Follow Us On

29

March

2024

Friday

  • ലെബനൻ: ദുരിതബാധിതരെ ചേർത്തുപിടിച്ച് കത്തോലിക്കാ സംഘടനകൾ; വീണ്ടും രണ്ടര ലക്ഷം ഡോളറിന്റെ സഹായം

    ലെബനൻ: ദുരിതബാധിതരെ ചേർത്തുപിടിച്ച് കത്തോലിക്കാ സംഘടനകൾ; വീണ്ടും രണ്ടര ലക്ഷം ഡോളറിന്റെ സഹായം0

    ന്യൂയോർക്ക്: ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഉഗ്രസ്‌ഫോടനത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർക്ക് വീണ്ടും വീണ്ടും സഹായപദ്ധതികൾ പ്രഖ്യാപിച്ച് കത്തോലിക്കാ സന്നദ്ധ സംഘടനകൾ. ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’ പ്രഖ്യാപിച്ച രണ്ടരലക്ഷം ഡോളറിന്റെ സഹായപദ്ധതിയാണ് ഇതിൽ ഏറ്റവും പുതിയത്. ദുരിതബാധിതർക്ക് ഭക്ഷണവും മരുന്നും ലഭ്യമാക്കാൻ ‘കാരിത്താസ്’ ഉൾപ്പെടെയുള്ള സഭയുടെ സന്നദ്ധസംഘടനകൾ ഇപ്പോഴും ബെയിറൂട്ടിൽ പ്രവർത്തന നിരതരാണ്. നിരാശാജനകമായ ഈ സാഹചര്യം പരിഹരിക്കപ്പെടാൻ പ്രത്യേകമായി പ്രാർത്ഥനയും സഹായവും നൽകണമെന്ന ഓർമപ്പെടുത്തലോടെയാണ് ‘നൈറ്റ്‌സ് ഓഫ് കൊളംബസ് സഹായപദ്ധതി പ്രഖ്യാപിച്ചത്. കാരിത്താസ് ലെബനോൻ, വിൻസെന്റ് ഡി പോൾ

  • സാബുച്ചേട്ടാ, ഞങ്ങൾക്കുറപ്പുണ്ട് പരത്തിലും അങ്ങ് ആത്മാക്കൾക്കുവേണ്ടി ദാഹിക്കും!

    സാബുച്ചേട്ടാ, ഞങ്ങൾക്കുറപ്പുണ്ട് പരത്തിലും അങ്ങ് ആത്മാക്കൾക്കുവേണ്ടി ദാഹിക്കും!0

    ജീവിതത്തിലെ സഹനങ്ങളും ക്ലേശങ്ങളും ആത്മാക്കളുടെ രക്ഷയ്ക്കായ് സമർപ്പിച്ച്, ശാലോം ശുശ്രൂഷകളിലൂടെ അനേകരെ ക്രിസ്തുവിന്‌ നേടിക്കൊടുത്ത ‘ശാലോം മീഡിയാ യു.എസ്.എ’ ഡയറക്ടർ ബോർഡ് അംഗം സാബു ഫിലിപ്പ് മഠത്തിപ്പറമ്പിലിനെ അനുസ്മരിക്കുന്നു ശാലോം മീഡിയാ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ. റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ ‘അവനിൽ വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ സഞ്ചരിക്കണം’ – ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്ന ഓരോ ക്രിസ്ത്യാനിക്കും യോഹന്നാൻ ശ്ലീഹ നൽകുന്ന ഓർമപ്പെടുത്തലാണിത്. യേശു

  • നൈജീരിയ പ്രചോദനമായി; സമാധാനം സാധ്യമാക്കാൻ പ്രാർത്ഥനാ യജ്ഞവുമായി കൊളംബിയ, നിക്കരാഗ്വേ

    നൈജീരിയ പ്രചോദനമായി; സമാധാനം സാധ്യമാക്കാൻ പ്രാർത്ഥനാ യജ്ഞവുമായി കൊളംബിയ, നിക്കരാഗ്വേ0

    ബൊഗോട്ട: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിൽനിന്ന് രാജ്യം മുക്തമാകാൻ ദൈവീക ഇടപെടൽ യാചിച്ച് നൈജീരിയൻ സഭ 41 ദിന പ്രാർത്ഥനായജ്ഞം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് സമാധാനം പുലരാൻ പ്രാർത്ഥനായജ്ഞം ആഹ്വാനം ചെയ്ത് കൊളംബിയൻ, നിക്കരാഗ്വേൻ സഭകൾ. സെപ്തംബർ ആറ് മുതൽ 13വരെ കൊളംബിയൻ സഭ സമാധാന വാരം ആചരിക്കുമ്പോൾ സെപ്തംബർ മാസം മുഴുവനും പ്രാർത്ഥനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ് നിക്കരാഗ്വേയിലെ സഭാനേതൃത്വം. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അവസാനിപ്പിക്കാനും സമാധാന ശ്രമങ്ങൾ ഫലവത്താകാനും വേണ്ടിയുള്ള അഭ്യർത്ഥനകൾ വിവിധ രാജ്യങ്ങളിൽനിന്ന് ഉയരുമ്പോൾ, നൈജീരിയയിലെയും കൊളംബിയയിലെയും നിക്കരാഗ്വേയിലെയും

  • സാന്ത്വന കമ്മ്യൂണിറ്റിയില്‍നിന്നും രണ്ട് പുതിയ മിഷനറി സമൂഹങ്ങള്‍ക്ക് അംഗീകാരം

    സാന്ത്വന കമ്മ്യൂണിറ്റിയില്‍നിന്നും രണ്ട് പുതിയ മിഷനറി സമൂഹങ്ങള്‍ക്ക് അംഗീകാരം0

    ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാന്ത്വന കമ്മ്യൂണിറ്റിയില്‍നിന്ന് മിഷനറി സഹോദരന്മാരുടെയും മിഷനറി സഹോദരിമാരുടെയും ഓരോ പുതിയ മിഷനറി സമൂഹങ്ങള്‍ക്ക് അംഗീകാരം. രണ്ടു പുതിയ സമൂഹങ്ങളും സൊസൈറ്റി ഫോര്‍ അപ്പസ്‌തോലിക് ലൈഫ് എന്ന വിഭാഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം. പുതിയ സമൂഹങ്ങള്‍ക്ക് പബ്ലിക് പയസ് അസോസിയേഷന്‍സ് ആയി കമ്മ്യൂണിറ്റിയുടെ പേട്രണും ഡല്‍ഹി അതിരൂപ താധ്യക്ഷനുമായ ഡോ. അനില്‍ കുട്ടോയാണ് അംഗീകാരം നല്‍കിയത്. ഡല്‍ഹിയിലെ സാന്ത്വന പ്രാര്‍ത്ഥനാ ഭവനില്‍ ആര്‍ച്ച്ബിഷപ് ഡോ. കുട്ടോ രണ്ടു സമൂഹങ്ങളുടെയും ആരംഭവും

  • കാലിഫോർണിയയിൽ കാട്ടുതീ നിയന്ത്രണാതീതം; പ്രാർത്ഥന അഭ്യർത്ഥിച്ച് സാൻ ഹൊസെ ബിഷപ്പ്

    കാലിഫോർണിയയിൽ കാട്ടുതീ നിയന്ത്രണാതീതം; പ്രാർത്ഥന അഭ്യർത്ഥിച്ച് സാൻ ഹൊസെ ബിഷപ്പ്0

    കാലിഫോർണിയ: അതിവേഗം പടരുന്ന കാട്ടുതീയിൽ നടുങ്ങിനിൽക്കുന്ന കാലിഫോർണിയൻ ജനതയ്ക്കും തീ അണയ്ക്കാൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകർക്കുംവേണ്ടി പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച് സാൻഹൊസെ ബിഷപ്പ് ഓസ്‌കാർ കാന്റു. യേശുക്രിസ്തുവിനോടൊപ്പം എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ കഴിയുമെന്ന വലിയ പ്രത്യാശ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചത്. ‘കാലിഫോർണിയക്കാർ ഒറ്റയ്ക്കല്ല. ദൈവം നമ്മോടൊപ്പമുണ്ട്. ഇരുളടഞ്ഞ നിമിഷങ്ങളിൽ അവിടുന്ന് നമ്മുടെ സങ്കേതവും ശക്തിയുമാണ്. നമ്മോടുള്ള അവിടുത്തെ സ്‌നേഹം ഈ പടർന്നുപിടിച്ച കാട്ടുതീയെക്കാളും ഏത് രോഗത്തേക്കാളും ശക്തമാണ്, അജ്ഞാതമായതിനേക്കാൾ സ്ഥിരതയുള്ളതുമാണ്,’ പ്രസ്താവനയിലൂടെ അദ്ദേഹം അറിയിച്ചു.

  • വിശുദ്ധ ജൂണിപ്പെറോയുടെ തിരുരൂപം നീക്കം ചെയ്യില്ല; ജപമാലകൊണ്ട് പ്രതിരോധം ഒരുക്കി ബിഷപ്പ് ബാരൺ

    വിശുദ്ധ ജൂണിപ്പെറോയുടെ തിരുരൂപം നീക്കം ചെയ്യില്ല; ജപമാലകൊണ്ട് പ്രതിരോധം ഒരുക്കി ബിഷപ്പ് ബാരൺ0

    ലോസ് ആഞ്ചലസ്: വിശുദ്ധ ജൂണിപ്പെറോ സെറയുടെ തിരുരൂപം ദൈവാലയ മുറ്റത്തുനിന്ന് നീക്കണമെന്ന ‘ബ്ലാക് ലൈവ്‌സ് മാറ്റർ’ പ്രതിഷേധങ്ങളെ ജപമാലകൊണ്ട് പ്രതിരോധിച്ച് ബിഷപ്പ് റോബർട്ട് ബാരൺ. കാലിഫോർണിയയിലെ മിഷൻ സാന്താ ഇനീസിൽ സ്ഥാപിതമായ വിശുദ്ധന്റെ തിരുരൂപം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു ലോസ് ആഞ്ചലസ് അതിരൂപതാ സഹായമെത്രാനും ‘വേർഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനുമായ ബിഷപ്പ് ബാരണിന്റെ ശ്രദ്ധേയ ഇടപെടൽ. പരിശുദ്ധ ദൈവമാതാവിന്റെ കിരീടധാരണ തിരുനാൾ ദിനത്തിൽ മിഷൻ സാന്താ ഇനീസിൽ അർപ്പിച്ച ദിവ്യബലിക്കുശേഷമാണ് ബിഷപ്പ് ബാരൺ പ്രത്യേക നിയോഗം സമർപ്പിച്ച് ജപമാല

  • പാപ്പയുടെ അംഗീകാരം, 59 രാജ്യങ്ങളിലേക്ക് യു.എസിൽനിന്ന് 90 ലക്ഷം ഡോളറിന്റെ സഹായമെത്തും

    പാപ്പയുടെ അംഗീകാരം, 59 രാജ്യങ്ങളിലേക്ക് യു.എസിൽനിന്ന് 90 ലക്ഷം ഡോളറിന്റെ സഹായമെത്തും0

    ഫിലാഡൽഫിയ: വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയവും ഭൗതീകവുമായ ക്ഷേമം ഉറപ്പാക്കാൻ ഫിലാഡൽഫിയ കേന്ദ്രമായി പ്രവർത്തിക്കുന്ന പേപ്പൽ ഫൗണ്ടേഷൻ 90 ലക്ഷം ഡോളർ ചെലവഴിക്കും. 59 രാജ്യങ്ങളിൽനിന്ന് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്ത 110 പദ്ധതികൾക്കുവേണ്ടിയാണ് ഗ്രാന്റ് ലഭ്യമാക്കുന്നത്. 2020ലെ ഗ്രാന്റ് വിതരണം പ്രധാനമായും വികസ്വര രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് പേപ്പൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച രേഖ വ്യക്തമാക്കി. അപ്പസ്‌തോലിക ന്യൂൺഷോ, പ്രാദേശിക മെത്രാന്മാർ തുടങ്ങിയവരിലൂടെ വത്തിക്കാൻ സെക്രട്ടറിയേറ്റിന് ലഭിച്ച അപേക്ഷകളിൽനിന്നാണ് അർഹമായ പദ്ധതികൾ തിരഞ്ഞെടുത്തത്. ഫൗണ്ടേഷന്റെ ഗ്രാന്റ് റിവ്യൂ കമ്മിറ്റിയുടെ

  • കാത്തിരിപ്പുകൾക്ക് വിരാമം; ‘ഫാത്തിമ’ ഓഗസ്റ്റ് 28ന് തീയേറ്ററുകളിലേക്ക്

    കാത്തിരിപ്പുകൾക്ക് വിരാമം; ‘ഫാത്തിമ’ ഓഗസ്റ്റ് 28ന് തീയേറ്ററുകളിലേക്ക്0

    ലിസ്ബൺ: നീണ്ടകാലത്തെ കാത്തിരിപ്പുകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമംകുറിച്ച് ‘ഫാത്തിമ’ ഓഗസ്റ്റ് 28ന് പ്രേക്ഷകരുടെ മുന്നിലെത്തും. യു.എസിലും പോർച്ചുഗലിലുമാണ് ആദ്യഘട്ടത്തിൽ സിനിമ റിലീസ് ചെയ്യുന്നത്. പരിശുദ്ധ ദൈവമാതാവിന്റെ ഫാത്തിമയിലെ പ്രത്യക്ഷീകരണവും മാതാവിന്റെ മധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തീയറ്റർ റിലീസിന് പുറമെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും റിലീസിംഗ് ഉണ്ടാകും. ഏപ്രിൽ 24ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കൊറോണ വ്യാപനംമൂലം ഓഗസ്റ്റ് 28ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ ട്രെയിലർ ചുരുങ്ങിയസമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇറ്റാലിയൻ സംവിധായകൻ മാർക്കോ

Latest Posts

Don’t want to skip an update or a post?