Follow Us On

28

March

2024

Thursday

  • ഐ.ടി ഉദ്യോഗത്തോട് വിട; സമർപ്പിത വിളിയിലേക്ക് സിസ്റ്റർ അഞ്ജുവും സിസ്റ്റർ ടിസയും

    ഐ.ടി ഉദ്യോഗത്തോട് വിട; സമർപ്പിത വിളിയിലേക്ക് സിസ്റ്റർ അഞ്ജുവും സിസ്റ്റർ ടിസയും0

    കൊച്ചി: കന്യാസ്ത്രീകൾക്കും കന്യാസ്ത്രീമഠങ്ങൾക്കും എതിരെ ആരോപണങ്ങളും അപവാദപ്രചാരണങ്ങളും മുമ്പെത്തേക്കാളെറെ വർദ്ധിക്കുമ്പോഴും ശ്രേഷ്ഠമായ സമർപ്പിത വിളികൾക്ക് കുറവൊന്നും വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിന് ഉത്തമ ദൃഷ്ടാന്തമാണ്, മികച്ച ശമ്പളം ലഭിച്ചിരുന്ന ഐ.ടി കമ്പനിയിലെ ഉദ്യോഗം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച എഞ്ചിനീയറിംഗ് ബിരുദധാരികൾ. സിസ്റ്റർ അഞ്ജു റോസും സിസ്റ്റർ ടിസ മണിപ്പാടവുമാണ് ഐ.ടി മേഖലയിലെ മികച്ച ജോലി നൽകുമായിരുന്ന സകല സുരക്ഷിതത്വം ഉപേക്ഷിച്ച് സന്യാസജീവിതം തിരഞ്ഞെടുത്തത്. ആരാധനാ സന്യാസിനി സമൂഹത്തിലാണ് (എസ്.എ.ബി.എസ്) ഇവർ അംഗങ്ങളായിരിക്കുന്നത്. കളമശേരിയിലെ എസ്.എ.ബി.എസ് പ്രൊവിൻഷ്യൽ ഹൗസിൽ

  • ലൂർദ് ഗ്രോട്ടോയിലെ പേപ്പൽ ജപമാല ഇന്ന്‌; വിശ്വാസീഗണത്തെ ക്ഷണിച്ച് വത്തിക്കാൻ

    ലൂർദ് ഗ്രോട്ടോയിലെ പേപ്പൽ ജപമാല ഇന്ന്‌; വിശ്വാസീഗണത്തെ ക്ഷണിച്ച് വത്തിക്കാൻ0

    തത്‌സമയം കാണാം ശാലോം വേൾഡിൽ വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ ഇന്ന്‌ (മേയ് 30) ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തെ ക്ഷണിച്ച് വത്തിക്കാൻ. കൊറോണയുടെ പശ്ചാത്തലത്തിൽ, ലോകജനതയെ ഒന്നടങ്കം പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്ന പേപ്പൽ ജപമാല അർപ്പണത്തിൽ, ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും അണിചേരുന്നുണ്ട്. വത്തിക്കാൻ സമയം വൈകിട്ട് 5.30നാണ് (ഇന്ത്യൻ സമയം രാത്രി 9.00) ജപമാല അർപ്പണം. ജപമാല അർപ്പണം വിവിധ മാധ്യമങ്ങളിൽ തത്‌സമയം ലഭ്യമാക്കും.

  • കൊറോണയെ മറയാക്കി സഭയെ അടിച്ചമർത്താൻ ശ്രമിക്കേണ്ട; രൂക്ഷ വിമർശനവുമായി കർദിനാൾ മുള്ളർ

    കൊറോണയെ മറയാക്കി സഭയെ അടിച്ചമർത്താൻ ശ്രമിക്കേണ്ട; രൂക്ഷ വിമർശനവുമായി കർദിനാൾ മുള്ളർ0

    ജർമനി: കൊറോണ മഹാമാരിയെ മറയാക്കി കത്തോലിക്കാസഭയെ അടിച്ചമർത്താൻ ശ്രമിക്കുന്ന ആഗോളനേതാക്കളുടെ മനോഭാവത്തിനെതിരെ രൂക്ഷ വിമർശനവുമായി വിശ്വാസതിരുസംഘം മുൻ അധ്യക്ഷൻകൂടിയായ ജർമൻ കർദിനാൾ ജെറാർഡ് ലുഡ്‌വിഗ് മുള്ളർ. ജീവന്റെ മൂല്യം, കുടുംബത്തിന്റെ പവിത്രത, മതസ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുന്നതിനാൽ അധികാരശക്തികൾ കൊറോണയുടെ പശ്ചാത്തലത്തിൽ സഭയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു. പ്രമുഖ കത്തോലിക്കാ മാധ്യമമായ ഇ.ഡബ്ല്യു.ടിഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആഗോളതലത്തിൽ അധികാരത്തിലിരിക്കുന്നവർ ഈ പ്രത്യേക കാലഘട്ടത്തെ സഭയെ അടിച്ചമർത്താനും സഭയെക്കെതിരായ പ്രചാരണങ്ങൾക്കുമുള്ള അവസരമായി ഉപയോഗിക്കുകയാണ്.

  • ദിവ്യബലി അർപ്പിക്കാം പക്ഷേ, വിശുദ്ധ കുർബാന നൽകാൻ വിലക്ക്! ആശങ്കയിൽ ബാൾട്ടിമോർ അതിരൂപത

    ദിവ്യബലി അർപ്പിക്കാം പക്ഷേ, വിശുദ്ധ കുർബാന നൽകാൻ വിലക്ക്! ആശങ്കയിൽ ബാൾട്ടിമോർ അതിരൂപത0

    ബാൾട്ടിമോർ: ലോക് ഡൗൺ ഇളവുകളെ തുടർന്ന് പൊതുവായ ദിവ്യബലി അർപ്പിക്കാൻ ദൈവാലയങ്ങൾക്ക് അനുമതി നൽകിയെകിലും വിശുദ്ധ കുർബാന സ്വീകരണം മുടക്കേണ്ടി വരുമെന്ന ആശങ്കയിൽ അമേരിക്കയിലെ ബാൾട്ടിമോർ അതിരൂപത. മേരിലാൻഡ് സംസ്ഥാനത്തെ ഹൗവാർഡ് കൗണ്ടിയിലെ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നിർദേശമാണ് വെല്ലുവിളിയായിരിക്കുന്നത്‌. മതാനുഷ്ഠാനത്തിന്റെ ഭാഗമായ ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടെ, മതചടങ്ങൾക്കുമുമ്പും അത് നടക്കുമ്പോഴും അതിനുശേഷവും യാതൊരുവിധ ഭക്ഷ്യവസ്തുവും ഉപയോഗിക്കരുതെന്നാണ് നിർദേശം. ഇതിനെതിരെ ആശങ്ക അറിയിച്ച് ബാൾട്ടിമോർ അതിരൂപത രംഗത്തെത്തിയിട്ടുണ്ട്. കത്തോലിക്കാ സമൂഹത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാനയുടെ സ്വീകരണം വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റെയും കേന്ദ്രബിന്ദുവാണെന്ന്

  • പ്രസിഡൻഷ്യൽ സ്‌കോളർഷിപ്പ് പട്ടികയിൽ മലയാളിയും; നേട്ടം ദൈവത്തിന് സമർപ്പിച്ച് ഫ്രേയ

    പ്രസിഡൻഷ്യൽ സ്‌കോളർഷിപ്പ് പട്ടികയിൽ മലയാളിയും; നേട്ടം ദൈവത്തിന് സമർപ്പിച്ച് ഫ്രേയ0

    മാത്യു ജോസ് ഫീനിക്‌സ്: ലോകത്തെവിടെയും ഏതു മേഖലയിലും തനതുമുദ്ര പതിപ്പിക്കുന്ന പ്രതിഭാശാലികളാണ് മലയാളികൾ. അമേരിക്കയിലെ അരിസോണയിലുള്ള മാരികോപ്പാ ഹൈസ്‌കൂളിന്റെ 61 വർഷത്തെ ചരിത്രം സുവർണ ലിപികളിൽ മാറ്റിയെഴുതാനും ഒരു മലയാളി പെൺകൊടി വേണ്ടിവന്നു. ഈ ഹൈസ്‌കൂളിൽനിന്ന് 12-ാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥിനി ഫ്രേയാ അബ്രാഹമാണ് യു.എസ് പ്രസിഡൻഷ്യൽ സ്‌കോളർഷിപ്പിന്റെ കാര്യത്തിൽ സ്‌കൂളിന് ചരിത്രനേട്ടം സമ്മാനിച്ചത്. പാഠ്യ വിഷയങ്ങളിലും  പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ, ദേശീയ തലത്തിൽ ഏറ്റവുമധികം മികവ് തെളിയിക്കുന്ന ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്ക് രാഷ്ട്രം നൽകുന്ന പരമോന്നത

  • വിശ്വാസത്തിന്റെ കേന്ദ്രം കുരിശ്, രക്ഷ മറ്റെങ്ങും തിരയണ്ട: വിശ്വാസികളോട് ട്രെന്റൺ ബിഷപ്പ്

    വിശ്വാസത്തിന്റെ കേന്ദ്രം കുരിശ്, രക്ഷ മറ്റെങ്ങും തിരയണ്ട: വിശ്വാസികളോട് ട്രെന്റൺ ബിഷപ്പ്0

    ന്യൂജേഴ്‌സി: ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തു ജീവൻത്യജിച്ച കുരിശാണ് വിശ്വാസജീവിതത്തിന്റെ കേന്ദ്രമെന്നും മറ്റൊരിടത്തും രക്ഷ തിരയേണ്ടതില്ലെന്നും ന്യൂജേഴ്‌സിയിലെ ട്രെന്റൺ രൂപതാ ബിഷപ്പ് ഡേവിഡ് ഓ കോണിൽ. രാജ്യത്തിനുവേണ്ടി പോരാടി മരണംവരിച്ച അമേരിക്കയിലെ ധീരജവാന്മാരെ സ്മരിക്കുന്ന ‘മെമ്മോറിയൽ ഡേ’യിൽ രൂപതാംഗങ്ങൾക്ക് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നമുക്കുവേണ്ടി ജീവൻ ബലികഴിച്ച ക്രിസ്തുവിനെക്കൂടി ഈ ദിനത്തിൽ പ്രത്യേകം സ്മരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ചവരുടെ ത്യാഗമെന്നാൽ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനങ്ങളെയും കുറിച്ചുള്ള ഓർമപ്പെടുത്തലായിരിക്കണം. മറ്റുള്ളവരുടെ സേവനത്തിനായി സ്വജീവൻ

  • സാഹചര്യം പ്രതികൂലിച്ചാലും സുവിശേഷം പ്രസംഗിക്കണം; പുതിയ ഗ്രന്ഥവുമായി ബനഡിക്ട് 16-ാമന്റെ പ്രൈവറ്റ് സെക്രട്ടറി

    സാഹചര്യം പ്രതികൂലിച്ചാലും സുവിശേഷം പ്രസംഗിക്കണം; പുതിയ ഗ്രന്ഥവുമായി ബനഡിക്ട് 16-ാമന്റെ പ്രൈവറ്റ് സെക്രട്ടറി0

    വത്തിക്കാൻ സിറ്റി: ‘കാലഘട്ടം അനുകൂലിച്ചാലും പ്രതികൂലിച്ചാലും സുവിശേഷം പ്രസംഗിക്കണം,’ വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ വാക്കുകൾ ഉദ്ധരിച്ച് പുതിയ പുസ്തകത്തെക്കുറിച്ച് മനസുതുറന്ന് ആർച്ച്ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ. ബനഡിക്ട് 16-ാമൻ പാപ്പയ്ക്കും ഫ്രാൻസിസ് പാപ്പയ്ക്കുമൊപ്പം സേവനം ചെയ്ത വ്യക്തിയായ ഇദ്ദേഹം, ബനഡിക്ട് 16-ാമന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായി തുടരുകയാണ് ഇപ്പോഴും. ഈയിടെ പ്രസിദ്ധീകരിച്ച ‘ഹൗ ദ കാത്തലിക്ക് ചർച്ച് കാൻ റിസ്റ്റോർ ഔർ കൾച്ചർ’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് പ്രമുഖ വാർത്താ ഏജൻസിയോട് സംസാരിക്കവേയാണ്, വിശുദ്ധ പൗലോസ് അപ്പസ്‌തേലന്റെ വാക്കുകൾ അദ്ദേഹം

  • വത്തിക്കാൻ ഗാർഡനിൽ മേയ് 30ന് പാപ്പയുടെ ജപമാല അർപ്പണം; വിശ്വാസികൾ അണിചേരും ഓൺലൈനിൻ

    വത്തിക്കാൻ ഗാർഡനിൽ മേയ് 30ന് പാപ്പയുടെ ജപമാല അർപ്പണം; വിശ്വാസികൾ അണിചേരും ഓൺലൈനിൻ0

    വത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയ്ക്ക് സമർപ്പിതമായ മേയ് മാസ വണക്കത്തിന്റെ ഭാഗമായി, വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ മേയ് 30ന് ഫ്രാൻസിസ് പാപ്പ ജപമാല അർപ്പിച്ച് പ്രാർത്ഥിക്കും. ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും പാപ്പയ്‌ക്കൊപ്പം ജപമാലയിൽ അണിചേരും. വിശ്വാസീസമൂഹത്തിന് പങ്കുചേരാൻ ജപമാല അർപ്പണം വിവിധ മാധ്യമങ്ങളിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യുമെന്നും വത്തിക്കാൻ അറിയിച്ചു. ശാലോം വേൾഡിലും തത്‌സമയം ലഭ്യമാകും. വത്തിക്കാൻ സമയം വൈകിട്ട് 5.30നാണ് ജപമാല അർപ്പണം. അമേരിക്കയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെ, പോർച്ചുഗലിലെ

Latest Posts

Don’t want to skip an update or a post?