Follow Us On

28

March

2024

Thursday

  • ഗൾഫിലെ പൗരസ്ത്യ സഭകൾക്കായി പാപ്പയുടെ സുപ്രധാന നടപടി; പ്രതീക്ഷയോടെ സീറോ മലബാർ, സീറോ മലങ്കര സമൂഹം

    ഗൾഫിലെ പൗരസ്ത്യ സഭകൾക്കായി പാപ്പയുടെ സുപ്രധാന നടപടി; പ്രതീക്ഷയോടെ സീറോ മലബാർ, സീറോ മലങ്കര സമൂഹം0

    ജൂഡ്‌സൺ കൊച്ചുപറമ്പൻ ഗൾഫ് മേഖലയിലെ പൗരസ്ത്യ കത്തോലിക്കാ പാത്രിയർക്കൽ സഭകളുടെ അധികാര പരിധി വർദ്ധിപ്പിച്ച പേപ്പൽ നടപടിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി സീറോ മലബാർ, സീറോ മലങ്കര വിശ്വാസീസമൂഹം. പാത്രിയർക്കൽ പദവിയുള്ള ആറ് വ്യക്തിസഭകൾക്ക് മാത്രമായി പുറപ്പെടുവിച്ച ഉത്തരവ് സമീപഭാവിയിൽ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ സഭകൾക്കുകൂടി ബാധകമാകുമെന്ന പ്രതീക്ഷയിലാണ് ഗൾഫിലെ സീറോ മലബാർ, സീറോ മലങ്കര സഭാംഗങ്ങൾ. സീറോ മലബാർ പ്രവാസികൾ ഏറ്റവും കൂടുതലുള്ള മേഖലയുമാണ് ഗൾഫ്. പാത്രിയർക്കൽ പദവിയുള്ള കോപ്റ്റിക്, മാരോണൈറ്റ്, അന്ത്യോക്യൻ, മെൽക്കൈറ്റ്, കൽദായ, അർമേനിയൻ

  • എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം യേശുക്രിസ്തു; ശ്രദ്ധേയം ബാസ്‌ക്കറ്റ് ബോൾ താരത്തിന്റെ സാക്ഷ്യം

    എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം യേശുക്രിസ്തു; ശ്രദ്ധേയം ബാസ്‌ക്കറ്റ് ബോൾ താരത്തിന്റെ സാക്ഷ്യം0

    ക്രിസ്റ്റി എൽസ വംശീയത ഉൾപ്പെടെ അമേരിക്കൻ ജനത ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം യേശുക്രിസ്തുവാണെന്ന് ഏറ്റുപറഞ്ഞ് അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ താരം ജോനാഥൻ ഐസക്. ‘ബ്രൂക്ലിൻ നെറ്റ്‌സു’മായുള്ള മത്‌സരത്തിനുശേഷം പ്രമുഖ ക്രിസ്റ്റ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ‘ഓർലാൻഡോ മാജിക്’ ടീം അംഗമായ ജോനാഥാൻ ഇക്കാര്യം വ്യക്തമാക്കിയത്. യേശുക്രിസ്തുവിന്റെ സുവിശേഷമാണ് നമുക്ക് രക്ഷ തരുന്നതെന്നും ജോനാഥൻ സാക്ഷ്യപ്പെടുത്തി. മത്‌സരം ആരംഭിക്കുംമുമ്പ് ‘ബ്ലാക്ക് ലൈവ്‌സ് മാറ്ററി’ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടീം അംഗങ്ങൾ മുട്ടിന്മേൽ നിന്നപ്പോൾ ജോനാഥാൻ അതിന് തയാറായിരുന്നില്ല. അതിന്റെ

  • നാല് പതിറ്റാണ്ടിനുശേഷം ദൈവവിളി സ്വീകരണത്തിൽ റക്കോർഡ്!

    നാല് പതിറ്റാണ്ടിനുശേഷം ദൈവവിളി സ്വീകരണത്തിൽ റക്കോർഡ്!0

    എട്ട് ദൈവവിളികൾ മാറ്റത്തിന്റെ തുടക്കമെന്ന് വിശ്വാസീസമൂഹം ഡെൻവർ: ഒരു രൂപതയിൽനിന്ന് ഒരു വർഷം എട്ടു പേർ സെമിനാരി പരിശീലനം ആരംഭിച്ചു എന്നത് കേരളത്തിലെന്നല്ല ഇന്ത്യയിലൊരിടത്തും വാർത്തയാവില്ല. എന്നാൽ, അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള പ്രൊവിഡൻസ് രൂപതയ്ക്ക് അത് അത്ഭുത വാർത്തയാണ്. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് എട്ടുപേർ ഒരു വർഷം സെമിനാരിയിൽ പ്രവേശിതരാകുന്നത്. ദൈവവിളികളുണ്ടാകാൻ വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയ ദൈവത്തിന് നന്ദി പറയുന്നതിനൊപ്പം, ഇത് വലിയ ഒരു തുടക്കമാകട്ടെയെന്ന് പ്രാർത്ഥിക്കുകയാണ് വിശ്വാസീസമൂഹം. ‘നമ്മുടെ രൂപതയെ

  • ചോരക്കുഞ്ഞിനെ ഉമ്മവെച്ച് പരിശുദ്ധ ദൈവമാതാവ്; ‘ഔവർ ലേഡി ഓഫ് ലൈഫി’ന് പിന്നിൽ മാതാവിന്റെ കരം!

    ചോരക്കുഞ്ഞിനെ ഉമ്മവെച്ച് പരിശുദ്ധ ദൈവമാതാവ്; ‘ഔവർ ലേഡി ഓഫ് ലൈഫി’ന് പിന്നിൽ മാതാവിന്റെ കരം!0

    മെക്‌സിക്കോ സിറ്റി: ഗർഭച്ഛിദ്രത്തിന് മെക്‌സിക്കോയിൽ നിയമസാധുത നൽകാനുള്ള നീക്കം തടഞ്ഞ സുപ്രീം കോടതി വിധിക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ് ചോരക്കുഞ്ഞിനെ വാരിപ്പുണർന്ന് ഉമ്മവെക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ ചിത്രം. ക്രിസ്തുവിശ്വാസിയും വാട്ടർ കളർ സ്‌പെഷലിസ്റ്റുമായ മെക്‌സിക്കൻ ആർട്ടിസ്റ്റ് അന ലോറ സലാസറാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ ചിത്രത്തിന്റെ സൃഷ്ടാവ്. ‘ഔർ ലേഡി ഓഫ് ലൈഫ്’ എന്ന് പേരിട്ട ഈ ചിത്രം മെക്‌സിക്കൻ സിറ്റി സാന്താ ഫെയിലെ സാൻ ജോസാരിയ ഇടവക ദൈവാലയത്തിലാണ് പ്രദർശിപ്പിച്ചത്. ‘എന്റെ ജീവിതത്തിലെ വ്യത്യസ്ത

  • ക്രിസ്തുവായി അഭിനയിച്ച കവിയേസൽ വീണ്ടും രക്ഷകനാകുന്നു; വരുന്നു എഡ്വാർഡോയുടെ ‘സൗണ്ട് ഓഫ് ഫ്രീഡം’

    ക്രിസ്തുവായി അഭിനയിച്ച കവിയേസൽ വീണ്ടും രക്ഷകനാകുന്നു; വരുന്നു എഡ്വാർഡോയുടെ ‘സൗണ്ട് ഓഫ് ഫ്രീഡം’0

    ലോസ് ആഞ്ചലസ്: ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ ക്രിസ്തുവായി അഭിനയിച്ച ജിം കവിയേസൽ വീണ്ടും ‘രക്ഷകനായി’ എത്തുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടിം ബല്ലാർഡിനെയാണ് ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമയിൽ, ജിം കവിയേസൽ അവതരിപ്പിക്കുന്നത്. ‘ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ എന്ന സംഘടനയുടെ സ്ഥാപകനാണ് ടിം ബല്ലാർഡ്. കൊളംബിയയിൽ മനുഷ്യക്കടത്തുകാരുടെ പിടിയിലായ 127 കുട്ടികളെ മോചിപ്പിക്കാൻ ‘ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ നടത്തിയ രക്ഷാപ്രവർത്തനമാണ് സിനിമയുടെ ഇതിവൃത്തം. പ്രോ ലൈഫ് ആക്ടിവിസ്റ്റും കത്തോലിക്കാ

  • സ്വവർഗാനുരാഗത്തിൽനിന്ന് രക്ഷിച്ചത് യേശുക്രിസ്തു; മാനസാന്തരം ഏറ്റുപറഞ്ഞ് ഹോളിവുഡ് സെലിബ്രിറ്റി

    സ്വവർഗാനുരാഗത്തിൽനിന്ന് രക്ഷിച്ചത് യേശുക്രിസ്തു; മാനസാന്തരം ഏറ്റുപറഞ്ഞ് ഹോളിവുഡ് സെലിബ്രിറ്റി0

    ലോസ് എഞ്ചൽസ്: സ്വവർഗാനുരാഗം ദൈവകൽപ്പനകൾക്ക് എതിരാണെന്ന് ഓർമിപ്പിച്ചും ആ പാപസാഹചര്യത്തിൽനിന്ന് തന്നെ രക്ഷിച്ചത് യേശുക്രിസ്തുവാണെന്ന സാക്ഷ്യം വീണ്ടും പ്രഘോഷിച്ചും ഹോളിവുഡ് സെലിബ്രിറ്റി ബെക്കറ്റ് കുക്ക്. പോപ് ഗായകരായ പാരിസ് ഹിൽട്ടൻ, കാത്തി പെറി ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രൊഡക്ഷൻ ഡിസൈനറാണ് ബെക്കറ്റ് കുക്ക്. ഈയിടെ ‘ക്രിസ്റ്റ്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക്’ സംപ്രേഷണം ചെയ്ത പ്രോഗ്രാമിലാണ് വർഷങ്ങൾക്ക് മുമ്പു നടന്ന തന്റെ മാനസാന്തരം ബെക്കറ്റ് വീണ്ടും ഏറ്റുപറഞ്ഞത്. ആ മാനസാന്തരാനുഭവം ബെക്കറ്റിന്റെ വാക്കുകളിൽ ഇപ്രകാരം സംഗ്രഹിക്കാം: ചെറുപ്പകാലത്തുതന്നെ ആൺകുട്ടികളോടുള്ള ആകർഷണം

  • ഓരോ രോഗിയിലും ഞങ്ങൾ കാണുന്നു ഈശോയുടെ മുഖം; കൊറോണാ ഡ്യൂട്ടി സധൈര്യം തുടർന്ന് ഏഴ് സമർപ്പിതർ

    ഓരോ രോഗിയിലും ഞങ്ങൾ കാണുന്നു ഈശോയുടെ മുഖം; കൊറോണാ ഡ്യൂട്ടി സധൈര്യം തുടർന്ന് ഏഴ് സമർപ്പിതർ0

    ലിമ: മഹാമാരി സംഹാരതാണ്ഡവമാടുമ്പോഴും കൊറോണാ വാർഡിലെ ശുശ്രൂഷ സധൈര്യം തുടരുകയാണ് ഇവർ ഏഴു പേർ. ജീവൻവരെ നഷ്ടമായേക്കാവുന്ന ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ ഉടനെത്തും മറുപടി: ‘വേദന അനുഭവിക്കുന്ന ഓരോ രോഗിയിലും ക്രിസ്തുവിന്റെ മുഖം കാണുമ്പോൾ ഞങ്ങളെങ്ങനെ പിൻവാങ്ങും.’ കൊറോണാ വ്യാപനം ശക്തമായ പെറുവിലെ ലിമയിലാണ് സ്വന്തം ജീവൻപോലും നോക്കാതെ ഫാ. മാക്‌സ് കാൽഡെറോണും ‘വിൻസെന്റ് ഡി പോൾ കോൺഗ്രിഗേഷൻ’ സന്യാസിനികളായ ആറ് നഴ്‌സുമാരും സേവനം ചെയ്യുന്നത്. ഡോസ് ഡി മായോ നാഷണൽ ഹോസ്പിറ്റലിന്റെ ചാപ്ലൈയിനാണ്

  • ബനഡിക്ട് XVI ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്; പാപ്പാ എമരിത്തൂസ് വീണ്ടും പേന എടുക്കാൻ പ്രാർത്ഥിച്ച് വിശ്വാസികൾ

    ബനഡിക്ട് XVI ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്; പാപ്പാ എമരിത്തൂസ് വീണ്ടും പേന എടുക്കാൻ പ്രാർത്ഥിച്ച് വിശ്വാസികൾ0

    മ്യൂണിച്ച്: പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇടയനുവേണ്ടി പ്രാർത്ഥിച്ച് വിശ്വാസീസമൂഹം. പാപ്പാ എമരിത്തൂസിന്റെ ജീവചരിത്രകാരൻ പീറ്റർ സീവാൾഡിനെ ഉദ്ധരിച്ച് പ്രമുഖ ജർമൻ മാധ്യമമാണ് ബനഡിക്ട് 16-ാമന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. എന്നാൽ, ‘ആരോഗ്യം വീണ്ടെടുത്താൽ താൻ വീണ്ടും പേന കൈയിലെടുക്കും,’ എന്ന ബനഡിക്ട് 16-ാമന്റെ വാക്കുകൾ യാഥാർത്ഥ്യമാകാനുള്ള പ്രാർത്ഥനയിലാണ് വിശ്വാസീസമൂഹം. ആരോഗ്യസ്ഥിതി മെച്ചയാൽ എഴുത്തു തുടരാനുള്ള ആഗ്രഹം സീവാൾഡിനോട് ബനഡിക്ട് 16-ാമൻ വെളിപ്പെടുത്തിയെന്നും ജർമൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ‘ബനഡിക്ട്

Latest Posts

Don’t want to skip an update or a post?