Follow Us On

29

March

2024

Friday

  • ബന്ധിയാക്കപ്പെട്ട നൈജീരിയൻ വൈദികന് മോചനം; സന്തോഷവാർത്ത പുറത്തുവിട്ടത് രൂപതാ നേതൃത്വം

    ബന്ധിയാക്കപ്പെട്ട നൈജീരിയൻ വൈദികന് മോചനം; സന്തോഷവാർത്ത പുറത്തുവിട്ടത് രൂപതാ നേതൃത്വം0

    അബൂജ: നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി ബന്ധിയാക്കിയ കത്തോലിക്കാ വൈദികൻ ഫാ. നിക്കോളാസ് ഒബോ മോചിതനായി. യുറോമി രൂപതാംഗമായ അദ്ദേഹത്തിന്റെ മോചന വാർത്ത രൂപതാ അധികൃതരാണ് പ്രസ്താവനയിലൂടെ പുറത്തുവിട്ടത്. എന്നാൽ, ഫെബ്രുവരി 13ന് നൈജീരിയയിൽനിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ക്രൈസ്തവർക്ക് നേരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ. പ്രസിഡന്റ്

  • നൈജീരിയയിൽ വീണ്ടും തട്ടികൊണ്ടുപോകൽ; പ്രാർത്ഥനയിൽ ശക്തരാകണമെന്ന് രൂപതാനേതൃത്വം

    നൈജീരിയയിൽ വീണ്ടും തട്ടികൊണ്ടുപോകൽ; പ്രാർത്ഥനയിൽ ശക്തരാകണമെന്ന് രൂപതാനേതൃത്വം0

    നൈജീരിയ: നൈജീരിയയിൽ കത്തോലിക്കാ സഭയെ ആശങ്കയിലാഴ്ത്തി വീണ്ടും തട്ടികൊണ്ടുപോകൽ. നിക്കോളാസ് ഒബോഹ് എന്ന കത്തോലിക്കാ വൈദികനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം തോക്കുധാരികൾ തട്ടിക്കൊണ്ടു പോയത്. നൈജീരിയയിലെ ഉറോമി രൂപതയിലെ വൈദികനാണ് ഇദ്ദേഹം. നാല് വൈദികവിദ്യാർത്ഥികളെ തട്ടികൊണ്ടുപോകുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെ ഇപ്പോൾ വൈദികനെ തട്ടികൊണ്ടുപോയത് വിശ്വാസികളെ പരിഭ്രാന്തരാക്കുന്നുണ്ട്. വൈദികരെയും വിശ്വാസികളെയും വൈദികവിദ്യാർത്ഥികളെയും തട്ടിക്കൊണ്ടു പോയി ഉപദ്രപിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുകൊണ്ട് നൈജീരിയൻ ക്രിസ്ത്യാനികളുടെ മനസ്സിൽ ഭീതി പരത്താനുള്ള ശ്രമമാണ് ഇസ്ലാമിക തീവ്രവാദികൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ

  • മൈക്കിൾ നാദിയുടെ തിരുപ്പട്ടം ഇനി സ്വർഗത്തിൽ! വികാരനിർഭരമായി മൃതസംസ്‌ക്കാര ശുശ്രൂഷകൾ

    മൈക്കിൾ നാദിയുടെ തിരുപ്പട്ടം ഇനി സ്വർഗത്തിൽ! വികാരനിർഭരമായി മൃതസംസ്‌ക്കാര ശുശ്രൂഷകൾ0

    നൈജീരിയ: വികാരനിർഭരമായ മൃതസംസ്‌ക്കാരശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിച്ച് നൈജീരിയയിലെ ക്രൈസ്തവസമൂഹം. നൈജീരിയിയലെ ഗുഡ് ഷപ്പേർഡ് സെമിനാരിയിൽനിന്ന് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നാം വർഷ വൈദിക വിദ്യാർത്ഥിയായിരുന്ന മൈക്കിൾ നാദിയുടെ സംസ്‌ക്കാരശുശ്രൂഷയിൽ നൈജീരിയയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള നിരവധി ബിഷപ്പുമാരും വൈദികരും വിശ്വാസികളും പങ്കെടുത്തു. മൃതസംസ്‌ക്കാര ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയ എല്ലാവരും നമ്മുടെ രാജ്യത്ത് ചുറ്റിത്തിരിയുന്ന അന്ധകാരത്തിന്റെ സാക്ഷികളാണെന്ന ആമുഖത്തോടെയാണ് ബിഷപ്പ് മാത്യു ഹസൻ കുക്ക ചരമ പ്രസംഗം ആരംഭിച്ചത്.വിശ്വാസത്തെപ്രതി രക്തസാക്ഷിയായ മൈക്കിൾ നാദിയുടെ തിരുപ്പട്ടത്തിന് ഇനി സ്വർഗീയഭവനം സാക്ഷിയാകും എന്ന് ആശംസിച്ചാണ് മൃതസംസ്‌ക്കാര

  • ജനങ്ങൾക്ക് സമാധാനമായി ഉറങ്ങാനാകുന്നില്ല, എങ്കിലും രാജ്യം സുരക്ഷിതമാണത്രേ; ഭരണകൂടത്തിനെതിരെ തുറന്നടിച്ച് ആർച്ച്ബിഷപ്പ്

    ജനങ്ങൾക്ക് സമാധാനമായി ഉറങ്ങാനാകുന്നില്ല, എങ്കിലും രാജ്യം സുരക്ഷിതമാണത്രേ; ഭരണകൂടത്തിനെതിരെ തുറന്നടിച്ച് ആർച്ച്ബിഷപ്പ്0

    അബൂജ: നൈജീരിയയിലെ കടൂണയിൽ പ്രവർത്തിക്കുന്ന സെമിനാരിയിൽനിന്ന് വൈദിക വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയതിൽ, നൈജീരിയൻ ഭരണകൂടത്തിനെതിരെ തുറന്നടിച്ച് കടൂണ ആർച്ച്ബിഷപ്പ് മോൺ. മാത്യു മാൻ ഓസോ നടാഗോസോ: ‘ജനങ്ങൾക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കാതിരിക്കുമ്പോഴും രാജ്യം സുരക്ഷിതമാണെന്ന് നേതാക്കന്മാർക്ക് എങ്ങനെ പറയാനാകും.’ വൻ പ്രതിഷേധത്തിനു വഴിയൊരുക്കുന്ന അരക്ഷിതാവസ്ഥയിലൂടെയാണ് നൈജീരിയ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ തവണയാണ് തട്ടിക്കൊണ്ടുപോകലാണ് രൂപത നേരിടുന്നത്. ബന്ധികളാക്കിയ വിദ്യാർത്ഥികളുടെ അവസ്ഥ ആലോചിച്ച് എനിക്ക് ഉറക്കം നഷ്ട്ടപ്പെട്ടു. അരക്ഷിതാവസ്ഥയിൽ തുടരുക തങ്ങളുടെ വിധിയെന്ന് കരുതുകയാണ് ജനങ്ങൾ. രാജ്യത്തെ

  • സമാധാന ഉടമ്പടിയിൽ ഒപ്പുവച്ച് ദക്ഷിണ സുഡാൻ; പാപ്പയുടെ ഇടപെടലിനെ പ്രശംസിച്ച് നേതാക്കൾ

    സമാധാന ഉടമ്പടിയിൽ ഒപ്പുവച്ച് ദക്ഷിണ സുഡാൻ; പാപ്പയുടെ ഇടപെടലിനെ പ്രശംസിച്ച് നേതാക്കൾ0

    റോം: ദക്ഷിണ സുഡാൻ റിപ്പബ്ലിക്കും ദക്ഷിണ സുഡാൻ പ്രതിപക്ഷ പ്രസ്ഥാന സഖ്യവും ഒന്ന് ചേർന്നു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. റോമിൽ വച്ച് ഞായറാഴ്ച ഒപ്പുവച്ച സമാധാന പ്രഖ്യാപനം 15ാം തിയതി മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. ജനങ്ങൾക്ക് സമാധാനം പകരുവാൻ ഈ പ്രഖ്യാപനം സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്മ്യൂണിറ്റി ഓഫ് സാന്റ് എജിഡിയോ സെക്രട്ടറി ജനറൽ പൗലോ ഇമ്പലിസോ വ്യക്തമാക്കുകയും ചെയ്തു. സമാധാനം സ്ഥാപിക്കുന്നതിലുള്ള ഫ്രാൻസിസ് പാപ്പയുടെ ഇടപെടൽ പ്രശംസനീയമാണെന്നും ദക്ഷിണസുഡാൻ നേതാക്കൾ അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് പാപ്പായുടെ

  • ബിഷപ്പ് ആൻഡ്രൂ എൻകിയ, കാമറൂൺ ബമെൻഡ രൂപതയുടെ പുതിയ ഇടയൻ

    ബിഷപ്പ് ആൻഡ്രൂ എൻകിയ, കാമറൂൺ ബമെൻഡ രൂപതയുടെ പുതിയ ഇടയൻ0

    കാമറൂൺ: മധ്യ ആഫ്രിക്കയിലെ കാമറൂൺ ബമെൻഡ എക്ലെസിയാസ്റ്റിക് പ്രവിശ്യയുടെ പുതിയ ആർച്ച് ബിഷപ്പായി ഫ്രാൻസിസ് പാപ്പ ബിഷപ്പ് ആൻഡ്രൂ എൻകിയ ഫൗന്യയെ നിയമിച്ചു. വത്തിക്കാൻ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ബിഷപ്പിന്റെ സ്ഥാനക്കയറ്റം സ്ഥിരീകരിച്ചത്. കുടുംബ, സാമുഹ്യ, പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകുന്ന ഒരു വ്യക്തി എന്ന നിലയിൽ ഏറെ പേരുകേട്ട ഒരു വ്യക്തികൂടിയാണ് അദ്ദേഹം. 1965ൽ ജനിച്ച ബിഷപ്പ് ഫുവന്യ 1992ൽ കാമറൂണിലെ ബുവാ രൂപതയിൽ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് ആഫ്രിക്കയിലെ നിരവധി ഇടങ്ങളിൽ സുത്യർഹമായ

  • ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിൽ 11 ക്രൈസ്തവ വിശ്വാസികൾ രക്തസാക്ഷികളായി

    ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിൽ 11 ക്രൈസ്തവ വിശ്വാസികൾ രക്തസാക്ഷികളായി0

    അബുജ: ക്രിസ്തുമസ് ദിനത്തിൽ 11 നൈജീരിയൻ ക്രൈസ്തവ വിശ്വാസികളെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൊലപ്പെടുത്തിയതായുളള റിപ്പോർട്ടുകൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. തങ്ങളുടെ നേതാക്കന്മാരായ അബൂബക്കർ അൽ ബാഗ്ദാദിയുടെയും, അബുൽ ഹസൻ അൽ മുഹാജിറിന്റെയും കൊലപാതകത്തിന് പകരം വീട്ടാനാണ് ക്രൈസ്തവ വിശ്വാസികളെ വധിച്ചതെന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ പ്രവിശ്യയിലെ  ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഇറക്കിയ കുറിപ്പിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ  അന്റോണിയോ ഗുട്ടറസ് ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന അതിക്രമത്തിൽ അനുശോചനം രേഖപ്പെടുത്തി. കുറച്ചു നാളുകളായി തീവ്രവാദസംഘടനകൾ നൈജീരിയയിൽ

  • സംയുക്ത ക്രിസ്മസ് സന്ദേശവുമായി സൗത്ത് സുഡാനിലെ ക്രൈസ്തവ സഭാ നേതാക്കൾ

    സംയുക്ത ക്രിസ്മസ് സന്ദേശവുമായി സൗത്ത് സുഡാനിലെ ക്രൈസ്തവ സഭാ നേതാക്കൾ0

    സുഡാൻ: സംയുക്ത ക്രിസ്മസ് സന്ദേശത്തിൽ ഒപ്പുവച്ച് സൗത്ത് സുഡാനിലെ ക്രൈസ്തവ സഭാ നേതാക്കൾ. വ്യത്യസ്തതകളെയും സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെയും ബഹുമാനിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ഈ ക്രിസ്മസ് സന്ദേശം. സൗത്ത് സുഡാനിലെ കാത്തലിക്ക്, എപ്പിസ്‌കോപ്പൽ, പ്രെസ്ബിറ്റേറിയൻ, പെന്തക്കോസ്തൻ എന്നീ ക്രൈസ്തവ സഭകളിലെ നേതാക്കളാണ് സംയുക്ത സന്ദേശത്തിൽ ഒപ്പുവെച്ചത്. രാജ്യത്ത് ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും മുഖത്ത് പുൽക്കൂടിൽ പിറന്ന ഉണ്ണിയേശുവിയൊണ് നാം ദർശിക്കേണ്ടത്. തൊഴിൽരഹിതരും ഭവനരഹിതരും രോഗികളും ബാലവേല ചെയ്യേണ്ടിവരുന്ന അനേകം കുഞ്ഞുങ്ങളും ഈ രാജ്യത്തുണ്ട്. എല്ലാവരുടെയും വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ട് സമൂഹത്തെ

Latest Posts

Don’t want to skip an update or a post?