Follow Us On

23

November

2020

Monday

 • കുരിശിന്റെ വഴിയേ ഒരഭിഷിക്തൻ- 3

  കുരിശിന്റെ വഴിയേ ഒരഭിഷിക്തൻ- 30

  ഫാ.ടോമിന്റെ പിതൃസഹോദരൻ ഫാ.മാത്യു ഉഴുന്നാലിനെയും ഭീകരർ അക്രമിച്ചിരുന്നു.. സൗദി അറേബ്യയുമായും, ഒമാനുമായും അതിർത്തി പങ്കിടുന്ന മദ്ധ്യപൂർവേഷ്യൻ രാജ്യമാണ് യെമൻ. മറ്റ് അറേബ്യൻ രാജ്യങ്ങളെ അപേക്ഷിച്ച്, സമ്പന്നമായ പൂർവ്വകാലവും സംസ്‌കാരവുമാണ് യെമൻ ജനതയ്ക്ക് സ്വന്തമായുള്ളത്. ക്രിസ്തുവിന് ഒരു സഹസ്രാബ്ദം മുമ്പ് മുതൽ ചരിത്രമുള്ള ഇവിടം, ബൈബിളിൽ പ്രതിപാദിക്കപ്പെടുന്ന ഷേബാരാജ്ഞിയുടെ ദേശമാണെന്ന് കരുതപ്പെടുന്നു. പിൽക്കാലത്തുണ്ടായ അധികാരകൈമാറ്റങ്ങളും, അട്ടിമറികളും പടിപടിയായി യെമനെ തകർത്തുകൊണ്ടിരുന്നു. ഒടുവിൽ ഈ ആധുനിക കാലഘട്ടത്തിലെ, ആഭ്യന്തരയുദ്ധങ്ങളും, തീവ്രവാദപ്രവർത്തനങ്ങളും പഴയ മഹത്തായൊരു സംസ്‌കാരത്തിന്റെ നാശക്കൂമ്പാരം മാത്രമാക്കി ആ രാജ്യത്തെ

 • മൊബൈൽ ഫോൺ കുടുംബങ്ങളിൽ വില്ലനാകുന്നതെപ്പോൾ?

  മൊബൈൽ ഫോൺ കുടുംബങ്ങളിൽ വില്ലനാകുന്നതെപ്പോൾ?0

  ഇന്ന് പലർക്കും മൊബൈൽ ഫോൺ എന്നത് വായു, ജലം, പാർപ്പിടം എന്നതുപോലെ അത്യന്താപേക്ഷിതമായിരിക്കുന്നു. വീട് നിർമ്മിക്കാൻ വെള്ളം കിട്ടാത്ത ഭൂമി വാങ്ങുന്നവർ പോലും മൊബൈലിന് റേഞ്ചുണ്ടല്ലോ എന്നാണ് ആശ്വസിക്കുന്നത്. ഒരർത്ഥത്തിൽ തിരക്ക് പിടിച്ച ആധുനിക യുഗത്തിൽ നിന്നും മൊബൈലിനെ പടികടത്തുക പ്രയാസകരമാണ്. എന്നാൽ അതേസമയം അനേകം കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന വില്ലനായി മൊബൈൽ ഫോൺ മാറി എന്ന യാഥാ ർഥ്യത്തെ തമസ്‌കരിക്കരുത്. എത്രയോ കുഞ്ഞുങ്ങളാണ് മൊബൈലിനെ കൂട്ടുപിടിച്ച് ഒടുവിൽ അരുതായ്മകളിലേക്ക് വീഴുന്നത്. നുണ പറയാനും ഇഷ്ടപ്പെട്ട കൂട്ട് കൂടി,

 • മതപീഡനം , ഇരകൾ ക്രൈസ്തവർ മുന്നിൽ

  മതപീഡനം , ഇരകൾ ക്രൈസ്തവർ മുന്നിൽ0

  ന്യൂയോർക്ക് :വിശ്വാസത്തിന്റെ പേരിൽ പീഡനം ഏല്ക്കുന്നവരിൽ ക്രൈസ്തവർ ഏറ്റവും മുന്നിലെന്ന് പുതിയ റിപ്പോർട്ട്. ഇറ്റാലിയൻ റിസർച്ച് ഗ്രൂപ്പിന്റെ നേതൃത്വത്തിലും അമേരിക്കയിലെ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിസർച്ച് വിഭാഗത്തിന്റെ നേതൃത്വത്തിലുമാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. വിശ്വാസത്തിന്റെ പേരിൽ പീഡനം സഹിക്കുന്നവരിൽ 78 ശതമാനവും ക്രൈസ്തവരാണ്. ക്രിസ്തുവിനുശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ പീഡനങ്ങൾക്കു വിധേയരായ ജനത ഒരുപക്ഷേ ക്രൈസ്തവർ തന്നെയാകാം. 2016-ൽ മാത്രം രണ്ടുലക്ഷത്തിലധികം ക്രിസ്ത്യാനികളാണ് രക്തസാക്ഷിത്വം വഹിച്ചത്. ഓരോ മൂന്നു മിനിട്ടിലും ഒരു ക്രിസ്ത്യാനി കൊല്ലപ്പെടുന്നുണ്ട്; ഇറ്റാലിയൻ റിസർച്ച് ഗ്രൂപ്പിന്റെ

 • അയൽ വീട്ടിൽ പട്ടിണിയില്ലെന്ന് നാം ഉറപ്പ് വരുത്തണം

  അയൽ വീട്ടിൽ പട്ടിണിയില്ലെന്ന് നാം ഉറപ്പ് വരുത്തണം0

  വരാപ്പുഴ അതിരൂപതയുടെ മുൻ ഇടയൻ ആർച്ച് ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറക്കലുമായി അഭിമുഖം വരാപ്പുഴ അതിരൂപതയെ പുരോഗതിയിലേക്ക് നയിക്കുന്നതിന് ദൈവം നിയോഗിച്ച വ്യക്തിയാണ് ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ. 29 വർഷത്തെ അജപാലനദൗത്യത്തിനുശേഷം കാക്കനാട് ആർച്ച് ബിഷപ് ഹൗസിൽ വിശ്രമജീവിതത്തിലാണ് അദ്ദേഹം. സൺഡേശാലോമിനോട് മനസ് തുറന്ന് അദേഹം സംസാരിക്കുന്നു. ? 119 വർഷങ്ങൾക്കുശേഷം അതിരൂപതയിൽ നടത്തിയ സിനഡ് ചരിത്രസംഭവമായിരുന്നല്ലോ. എങ്ങനെയാണ് സിനഡിനെ വിലയിരുത്തുന്നത്. ♦ കോട്ടപ്പുറത്തുനിന്ന് വരാപ്പുഴയിലേക്ക് ഞാൻ എത്തുമ്പോൾ അവിടെ നടന്ന രൂപത സിനഡിന്റെ ചൈതന്യം

 • മാർപാപ്പ കേരളത്തിൽ വരുമോ?

  മാർപാപ്പ കേരളത്തിൽ വരുമോ?0

  അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ് മാർ റാഫേൽ തട്ടിലുമായുള്ള പ്രത്യേക അഭിമുഖം ഫ്രാൻസിസ് മാർപാപ്പ അടുത്ത നവംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന കാര്യം ഉറപ്പായതായി അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ് മാർ റാഫേൽ തട്ടിൽ സൺഡേശാലോമിനോട് പറഞ്ഞു. വത്തിക്കാനിൽ നടന്ന കുടിയേറ്റക്കാരുടെ കോൺഫ്രൻസിൽ സംബന്ധിച്ച ശേഷം കേരളത്തിൽ മടങ്ങിയെത്തിയതാണ് അദേഹം. കൊൽക്കത്തയിൽ വിശുദ്ധ തെരേസയുടെ കബറിടം സന്ദർശിക്കുന്ന മാർപാപ്പ കേരളവും സന്ദർശിക്കുമെന്നാണ് കരുതുന്നതെന്നും അദേഹം സൂചിപ്പിച്ചു. വത്തിക്കാനിൽ നടന്ന സമ്മേളനത്തിൽ ആദ്യദിനത്തിൽ വിശുദ്ധ ബലിയർപ്പിച്ചത് ഫ്രാൻസിസ് പാപ്പയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള

 • നിങ്ങൾ ഒരു കത്തോലിക്ക വിശ്വാസിയോ?

  നിങ്ങൾ ഒരു കത്തോലിക്ക വിശ്വാസിയോ?0

  സ്വയം വിശ്വസിക്കുന്നെങ്കിൽ ഒരാൾക്ക് മറ്റൊരാളെ വിശ്വസിപ്പിക്കുവാൻ പരിശ്രമിക്കേണ്ടതില്ല എന്നത് ഒരു ചൈനീസ് തത്വചിന്തകന്റെ വാക്കുകളാണ്. ഒരാൾ അയാളെ തന്നെ ഉൾക്കൊള്ളുന്നുവെങ്കിൽ ലോകം അയാളെ അംഗീകരിക്കുമത്രേ. കേരളകത്തോലിക്കാ സഭയുടെ സമീപകാല വിശേഷങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ വിചിന്തനം ചെയ്യാൻ തോന്നിയ വാക്കുകളാണിവ. അടുത്ത കാലങ്ങളായി പുറംലോകം അകാരണമായും അടിസ്ഥാനരഹിതമായും പുലമ്പിയ ചില ആരോപണങ്ങളോടുള്ള സഭാമക്കളുടെ പ്രതികരണം വേണ്ടുംവിധം പക്വമായിരുന്നോ എന്ന് സംശയം തോന്നുകയുണ്ടായി. ഇത്തരമൊരു വിലയിരുത്തലിനു പശ്ചാത്തലമായി ചില ആശയങ്ങൾ കൂടി സൂചിപ്പിക്കേണ്ടതുണ്ട്. അകാരണമായും അനർഹമായും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരുമ്പോഴും, വിശ്വാസങ്ങളും ബോധ്യങ്ങളും

 • സഭകൾ തമ്മിൽ ഐക്യം ഉണ്ടാകണമേ എന്നാണ് എന്നുമെന്റെ പ്രാർത്ഥന

  സഭകൾ തമ്മിൽ ഐക്യം ഉണ്ടാകണമേ എന്നാണ് എന്നുമെന്റെ പ്രാർത്ഥന0

  എത്യോപ്യൻ ഓർത്തഡോക്‌സ് സഭയുടെ തലവൻ ആബൂനെ മത്തിയാസ് പ്രഥമൻ പാത്രിയർക്കീസ് സൺഡേ ശാലോമിന്  നല്കിയ പ്രത്യേക അഭിമുഖം. ”ഇന്ത്യയിലെ സഭകൾ തമ്മിലും എത്യോപ്യയിലെ സഭകൾ തമ്മിലും ലോകമെമ്പാടുമുള്ള ക്രിസ്തീയ സഭകൾ തമ്മിലും ഐക്യം ഉണ്ടാകണമേ എന്നാണ് തന്റെ പ്രാർത്ഥനയെന്ന് എത്യോപ്യൻ ഓർത്തഡോ ക്‌സ് സഭയുടെ തലവൻ ആബൂനെ മത്തിയാസ് പ്രഥമൻ പാത്രിയർക്കീസ് ബാവ പറഞ്ഞു. സൺഡേശാലോമിന് നൽകിയ അഭിമുഖത്തിലാണ് അദേഹം ഹൃദയം തുറന്നത്. ഐക്യം സഭകളെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും അത്യാവശ്യമാണ്. അങ്ങനെയാണ് ദൈവം ഏല്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടതെന്നും

 • 'കരുണയും ദുരവസ്ഥയും' കൈകോർക്കുമ്പോൾ…

  'കരുണയും ദുരവസ്ഥയും' കൈകോർക്കുമ്പോൾ…0

  ഫ്രാൻസിസ് പാപ്പായുടെ പുതിയ അപ്പസ്‌തോലിക ലേഖനം ചർച്ച ചെയ്യപ്പെടുന്നു കരുണയുടെ സമയത്താണ് നാം ജീവിക്കുന്നതെന്ന് നമ്മെ ഓർമിപ്പിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്‌തോലിക ലേഖനം ‘മിസറി കോർദിയ ഏത്ത് മിസേറാ: കരുണയും ദുരവസ്ഥയും’ (Misericordia et Misera-Mercy and Misery)  നവംബർ 21-നാണ് പ്രസിദ്ധീകരിച്ചത്. കരുണയുടെ അസാധാരണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ക്രിസ്തുരാജന്റെ തിരുനാൾദിനമായ നവംബർ 20-നാണ് ‘കരുണയും ദുരവസ്ഥയും’ എന്ന അപ്പസ്‌തോലിക ലേഖനത്തിൽ പാപ്പ ഒപ്പുവച്ചത്. വിശുദ്ധ അഗസ്തീനോസിന്റെ പ്രയോഗമായ ‘കരുണയും ദുരവസ്ഥയും’ എന്ന വാക്കുകളാണ് അപ്പസ്‌തോലിക ലേഖനത്തിന്

Don’t want to skip an update or a post?