Follow Us On

18

April

2024

Thursday

  • നൈജീരിയയിൽ കത്തോലിക്കാ വൈദീകനെ  ആയുധധാരികൾ ചുട്ടുകൊന്നു

    നൈജീരിയയിൽ കത്തോലിക്കാ വൈദീകനെ  ആയുധധാരികൾ ചുട്ടുകൊന്നു0

    നൈജർ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ രൂക്ഷമാകുന്ന നൈജീരിയയിൽ കത്തോലിക്കാ വൈദീകനെ ആയുധധാരികൾ ചുട്ടുകൊന്നു. നൈജറിലെ കഫിൻ കോരോ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് പീറ്റർ ആൻഡ് പോൾ ദൈവാലയത്തിന്റെ വികാരി ഫാ. ഐസക് അച്ചിയാണ് കൊല്ലപ്പെട്ടത്. ജനുവരി 15ന് പുലർച്ചെ ആക്രമണം നടത്തിയ ആയുധധാരികളായ കവർച്ചാസംഘം, വൈദീകന്റെ താമസസ്ഥലം (പാരിഷ് റെക്ടറി) അഗ്‌നിക്കിരയാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സെന്റ് പീറ്റർ ആൻഡ് പോൾ ദൈവാലയത്തിലെ കത്തിക്കരിഞ്ഞ റെക്ടറിയിൽനിന്ന് ഫാ. ഐസക് അച്ചിയുടെ മൃതദേഹം കണ്ടെത്തിയെന്ന് മിന്ന രൂപതാ നേതൃത്വം സ്ഥിരീകരിച്ചു.

  • ആറ് ദിനങ്ങൾക്കിടെ നൈജീരിയയിൽനിന്ന് മൂന്ന് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയി; ഒരാൾ മോചിതനായെന്ന് റിപ്പോർട്ട്

    ആറ് ദിനങ്ങൾക്കിടെ നൈജീരിയയിൽനിന്ന് മൂന്ന് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയി; ഒരാൾ മോചിതനായെന്ന് റിപ്പോർട്ട്0

    അബൂജ: ആറ് ദിനങ്ങൾക്കിടെ നൈജീരിയയിൽനിന്ന് ആയുധധാരികൾ മൂന്ന് കത്തോലിക്കാ വൈദീകരെ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ടുകൾ. ബെനുവിൽനിന്നുള്ള ഫാ. മാർക്ക് ഒജോടു, കടുണയിൽ നിന്നുള്ള ഫാ. സിൽവസ്റ്റർ ഒകെചുക്വു, അബിയയിൽനിന്നുള്ള ഫാ. ഒഗിഡെ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഡിസംബർ 17മുതൽ 22വരെയുള്ള ദിനങ്ങൾക്കിടയായിരുന്നു സംഭവം. ഒടുക്‌പൊ രൂപതാംഗമായ ഫാ. മാർക്ക് ഒജോടുവാണ് ഏറ്റവും ഒടുവിൽ ബന്ധിയാക്കപ്പെട്ടത്. ഡിസംബർ 24ന് ഫാ. മാർക്കിന്റെ മോചനം സാധ്യമായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ഡിസംബർ 22നാണ് സാന്താ മരിയ ഡെ ഒക്‌പോഗ

  • കത്തോലിക്കാ വൈദീകനെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ടുകൾ

    കത്തോലിക്കാ വൈദീകനെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ടുകൾ0

    മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സേവനം ചെയ്യുന്ന ജർമൻ മിഷണറിയായ കത്തോലിക്കാ വൈദീകനെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ടുകൾ. ‘വൈറ്റ് ഫാദേഴ്‌സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘സൊസൈറ്റി ഓഫ് ദ മിഷണറീസ് ഓഫ് ആഫ്രിക്ക’ സന്യാസസമൂഹാംഗം ഹാൻസ് ജോക്കിം ലോഹ്രെ (65) നവംബർ 20 മുതൽ കാണാതായ വിവരം സഭാ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച ദിവ്യബലി അർപ്പണത്തിനായി സമീപ ദൈവാലയത്തിലേക്ക് പോകാൻ തയാറെടുക്കവേ തട്ടിക്കൊണ്ടുപോയി എന്നാണ് നിഗമനം. തലസ്ഥാന നഗരിയായ ബമാകോയിലെ ‘ഇസ്ലാമിക്- ക്രിസ്ത്യൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ’ അധ്യാപകനായ

  • ക്രിസ്തുവിനെപ്രതി കഴിഞ്ഞ 10 മാസത്തിനിടെ നൈജീരിയയിൽ രക്തസാക്ഷിത്വം വരിച്ചത് 4020 പേർ; ബന്ധികളാക്കപ്പെട്ടത് 2000ൽപ്പരം പേർ

    ക്രിസ്തുവിനെപ്രതി കഴിഞ്ഞ 10 മാസത്തിനിടെ നൈജീരിയയിൽ രക്തസാക്ഷിത്വം വരിച്ചത് 4020 പേർ; ബന്ധികളാക്കപ്പെട്ടത് 2000ൽപ്പരം പേർ0

    അബൂജ: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 2022 ജനുവരി ഒന്നു മുതൽ ഒക്‌ടോബർ 31വരെയുള്ള 10 മാസത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി 4020 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് പുറത്ത്. നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെ കുറിച്ച് പഠനംനടത്തുന്ന ‘ദ ഇന്റർനാഷണൽ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ (ഇന്റർ സൊസൈറ്റി) എന്ന സന്നദ്ധ സംഘടനയാണ് നടുക്കുന്ന ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഇക്കാലത്തിനിടെ 2315 ക്രൈസ്തവരെ ബന്ധികളായി തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മുസ്ലീം ഗോത്ര വിഭാഗമായ ഫുലാനികളുമായി ബന്ധമുള്ള ഇസ്ലാമിക

  • കോംഗോയിലെ ആശുപത്രിയിൽ ഇസ്ലാമിക തീവ്രവാദി ആക്രമണം: ഡോക്ടറായ കത്തോലിക്കാ  കന്യാസ്ത്രീ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം

    കോംഗോയിലെ ആശുപത്രിയിൽ ഇസ്ലാമിക തീവ്രവാദി ആക്രമണം: ഡോക്ടറായ കത്തോലിക്കാ കന്യാസ്ത്രീ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം0

    കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ കത്തോലിക്കാ ആശുപത്രിയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഡോക്ടറായ കന്യാസ്ത്രീ ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം. ആശുപത്രിയിൽനിന്നും സമീപത്തുനിന്നും നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവരെ തീവ്രവാദികൾ ബന്ധികളായി പിടിച്ചുകൊണ്ടുപോയി എന്നാണ് നിഗമനം. മബോയ ഗ്രാമത്തിലെ ആശുപത്രിക്കു നേരെയായിരുന്നു ആക്രമണം. ‘ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദ പ്രസന്റേഷൻ ഓഫ് ഔർ ലേഡി അറ്റ് ദ ടെംപിൾ’ സമൂഹാംഗമായ സിസ്റ്റർ മേരി സിൽവി കവുക്കെയാണ് കൊല്ലപ്പെട്ട സന്യാസിനി. രോഗികളും ആശുപത്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ട

  • ആഫ്രിക്കയിലെ ഒരു ഇടവകയിൽ ഒരൊറ്റ ദിവസം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്  210 പേർ!

    ആഫ്രിക്കയിലെ ഒരു ഇടവകയിൽ ഒരൊറ്റ ദിവസം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത് 210 പേർ!0

    ലിലോങ്‌വേ: ആഫ്രിക്കൻ രാജ്യമായ മലാവിയിലെ ഒരു ദൈവാലയത്തിൽവെച്ച് ഒരൊറ്റ ദിവസം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത് 210 പേർ! മാമ്മോദീസ മുങ്ങി ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ഇവരെല്ലാം പ്രായത്തിൽ മുതിർന്നവരാണെന്നുകൂടി അറിയണം. മലാവി രൂപതയിലെ സുസുവിൽ സ്ഥിതി ചെയ്യുന്ന സെന്റ് സിസിലിയ ദൈവാലയമാണ് സവിശേഷമായ ഈ ജ്ഞാനസ്‌നാന കർമത്തിന് സാക്ഷ്യം വഹിച്ചത്. ഇക്കഴിഞ്ഞ സെപ്തംബർ 24ന് സെന്റ് സിസിലിയ ഇടവക വികാരി ഫാ. പെട്രോസ് മ്‌വെലിന്റെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു ജ്ഞാനസ്‌നാന കർമം. കൗമാരപ്രായം പിന്നിട്ടവർ മുതൽ

  • കാമറൂണിൽ കത്തോലിക്കാ ദൈവാലയം അക്രമികൾ  അഗ്‌നിക്കിരയാക്കി; അഞ്ച് വൈദീകർ ഉൾപ്പെടെ എട്ടുപേരെ തട്ടിക്കൊണ്ടുപോയി

    കാമറൂണിൽ കത്തോലിക്കാ ദൈവാലയം അക്രമികൾ  അഗ്‌നിക്കിരയാക്കി; അഞ്ച് വൈദീകർ ഉൾപ്പെടെ എട്ടുപേരെ തട്ടിക്കൊണ്ടുപോയി0

    യവുണ്ടേ: ഇംഗ്ലീഷ് സംസാരിക്കുന്ന ‘ആംഗ്ലോഫോൺ’ വിമതരും ഭരണകൂടവും തമ്മിലുള്ള കലാപം രൂക്ഷമായ കാമറൂണിൽ ദൈവാലയം അഗ്‌നിക്കിരയാക്കി ആയുധധാരികൾ അഞ്ച് വൈദീകരെയും ഒരു കന്യാസ്ത്രീയെയും ഉൾപ്പെടെ എട്ടുപേരെ തട്ടിക്കൊണ്ടുപോയി. മാംഫെ രൂപതയിലെ ൻചാങ്ങിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ദൈവാലയത്തിന് നേരെയായിരുന്നു അജ്ഞാതരായ ആയുധധാരികളുടെ ആക്രമണം. സെപ്തംബർ 16ന് ബന്ധികളാക്കപ്പെട്ടവർ ഇപ്പോൾ എവിടെയാണെന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അക്രമ സംഭവം സ്ഥിരീകരിച്ച് പ്രാദേശീക മെത്രാൻ സമിതി പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ‘വലിയ നടുക്കത്തിലാണ് ഞങ്ങൾ. അക്രമപ്രവൃത്തികൾ സകല അതിർത്തികളും ലംഘിച്ചുകഴിഞ്ഞു.

  • ആക്രമണത്തിന് പിന്നിൽ ‘ഇസ്ലാമിക് സ്റ്റേറ്റ്’; മൊസാംബിക്കിൽ കൊല്ലപ്പെട്ട കത്തോലിക്കാ കന്യാസ്ത്രീ ക്രിസ്തുവിന്റെ ധീര രക്തസാക്ഷി

    ആക്രമണത്തിന് പിന്നിൽ ‘ഇസ്ലാമിക് സ്റ്റേറ്റ്’; മൊസാംബിക്കിൽ കൊല്ലപ്പെട്ട കത്തോലിക്കാ കന്യാസ്ത്രീ ക്രിസ്തുവിന്റെ ധീര രക്തസാക്ഷി0

    നംബുല: മൊസാംബിക്കിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ മിഷണറിയായ സിസ്റ്റർ മരിയ ഡി കോപ്പി ക്രിസ്തുവിനെപ്രതി മരണം വരിച്ച ധീരരക്തസാക്ഷിയാണെന്ന് നംബുല ആർച്ച്ബിഷപ്പ് ഇനേസിയോ സൗറി. ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിന് പിന്നിൽ ‘ഇസ്ലാമിക് സ്റ്റേറ്റ്’ തീവ്രവാദികളാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ആർച്ച്ബിഷപ്പിന്റെ പ്രതികരണം. ‘ക്രിസ്തീയ വിശ്വാസം പ്രഘോഷിക്കുന്നതിൽ പ്രകടിപ്പിച്ച തീക്ഷ്ണതയാണ്,’ സിസ്റ്ററിന്റെ അരുംകൊലയ്ക്ക് കാരണമായതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ‘ഇസ്ലാമിക് സ്റ്റേറ്റ്’ ഗ്രൂപ്പിന്റെ ചില ടെലഗ്രാം അക്കൗണ്ടുകളെ ഉദ്ധരിച്ച് ‘ബി.ബി.സി’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേ തുടർന്ന് ഫീദെസ് വാർത്താ ഏജൻസിക്ക്

Latest Posts

Don’t want to skip an update or a post?