Follow Us On

29

March

2024

Friday

  • ദൈവവിളി വെളിപ്പെടുത്തി പാപ്പയുടെ തലോടൽ! എട്ടു വയസുകാരൻ ഇന്ന് ക്രിസ്തുവിന്റെ പുരോഹിതൻ

    ദൈവവിളി വെളിപ്പെടുത്തി പാപ്പയുടെ തലോടൽ! എട്ടു വയസുകാരൻ ഇന്ന് ക്രിസ്തുവിന്റെ പുരോഹിതൻ0

    റോമാ: പൗരോഹിത്യവിളിക്ക് പിന്നിലെ കാരണം തിരഞ്ഞാൽ, തന്നെ സ്വാധീനിച്ച സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് ഒരോ വൈദികനും പറയാനുണ്ടാകും. എന്നാൽ പാപ്പയുടെ തലോടൽ, എട്ടു വയസുകാരന് പൗരോഹിത്യ വിളിയിലേക്കുള്ള പ്രഥമ പ്രചോദനമായി മാറിയ അനുഭവം കേട്ടിട്ടുണ്ടോ? വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് ആ പാപ്പ. ഇറ്റലിയിലെ ഫെർമോ രൂപതയിൽ സേവനം ചെയ്യുന്ന ഫാ. ഫ്രാൻസെസ്‌കോ ചിയാരിനിയാണ് അന്നത്തെ എട്ടു വയസുകാരൻ. മൂന്ന് പതിറ്റാണ്ടുമുമ്പ്, കൃത്യമായി പറഞ്ഞാൽ 1980 ഡിസംബർ 30. അന്നാണ് ജോൺ പോൾ രണ്ടാമൻ പാപ്പ, ചിയാരിനിയുടെ

  • സുവിശേഷദൗത്യം പരിശുദ്ധാത്മാത്മാവ് തന്ന ദാനം: പാപ്പ

    സുവിശേഷദൗത്യം പരിശുദ്ധാത്മാത്മാവ് തന്ന ദാനം: പാപ്പ0

    വത്തിക്കാൻ സിറ്റി: സുവിശേഷദൗത്യം അഥവാ പ്രേഷിത പ്രവർത്തനം പരിശുദ്ധാത്മാവിന്റെ ദാനമാണെന്നും നന്ദിയും ഉദാരതയും എളിമയും പ്രേഷിതന് അനുപേഷണീയമാണെന്നും ഫ്രാൻസിസ് പാപ്പ. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ഭാരവാഹികൾക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചത്. ഈ മാസം റോമിൽ നടക്കാനിരുന്ന സംഗമം റദ്ദാക്കിയ സാഹചര്യത്തിൽ പാപ്പ പ്രത്യേക സന്ദേശം പുറപ്പെടുവിക്കുകയായിരുന്നു. സുവിശേഷ പ്രചാരണം എന്നാൽ മതപരിവർത്തനമല്ലെന്നും പാപ്പ ഓർമിപ്പിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നതുപോലെ ഏതു മാർഗത്തിലൂടെയും ജനങ്ങളെ സ്വാധീനിക്കുന്ന രീതി പ്രേഷിത ജീവിതത്തിൽ നന്നല്ല. സുവിശേഷസാക്ഷ്യത്തിന്റെ ആകർഷണമാണ് സഭയ്ക്ക്

  • ആരാധനാലയങ്ങൾ ഉടൻ തുറക്കണം; ഗവർണർമാർക്ക് ട്രംപിന്റെ നിർദേശം

    ആരാധനാലയങ്ങൾ ഉടൻ തുറക്കണം; ഗവർണർമാർക്ക് ട്രംപിന്റെ നിർദേശം0

    വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ ഉടനീളമുള്ള ആരാധനാലയങ്ങൾക്ക് ഉടൻ പ്രവർത്തനാനുമതി നൽകാൻ സ്റ്റേറ്റ് ഗവർണമാർക്ക് നിർദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ആരാധനാലയങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തിര പ്രാധാന്യത്തോടെ ദൈവാലയങ്ങൾ തുറക്കണമെന്ന് അദ്ദേഹം നിർദേശിച്ചത്. മദ്യശാലകളും ഗർഭച്ഛിദ്രകേന്ദ്രങ്ങളും മാത്രം ‘അവശ്യസേവന’മായി പരിഗണിച്ച് പല സംസ്ഥാനങ്ങളും പ്രവർത്തനാനുമതി നൽകിയതിനെ തുടർന്നാണ് കർശന നിർദേശവുമായി ട്രംപ് രംഗത്തെത്തിയത്. തന്റെ നിർദേശപ്രകാരം ‘യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ’ (സി.ഡി.എസ്) ദൈവാലയങ്ങൾ പുനരാരംഭിക്കാൻ കഴിയുന്ന

  • ദൈവവിശ്വാസവും ശാസ്ത്രവും തമ്മിൽ ഒരിക്കലും യുദ്ധം ചെയ്യില്ല! കാരണം ഈ വിഖ്യാത ശാസ്ത്രജ്ഞൻ പറയും

    ദൈവവിശ്വാസവും ശാസ്ത്രവും തമ്മിൽ ഒരിക്കലും യുദ്ധം ചെയ്യില്ല! കാരണം ഈ വിഖ്യാത ശാസ്ത്രജ്ഞൻ പറയും0

    ദൈവവിശ്വാസവും ശാസ്ത്രവും വിരുദ്ധമാണോ? ഇക്കാര്യത്തിൽ സംശയമുള്ളവർ, ഇക്കഴിഞ്ഞ ദിവസം ‘ടെമ്പിൾട്ടൺ അവാർഡ്’ നേടിയ വിഖ്യാത ജനിതക ശാസ്ത്രജ്ഞൻ ഡോ. ഫ്രാൻസിസ് എസ്. കോളിൻസിന്റെ ജീവിതവഴികൾ നിർബന്ധമായും അറിയണം. ജോസഫ് മൈക്കിൾ ശാസ്ത്രവും വിശ്വാസവും ഒന്നിച്ചുപോകുമോ? ശാസ്ത്രത്തിന് വിരുദ്ധമല്ലേ വിശ്വാസം? ചോദ്യങ്ങൾക്ക് ഒരുപക്ഷേ ശാസ്ത്രത്തോളം പഴക്കമുണ്ടാകാം. എന്നാൽ, അവയ്ക്ക് കൃത്യമായ മറുപടിയുണ്ട് ഡോ. ഫ്രാൻസിസ് എസ്. കോളിൻസ് എന്ന ലോകപ്രശസ്ത ജനിതക ശാസ്ത്രജ്ഞന്. ലോകം ഏറെ ആദരവോടെ കാണുന്ന ശാസ്ത്രകാരന്മാരിൽ ഒരാളായ ഇദ്ദേഹത്തെ, മനുഷ്യന്റെ ജനിതകഘടനയെക്കുറിച്ചുള്ള ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളാണ്

  • കൊറോണാ ബാധിച്ച് കോവിഡ് വാർഡിലെത്തി; പക്ഷേ, അജപാലനം തുടർന്ന് അന്റോണിയോ അച്ചൻ

    കൊറോണാ ബാധിച്ച് കോവിഡ് വാർഡിലെത്തി; പക്ഷേ, അജപാലനം തുടർന്ന് അന്റോണിയോ അച്ചൻ0

    മെക്‌സിക്കോ സിറ്റി: നാം ഏത് അവസ്ഥയിൽ ആയിരിക്കുന്നോ ആ അവസ്ഥയിലും ക്രിസ്തുവിനെ പ്രഘോഷിക്കാനാവുക! ഓരോ ക്രിസ്തുശിഷ്യനും മനസിൽ സൂക്ഷിക്കേണ്ട ഈ നിയോഗം കൊറോണാക്കാലത്തും അഭംഗുരം നിർവഹിക്കാനായതിന്റെ ആനന്ദത്തിലാണ് മെക്‌സിക്കോയിലെ അന്റോണിയോ അച്ചൻ. കൊറോണാ ബാധിതനായി കോവിഡ് വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും അവിടെയും അദ്ദേഹം തുടർന്ന അജപാലനശുശ്രൂഷയെക്കുറിച്ചുള്ള വാർത്തകൾ തരംഗമാവുകയാണിപ്പോൾ. കോവിഡ് മുക്തനായി ആശുപത്രി വിട്ടശേഷം അദ്ദേഹത്തെ കുറിച്ച് മെക്‌സിക്കോയിലെ ട്‌ലെയ്ൻപാന്റ്‌ലാ അതിരൂപത തയാറാക്കിയ വീഡിയോ സാക്ഷ്യത്തിലൂടെയാണ് ഇക്കാര്യങ്ങൾ ലോകം അറിഞ്ഞത്. സഹനത്തിന്റെ നടുവിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ്, ഫാ.

  • രണ്ടു മാസത്തിനുശേഷം ദിവ്യകാരുണ്യനാഥൻ നാവിൽ! വികാരനിർഭരം ഫ്രാൻസിലെ ‘ഡ്രൈവ് ത്രൂ മാസ്’

    രണ്ടു മാസത്തിനുശേഷം ദിവ്യകാരുണ്യനാഥൻ നാവിൽ! വികാരനിർഭരം ഫ്രാൻസിലെ ‘ഡ്രൈവ് ത്രൂ മാസ്’0

    ലോക് ഡൗൺ ഇളവുകൾ പ്രകാരം മാളുകൾക്കും ഓഫീസുകൾക്കും നിബന്ധനകളോടെ പ്രവർത്തനാനുമതി നൽകിയിട്ടും ദൈവാലയങ്ങൾ തുറക്കാത്ത ഫ്രഞ്ച് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ചാലോൻസ്: രണ്ടു മാസത്തിനുശേഷം ദിവ്യകാരുണ്യ ഈശോ ഇതാ നാവിൽ! പറഞ്ഞറിയിക്കാൻ സാധിക്കുന്നതിനും അപ്പുറമുള്ള നിർവൃതിയായിരുന്നു ആ നിമിഷം. ലോക് ഡൗൺ പ്രഖ്യാപിച്ചശേഷം ഫ്രാൻസിൽ ആദ്യമായി ക്രമീകരിച്ച ‘ഡ്രൈവ് ത്രൂ മാസ്‌’ ആണ് അതിന് അവസരമൊരുത്തിയത്. വാഹനങ്ങളിൽനിന്ന് ഇറങ്ങാതെയാണെങ്കിലും ദിവ്യബലിയിൽ പങ്കെടുക്കാനായതിന്റെ ആനന്ദത്തോടെയാണ് പാർക്കിംഗ് ഏരിയയിലെ ബലിവേദിയിൽനിന്ന് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്. ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടശേഷം ഇവരെല്ലാം ദിവ്യകാരുണ്യ

  • വിഖ്യാതമായ ‘ടെമ്പിൾട്ടൺ അവാർഡ്’ ഡോ. ഫ്രാൻസിസ് കോളിൻസിന്

    വിഖ്യാതമായ ‘ടെമ്പിൾട്ടൺ അവാർഡ്’ ഡോ. ഫ്രാൻസിസ് കോളിൻസിന്0

    വാഷിംഗ്ടൺ ഡി.സി: നൊബേലിനോളംതന്നെ ലോകപ്രശസ്തമായ ‘ടെമ്പിൾട്ടൺ അവാർഡി’ന് യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻ.ഐ.എച്ച്) ഡയറക്ടർ ഡോ. ഫ്രാൻസിസ് കോളിൻസ് അർഹനായി. ജീവിതത്തിൽ ആത്മീയ മാനം സൃഷ്ട്ടിക്കുന്നതിൽ അസാധാരണ സംഭാവനകൾ നൽകുന്നവരെ ആദരിക്കാൻ 1972 മുതൽ സമ്മാനിക്കുന്ന പുരസ്‌ക്കാരമാണിത്. ശാസ്ത്രജ്ഞനും സർക്കാർ ഉദ്യോഗസ്ഥനും ബുദ്ധിജീവിയുമെന്ന നിലയിൽ ശാസ്ത്രീയ, ആധ്യാത്മിക കാഴ്ചപ്പാടുകൾ സമന്വയിപ്പിക്കുന്ന ഡോ. കോളിൻസിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് സമ്മാനവിവരം പ്രഖ്യാപിച്ചുകൊണ്ട് ടെമ്പിൾട്ടൺ ഫൗണ്ടേഷൻ വ്യക്തമാക്കി. ഹ്യൂമൻ ജീനോം മാപ്പിംഗ് പ്രൊജക്ടിന് നേതൃത്വം വഹിച്ച ഡോ. കൊളിൻസ്

  • ദൈവാലയ കവാടങ്ങൾ തുറന്ന് നോർത്തേൺ അയർലൻഡ്; ഭരണകൂടത്തെ സന്തോഷം അറിയിച്ച് സഭാനേതൃത്വം

    ദൈവാലയ കവാടങ്ങൾ തുറന്ന് നോർത്തേൺ അയർലൻഡ്; ഭരണകൂടത്തെ സന്തോഷം അറിയിച്ച് സഭാനേതൃത്വം0

    അയർലൻഡ്: ലോക്ക് ഡൗൺ ഇളവുകളുടെ ആദ്യഘട്ടത്തിൽതന്നെ ദൈവാലയങ്ങൾ തുറക്കാൻ അനുമതി നൽകിയ നോർത്തേൺ അയർലൻഡ് ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് അയർലൻഡിലെ ക്രൈസ്തവ സഭാനേതൃത്വം. ഇതുപ്രകാരം മേയ് 19മുതൽ ദൈവാലയങ്ങൾ തുറന്നുതുടങ്ങി. ആദ്യഘട്ടത്തിൽ വ്യക്തിപരമായ പ്രാർത്ഥകളേ അനുവദിക്കൂ. നാലാം ഘട്ട ഇളവുകളിൽ മാത്രമേ ദൈവാലയത്തിൽ പൊതുവായ ആരാധനകൾക്ക് അനുവാദമുള്ളൂ. ഏറെ നാളായി കാത്തിരിക്കുന്ന വലിയ പ്രത്യാശയുടെ ഒരു സൂചനയാണിതെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. സർക്കാരിന്റെ തീരുമാനത്തിലുള്ള സന്തോഷം അറിയിച്ച് സർക്കാരിന് കത്ത് അയക്കുകയും ചെയ്തു സഭാനേതൃത്വം. ഐറിഷ്

Latest Posts

Don’t want to skip an update or a post?