Follow Us On

25

April

2024

Thursday

  • ‘ലാ  സെർവിയന്റ് ‘ പ്രദർശനത്തിനെത്തി

    ‘ലാ  സെർവിയന്റ് ‘ പ്രദർശനത്തിനെത്തി0

    മാഡ്രിഡ്(സ്പെയിൻ) : ‘ലാ സെര്‍വിയന്റ’ (ദി സെര്‍വന്റ്)  എന്ന പേരിൽ വിശുദ്ധ വിസെന്റ മരിയ ലോപ്പസിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ പെറുവിലും, മെക്സിക്കോയിലും ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. സ്പെയിനിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച, 1847-1890 കാലയളവില്‍  ജീവിച്ചിരുന്ന വിശുദ്ധ മരിയ ലോപ്പസ് തന്നെയാണ് റിലീജിയസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന് രൂപം നല്‍കിയത്. യുക്രൈനില്‍ നിന്നും രക്ഷപ്പെട്ട ഒരു വീട്ടുജോലിക്കാരി മോഷണ കുറ്റത്തിന് അറസ്റ്റിലാവുകയും, ജയിലില്‍വെച്ച് അവര്‍ കണ്ടുമുട്ടിയ ലൈംഗീകതൊഴിലാളികളായ ജൂലിയ, മിഖായേല

  • മാനവകേന്ദ്രീകൃതമായ സുസ്ഥിരവികസനം ഉറപ്പുവരുത്തുക: ആർച്ച്ബിഷപ് ഗാല്ലഗർ

    മാനവകേന്ദ്രീകൃതമായ സുസ്ഥിരവികസനം ഉറപ്പുവരുത്തുക: ആർച്ച്ബിഷപ് ഗാല്ലഗർ0

    ന്യൂയോർക്ക്‌: ‘സുസ്ഥിരവികസന അജണ്ട 2030’ പ്രസ്താവനകളിൽ മാത്രം ഒതുങ്ങാതെ, സുസ്ഥിര ലോകത്തിനായി  പ്രായോഗികമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ ആഹ്വാനം ചെയ്‌ത്‌ വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. അമൂർത്തമായ പ്രസ്താവനകൾ മാത്രമാകാതെ ലോകത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് വിദേശരാജ്യങ്ങൾക്കും, അന്താരാഷ്ട്രസംഘടനകൾക്കുമായുള്ള വത്തിക്കാൻ കാര്യദർശികൂടിയായ ആർച്ച്ബിഷപ് ഗാല്ലഗർ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ,ന്യൂയോർക്കിൽ നടന്ന, സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഉന്നതതലയോഗത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടു. 2015 സെപ്റ്റംബർ 25-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേ, ‘സുസ്ഥിരമായ പുരോഗതിക്കായുള്ള

  • ഫ്രഞ്ച് നഗരമായ മാർസിലിയ ഒരുങ്ങി, പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം

    ഫ്രഞ്ച് നഗരമായ മാർസിലിയ ഒരുങ്ങി, പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം0

    പേപ്പൽ പര്യടനം ശാലോം വേൾഡിൽ തത്സമയം  വത്തിക്കാൻ സിറ്റി: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഫ്രഞ്ച് നഗരമായ മാർസിലിയയിലെത്തുന്ന വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കാൻ നാടും നഗരവും ഒരുങ്ങി. ഫ്രാൻസിസ് പാപ്പ ഫ്രാൻസിൽ പര്യടനത്തിന് എത്തുന്നത് ഇത് രണ്ടാം തവണയാണെങ്കിലും 1533 ൽ ക്ലെമെന്റ് ഏഴാമൻ പാപ്പയുടെ പര്യടനത്തിനുശേഷം ഇതാദ്യമായാണ് മർസിലിയ പേപ്പൽ പര്യടനത്തിന് വേദിയാകുന്നത്. സെപ്തംബർ 17മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തെ അഭിസംബോധന ചെയ്യാനാണ് 22, 23 തീയതികളിൽ പാപ്പ ഇവിടെ എത്തുക. മെഡിറ്ററേനിയൻ

  • ഇതൊരു അസാധാരണ അതിജീവനത്തിന്റെ കഥ; അടിയുറച്ച വിശ്വാസത്തിന്റെയും!

    ഇതൊരു അസാധാരണ അതിജീവനത്തിന്റെ കഥ; അടിയുറച്ച വിശ്വാസത്തിന്റെയും!0

    തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു് ഇരുപതാഴ്ച ആയപ്പോഴായിരുന്നു മുപ്പതുകാരിയായ മിഷിഗണിലെ താഷ കാൻ അക്കാര്യം തിരിച്ചറിയുന്നത്; വളരെ ഗുരുതരവും അപൂർവ്വവുമായ അനാപ്ലാസ്റ്റിക് അസ്ട്രോസൈറ്റോമ എന്ന ബ്രെയിൻ കാൻസറിന്റെ മൂന്നാം സ്റ്റേജിലാണ് താനിപ്പോൾ. മെഡിക്കൽ റിപ്പോർട്ട് കണ്ട് അസ്തപ്രജ്ഞയായിരുന്നുപോയ അവളുടെ ചെവികളിൽ കേട്ട ഡോക്ടറിന്റെ ശബ്‌ദം മറ്റേതോ ഭൂഖണ്ഡത്തിൽ നിന്നാരോ സംസാരിക്കുന്നതായവൾക്ക് തോന്നി. ഡോക്ടർ പറഞ്ഞു ; നിനക്കിനി ജീവിക്കാവുന്നത് കേവലം ഒന്നര വർഷം മാത്രം. നിന്റെ ഉദരത്തിൽ ഒരു ശിശു വളരുന്നതിനാൽ ഇപ്പോൾ റേഡിയേഷനും കീമോതെറാപ്പിയുമുൾപ്പെടെയുള്ള

  • ക്രിസ്ത്യൻ അത്‌ലറ്റിക് ക്ലബ്ബുകളെ സ്കൂളുകളിൽ നിരോധിക്കാൻ കഴിയില്ല: അമേരിക്കൻ കോടതി

    ക്രിസ്ത്യൻ അത്‌ലറ്റിക് ക്ലബ്ബുകളെ സ്കൂളുകളിൽ നിരോധിക്കാൻ കഴിയില്ല: അമേരിക്കൻ കോടതി0

    വാഷിംഗ്ടൺ ഡി.സി: ലൈംഗികതയെക്കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട് പാലിച്ചതിനെത്തുടർന്ന് ഒരു ക്രിസ്ത്യൻ അത്‌ലറ്റിക് ക്ലബ്ബിനെ നിരോധിച്ച നടപടി റദ്ദാക്കിയ വാഷിങ്ടണിലെ ഒൻപതാം സർക്യൂട് കോടതിയിലെ ജഡ്ജിമാരുടെ പാനൽ, ഉടൻ തന്നെ ക്ലബ്ബിന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ഉത്തരവിട്ടു. 2019-ൽ നടന്ന സംഭവത്തിൽ കാലിഫോർണിയയിലെ സാൻ ജോസ് യൂണിഫൈഡ് സ്കൂൾ ജില്ലയിൽ, ക്രിസ്ത്യൻ അത്‌ലറ്റുകളുടെ ഫെലോഷിപ്പുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന വിദ്യാർത്ഥി ഗ്രൂപ്പുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു . വിവാഹമെന്നുള്ളത്‌ പുരുഷനും സ്ത്രീക്കും ഇടയിൽ സംഭവിക്കേണ്ടതാണെന്നും അവർ തമ്മിലുള്ള ലൈംഗിക പ്രവർത്തനങ്ങൾ മാത്രമേ

  • കത്തോലിക്ക വിശ്വാസിയും മെക്സിക്കന്‍ അഭിനേതാവുമായ വെരാസ്റ്റെഗൂയി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സ

    കത്തോലിക്ക വിശ്വാസിയും മെക്സിക്കന്‍ അഭിനേതാവുമായ വെരാസ്റ്റെഗൂയി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സ0

    മെക്സിക്കോ സിറ്റി: സമൂഹ മാധ്യമങ്ങളിലൂടെ ജപമാല ചൊല്ലിയും ക്രിസ്തു വിശ്വാസം പരസ്യമായും പ്രഘോഷിച്ചും ഏറെ ശ്രദ്ധേയനും, ഈ വർഷത്തെ ഹോളിവുഡ് ബ്ലോക്ക്‌ബസ്റ്റർ സിനിമകളിലൊന്നായ ‘ദി സൗണ്ട് ഓഫ് ഫ്രീഡം ‘ഉൾപ്പടെയുള്ള നിരവധി സിനിമകളുടെ നിർമാതാവും മെക്സിക്കോയിലെ പ്രമുഖ അഭിനേതാവുമായ എഡ്യൂറാഡോ വെരാസ്റ്റെഗൂയി അടുത്തവർഷം നടക്കുന്ന മെക്സിക്കോയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിർദ്ദേശപത്രിക നൽകി. മെക്സിക്കോയിലെ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് 120 ദിവസങ്ങള്‍ക്കുള്ളില്‍ വെരാസ്റ്റെഗൂയിക്ക് മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോട്ടുകളുടെ ഒരു ശതമാനത്തോളം,അതായത്

  • തന്നെ ജനിക്കാനനുവദിച്ച മാതാവിന് നന്ദി !

    തന്നെ ജനിക്കാനനുവദിച്ച മാതാവിന് നന്ദി !0

    കാലിഫോർണിയ: ലോകമെമ്പാടുമുള്ള ഐ ഫോൺ പ്രേമികൾ, ഐ ഫോൺ 15 നു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ആപ്പിൾ കമ്പനിയുടെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ജനനവുമായി ബന്ധപ്പെട്ടു പുറത്തുവന്ന ചില വിവരങ്ങൾ ശ്രദ്ധിക്കപ്പെടുന്നു. 1955 ഫെബ്രുവരി 24 നായിരുന്നു സിറിയൻ വംശജനായ അബ്ദുൾഫത്താഹ് ജൻഡാലിയുടെയും അമേരിക്കൻ പൗരയായ ജോവാൻ ഷീബിളിന്റെയും മകനായി സ്റ്റീവൻ പോൾ ജോബ്‌സ് ജനിച്ചത്. ഇരുവരുടെയും വിവാഹത്തിന് മുൻപ്‌ അവർക്കുണ്ടായ തിനാൽ സ്റ്റീവിനെ ജനനത്തെ തുടർന്ന് അവർ ഉപേക്ഷിക്കുകയായിരുന്നു. അവരുടെ

  • വിഖ്യാത ഫുട്ബോളർ റൊണാൾഡോ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു

    വിഖ്യാത ഫുട്ബോളർ റൊണാൾഡോ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു0

    സാവോ പോളോ(ബ്രസീൽ) :’ദി ഫിനോമിനൻ’എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ലോക ഫുട്ബോൾ ഇതിഹാസം റൊണാൾഡോ ലൂയിസ് നസാരിയോഡാലിമ തന്റെ നാൽപ്പത്താറാം വയസിൽ മാമോദീസ സ്വീകരിച്ച് കത്തോലിക്കാ സഭാംഗമായി. ബ്രസീലിലെ പ്രസിദ്ധ ഗായകൻ കൂടിയായ ഫാ. ഫാബിയോ ഡിമെല്ലോയാണ് സാവോപോളോയിലെ സാൻ ജോസ് ഡോജാർഡിം യൂറോപ്പ ദേവാലയത്തിൽ നടന്ന ശുശ്രൂഷാ മധ്യേ റൊണാൾഡോയ്ക്ക് മാമോദീസ നൽകി സഭയിലേക്ക് സ്വീകരിച്ചത്. ബ്രസീലിയൻ ടീമിനൊപ്പം രണ്ട് തവണ ലോക ചാമ്പ്യനായ റൊണാൾഡോ താൻ മാമോദീസാ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ച

Latest Posts

Don’t want to skip an update or a post?