Follow Us On

29

March

2024

Friday

  • ഗർഭസ്ഥ ശിശുക്കളോളം നിസ്സഹായരായി മറ്റാരുമില്ല: ടെന്നസി ഗവർണർ

    ഗർഭസ്ഥ ശിശുക്കളോളം നിസ്സഹായരായി മറ്റാരുമില്ല: ടെന്നസി ഗവർണർ0

    ‘ഹാർട്ട് ബീറ്റ് ബിൽ’ പാസാക്കി ടെന്നസി ഭരണകൂടം ടെന്നസി: ഗർഭസ്ഥ ശിശുക്കളോളം നിസ്സഹായരായി മറ്റാരുമില്ലെന്ന ടെന്നസി ഗവർണർ ബിൽ ലീയുടെ ട്വിറ്റർ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഹൃദയമിടിപ്പ് തിരിച്ചറിയുന്ന ഘട്ടം മുതലുള്ള ഗർഭച്ഛിദ്രം നിരോധിക്കുന്ന ബിൽ ടെന്നസിയിൽ പാസായ സാഹചര്യത്തിലായിരുന്നു ഗവർണർ ലീയുടെ വാക്കുകൾ. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം മറികടന്ന് ഇക്കഴിഞ്ഞ ദിവസമാണ് ഭരണപക്ഷം ബില്ല് പാസാക്കിയത്. ‘പ്രോ ലൈഫ് കുടുംബമാകാൻ നമുക്ക് ചെയ്യാൻ കഴിയുന്ന സുപ്രധാന കാര്യം നമ്മുടെ ദേശത്തെ ഏറ്റവും നിസ്സഹായരായവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ്.

  • ചരിത്രം സൃഷ്ടിച്ച ‘സൂപ്പർബുക്ക്’ കാണാം ശാലോം വേൾഡിൽ

    ചരിത്രം സൃഷ്ടിച്ച ‘സൂപ്പർബുക്ക്’ കാണാം ശാലോം വേൾഡിൽ0

    ടെക്‌സസ്: ബൈബിൾ ആനിമേഷൻ പരമ്പരയിൽ ചരിത്രം സൃഷ്ടിച്ച, കുട്ടികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളെ ബൈബിൾ വായനയിലേക്കും പഠനത്തിലേക്കും നയിച്ച ‘സൂപ്പർബുക്ക്’ ഇപ്പോൾ കാണാം ശാലോം വേൾഡിൽ. ബൈബിൾ സംഭവങ്ങൾ കുട്ടികളിലേക്ക് പകരുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്നുവെന്ന് മാധ്യമ നിരൂപകർ വിലയിരുത്തുന്ന ലോകപ്രശസ്ത ആനിമേഷൻ പരമ്പരയാണ് ‘സൂപ്പർബുക്ക്’. ഇതിൽനിന്നുള്ള 26 എപ്പിസോഡുകളാണ് ശാലോം വേൾഡിൽ സംപ്രേഷണം ചെയ്യുന്നത്. ശാലോം വേൾഡിന് വർദ്ധിക്കുന്ന ജനപിന്തുണ കണക്കിലെടുത്ത് പരമ്പരയുടെ നിർമാതാക്കളായ ‘സി.ബി.എൻ’ (ക്രിസ്റ്റ്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക്) സംപ്രേഷണ അവകാശം നൽകുകയായിരുന്നു. വെള്ളിയാഴ്ച

  • കൊറോണാക്കാലത്ത് തിരുഹൃദയത്തോട് കൂടുതൽ അടുത്ത് മെക്‌സിക്കോ!

    കൊറോണാക്കാലത്ത് തിരുഹൃദയത്തോട് കൂടുതൽ അടുത്ത് മെക്‌സിക്കോ!0

    മെക്‌സിക്കോ സിറ്റി: കൊറോണാക്കാലത്ത് മെക്‌സിക്കോയിൽ ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. മെക്‌സിക്കോയിലെ വിവിധ രൂപതകളിൽനിന്നും സമൂഹത്തിൽനിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ആയിരക്കണക്കിന് ആളുകൾ തിരുഹൃദയ ഭക്തിയിലേക്ക് കടന്നുവന്നു എന്ന ഫാ. ആൻഡ്രസ് എസ്‌റ്റൈബാൻ ലോപ്പസിന്റെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. തിരുഹൃദയ ഈശോയുടെ ചിത്രങ്ങളും പ്രാർത്ഥനകളും അനേകരിലേക്ക് എത്തിക്കുക എന്നത് കൊറോണാക്കാലത്ത് പ്രത്യേക ദൗത്യമായി ഏറ്റെടുത്ത വ്യക്തികൂടിയാണ് ഫാ. ആൻഡ്രസ്. കൊറോണ വ്യാപിച്ചതോടെ തിരുഹൃദയ ഈശോയുടെ ചിത്രങ്ങൾ ഫാ. ആൻഡ്രസ് മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിൽ എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു

  • ക്രൈസ്തവർ പീഡനങ്ങളെയല്ല, പാപത്തെയാണ് ഭയക്കേണ്ടത്: പാപ്പ

    ക്രൈസ്തവർ പീഡനങ്ങളെയല്ല, പാപത്തെയാണ് ഭയക്കേണ്ടത്: പാപ്പ0

    വത്തിക്കാൻ സിറ്റി: ജീവൻവരെ നഷ്ടമാകാവുന്ന പീഡനങ്ങളെയല്ല മറിച്ച്, ക്രൈസ്തവർ പാപത്തെയാണ് ഭയപ്പെടേണ്ടതെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സുവിശേഷവത്ക്കരണ ശക്തിയെ ധാർഷ്ട്യവും അക്രമവും വഴി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവരെ ഭയപ്പെടാതെ ഓരോ ക്രിസ്തുവിശ്വാസിയും സധൈര്യം സുവിശേഷം പ്രഘോഷിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയ വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യവേയാണ്, ഓരോ ക്രൈസ്തവനും എക്കാലത്തും മനസിൽ സൂക്ഷിക്കേണ്ട വസ്തുത പാപ്പ ഉദ്‌ബോധിപ്പിച്ചത്. ക്രിസ്തു ദൈവരാജ്യപ്രഘോഷണത്തിനായി ശിഷ്യരെ ഒരുക്കുമ്പോൾ നൽകുന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. ജീവിതത്തിലെ വെല്ലുവിളികൾക്കു മുന്നിൽ

  • കർദിനാൾ പെല്ലിന്റെ ‘ജയിൽകുറിപ്പുകൾ’ പുസ്തകമാകും; സ്പിരിച്വൽ ക്ലാസിക്കായി മാറുമെന്ന്‌ പ്രവചനം!

    കർദിനാൾ പെല്ലിന്റെ ‘ജയിൽകുറിപ്പുകൾ’ പുസ്തകമാകും; സ്പിരിച്വൽ ക്ലാസിക്കായി മാറുമെന്ന്‌ പ്രവചനം!0

    വത്തിക്കാൻ സിറ്റി: ലൈംഗീക പീഡനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി ഓസ്‌ട്രേലിയൻ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത കർദിനാൾ ജോർജ് പെല്ലിന്റെ ജയിലിലെ ഡയറിക്കുറിപ്പുകൾ ‘ഇഗ്‌നേഷ്യസ് പ്രസ്’ പുസ്തകമാക്കുന്നു. അന്യായമായി ശിക്ഷിക്കപ്പെട്ടിട്ടും ജയിലഴിക്കുള്ളിൽ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും വിശ്വാസബോധ്യവും ക്രിസ്തീയസാക്ഷ്യവുമെല്ലാം പുറംലോകം അറിയാൻ പുസ്തകം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതാണ്ട് ആയിരം പേജുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്ന വിവരം ‘ഇഗ്‌നേഷ്യസ് പ്രസ്’ എഡിറ്റർ ഫാ. ജോസഫ് ഫെസിയോ ഇക്കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. ‘ഡയറിക്കുറിപ്പുകളുടെ ആദ്യ പകുതി വായിച്ചു, പുസ്തകം

  • നാം കൂട്ടായ്മയിൽ ജീവിക്കേണ്ടവർ; മഹാമാരിക്കുശേഷവും അക്കാര്യം മറക്കരുതെന്നും പാപ്പ

    നാം കൂട്ടായ്മയിൽ ജീവിക്കേണ്ടവർ; മഹാമാരിക്കുശേഷവും അക്കാര്യം മറക്കരുതെന്നും പാപ്പ0

    വത്തിക്കാൻ: മനുഷ്യർ കൂട്ടായ്മയിലും സാഹോദര്യത്തിലും ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണെന്നും വ്യക്തികേന്ദ്രീകൃതമായി ജീവിക്കാൻ സാധിക്കുമെന്നത് വ്യാമോഹം മാത്രമാണെന്നും ഫ്രാൻസിസ് പാപ്പ. ഇറ്റലിയിൽ കൊറോണാ സംഹാരതാണ്ഡവമാടിയ ലൊംബാർദിയ റീജ്യണിന്റെ പ്രസിഡന്റ, മിലാൻ ആർച്ച്ബിഷപ്പ്, പ്രസ്തുത പ്രദേശത്തെ വിവിധ രൂപതാധ്യക്ഷന്മാർ, ആരോഗ്യപ്രവർത്തകർ എന്നിവരുൾപ്പെടുന്ന സംഘത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പാപ്പയുടെ ഓർമപ്പെടുത്തൽ. ‘കൂട്ടായ്മയിലും സാഹോദര്യത്തിലും ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യൻ അവനവനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നത് വ്യാമോഹം മാത്രമാണെന്ന് മഹാമാരിക്കാലം വ്യക്തമാക്കിത്തന്നു. എന്നാൽ, മഹാമാരി അവസാനിച്ചുകഴിഞ്ഞാൽ ഇത്തരം വ്യാമോഹത്തിൽ വീണ്ടും നിപതിക്കാനും അപരന്റെ സഹായം

  • മരിയൻ ലുത്തീനിയയിൽ മൂന്ന് പ്രാർത്ഥനകൾ കൂട്ടിച്ചേർത്ത് പാപ്പ

    മരിയൻ ലുത്തീനിയയിൽ മൂന്ന് പ്രാർത്ഥനകൾ കൂട്ടിച്ചേർത്ത് പാപ്പ0

    വത്തിക്കാൻ സിറ്റി: ജപമാല സമർപ്പണത്തിനുശേഷം ചൊല്ലുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ലുത്തീനിയയിൽ മൂന്ന് യാചനാപ്രാർത്ഥനകൾ കൂടി ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പ. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാൾ ദിനമായ ഇന്നലെ (ജൂൺ 20) ഇക്കാര്യങ്ങൾ വ്യക്തമാക്കി ആരാധനക്രമ കാര്യങ്ങൾക്കായുള്ള തിരുസംഘം ലോകമെമ്പാടുമുള്ള മെത്രാൻ സമിതി അധ്യക്ഷന്മാർക്ക് കത്ത് അയച്ചു. ‘കരുണയുടെ മാതാവേ’, ‘പ്രത്യാശയുടെ മാതാവേ’, ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ എന്നീ യാചനകളാണ് മരിയൻ ലുത്തീനിയയിൽ പാപ്പ കൂട്ടിച്ചേർത്തത്. ‘കരുണയുടെ മാതാവേ’ എന്നത് ‘സഭയുടെ മാതാവേ’ എന്നതിനുശേഷമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ‘പ്രത്യാശയുടെ മാതാവേ’ എന്നത്

  • ഫാ. മാത്യു കാവിൽപുരയിടം ഡാളസിൽ നിര്യാതനായി

    ഫാ. മാത്യു കാവിൽപുരയിടം ഡാളസിൽ നിര്യാതനായി0

    ഡാളസ്: ഫോർട്ട് വർത്ത് സെന്റ് തോമസ് ദ അപോസ്‌തോൽ ദൈവാലയ വികാരിയും ടി.ഒ.ആർ സന്യാസസമൂഹാംഗവുമായ ഫാ. മാത്യു കാവിൽപുരയിടം (71) ഹൃദയാഘാതംമൂലം നിര്യാതനായി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അമേരിക്കയിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന ഇദ്ദേഹത്തിന്റെ വിയോഗം ജൂൺ 19നായിരുന്നു. മൃതസംസ്‌ക്കാര കർമം അമേരിക്കയിൽതന്നെ നടത്തും. മണക്കടവ് കാവിൽപുരയിടം പരേതരായ മത്തായി- അന്നമ്മ ദമ്പതികളുടെ മകനാണ്. 1949 ജൂലൈ ആറിന് ചങ്ങനാശേരിയിൽ ജനിച്ച ഇദ്ദേഹം 1965ൽ ഫ്രാൻസിസ്‌ക്കൻ സഭയുടെ ഭാഗമായ ‘തേർഡ് ഓർഡർ റെഗുലർ’ സഭയിൽ അർത്ഥിയായി ചേർന്നു.

Latest Posts

Don’t want to skip an update or a post?