായ കുമ്പസാരം നിറുത്തലാക്കണമെന്ന ദേശീയവനിതാ കമ്മീഷൻ അധ്യക്ഷ ശുപാർശചെയ്ത പശ്ചാത്തലത്തിൽ, വിശ്വാസീസമൂഹം മാത്രമല്ല, ഇതര വിശ്വാസികളും അറിയാൻ ചില കാര്യങ്ങൾ പങ്കുവെക്കുന്നു തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംബ്ലാനി. ദേശീയവനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ കുമ്പസാരം എന്ന കൂദാശയെക്കുറിച്ച് നടത്തിയ പരാമർശം അത്യന്തം അപലപനീയമാണെന്ന് പറയാതെ വയ്യ. ക്രൈസ്തവർ പാരമ്പര്യമായി ആചരിക്കുന്ന വിശുദ്ധ കുമ്പസാരം എന്ന കൂദാശ നിർത്തലാക്കണമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രിയോടും പ്രധാനമന്ത്രിയോടും ശുപാർശ ചെയ്യുക എന്ന ഹീനകൃത്യമാണ് അവർ ചെയ്തത്.

 • യുവജനത്തിന് മൂന്ന് പേപ്പൽ ആഹ്വാനം

  യുവജനത്തിന് മൂന്ന് പേപ്പൽ ആഹ്വാനം0

  അർജന്റീനിയൻ ദേശീയ യുവജന സംഗമത്തിന് വീഡിയോയിലൂടെ ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശം ലോകജനതയ്ക്ക് ഒന്നടങ്കമുള്ള ആഹ്വാനമാണ്. ആർജവത്തോടെ പാപ്പ പങ്കുവെച്ചത് സാന്നിധ്യം, കൂട്ടായ്മ, ദൗത്യം എന്നിങ്ങനെ മൂന്നു കാര്യങ്ങളാണ്. പ്രസ്തുത ആഹ്വാനത്തിന്റെ പ്രസക്ത ഭാഗങ്ങൾ. പ്രധാനം സാന്നിധ്യം ചരിത്രത്തിൽ ജീവിക്കുകയും തന്റെ സാന്നിധ്യം ലോകത്തെ അറിയിക്കുകയും ചെയ്ത ക്രിസ്തു യുവജനങ്ങളുടെ ജീവിതത്തിൽ സന്നിഹിതനാണ്. നാം അവിടുത്തെ അറിഞ്ഞില്ലെങ്കിലും മറന്നുപോയാലും അവിടുന്നു നമ്മെ കൈവെടിയില്ല. യേശുവിനെ വിട്ടകന്നുപോയ എമാവൂസിലെ രണ്ടു ചെറുപ്പക്കാരുടെ പക്കലേയ്ക്ക് ക്രിസ്തു അന്വേഷിച്ചു ചെന്ന സംഭവം

 • കുമ്പസാരത്തിന്റെ മൂല്യം പഠിക്കാം, പങ്കുവെക്കാം

  കുമ്പസാരത്തിന്റെ മൂല്യം പഠിക്കാം, പങ്കുവെക്കാം0

  കുമ്പസാരത്തിനെതിരെ  കടന്നാക്രമണങ്ങൾ വർദ്ധിക്കുന്ന  പശ്ചാത്തലത്തിൽ, കുമ്പസാരമെന്ന കൂദാശയുടെ മൂല്യത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാനും പങ്കുവെക്കാനും വിശ്വാസികൾ തയാറാകണമെന്ന് ഓർമിപ്പിക്കുന്നു കാഞ്ഞിരപ്പിള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. ഇനിയും തെളിയിക്കപ്പെടാനുള്ള ഒറ്റപ്പെട്ട കുറ്റകൃത്യത്തിന്റെ പേരിൽ കുമ്പസാരമെന്ന കൂദാശ വിചാരണയ്ക്കു വിധേയമാക്കപ്പെടാനിടയായത് തികച്ചും നിരുത്തരവാദിത്വപരമെന്നു പറയാതെ വയ്യ. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ കുമ്പസാരത്തിനെതിരെ നിരോധന ശുപാർശയുമായി തിടുക്കത്തിൽ രംഗപ്രവേശം ചെയ്തതും വിചിത്രമാണ്. ഈ പശ്ചാത്തലത്തിൽ കുമ്പസാരമെന്ന കൂദാശയുടെ മൂല്യത്തെപ്പറ്റി കൂടുതൽ ആഴത്തിൽ പ~ിക്കാനും പങ്കുവെക്കാനും നമുക്കു കഴിയണം.

 • ദൈവമേ, നിനക്കായി ഈ ജീവിതം

  ദൈവമേ, നിനക്കായി ഈ ജീവിതം0

  മെഡിക്കല്‍ ഡോക്ടറായതിനുശേഷം കത്തോലിക്കാ പുരോഹിതനായി മാറിയ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടിന്റെ ഹൃദയസ്പര്‍ശിയായ അനുഭവം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. ആ സംഭവം അദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ കേള്‍ക്കാം. ”അന്ന് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു. രോഗിയായിട്ടല്ല, ഡോക്ടര്‍. എന്റെ ശിരസ്സില്‍ ഡോക്ടറുടെ ബിരുദതൊപ്പിയും, കൈകളില്‍ സ്‌റ്റെതസ്‌കോപ്പും. എന്നാല്‍ മനസ് ചികിത്സയിലായിരുന്നില്ല…ഒരു വൈദികനാകണമെന്ന ചിന്ത എന്റെ ഹൃദയത്തെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. തീരുമാനം മാതാപിതാക്കളേയും സഹോദരങ്ങളേയും മാത്രം അറിയിച്ചു. അവര്‍ക്ക് തെല്ലും ഉള്‍ക്കൊള്ളുവാന്‍ സാധിച്ചില്ല. സുബോധത്തോടെയാണോ സംസാരിക്കുന്നത് എന്നുവരെ അവര്‍

 • സ്‌നേഹം വിതച്ച ദിനരാത്രങ്ങള്‍

  സ്‌നേഹം വിതച്ച ദിനരാത്രങ്ങള്‍0

  ദുരിത ബാധിത പ്രദേശങ്ങള്‍ കുറെയൊക്കെ സന്ദര്‍ശിക്കാനും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ദുരിതം അടുത്തറിയാനും ഈ നാളുകളില്‍ കഴിഞ്ഞു. സംഭവിച്ചിരിക്കുന്ന ദുരിതങ്ങള്‍ വ്യാപകവും ഉണ്ടായിരിക്കുന്ന നഷ്ടം കനത്തതുമാണ്. ആയിരക്കണക്കിനു കുടുംബങ്ങള്‍ തികച്ചും നിസ്സഹായാവസ്ഥയിലാണ്. നൂറുകണക്കിനു വീടുകള്‍ വാസയോഗ്യമല്ലാതാകുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. വെള്ളം ഇറങ്ങിക്കഴിഞ്ഞെങ്കിലേ നഷ്ടങ്ങളുടെ കൃത്യവിവരം അറിയാനാവൂ. കടമെടുത്തും മറ്റും ചെയ്ത കൃഷിപ്പാടങ്ങള്‍ മിക്കവയും മടപൊട്ടിയും വെള്ളം നിറഞ്ഞും നശിച്ചിരിക്കുന്നു. പച്ചക്കറിത്തോട്ടങ്ങളും കരഭൂമിയിലെ മറ്റു കൃഷികളും നശിച്ചു. വളരെയേറെ വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവനാശം സംഭവിച്ചിരിക്കുന്നു. വെള്ളപ്പൊക്കത്തില്‍ മത്സ്യകൃഷിയിടങ്ങളും അപ്രത്യക്ഷമായി. സ്ഥിതിഗതികളും

 • സഹനം വിശുദ്ധം

  സഹനം വിശുദ്ധം0

  1971 ഒക്‌ടോബര്‍ 29-ന് ക്യാര ജനിച്ചു. ഇറ്റാലിയന്‍ ബദാനോ കുടുംബത്തിന് അന്ന് ഉത്സവദിനമായിരുന്നു. ക്യാരയുടെ പിതാവ് ഭജേരയും മാതാവ് മരിയ തെരേസയുമായിരുന്നു. ക്യാര മിടുമിടുക്കിയായി വളര്‍ന്നു. കൗമാരം പിന്നിട്ട് വളര്‍ന്ന ക്യാര പഠനത്തിലും കലാകായിക കാര്യങ്ങളിലും സമര്‍ത്ഥയായിരുന്നു. മലകയറ്റം ക്യാരയുടെ ഇഷ്ടവിനോദമായിരുന്നു. ഒമ്പതാമത്തെ വയസില്‍ ക്യാര ഇറ്റാലിയന്‍ യുവജനപ്രസ്ഥാനമായ ഫോക്കലാരൊയുമായി ബന്ധപ്പെട്ടു. എല്ലാം ഈശോയ്ക്കുവേണ്ടിയും ഈശോയോടുചേര്‍ന്നും ചെയ്യാന്‍ ക്യാര ചെറുപ്പത്തിലെ ഉത്സുകയായി. ഫോക്കലാരൊ പ്രസ്ഥാനത്തിലൂടെ ക്യാര ഒരു പുതിയ സൃഷ്ടിയായി മാറുകയായിരുന്നു. ക്യാര എപ്പോഴും സന്തോഷവതിയായിരുന്നു. വിശുദ്ധിയില്‍

 • മരിയ വിയാനിയുടെ സ്വരം സ്വര്‍ഗത്തിന് സുപരിചിതമായിരുന്നു

  മരിയ വിയാനിയുടെ സ്വരം സ്വര്‍ഗത്തിന് സുപരിചിതമായിരുന്നു0

  ആര്‍സ് ഗ്രാമത്തിലെ പാവപ്പെട്ട കര്‍ഷകനായിരുന്നു ലൂയി സാഫന്‍ഗോ. വയലില്‍ ജോലിക്ക് പോകുമ്പോള്‍ ദൈവാലയത്തില്‍ കയറി പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹം ലഭിക്കുമെന്ന് ഇടവകവികാരി വിയാനിയച്ചന്‍ പറഞ്ഞത് അയാളെ ആഴത്തില്‍ സ്വാധീനിച്ചു. അടുത്ത ദിവസം ദൈവാലയത്തില്‍ കയറിയ അയാള്‍ കണ്ട കാഴ്ച മദ്ബഹായില്‍ മുട്ടുകുത്തി കുരിശിലേക്ക് നോക്കി കുഞ്ഞിനെപ്പോലെ കരയുന്ന വികാരിയച്ചനെയായിരുന്നു. അതുകണ്ടതോടെ പിന്നീടെന്നും ലൂയി ദൈവാലയത്തില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ പത്തുമിനിട്ട്. സമയം കിട്ടിയാല്‍ ഒരു മണിക്കൂര്‍വരെ നീളും. വിയാനിയച്ചന്‍ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ”ലൂയീ, നീ എന്നും എന്താണ്

 • നിരാലംബരുടെ ആശ്രയം-വിശുദ്ധ ഗീവർഗീസ്.

  നിരാലംബരുടെ ആശ്രയം-വിശുദ്ധ ഗീവർഗീസ്.0

  ലോകമൊട്ടുക്ക് സകലരാലും ആദരിക്കപ്പെടുന്ന ഒരു വീരപുരുഷനാണ് വിശുദ്ധ ഗീവർഗീസ്. തിന്മയ്‌ക്കെതിരെ പടപൊരുതിയ അദ്ദേഹം, തന്നെ ആശ്രയിക്കുന്നവർക്ക് നന്മയെ ആശ്ലേഷിക്കാനും അതിൽ ഉറച്ചുനിൽക്കാനും ശക്തി പ്രദാനം ചെയ്യുന്നു. ദുഷ്ടതക്കെതിരെ ഉയരുന്ന ഏതൊരു സമരത്തിന്റെയും പ്രതീകമായി അദ്ദേഹത്തെ കണക്കാക്കാം. വിശുദ്ധ ഗീവർഗീസിന്റെ നാമത്തിൽ നൂറുകണക്കിന് ദൈവാലയങ്ങളും സ്ഥാപനങ്ങളുമാണ് കേരളത്തിലുള്ളത്. ആ വിശുദ്ധനാമം സ്വീകരിക്കുന്നവരുടെ സംഖ്യ എണ്ണിയാലൊടുങ്ങുകയില്ല എന്നത് മറ്റൊരു വസ്തുതയാണ്. കേരളത്തിൽ വിശുദ്ധന്റെ നാമംകൊണ്ട് പ്രസിദ്ധങ്ങളായ സ്ഥലങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഇടപ്പള്ളിയും അരുവിത്തുറയും എടത്വായും. എന്നാൽ കേരളീയ ദൈവാലയങ്ങളിലൊതുങ്ങി നിൽക്കുന്നില്ല വിശുദ്ധന്റെ

Don’t want to skip an update or a post?