Follow Us On

28

March

2024

Thursday

  • പാപ്പ ‘ക്ഷണിച്ചത്’ തെറ്റാണെന്ന് കുട്ടി; നിജസ്ഥിതി അറിയിക്കാൻ കുട്ടിയെ ഫോണിൽ വിളിച്ച് പാപ്പ!

    പാപ്പ ‘ക്ഷണിച്ചത്’ തെറ്റാണെന്ന് കുട്ടി; നിജസ്ഥിതി അറിയിക്കാൻ കുട്ടിയെ ഫോണിൽ വിളിച്ച് പാപ്പ!0

    വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ ഫോണിൽ വിളിച്ചെന്ന് പറയുമ്പോൾതന്നെ അമ്പരപ്പാണ്, അപ്പോൾ, വിളിച്ചത് തന്നെക്കുറിച്ച് ഒരു കുട്ടിക്കുണ്ടായ തെറ്റിദ്ധാരണ തിരുത്താനാണെങ്കിലോ! നോർത്തേൺ ഇറ്റലിയിലെ കരാവാഗിയോയിലെ ഒരു കുടുംബത്തിനാണ് ഇക്കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പയുടെ അപ്രതീക്ഷിത ഫോൺ കോൾ ലഭിച്ചത്. ഈ കൊറോണക്കാലത്ത് ദിവ്യബലിമധ്യേ സമാധാനം ആശംസിക്കാൻ പാപ്പ മറ്റുള്ളവരെ ക്ഷണിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി, ആൻഡ്രിയ എന്ന കൗമാരക്കാരൻ പാപ്പയ്ക്ക് കത്ത് അയച്ചിരുന്നു. ഓട്ടിസ്റ്റിക്കുമാണ് അവൻ. ‘ഹസ്തദാനം നൽകിയാണല്ലോ സാധാരണഗതിയിൽ സമാധാനം ആശംസിക്കാറുള്ളത്. അതിനാൽ പരസ്പരം സ്പർശനം വിലക്കിയിട്ടുള്ള

  • സെമിനാരി പഠനത്തിന് ഇടവേള; ബ്രദർ ക്രിസ് ഗാൽട്ട് വീണ്ടും ഡോക്ടർ!

    സെമിനാരി പഠനത്തിന് ഇടവേള; ബ്രദർ ക്രിസ് ഗാൽട്ട് വീണ്ടും ഡോക്ടർ!0

    ക്രിസ്റ്റി എൽസ ബെൽഫാസ്റ്റ്: പൗരോഹിത്യവിളി തിരിച്ചറിഞ്ഞതോടെ വൈദ്യശാസ്ത്രത്തോട് വിട പറഞ്ഞ് സെമിനാരിയിൽ ചേർന്നെങ്കിലും, കൊറോണമൂലം പൊറുതിമുട്ടുന്നവരെ സഹായിക്കാൻ ഡോക്ടറുടെ ദൗത്യം താൽക്കാലികമായി തുടരാനുള്ള തീരുമാനത്തിലാണ് ബ്രദർ ക്രിസ് ഗാൽട്ട്. ഡൊമിനിക്കൽ സഭയിൽ വൈദികാർത്ഥിയാണ് നോർത്തൺ അയർലൻഡിലെ ബെൽഫാസ്റ്റ് സ്വദേശിയായ ഇദ്ദേഹം. സെമിനാരിയിൽ ചേരുംമുമ്പ് താൻ ജൂനിയർ ഡോക്ടറായി സേവനം ചെയ്തിരുന്ന മറ്റർ മിസെറികോഡി ആശുപത്രിയിലാണ് അദ്ദേഹം വിണ്ടും ശുശ്രൂഷ ആരംഭിച്ചത്. കൊറോണാ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോളസമൂഹം ഗുരുതരമായ ആരോഗ്യ പ്രതിസന്ധി അനുഭവിക്കുന്ന ഈ സമയത്ത് തനിക്കും

  • ഫിലിപ്പൈൻസ് കർദിനാൾ ടാഗ്ലേ ഉന്നത നിരയിലേക്ക്; ഏഷ്യൻ സഭയ്ക്ക് അഭിമാന നിമിഷം

    ഫിലിപ്പൈൻസ് കർദിനാൾ ടാഗ്ലേ ഉന്നത നിരയിലേക്ക്; ഏഷ്യൻ സഭയ്ക്ക് അഭിമാന നിമിഷം0

    വത്തിക്കാൻ സിറ്റി: ജനതകളുടെ സുവിശേഷവത്ക്കരണത്തിനുവേണ്ടിയുള്ള തിരുസംഘം അധ്യക്ഷനും ഫിലിപ്പൈൻസ് കർദിനാളുമായ ലൂയിസ് ആന്റോണിയോ ടാഗ്ലേയെ ഫ്രാൻസിസ് പാപ്പ ‘കർദിനാൾ ബിഷപ്പ്’ നിരയിലേക്ക് ഉയർത്തി. കത്തോലിക്കാ സഭാ തലവനെ തിരഞ്ഞെടുക്കാൻ അധികാരപ്പെട്ട കർദിനാൾ തിരുസംഘത്തിലെ ഏറ്റവും ഉന്നത ശ്രേണിയാണ് ‘കർദിനാൾ ബിഷപ്പ്’. ഏഷ്യയിൽനിന്ന് ഈ നിരയിലേക്ക് ഉയർത്തപ്പെടുന്ന പ്രഥമ കർദിനാളുമാണ് ഇദ്ദേഹം. ഇറ്റാലിയൻ കർദിനാൾ ബെനിയാമിനോ സ്റ്റെല്ലയെയും ‘കർദിനാൾ ബിഷപ്പാ’യി ഉയർത്തിയിട്ടുണ്ട്. കൂടാതെ, ബ്രസീലിയൻ ആർച്ച്ബിഷപ്പ് ഇൽസൻ മൊന്റാനാരിയെ വൈസ് കമർലെംഗോയായും നിയമിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് പുതിയ നിയമനങ്ങൾ

  • മാർ ആനിക്കുഴിക്കാട്ടിലിന് വിട; യാത്രയായത് മലയോര ജനതയുടെ ശബ്ദം

    മാർ ആനിക്കുഴിക്കാട്ടിലിന് വിട; യാത്രയായത് മലയോര ജനതയുടെ ശബ്ദം0

    കരിമ്പൻ: ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തോടെ നഷ്ടമായത് മലയോര ജനതയുടെ ശബ്ദം. മണ്ണിന്റെ മക്കളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം പോരാടിയ മാർ ആനിക്കുഴിക്കാട്ടിൽ, ആത്മീയനേതാവ് എന്നതിനപ്പുറം ഹൈറേഞ്ചിലെ ജാതിമതഭേദമെന്യേയുള്ള പാവപ്പെട്ടവന്റെയും കർഷകന്റെയും സാധാരണക്കാരന്റെയും വക്താവായിക്കൂടി വിശേഷിപ്പിക്കപ്പെട്ട വ്യക്തിത്വമാണ്. ഇന്ന് (മേയ് ഒന്ന്) പുലർച്ചെ 1.38ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു 78 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ഒരു മാസത്തോളമായി കിടപ്പിലായിരുന്നു. വർഷങ്ങളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്ന മാർ ആനിക്കുഴിക്കാട്ടിൽ മൂന്നു വർഷമായി

  • ദൈവാലയങ്ങൾ തുറക്കാൻ സാധ്യത തെളിയുന്നു; ബിഷപ്പുമാരോട് അഭിപ്രായം ആരാഞ്ഞ് അമേരിക്ക

    ദൈവാലയങ്ങൾ തുറക്കാൻ സാധ്യത തെളിയുന്നു; ബിഷപ്പുമാരോട് അഭിപ്രായം ആരാഞ്ഞ് അമേരിക്ക0

    വാഷിംഗ്ടൺ ഡി.സി: കൊറോണാ വ്യാപനം തടയാൻ പൊതു ആരാധനകൾ റദ്ദ്‌ചെയ്ത് അടച്ചിടേണ്ടിവന്ന ദൈവാലയങ്ങൾ കർശന നിർദേശങ്ങൾ പാലിച്ച് തുറക്കാൻ സാധ്യത തെളിയുന്നുവെന്ന് റിപ്പോർട്ടുകൾ. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ദിവ്യബലി പുനരാരംഭിക്കുന്നത് സംബന്ധിച്ച് ബിഷപ്പുമാരുടെ അഭിപ്രായം വൈറ്റ് ഹൗസ് തേടിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. കർശന നിർദേശങ്ങളോടെ സുരക്ഷ ഉറപ്പാക്കി ദൈവാലയത്തിൽ തിരുക്കർമങ്ങൾ നടത്തേണ്ടതിനെക്കുറിച്ചുള്ള മാർഗ നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നാണ് സൂചന. വൈറ്റ് ഹൗസ് ഡൊമസ്റ്റിക് പോളിസി കൗൺസിലും സെന്റേഴ്‌സ് ഫോർ

  • കാൻസർ സൗഖ്യവും ദൈവകരുണയുടെ ദർശനവും ഏറ്റുപറഞ്ഞ് ബിഷപ്പ് മാർ ചിറയത്ത്

    കാൻസർ സൗഖ്യവും ദൈവകരുണയുടെ ദർശനവും ഏറ്റുപറഞ്ഞ് ബിഷപ്പ് മാർ ചിറയത്ത്0

    പതിമൂന്ന് വർഷംമുമ്പുണ്ടായ അത്ഭുതം ഇതാദ്യമായാണ് വീഡിയോയിലൂടെ പരസ്യമായി സാക്ഷ്യപ്പെടുത്തുന്നതെന്നും മാർ ചിറയത്ത് സൺഡേ ശാലോമിനോട് പറഞ്ഞു. സാഗർ: തന്നെ വിഴുങ്ങാനെത്തിയ ശ്വാസകോശ കാൻസറിൽനിന്ന് അത്ഭുത സൗഖ്യം സമ്മാനിച്ച ദൈവകരുണയുടെ ഇടപെടൽ ഏറ്റുപറഞ്ഞ് മധ്യപ്രദേശിലെ സാഗർ രൂപത ബിഷപ്പ് എമരിത്തൂസ് മാർ ആന്റണി ചിറയത്ത്. ദൈവകരുണയുടെ ദർശനം ലഭിച്ചതും അത്ഭുത സൗഖ്യവും വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ സാക്ഷ്യത്തിൽ, സാഗറിലെ ‘ദയാസാഗർ’ തീർത്ഥാടനകേന്ദ്രത്തിന്റെ സംഭവബഹുലമായ ആരംഭത്തെക്കുറിച്ചും പങ്കുവെക്കുന്നുണ്ട്. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ തരംഗമാണിപ്പോൾ. പതിമൂന്ന് വർഷംമുമ്പുണ്ടായ അത്ഭുതം

  • ദിവ്യബലി അർപ്പണാനന്തരം മരുന്നു സപ്ലെയർ; ഇത് കൊറോണാക്കാലത്തെ ‘സൂപ്പർഹീറോ’ വൈദികൻ!

    ദിവ്യബലി അർപ്പണാനന്തരം മരുന്നു സപ്ലെയർ; ഇത് കൊറോണാക്കാലത്തെ ‘സൂപ്പർഹീറോ’ വൈദികൻ!0

    കൊച്ചി: ലോക് ഡൗൺമൂലം പ്രതിസന്ധിയിലായവരെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകനായി മരുന്നുവിതരണം ചെയ്യുന്ന ഫിലിപൈൻസിലെ വൈദികനെക്കുറിച്ച് വായിച്ചില്ലേ, ഇതാ നമ്മുടെ കേരളത്തിലുമുണ്ട് അപ്രകാരമൊരു വൈദികൻ- സന്നദ്ധ പ്രവർത്തകരെ കണ്ടെത്താൻ കേരള സർക്കാർ രൂപീകരിച്ച ‘കേരള സൂപ്പർ ഹീറോ’ ആപ്പിൽ രജിസ്റ്റർ ചെയ്ത് വീടുകളിൽ മരുന്നെത്തിക്കുന്ന ഫാ. ആന്റണി ഷൈൻ കാട്ടുപറമ്പിൽ. വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരുഹൃദയ ഇടവക വികാരിയായ ഈ യുവവൈദികൻ, രാവിലെ ദിവ്യബലി അർപ്പണം കഴിഞ്ഞാൽ ആവശ്യക്കാർക്ക് മരുന്നു എത്തിച്ചുകൊടുക്കുന്ന തിരക്കിലാണിപ്പോൾ. ബൈക്കിലാണ് മരുന്നുവിതരണം. മരുന്നു വാങ്ങാനും

  • കൊറോണയെ പേടിയില്ല, രക്തസാക്ഷിയാകാൻ മടിയുമല്ല; റിയൽ ഹീറോസ് വൈദികരിലും!

    കൊറോണയെ പേടിയില്ല, രക്തസാക്ഷിയാകാൻ മടിയുമല്ല; റിയൽ ഹീറോസ് വൈദികരിലും!0

    വാഷിംഗ്ഡൺ ഡി.സി: കോവിഡ് ബാധിതരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ജീവൻവരെ പണയപ്പെടുത്തുന്ന ആതുരശുശ്രൂഷകർ മാത്രമല്ല, കോവിഡ് ബാധിതരുടെ ആത്മീയാരോഗ്യം ഉറപ്പാക്കാൻ ജീവൻ പണയപ്പെടുത്തുന്ന വൈദികരും റിയൽ ഹീറോസ് തന്നെ. ഇക്കാര്യം അംഗീകരിക്കാൻ പലർക്കും മടിയാണെങ്കിലും, മരണഭയത്തിൽ കഴിയുന്നവർക്ക് ആത്മീയശുശ്രൂഷകൾ ലഭ്യമാക്കാൻ മരണഭയമില്ലാതെ ശുശ്രൂഷചെയ്യുന്ന വൈദികരെക്കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ക്രിസ്തീയ വിശ്വാസം ദുർബലമാകുന്നു എന്ന് സെക്കുലർവാദികളിൽ പലരും ‘പരിതപിക്കുന്ന’ പാശ്ചാത്യരാജ്യങ്ങളിൽനിന്നാണ് ഇത്തരം വാർത്തകൾ കൂടുതലെന്നതും ശ്രദ്ധേയം. കോവിഡ് ബാധിതർക്കും അവടെ ശുശ്രൂഷിക്കുന്നവർക്കും കൊറോണാ വൈറസ് ബാധിതരാണെന്ന സംശയത്താൽ ക്വാറന്റൈനിൽ ആയിരിക്കുന്നവർക്കും കൂദാശകൾ

Latest Posts

Don’t want to skip an update or a post?