Follow Us On

02

December

2023

Saturday

  • വാഗ്ദാനങ്ങളില്‍  വിശ്വസ്തനായ ദൈവം

    വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം0

    കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) ഉയിര്‍പ്പുതിരുനാള്‍ ആഗതമാകുകയാണ്. എന്താണ് ഉയിര്‍പ്പിന്റെ രഹസ്യം? മരിക്കാന്‍ തയാറാകുന്നവര്‍ക്കുമാത്രമേ ഉയിര്‍പ്പിന്റെ സന്തോഷത്തില്‍ പങ്കാളികളാകുവാന്‍ സാധിക്കുകയുള്ളൂ. ക്രിസ്തു നമ്മുടെ പാപങ്ങളെപ്രതി മരിച്ചു, അതിനാല്‍ പിതാവായ ദൈവം അവിടുത്തെ ഉയിര്‍പ്പിച്ചു. ഇന്ന് എല്ലാവരും ജീവിക്കാനുള്ള തത്രപ്പാടിലാണ്. സ്വന്തം സുഖവും സൗകര്യങ്ങളും വര്‍ധിപ്പിച്ച് ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാല്‍ സമൂഹത്തിലും സഭയിലും സ്വയം ഇല്ലാതാകുന്ന സമര്‍പ്പിതരുടെ എണ്ണം വര്‍ധിക്കുമ്പോഴേ സമൂഹത്തിലും സഭയിലും ഉയിര്‍പ്പിന്റെ ശക്തി അനുഭവിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതൊന്നും എന്നെ ബാധിക്കുന്ന

  • ഫോബിയ എന്ന കെണി

    ഫോബിയ എന്ന കെണി0

    കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) സ്‌നേഹംപോലെതന്നെ, എല്ലാ മനുഷ്യരെയും അവര്‍ പുറമേ എത്ര ധീരരായി കാണപ്പെട്ടാലും, സ്വാധീനിക്കുന്ന ഒരു വികാരമാണ് ഭയം. പല രൂപങ്ങളിലും ഭാവങ്ങളിലും ഭയം മനുഷ്യഹൃദയങ്ങളെ അസ്വസ്ഥമാക്കാറുണ്ട്. രോഗഭയം, മരണഭയം, ജീവികളോടുള്ള ഭയം തുടങ്ങി പ്രത്യേകിച്ച് കാരണമൊന്നും കണ്ടുപിടിക്കാന്‍ സാധിക്കാത്ത അകാരണഭയവും മനുഷ്യരെ ഗ്രസിക്കുന്നു. ഭയം മനുഷ്യനെ നിരുന്മേഷനാക്കുകയും അവന്റെ കര്‍മശേഷി പൂര്‍ണമായി ചോര്‍ത്തിക്കളയുകയും ചെയ്യുന്നു. ഉള്ളില്‍നിന്ന് ഭയം എടുത്തുമാറ്റി അവിടെ സമാധാനം നിറയ്ക്കുവാന്‍ ഒരു മനുഷ്യനും സാധിക്കുകയില്ല. അത് ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ.

  • സിബിഐ മാപ്പു പറയണം

    സിബിഐ മാപ്പു പറയണം0

    കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് എന്താണ്? സംശയമില്ല, അത് അവന്‍ ഏറ്റവും അമൂല്യമായി സൂക്ഷിക്കുന്ന അവന്റെ ആത്മാഭിമാനമാണ്. ഓരോ മനുഷ്യനും അവന്‍ ലോകദൃഷ്ടിയില്‍ എത്ര ചെറുതായിരുന്നാലും, ദൈവത്തോളം വിലയുണ്ട്. കാരണം മനുഷ്യന്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. ഈ ചെറിയവരില്‍ ഒരുവനെപ്പോലും നിന്ദിക്കാതിരിക്കുവാന്‍ സൂക്ഷിക്കുവിന്‍ എന്ന യേശുവിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നു. മനുഷ്യാവകാശങ്ങളില്‍ സുപ്രധാനമായത് അവന്‍ ഏറ്റവും പാവനമായി സൂക്ഷിക്കുന്ന അന്തസ് കോട്ടം തട്ടാതെ സൂക്ഷിക്കുവാനുള്ള

  • മരിച്ച വിശ്വാസികളുടെ ഓർമയാചരണത്തിൽ സീറോ മലബാർ സഭ! എന്തുകൊണ്ട് ഈ ദിനം?

    മരിച്ച വിശ്വാസികളുടെ ഓർമയാചരണത്തിൽ സീറോ മലബാർ സഭ! എന്തുകൊണ്ട് ഈ ദിനം?0

    സീറോ മലബാർ സഭ ഈ വർഷം ഇന്ന്‌ (ഫെബ്രുവരി 17) മരിച്ച വിശ്വാസികളുടെ തിരുനാൾ ആഘോഷിക്കുമ്പോൾ, സവിശേഷമായ ആ ആരാധനക്രമ പാരമ്പര്യത്തെക്കുറിച്ച് പങ്കുവെക്കുന്നു ലേഖകൻ. പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്, വിവിധങ്ങളായ സഭാപാരമ്പര്യങ്ങളാൽ ഒരൊറ്റ വിശ്വാസത്തിൽ പരിശുദ്ധ കത്തോലിക്കാ സഭ സമ്പുഷ്ടയാകുന്നതും. ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ മരിച്ചവിശ്വാസികളുടെ ഓർമ ആഘോഷിക്കുന്നത് നോമ്പ്

  • ആ കത്തിയെരിഞ്ഞത് എന്റെ സഹോദരനായിരുന്നു

    ആ കത്തിയെരിഞ്ഞത് എന്റെ സഹോദരനായിരുന്നു0

    ക്രൈസ്തവവിശ്വാസികളുടെ എണ്ണം ഏറ്റവും വേഗത്തില്‍ വര്‍ധിക്കുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക. ഇന്ന് ക്രൈസ്തവ വിശ്വാസത്തെപ്രതി പീഡനങ്ങള്‍ക്ക് ഇരയാകുന്നതിലും ആഫ്രിക്ക മുമ്പന്തിയിലാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ വാര്‍ത്തകള്‍ ദിവസേനയെന്നവണ്ണം നമ്മുടെ മുമ്പിലെത്തുന്നുണ്ട്. നൈജീരിയയിലെ മുന്‍നിര അന്വേഷണാത്മക കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ എസ്ബിഎം ഇന്റലിജന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 2022 ല്‍ 39 കത്തോലിക്ക വൈദികരാണ് ഇവിടെ കൊല്ലപ്പെട്ടത്. 30 വൈദികരെ തട്ടിക്കൊണ്ടുപോയി. ഇത്തരം വാര്‍ത്തകള്‍ കേട്ടു തഴമ്പിച്ചതുകൊണ്ടോ, അല്ലെങ്കില്‍ നമ്മുടെ നാട്ടിലെ കാര്യമല്ലാത്തതുകൊണ്ടോ എന്തോ, മുഖ്യധാരാമാധ്യമങ്ങളില്‍

  • ക്രിസ്മസ്  നല്‍കുന്ന ഉറപ്പ്

    ക്രിസ്മസ് നല്‍കുന്ന ഉറപ്പ്0

    നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് നിമയുടെ പപ്പയുടെ ബിസിനസ് തകരുന്നത്. എല്ലാ സൗഭാഗ്യങ്ങളുടെയും നടുവില്‍ നിന്ന് ഒറ്റമുറി വാകടവീട്ടിലേക്കുള്ള മാറ്റവും ജീവിതത്തിന്റെ സമസ്ത മേഖലയിലും ഉണ്ടായ ഞെരുക്കവും ആ കുരുന്നിന് മനസിലാക്കാവുന്നതിലും അപ്പുറമായിരുന്നു. നല്ല ഭക്ഷണത്തിനും പുതിയ വസ്ത്രത്തിനുംവേണ്ടി വാശി പിടിച്ച നിമയോട് അവളുടെ അമ്മ ഒരു കാര്യം പറഞ്ഞുകൊടുത്തു – ‘ഈശോയോട് ചോദിക്ക്. ഈശോ തരാതെ നമുക്ക് ഒന്നുമില്ല.’ അമ്മയുടെ വാക്കുകള്‍ നിമയുടെ മനസില്‍ പതിഞ്ഞു. അത് അവളുടെ വ്യക്തിപരമായ പ്രാര്‍ഥനയുടെ തുടക്കമായിരുന്നു പിറ്റേദിവസം മുതല്‍

  • ആരാധനക്രമ പുതുവർഷത്തിലേക്ക് ആഗോള സഭ; മനസിലാക്കാം പ്രധാന സവിശേഷതകൾ

    ആരാധനക്രമ പുതുവർഷത്തിലേക്ക് ആഗോള സഭ; മനസിലാക്കാം പ്രധാന സവിശേഷതകൾ0

    തിരുസഭ നാളെ (നവം. 27) പുതിയ ആരാധനക്രമ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സീറോ മലബാർ സഭയിലെ ആരാധനക്രമ വത്‌സരത്തിന്റെ സവിശേഷതകൾ, വിശിഷ്യാ മംഗളവാർത്താ കാലത്തിന്റെ സവിശേഷതകൾ പങ്കുവെക്കുന്നു ലേഖകൻ. ലോകം 2022നോട് വിടപറഞ്ഞ് പുതുവർഷത്തെ എതിരേൽക്കാൻ ഒരുങ്ങുകയാണ്. ഈ ലോകത്തിലെ നമ്മുടെ രക്ഷയുടെ കാരണമായ സഭയും ഒരു പുതുവർഷത്തിലേക്ക് പ്രവേശിക്കുകയാണ് ഈ കാലയളവിൽ- ആരാധനക്രമ പുതുവർഷം! സഭയുടെ കേന്ദ്രം നമ്മുടെ രക്ഷകനായ ഈശോമിശിഹാ ആയതിനാൽ നമ്മുടെ രക്ഷക്കുവേണ്ടിയുള്ള അവിടുത്തെ പിറവിയാണ് സഭയുടെ ആരാധനാക്രമവർഷത്തിന്റെ ആരംഭം. അതിൻ പ്രകാരം ഡിസംബർ

  • ഓമനയാണ് ശരി…

    ഓമനയാണ് ശരി…0

    ‘അപ്പനും അമ്മയ്ക്കും കൂടപ്പിറപ്പുകള്‍ക്കുംവേണ്ടി ഓമന നടന്നത് 63000 കിലോമാറ്റര്‍’ എന്ന തലക്കെട്ടില്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ നായികയാണ് ഓമന തോമസ്. കോട്ടയം ജില്ലയിലെ മലയോരഗ്രാമമായ പയസ്മൗണ്ട് സ്വദേശിനി. 90 വയസുകഴിഞ്ഞ പ്രായമായ മാതാപിതാക്കളെയും തളര്‍ന്നുകിടക്കുന്ന മാനസികരോഗിയായ സഹോദരനെയും പരിചരിക്കുവാനും ഭക്ഷണം നല്‍കുവാനുമായി ഓമന തോമസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നു തീര്‍ത്ത ദൂരമാണ് 63,000 കിലോമീറ്റര്‍. ബസും മറ്റ് വാഹനസൗകര്യങ്ങളുമില്ലാതിരുന്ന കോവിഡ് കാലത്ത് ദിവസവും ഇരുപതിലധികം കിലോമീറ്റര്‍ ദൂരവും സാധാരണ ദിവസങ്ങളില്‍ ബസ് യാത്ര കൂടാതെ പത്തിലധികം

Don’t want to skip an update or a post?