Follow Us On

28

March

2024

Thursday

  • ക്രൈസ്തവന്റെ വിളി സ്വയം പ്രകാശിക്കാനല്ല, ക്രിസ്തുവിന്റെ പ്രകാശം പകരുക എന്നതാണ്: പാപ്പ

    ക്രൈസ്തവന്റെ വിളി സ്വയം പ്രകാശിക്കാനല്ല, ക്രിസ്തുവിന്റെ പ്രകാശം പകരുക എന്നതാണ്: പാപ്പ0

    വത്തിക്കാൻ സിറ്റി: ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നത് സ്വന്തം പ്രകാശം പരത്താനല്ലെന്നും മറിച്ച്, ക്രിസ്തുവിന്റെ പ്രകാശം ലോകം മുഴുവൻ പകരാനാണെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ദിവസം സാന്താ മാർത്താ ചാപ്പലിൽ അർപ്പിച്ച ദിവ്യബലിമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇരുട്ടിലായ ലോകത്തെ നന്മയുടെ വെളിച്ചത്താൽ പ്രശോഭിപ്പിക്കാനുള്ള വിളിയോട് ഓരോരുത്തരും പ്രത്യുത്തരിക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തു ഭൂമിയിൽ മനുഷ്യനായി അവതരിച്ചത് ലോകത്തിനു വെളിച്ചമേകാനാണെന്ന ദൗത്യം അവിടുത്തെ ജീവിതം വ്യക്തമാക്കി തന്നു. അതിനാൽ അവിടുന്നിൽ വിശ്വസിക്കുന്നവർ ആരും ഇരുട്ടിൽ വസിക്കുന്നില്ലെന്ന് ക്രിസ്തു പഠിപ്പിച്ചിട്ടുണ്ട്.

  • സെമിനാരി പഠനത്തിന് താൽക്കാലിക അവധി! ഡോക്ടർ കുപ്പായം വീണ്ടും അണിഞ്ഞ് ബ്രദർ അബ്രഹാം

    സെമിനാരി പഠനത്തിന് താൽക്കാലിക അവധി! ഡോക്ടർ കുപ്പായം വീണ്ടും അണിഞ്ഞ് ബ്രദർ അബ്രഹാം0

    മാഡ്രിഡ്: സെമിനാരി പഠനത്തിന് താൽക്കാലിക അവധികൊടുത്ത് ആശുപത്രിയിൽ സേവനം ചെയ്യുന്ന ഡോക്ടർകൂടിയായ ഐറിഷ് സെമിനാരിക്കാരനെക്കുറിച്ചുള്ള വാർത്ത വായിച്ചില്ലേ. അതുപോലൊരാൾ സ്‌പെയിനിലുമുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയെ കരുതി സെമിനാരിക്ക് അവധി നൽകി അവരോട് വീട്ടിലേക്ക് മടങ്ങാൻ അധികാരികൾ നിർദേശിച്ചപ്പോൾ, ആശുപത്രിയിൽ സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ച ഒരാൾ- ബ്രദർ അബ്രഹാം മാർട്ടിനെസ് മൊറാറ്റൻ. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ക്ഷാമംമൂലം പൊറുതിമുട്ടുന്ന സാഹചര്യത്തിൽ തന്നാൽ കഴിയുന്നത് ചെയ്യണമെന്ന ആഗ്രഹമാണ്, ഒരിക്കൽ ഉപേക്ഷിച്ച ഡോക്ടർ കുപ്പായം വീണ്ടും അണിയാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. പ്രാർത്ഥിച്ചെടുത്ത

  • പ്രാർത്ഥിക്കാൻ സൗകര്യം, ഭക്ഷണവും തയാർ; ചർച്ചയാകുന്നു തെരുവിലെ ‘സ്‌പെഷൽ ചർച്ച്’

    പ്രാർത്ഥിക്കാൻ സൗകര്യം, ഭക്ഷണവും തയാർ; ചർച്ചയാകുന്നു തെരുവിലെ ‘സ്‌പെഷൽ ചർച്ച്’0

    ലണ്ടൻ: ഭവനരഹിതർക്ക് ഭക്ഷണവും ആരാധനയ്ക്കുള്ള സൗകര്യവും ഒരുക്കി ലണ്ടനിലെ തെരുവിൽ ക്രമീകരിച്ച താൽക്കാലിക ദൈവാലയം ചർച്ചയാകുന്നു. വെസ്റ്റ് എൻഡ് ഓഫ് ലണ്ടനിലെ സോഹോയിലാണ് കൊറോണാക്കാലത്തെ ‘സ്‌പെഷൽ ചർച്ച്’ ഉയർന്നത്. അവിടത്തെ സെന്റ് പാട്രിക് ഇടവകയാണ്, ഭവനരഹിതരെ സഹായിക്കാൻ ഇപ്രകാരമൊരു ദൈവാലയം ഒരുക്കിയത്. എന്നാൽ, ഭവനരഹിതർക്കുമാത്രമല്ല, സമീപ പ്രദേശത്തുള്ള വിശ്വാസികൾക്കെല്ലാം വലിയ അനുഗ്രഹമായിമാറിയിട്ടുണ്ട് ഈ താൽക്കാലിക ദൈവാലയം. ദിവ്യകാരുണ്യാരാധനയും കൂദാശകളും ജപമാലയും അർപ്പിക്കപ്പെടുന്ന ഇവിടെ ആവശ്യമുള്ളവർക്കായി ഭക്ഷണം ഒരുക്കിയിട്ടുണ്ട്, അതും ഫൈവ്സ്റ്റാർ ഭക്ഷണം! നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു ഫൈവ്സ്റ്റാർ റസ്റ്റോറന്റാണ് അതിനുള്ള

  • കോവിഡിനെ നേരിടാൻ ഞാൻ ആയുധമാക്കിയത് ജപമാല; തരംഗമാകുന്നു മലയാളി നഴ്‌സിന്റെ സാക്ഷ്യം

    കോവിഡിനെ നേരിടാൻ ഞാൻ ആയുധമാക്കിയത് ജപമാല; തരംഗമാകുന്നു മലയാളി നഴ്‌സിന്റെ സാക്ഷ്യം0

    മനോജ് മാത്യു ലണ്ടൻ: നാലാഴ്ചയിലേറെ കാലം തന്റെ ശരീരത്തിൽ പിടിമുറുക്കിയ കൊറോണ വൈറസിനെ നേരിടാൻ ജപമാലയെ ആയുധമാക്കിയ യു.കെയിലെ മലയാളി നഴ്‌സിന്റെ സാക്ഷ്യം തരംഗമാകുന്നു. തന്നെ മാത്രമല്ല, കോവിഡ് ബാധിതനായ ഭർത്താവും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെട്ട കുടുംബത്തെ ഒന്നടങ്കം പരിശുദ്ധ അമ്മ പൊതിഞ്ഞുപിടിക്കുന്ന അനുഭവമാണ് ജപമാല കൈയിലെടുത്തശേഷം ഉണ്ടായതെന്നും ഷിജിമോൾ സൺഡേ ശാലോമിനോട് പറഞ്ഞു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഷിജിമോളും ഭർത്താവ് സഞ്ജുവും ഹാംഷെയറിലെ ആൾട്ടണിലാണ് താമസം. മൂത്ത മകൾ ഏഴു വയസുകാരൻ റയൻ. രണ്ടാമത്ത

  • മക്കൾ ദൈവദാനം, സെലക്ടീവാകില്ല; ഗർഭച്ഛിദ്രം ചെയ്യില്ലെന്ന ദൃഢനിശ്ചയത്തിന് സമ്മാനം മൂന്ന് കൺമണികൾ!

    മക്കൾ ദൈവദാനം, സെലക്ടീവാകില്ല; ഗർഭച്ഛിദ്രം ചെയ്യില്ലെന്ന ദൃഢനിശ്ചയത്തിന് സമ്മാനം മൂന്ന് കൺമണികൾ!0

    ക്രിസ്റ്റി എൽസ ഇംഗ്ലണ്ട്: ‘നിങ്ങളുടെ ഉദരത്തിൽ മൂന്ന് കുഞ്ഞുങ്ങളുണ്ട്. അതിൽ രണ്ട് പേരെയെങ്കിലും രക്ഷിക്കണമെങ്കിൽ ഒരാളെ ഗർഭച്ഛിദ്രം ചെയ്യണം, അതായത് ‘സെലക്ടീവ് ടെർമിനേഷൻ.’ ഇല്ലെങ്കിൽ അപകടമാണ്, അവർക്കുമാത്രമല്ല, അമ്മയ്ക്കും.’ ആരും ഒന്ന് പകച്ചുപോകുമെങ്കിലും പക്ഷേ, ക്രിസ്തുവിശാസികളായ ബക്കി സെഫ്‌റ്റോൺ- ആദം ബാൽഡുക്കി ദമ്പതിമാർ തീർത്തുപറഞ്ഞു: ‘ഗർഭച്ഛിദ്രം നടത്തില്ല.’ ജീവൻ നശിപ്പിക്കുന്നത് പാപമാണെന്ന തിരിച്ചറിവോടെയും ദൈവാശ്രയബോധത്തോടെയും കൈക്കൊണ്ട തീരുമാനത്തിന് ദൈവം പ്രതിഫലമായി നൽകിയത്, പൂർണാരോഗ്യമുള്ള മൂന്ന് കൺമണികളെയാണ്. മൂന്നു പെൺകുഞ്ഞുങ്ങളും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതെ ജനിച്ചത് ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ചെന്നും ഈ

  • ദിവ്യബലി കഴിഞ്ഞാൽ പിന്നെ ബേക്കറി ജോലിയിലേക്ക്; ഇടവക്കാരുടെ ഹീറോയാണ് ഗീസൺ അച്ചൻ!

    ദിവ്യബലി കഴിഞ്ഞാൽ പിന്നെ ബേക്കറി ജോലിയിലേക്ക്; ഇടവക്കാരുടെ ഹീറോയാണ് ഗീസൺ അച്ചൻ!0

    കോസ്റ്ററിക്ക: ദിവ്യബലി അർപ്പണം കഴിഞ്ഞാൽ ആംബുലൻസ് ഡ്രൈവിങ്ങും മരുന്നു വിതരണവും ഏറ്റെടുക്കുന്ന വൈദികരെ കൊറോണാക്കാലം കാണിച്ചുതന്നെങ്കിലും ദിവ്യബലി അനന്തരം ബേക്കറി ജോലിക്കാരനായി മാറുന്ന വൈദികനെക്കുറിച്ച് കേൾക്കുന്നത് ആദ്യമായിരിക്കും. മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിലെ ഫാ. ഗീസൺ ജെറാർഡോ ഒർട്ടിസാണ്, ലോക് ഡൗൺ മൂലം പൊറുതിമുട്ടുന്ന ഇടവകക്കാരെ സഹായിക്കാൻ ബേക്കറി ജോലി ചെയ്യുന്നത്. കുട്ടിക്കാലത്തുതന്നെ വിശപ്പിന്റെ വില ശരിക്കും മനസിലാക്കിയിട്ടുള്ള അദ്ദേഹം, ഇടവകജനത്തിന്റെ വിശപ്പടക്കാൻ തനിക്ക് അറിയാവുന്ന ഒരു തൊഴിലിലേക്ക് താൽക്കാലികമായി വീണ്ടും പ്രവേശിച്ചു എന്നു പറയുന്നതാവും വാസ്തവം. സാമ്പത്തിക

  • വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേകി സീറോ മലബാർ യുവജനം; ശ്രദ്ധേയം കാനഡയിലെ ‘സൂം’ കൂട്ടായ്മ

    വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേകി സീറോ മലബാർ യുവജനം; ശ്രദ്ധേയം കാനഡയിലെ ‘സൂം’ കൂട്ടായ്മ0

    ജോസ് വർഗീസ് ടൊറന്റോ: ഒരുമിച്ച് പ്രാർത്ഥിക്കാം, സംശയങ്ങൾ പരിഹരിക്കാം, പ്രചോദനാത്മകമായ സന്ദേശങ്ങൾ ശ്രവിക്കാം- കൊറോണയുടെ ആശങ്കകളുമായി കഴിയുന്ന പ്രവാസി വിശ്വാസികൾക്ക് ആത്മവിശ്വാസം പകരാൻ കാനഡയിലെ സീറോ മലബാർ യുവജനങ്ങൾ ‘സൂം’ ആപ്പിലൂടെ ക്രമീകരിക്കുന്ന അനുദിന കൂട്ടായ്മ ശ്രദ്ധേയമാകുന്നു. ഇന്ത്യയിൽനിന്ന് വിദ്യാഭ്യാസ വിസയിൽ കാനഡലെത്തിയ നിരവധി യുവജനങ്ങൾക്ക് പ്രത്യാശയുടെ കൈത്തിരിയാവുകയാണ് ഈ കൂട്ടായ്മ. ലോക്ക് ഡൗൺമൂലം പാർട്ട്‌ടൈം തൊഴിൽ അവസരങ്ങൾ കുറഞ്ഞതും സുഹൃത്തുക്കളിൽനിന്നുള്ള ഒറ്റപ്പെടലും രോഗം പിടിപെടുമോ എന്ന ഭീതിയും പ്രവാസി വിദ്യാർത്ഥികളെ അലട്ടുന്നുണ്ടെന്ന തിരിച്ചറിവിലാണ് മിസിസാഗാ രൂപതയിലെ സീറോ

  • ബന്ധനത്തിലും മൈക്കിൾ നാദി ക്രിസ്തുവിനെ പ്രഘോഷിച്ചു; നൈജീരിയൻ സെമിനാരിയന്റെ ധൈര്യം പ്രകീർത്തിച്ച് കൊലയാളി

    ബന്ധനത്തിലും മൈക്കിൾ നാദി ക്രിസ്തുവിനെ പ്രഘോഷിച്ചു; നൈജീരിയൻ സെമിനാരിയന്റെ ധൈര്യം പ്രകീർത്തിച്ച് കൊലയാളി0

    ക്രിസ്റ്റി എൽസ അബൂജ: നൈജീരിയയിൽ കൊല്ലപ്പെട്ട സെമിനാരി വിദ്യാർത്ഥി 18 വയസുകാരൻ മൈക്കിൾ നാദി രക്തസാക്ഷിതന്നെ. ബന്ധിതനായിട്ടും ഭയംകൂടാതെ നിരന്തരം ക്രിസ്തുവിനെ പ്രഘോഷിച്ചതാണ് മൈക്കിൾ നാദിയെ കൊലപ്പെടുത്താൻ കാരണമെന്ന് വെളിപ്പെടുത്തി കൊലപാതകി മുഹമ്മദ് മുസ്തഫ. ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇയാൾ, കഠിന വേദനയിലും വിശ്വാസം ഏറ്റുപഞ്ഞ നാദിയുടെ ധീരതയെ പ്രകീർത്തിക്കുകയും ചെയ്തു. നൈജീരിയൻ ദിനപത്രമായ ‘ഡെയ്‌ലി സൺ’ന് ജയിലിൽ നിന്ന് നൽകിയ ടെലിഫോൺ അഭിമുഖത്തിലൂടെയായിരുന്നു മുസ്തഫയുടെ വെളിപ്പെടുത്തൽ. സെമിനാരി വിദ്യാർത്ഥിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് അയാൾ

Latest Posts

Don’t want to skip an update or a post?