Follow Us On

29

November

2020

Sunday

 • കുട്ടികളുടെ ആത്മീയത കുടുംബ പശ്ചാത്തലത്തിൽ

  കുട്ടികളുടെ ആത്മീയത കുടുംബ പശ്ചാത്തലത്തിൽ0

  ‘കുടുംബത്തിൽ പിറന്നവൻ’ എന്നൊരു നാട്ടുചൊല്ലിനെക്കുറിച്ച് കേട്ടിട്ടില്ലേ? ഉത്തമ മാതാപിതാക്കൾക്ക് ജനിച്ചവനെന്നും ഉത്തമമായ കുടുംബാന്തരീക്ഷത്തിൽ വളർന്നവനെന്നുമൊക്കെയാണ് ഇത് അർത്ഥമാക്കുന്നത്. നിശ്ചയമായും അഭിമാനാർഹമായ കാര്യമാണത്. ഒരു വ്യക്തിയുടെ ഭാഗധേയം നിർണയിക്കുന്നതിൽ അയാൾ ജനിച്ചു വളർന്ന കുടുംബാന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ട് ഭാവിതലമുറയെപ്പറ്റി പ്രതീക്ഷ അർപ്പിക്കുന്നവർ കുടുംബഭദ്രതയും ആത്മീയ നിലവാരവും ഉയർത്തിപ്പിടിക്കാൻ ശ്രദ്ധിക്കാതിരിക്കില്ല. ശിഥിലമായ കുടുംബത്തിൽ വളരുന്ന കുട്ടികളാണ് സമൂഹത്തിൽ പ്രശ്‌നക്കാരാകുന്നത്. അമേരിക്കൻ സമൂഹത്തിൽ കൗമാരക്കാരുടെ അക്രമങ്ങളും നശീകരണ പ്രവൃത്തികളും (Guviline Delinguency) വളരെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. അത്തരം കൗമാരങ്ങളിലേറെയും ശിഥിലമായ

 • മരണവും മരണാനന്തര ജീവിതവും

  മരണവും മരണാനന്തര ജീവിതവും0

  ”സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതുപോലെ നിങ്ങൾ ദുഃഖിക്കാതിരിക്കാൻ നിദ്ര പ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” (1 തെസ. 4,13). വിധി മരണത്തിനുശേഷം ഓരോ വ്യക്തിയും തന്റെ ഐഹികജീവിതത്തിലെ പ്രവർത്തനങ്ങൾക്കനുസരിച്ച് ദൈവതിരുമുമ്പിൽ വിധിക്കപ്പെടുമെന്ന് ബൈബിൾ സംശയത്തിനിടനൽകാതെ പഠിപ്പിക്കുന്നുണ്ട് (സഭാ. 12,14, ഹെബ്രാ. 4,13). ”മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം, അതിനുശേഷം വിധി എന്നു നിശ്ചയിച്ചിരിക്കുന്നു” (ഹെബ്രാ. 9,29). ”കാരുണ്യം കാണിക്കാത്തവന്റെമേൽ കാരുണ്യരഹിതമായ വിധിയുണ്ടാകും” (യാക്കോ. 2,13). മരണനിമിഷത്തിൽത്തന്നെ സംഭവിക്കുന്ന ഈ വിധിയെ തനതുവിധി എന്നാണ് വിശേഷിപ്പിക്കുക. ഇതിനുപുറമേ

 • ജപമാലപ്രാർത്ഥന അത്ഭുത പ്രാർത്ഥന

  ജപമാലപ്രാർത്ഥന അത്ഭുത പ്രാർത്ഥന0

  ജപമാല പ്രാർത്ഥനയുടെ ശക്തി എത്ര വലുതാണെന്ന് രുചിച്ചറിയാൻ ഏതാനും വർഷംമുമ്പ് എനിക്കൊരവസരം ഉണ്ടായി. ആ അനുഭവം കുറിക്കാം. ഞങ്ങൾ താമസിക്കുന്ന വീടിന് അടുത്താണ് ഒരു പുതിയ വീടുവച്ച് ചന്ദ്രേട്ടനും (ശരിയായ പേരല്ല) കുടുംബവും താമസത്തിനെത്തിയത്. ഇവർ താമസം ആരംഭിച്ച നാൾ മുതൽ ചിലരെല്ലാം എന്നോടു പറയും ‘നിങ്ങളുടെ സമാധാനം പോയെന്ന്. എന്നാൽ ഈ കുടുംബത്തെക്കുറിച്ച് എനിക്ക് പ്രത്യേകിച്ച് ഒരു പ്രശ്‌നവും തോന്നിയതുമില്ല. ചന്ദ്രേട്ടന്റെ ഭാര്യയും മൂന്ന് മുതിർന്ന മക്കളും (രണ്ടു പെണ്ണും ഒരാണും) ഭവനത്തിൽ വരികയും സംസാരിക്കുകയും

 • എന്തുകൊണ്ട് മക്കൾ നന്നാകുന്നില്ല?

  എന്തുകൊണ്ട് മക്കൾ നന്നാകുന്നില്ല?0

  മക്കൾ അനുസരിക്കുന്നില്ല. അനേകം മാതാപിതാക്കളുടെ വേദനയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിന് ഉത്തരം നൽകിയത് പ്രമുഖ ധ്യാനപ്രഭാഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ്. ”എന്നോട് അനേകം പേർ പറയാറുള്ളൊ രു കാര്യമാണിത്. മാതാപിതാക്കളേ, നിങ്ങൾ തന്നെയാണ് ഇതിന് ഉത്തരവാദി. എന്തെന്നാൽ നിങ്ങളുടെ ഡി. എൻ.എയാണല്ലോ മക്കൾ. നിങ്ങൾ യുവത്വം മുഴുവൻ തോന്ന്യാസം നടന്നിട്ട് വിവാഹം കഴിച്ചു. പിന്നെ കുമ്പസാരിച്ച് ഒടുവിൽ കുഞ്ഞുണ്ടാകുന്ന നേരത്ത് അവർ വിശുദ്ധരാകണമെന്ന് വാദിച്ചാൽ അതെങ്ങനെ നടക്കും? വെട്ടുകാട് പള്ളിയുടെ മുറ്റത്ത് ഏതാനും ചെറുപ്പക്കാർ യുവാക്കളുടെ

 • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സഭ

  ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സഭ0

  മംഗോളിയ: ലോകത്തിലെ ഏററവും പ്രായം കുറഞ്ഞ സഭയായ മംഗോളിയൻ സഭ 25 വയസ്സിലേയ്ക്ക്. ബിഷപ് വെൻസസ്ലോ പാട്രില്ലയാണ് സഭക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ 25 വർഷമായി ഇവിടുത്തെ സഭയുടെ ഇടയാനാണ് അദ്ദേഹം. വത്തിക്കാൻ മംഗോളിയയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിനുശേഷമാണ് ബിഷപ് വെൻസസ്ലോ രണ്ട് മിഷനറിമാരോടൊപ്പം അവിടെയെത്തുന്നത്. അന്ന് അദ്ദേഹം ബിഷപ്പായിരുന്നില്ല. അവിടെയത്തുമ്പോൾ അവിടെ ഒരു ദൈവാലയമോ വിശ്വാസികളോ അവരെ സ്വീകരിക്കാനുണ്ടായിരുന്നില്ല. എങ്കിലും വിദേശ എംബസികളിൽ ജോലിചെയ്യുന്ന കത്തോലിക്കരെ സംഘടിപ്പിച്ച് വീടുകളിൽ ഒത്തുചേർന്നു ബലിയർപ്പിച്ചു. മെല്ലെ അംഗങ്ങൾ വർദ്ധിച്ചു. പിന്നീട്,

 • മദ്യശാലകൾ; സുപ്രീംകോടതി വിധിയുടെ അന്ത:സത്ത

  മദ്യശാലകൾ; സുപ്രീംകോടതി വിധിയുടെ അന്ത:സത്ത0

  2016 നവംബർ 15 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ നിന്ന് 500 മീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് മാർച്ച് 31 നകം അവ അടച്ചുപൂട്ടാനാണ്. എന്നാൽ ഈ വിധി ദുർവ്യാഖ്യാനം ചെയ്ത് മദ്യവില്പനശാലകൾ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ നിന്നും ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനാണ് സംസ്ഥാന ബിവറേജ് കോർപ്പറേഷൻ ശ്രമിക്കുന്നത്. കള്ളന്മാരെപ്പോലെ രാത്രിയുടെ യാമങ്ങളിലാണ് അതീവരഹസ്യമായി സർക്കാർ വക മദ്യക്കടകൾ ജനവാസകേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നത്. ഈ നീക്കത്തെ മദ്യവിരുദ്ധ പ്രവർത്തകർ മാത്രമല്ല സ്ത്രീകളും കുട്ടികളും തികഞ്ഞ മദ്യപാനികൾ

 • കത്തോലിക്കാ സഭയിലെ 'റീത്തുകൾ' കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?

  കത്തോലിക്കാ സഭയിലെ 'റീത്തുകൾ' കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?0

  കത്തോലിക്കാ വിശ്വാസവുമായി വളരെയധികം ബന്ധപ്പെട്ടു നിൽക്കുന്ന പദങ്ങളാണ് കത്തോലിക്കാ സഭയുടെ ഏകത്വം, ശ്ലൈഹികത, പരിശുദ്ധി, സാർവത്രികത തുടങ്ങിയവ. അതുപോലെതന്നെ സഭയുടെ ആരാധനക്രമം, റീത്ത്, പാരമ്പര്യങ്ങളിലൂടെ കാത്തുസൂക്ഷിച്ചുപോരുന്ന കർമ്മാനുഷ്ഠാനങ്ങൾ തുടങ്ങിയവയും സഭയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. സഭയുടെ സാർവത്രിക സൂനഹദോസായ രണ്ടാം വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് ഒരു സമൂഹത്തിന്റെ ക്രിസ്തീയ ജീവിതത്തെ മുഴുവനും സംബന്ധിക്കുന്നതാണ് ‘റീത്ത്’ എന്നാണ്. അതായത് ആരാധനക്രമത്തിലെ പ്രത്യേകതകൾ, കാനൻനിയമം, ആധ്യാത്മിക ജീവിതരീതി, സന്യാസജീവിതമുറ, ദൈവശാസ്ത്രം തുടങ്ങിയ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതാണ് ‘റീത്ത്.’ ഓരോ റീത്തിനും അതിന്റേതായ

 • കുരിശിന്റെ വഴിയേ ഒരഭിഷിക്തൻ- 5

  കുരിശിന്റെ വഴിയേ ഒരഭിഷിക്തൻ- 50

  ഫാ. ടോം സുരക്ഷിതനാണോ? ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇതിനകം ഉയർന്നിട്ടുള്ള ചോദ്യങ്ങളും അവ്യക്തതകളും അനവധിയാണ്. അച്ചൻ പിടിക്കപ്പെട്ട സാഹചര്യവും, ഇതിനിടെയുണ്ടായ വ്യത്യസ്ഥ സംഭവവികാസങ്ങളും, നടപടിക്രമങ്ങളുടെ പുരോഗതികളും തുടങ്ങി ചോദ്യങ്ങൾ തുടരുകയാണ്. വ്യവസ്ഥാപിതമായ ഭരണക്രമത്തിന് കീഴ്‌വഴങ്ങാത്ത ഒരു രാഷ്ട്രം എന്ന സങ്കീർണ്ണതയാണ് ഇവിടെ പുകമറ സൃഷ്ടിക്കുന്ന പ്രധാന ഘടകം. പ്രധാനമായ ചില ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ ഉത്തരം കണ്ടെത്താൻ ഒരു ശക്തമായ ഭരണസംവിധാനത്തിനേ കഴിയൂ എന്നതാണ് വാസ്തവം. അരാജകത്വ ത്തിന്റെ കൂത്തരങ്ങായി മാറിയ ആ നാട്ടിൽ

Don’t want to skip an update or a post?