Follow Us On

29

March

2024

Friday

  • മലയാളി കന്യാസ്ത്രീ വീണ്ടും ബ്രിജിറ്റയിൻ സന്യാസിനീസഭയുടെ സുപ്പീരിയർ ജനറൽ പദവിയിൽ

    മലയാളി കന്യാസ്ത്രീ വീണ്ടും ബ്രിജിറ്റയിൻ സന്യാസിനീസഭയുടെ സുപ്പീരിയർ ജനറൽ പദവിയിൽ0

    വത്തിക്കാൻ സിറ്റി: റോം ആസ്ഥാനമായുള്ള ബ്രിജിറ്റയിൻ സന്യാസിനി സഭയുടെ സുപ്പീരിയർ ജനറലായി മലയാളി കന്യാസ്ത്രീ ഫാബിയ കട്ടക്കയം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റോമിൽ സമ്മേളിച്ച ജനറൽ ചാപ്റ്ററിലായിരുന്നു തിരഞ്ഞെടുപ്പ്. 2016 മുതൽ സഭയുടെ സുപ്പീരിയർ ജനറലായി സേവനം ചെയ്യുന്ന മദർ ഫാബിയ കണ്ണൂർ അങ്ങാടിക്കടവ് പരേതരായ കട്ടക്കയം ചാണ്ടി- ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരിയായ സിസ്റ്റർ ഫാബിയ, 38 വർഷമായി യൂറോപ്പിലെ ബ്രിജിറ്റയിൻ മഠങ്ങളിലാണ് സേവനം ചെയ്യുന്നത്. സ്വീഡനിലെ സെന്റ് ബ്രിജിറ്റ് 1344ൽ

  • പ്രാർത്ഥന വിശ്വാസത്തെ ഊഷ്മളമാക്കുന്ന ഔഷധം; അവിരാമം പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

    പ്രാർത്ഥന വിശ്വാസത്തെ ഊഷ്മളമാക്കുന്ന ഔഷധം; അവിരാമം പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: മടുപ്പുകൂടാതെ അവിരാമം പ്രാർത്ഥിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചും തിരുവചന വായന അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ആവർത്തിച്ച് ഓർമിപ്പിച്ചും ഫ്രാൻസിസ് പാപ്പ. പ്രാർത്ഥന എന്നത് മന്ദോഷ്ണമായ വിശ്വാസത്തെ ഊഷ്മളമാക്കാൻ ഈശോ നൽകിയ ഔഷധമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രാർത്ഥനയ്ക്ക് ജീവിതത്തിൽ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് പാപ്പ വാചാലനായത്. ഭഗ്‌നാശരാകാതെ സദാ പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന തിരുവചന ഭാഗം (ലൂക്കാ 1:8) പങ്കുവെച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ‘തണുത്തുറഞ്ഞ വിശ്വാസത്തെ ഊഷ്മളമാക്കാൻ യേശു നമുക്ക് വാഗ്ദാനം ചെയ്യുന്ന മറുമരുന്നാണ് പ്രാർത്ഥന.

  • ഫാത്തിമാ മാതാവിന്റെ ദർശനം ലഭിച്ച സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക് അടുക്കുന്നു

    ഫാത്തിമാ മാതാവിന്റെ ദർശനം ലഭിച്ച സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക് അടുക്കുന്നു0

    പോർച്ചുഗൽ: ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിക്കാൻ കൃപ ലഭിച്ച സിസ്റ്റർ ലൂസിയയുടെ നാമകരണ നടപടികൾ ഒരു ചുവടുകൂടി മുന്നിലേക്ക്. സിസ്റ്റർ ലൂസിയയുടെ വീരോചിത ജീവിതം സാക്ഷിക്കുന്ന രൂപതാ കോടതിയുടെ റിപ്പോർട്ട് (പോസിറ്റിയോ) നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ സമർപ്പിപ്പിച്ച വിവരം ഫാത്തിമാ തീർത്ഥാടനകേന്ദ്രം റെക്ടറാണ് ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പ്രസ്തുത റിപ്പോർട്ട് ഒമ്പതുപേർ ഉൾപ്പെടുന്ന ദൈവശാസ്ത്രജ്ഞരുടെ സംഘമാണ് പരിശോധിക്കുക. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ വത്തിക്കാൻ അംഗീകരിച്ചാൽ, സിസ്റ്റർ ലൂസിയ നാമകരണ നടപടി ക്രമങ്ങളിൽ രണ്ടാമത്തെ

  • ‘മില്യൺ റോസറി’: ഇനി മണിക്കൂറുകൾ മാത്രം, ലോകജനതയ്ക്കു വേണ്ടി കുഞ്ഞുങ്ങൾ അർപ്പിക്കും 10 ലക്ഷം ജപമാലകൾ

    ‘മില്യൺ റോസറി’: ഇനി മണിക്കൂറുകൾ മാത്രം, ലോകജനതയ്ക്കു വേണ്ടി കുഞ്ഞുങ്ങൾ അർപ്പിക്കും 10 ലക്ഷം ജപമാലകൾ0

    യു.കെ: യുദ്ധവും സംഘർഷങ്ങളും മതപീഡനങ്ങളും ഉൾപ്പെടെയുള്ള അസംഖ്യം വെല്ലുവിളികൾ ഉയരുമ്പോൾ, ലോകജനതയ്ക്കുവേണ്ടി 10 ലക്ഷം ജപമാലകൾ അർപ്പിക്കാൻ തയാറെടുത്ത് കുട്ടിക്കൂട്ടം. പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വർഷംതോറും സംഘടിപ്പിക്കുന്ന ഈ ജപമാലയജ്ഞത്തിന് ‘എ മില്യൺ ചിൽഡ്രൻ പ്രേയിങ് ദ റോസറി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒക്ടോബർ 18ന് സംഘടിപ്പിക്കുന്ന ജപമാലയിൽ വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ അണിചേരുമെന്ന് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വ്യക്തമാക്കി.

Latest Posts

Don’t want to skip an update or a post?