Follow Us On

29

March

2024

Friday

  • ഒരു ളോഹയിൽ എന്തിരിക്കുന്നു?

    ഒരു ളോഹയിൽ എന്തിരിക്കുന്നു?0

    വൈദിക-സന്യാസജീവിതം ഉപേക്ഷിച്ചുപോന്നവരെ ‘കുപ്പായമൂരിയവർ’ എന്നാണ് സാധാരണ ജനം വിശേഷിപ്പിക്കാറുള്ളത്. കാരണം ദൈവത്തിനായി വേർതിരിക്കപ്പെട്ടവരെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചറിയുന്ന ‘കുപ്പായം’ സമർപ്പിത ജീവിതത്തിന്റെ ശ്രേഷ്ഠമായ അടയാളമായി സമൂഹമനസ്സിൽ സ്ഥാനം പിടിച്ചുപോയി. പക്ഷേ കുപ്പായമില്ലാത്ത സമർപ്പിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ‘കുപ്പായമൂരിയവർ’ എന്ന പ്രയോഗത്തിനിനി അർത്ഥമില്ലാതാകും. കുപ്പായമിടാത്ത വൈദികരും കുപ്പായം മാറിക്കൊണ്ടിരിക്കുന്ന കന്യാസ്ത്രീകളും സാധാരണ വിശ്വാസികളുടെ ഇടയിൽ ഒരു സംസാര വിഷയമായി മാറിയിട്ടുണ്ട്. യൂറോപ്പിൽ പോലും വൈദികരെ തിരിച്ചറിയാൻ തക്കവിധം അവർ ‘റോമൻ കോളറുകൾ’ ഉപയോഗിക്കാറുണ്ട്. കേരളത്തിലെ യാക്കോബായ-ഓർത്തഡോക്‌സ്, മാർത്തോമ്മാ സഭകളിലെ

  • വിവാഹ തകർച്ച ഒരു ആഗോളപ്രതിഭാസം

    വിവാഹ തകർച്ച ഒരു ആഗോളപ്രതിഭാസം0

    മാനവ സമൂഹത്തിന്റെ പ്രകൃതി സഹജമായ പ്രഥമബന്ധം ഭർത്താവും ഭാര്യയും തമ്മിലുള്ളതെണെന്നും സന്താനം, വിശ്വസ്തത, കൂദാശ എന്നീ ദാമ്പത്യജീവിതത്തിന്റെ ഫലങ്ങൾ സ്‌നേഹിക്കപ്പെടണം എന്നും വിശുദ്ധ അഗസ്റ്റീനോസ് പ്രസ്താവിക്കുന്നു. ദാമ്പത്യത്തെ ഒരു ദൈവവിളിയായി കണ്ട് തിരുസഭ എന്നും അതിനെ ബഹുമാനിച്ചിട്ടുണ്ട്. വിവാഹം പരിപാവനമായ ഒരു അടയാളവും കൂദാശയും ആരാധനാകർമ്മവും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ സ്മാരകവുമാണെന്ന് സഭ പഠിപ്പിക്കുന്നു. സഭയോട് ക്രിസ്തുവിനുള്ള സ്‌നേഹമാണ് ദാമ്പത്യസ്‌നേഹത്തിന്റെ മാതൃക. ക്രിസ്തുവിന്റെ സ്‌നേഹം സ്വയാർപ്പണത്തിന്റേതായിരുന്നു. അത് സഹനത്തിനു വിധേയവുമായിരുന്നു. ഇതുപോലെ ദമ്പതികൾ മരണം വരെ വിശ്വസ്തതാപൂർവ്വം പരസ്പരം

  • ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കുക

    ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കുക0

    യേശുവിന്റെ പൗരോഹിത്യ പ്രാർത്ഥനയിലെ പ്രസക്തമായ പ്രമേയമാണ് ശിഷ്യന്മാരുടെ യോജിപ്പും ഒരുമയും. ഇന്ന് നാം കാണുന്ന തരത്തിലുള്ള വിഘടനവും അനൈക്യവും നമ്മെ നഷ്ടധൈര്യരാക്കരുത്. എപ്രകാരമുള്ള ഒരു ഐക്യമാണ് യേശു ഭാവന ചെയ്തതെന്ന് കാലംകൊണ്ടുമാത്രമേ നാം അറിയുകയുള്ളൂ. ഇപ്പോൾത്തന്നെ അനൈക്യം ഉണ്ടെങ്കിലും വിവിധ ക്രൈസ്തവ സഭകളെ തമ്മിൽ യോജിപ്പിക്കുന്ന അനേകം ഘടകങ്ങൾ ഉണ്ട്. എന്നാൽ പൂർണമായ ഐക്യം കർത്താവ് ആഗ്രഹിക്കുന്നു. ഇത് ക്രിസ്തു വെളിപ്പെടുത്തിയതും പിന്നീട് ശിഷ്യസമൂഹം പ്രഘോഷിച്ചതുമായ വിശ്വാസ രഹസ്യങ്ങളിലുള്ള പങ്കുചേരലും ഒരിടയനും ഒരു തൊഴുത്തും എന്ന ഹയരാർക്കിയിലുള്ള

  • കാലത്തോട് ദൈവം സംസാരിക്കുന്ന സമയം

    കാലത്തോട് ദൈവം സംസാരിക്കുന്ന സമയം0

    കാലത്തോട് ദൈവം സംസാരിക്കുകയാണ് മദർ തെേരസയുടെ വിശുദ്ധ പദവിയിലൂടെ. ദൈവത്തിന്റെ പദ്ധതികളോട് ചേർന്നു നടക്കാൻ തുടങ്ങുമ്പോൾ ദൈവം നമ്മെ കരങ്ങളിൽ താങ്ങുമെന്നതിന്റെ അടയാളമാണ് മദർ തെരേസയുടെ ജീവിതം. ലോകം തള്ളിപ്പറയുമ്പോൾ ചേർത്തുപിടിക്കാൻ താൻ കൂടെ ഉണ്ടാകുമെന്ന ദൈവത്തിന്റെ ഓർമപ്പെടുത്തൽ. സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് 1979 ഡിസംബർ 10-ന് നോർവേയിലെ ഓൾസോ സിറ്റി ഹാളിൽ മദർ തെരേസ നടത്തിയ പ്രസംഗത്തിൽ തന്നെ ഏറെ സ്വാധീനിച്ച ചില സംഭവങ്ങൾ പങ്കുവച്ചിരുന്നു. അതിലൊന്നായിരുന്നു പഞ്ചസാരയുമായി കാണാനെത്തിയ നാലുവയസുകാരന്റെ അനുഭവം. മദറിന്റെ

  • വീണ്ടെടുക്കാനുള്ള  അസാധാരണ വർഷം

    വീണ്ടെടുക്കാനുള്ള  അസാധാരണ വർഷം0

    ഏതാനും വർഷംമുമ്പ് യാക്കോബായ സഭയിലെ കുറെ വൈദികർ കുപ്പായമൂരി- പാസ്റ്റർമാരായി. മാത്രമല്ല അവർ പുതിയൊരു സഭയും ആരംഭിച്ചു. ഈ വൈദികരിൽ ചിലരെയെല്ലാം എനിക്ക് പരിചയമുണ്ടായിരുന്നു. ആ സഭയിലെ ആത്മാർത്ഥതയും സമർപ്പണവുമുള്ള സുവിശേഷ തീക്ഷണതകൊണ്ട് ജ്വലിക്കുന്നവരായിരുന്നു അവർ. അവരുടെ സുവിശേഷ ശുശ്രൂഷയുടെ ശക്തി കണ്ടപ്പോൾ ഞാൻ വിചാരിച്ചു. കക്ഷിവഴക്കുകളിലൂടെ ജീർണിച്ചുപോയ ആ സഭയെ ദൈവം ഇവരിലൂടെ പുന$രുദ്ധരിക്കുമെന്ന്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ഇതുപോലെ ചില കത്തോലിക്കാ വൈദികരും സഭ വിട്ട് പെന്തക്കോസ്ത് സഭകളിൽ പാസ്റ്റർമാരായി. കേരളത്തിലെ പെന്തക്കോസ്ത് വിശ്വാസികളിൽ

  • മദറിന്റെ അല്മായ പ്രേഷിതരെക്കുറിച്ച് കേട്ടിട്ടുണ്ടോ?

    മദറിന്റെ അല്മായ പ്രേഷിതരെക്കുറിച്ച് കേട്ടിട്ടുണ്ടോ?0

    ‘ഉപവിയുടെ അല്മായ പ്രേഷിതർ’ എന്നറിയപ്പെടുന്ന കൂട്ടായ്മ അല്മായരുടെ അന്തർദേശീയ സംഘടനയാണ്. കേരളത്തിലടക്കം 53 രാജ്യങ്ങളിൽ ഈ പ്രസ്ഥാനം മഹനീയമായി പ്രവർത്തിക്കുന്നു. മദർ തെരേസയുടെയും മലയാളിയായ ഫാ. സെബാസ്റ്റ്യൻ വാഴക്കാല എം.സി.യുടെയും സാന്നിധ്യത്തിൽ 1984 ഏപ്രിൽ 16-ന് റോമിൽ ദമ്പതികളായ ഏതാനും പേർ ചേർന്ന് നാലു വ്രതങ്ങൾ എടുത്തുകൊണ്ട് ആരംഭിച്ചു. ജീവിതാന്തസിന് യോജിച്ചവിധത്തിൽ വിശുദ്ധി, ദാരിദ്ര്യം, അനുസരണം, ദരിദ്രരർക്ക് സഹായം എന്നീ വ്രതങ്ങൾ ഇവർ വാഗ്ദാനം ചെയ്യുന്നു. മദർ സ്ഥാപിച്ച ഉപവിയുടെ മിഷനറിമാരുടെ കുടുംബവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയും അവരുമായി

  • ദൈവാലയങ്ങൾക്ക് തീ പിടിക്കുമ്പോൾ

    ദൈവാലയങ്ങൾക്ക് തീ പിടിക്കുമ്പോൾ0

    ഇന്ത്യയുടെ തലസ്ഥാനനഗരിയിലുള്ള ഒരു കത്തോലിക്കാ ദൈവാലയം കഴിഞ്ഞവർഷമാദ്യം അഗ്നിക്കിരയാ (ക്കി)യത് വിവിധ മാധ്യമങ്ങളിൽ ഇടം പിടിച്ച സംഭവമായിരുന്നു. തുടർന്നുണ്ടായ സമാധാനപരമായ പ്രതിഷേധസമരങ്ങളും നിവേദനങ്ങൾ സമർപ്പിക്കലും വിവിധ മതരാഷ്ട്രീയനേതാക്കളുടെ സംഭവസ്ഥല സന്ദർശനവും പ്രസ്തുത സംഭവത്തെച്ചൊല്ലിയുള്ള പാർലമെന്റിലെ ബഹളവും പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കലും വാർത്തകളിൽ ഉണ്ടായിരുന്നു. കേരള-ഇന്ത്യൻ മാധ്യമങ്ങൾക്ക് പുറമെ ബി.ബി.സി.യും എ.ബി.സി.യും സി.എൻ.എൻ ഉം ഉൾപ്പടെയുള്ള ലോകമാധ്യമങ്ങളും പ്രസ്തുത സംഭവപരമ്പരകൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ അതിനൊപ്പം റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു സംഭവം നടന്നിരുന്നു. തലക്കെട്ട് നേടാത്ത അത്ഭുതം ദേവാലയത്തിന്റെ

  • പ്രകാശം പരത്തുന്ന ദീപങ്ങൾ

    പ്രകാശം പരത്തുന്ന ദീപങ്ങൾ0

    രണ്ടാഴ്ച മുമ്പു തിരുവനന്തപുരത്ത് നടന്ന എടിഎം തട്ടിപ്പ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി നടത്തിയ തട്ടിപ്പായതിനാലാകണം ഇത്രയധികം ചർച്ചചെയ്യപ്പെട്ടത്. എടിഎം കാർഡിലെ വിവരങ്ങൾ സ്‌കിമ്മർ ഉപയോഗിച്ച് ചോർത്തിയെടുക്കുന്ന സംഭവങ്ങൾ ഇതുവരെയും നമുക്ക് പരിചിതമായിരുന്നില്ല. അവർ അവലംബിച്ച മാർഗങ്ങൾ മനസിലാക്കണമെങ്കിൽപ്പോലും സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. ഏതായാലും തട്ടിപ്പു നടത്തിയ നാല് റുമേനിയക്കാരിൽ ഒരാൾ പോലീസിന്റെ പിടിയിലായി. സാങ്കേതിക വിദ്യയോടൊപ്പം കൂർമ്മബുദ്ധിയും കൃത്യമായ ആസൂത്രണവും ഈ കളവിന്റെ പിന്നിൽ കാണാനാകും. മറ്റൊരു രാജ്യത്തുനിന്നും എത്തി ഇവിടുത്തെ കാര്യങ്ങൾ

Latest Posts

Don’t want to skip an update or a post?