Follow Us On

29

March

2024

Friday

  • ദൈവകരുണയുടെ പ്രകാശരശ്മികൾ അൾത്താരയിലേക്ക്! ‘മെക്‌സിക്കൻ ഫോട്ടോസ്’ തരംഗമാകുന്നു

    ദൈവകരുണയുടെ പ്രകാശരശ്മികൾ അൾത്താരയിലേക്ക്! ‘മെക്‌സിക്കൻ ഫോട്ടോസ്’ തരംഗമാകുന്നു0

    ക്രിസ്റ്റി എൽസ മെക്‌സിക്കോ: ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ, അസാധാരണമായ ഒരു കാഴ്ച ദർശിച്ചതിന്റെ ആനന്ദത്തിലും അമ്പരപ്പിലുമാണ് മെക്‌സിക്കോയിലെ സാൻ ഇസിദ്രോ ലബ്രാഡർ ഇടവക സമൂഹം. കാർമികൻ ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കേ, അൾത്താരയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന ദൈവകരുണയുടെ ചിത്രത്തിൽനിന്ന് വെളുത്ത പ്രകാശരശ്മികൾ അൾത്താരയിലേക്ക് പ്രവഹിക്കുന്നു! ഇടവകയുടെ ഔദ്യോഗിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ലോക് ഡൗൺമൂലം, ദൈവാലയത്തിൽനിന്നുള്ള ദിവ്യബലിയർപ്പണത്തിന്റെ തത്‌സമയ സംപ്രേഷണം കണ്ടുകൊണ്ടിരുന്നവരെല്ലാം ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു. സമാനമായ സംഭവങ്ങൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഇതിനുമുമ്പും

  • നാം ഇരുട്ടിന്റെ സന്തതിയാണാ, അതോ, പ്രകാശത്തിന്റേയോ? ചോദ്യം തൊടുത്ത് പാപ്പ

    നാം ഇരുട്ടിന്റെ സന്തതിയാണാ, അതോ, പ്രകാശത്തിന്റേയോ? ചോദ്യം തൊടുത്ത് പാപ്പ0

    വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ ദൈവീകപ്രകാശം ഭൂമിയിലേക്ക് വന്നെങ്കിലും മനുഷ്യൻ പ്രകാശത്തേക്കാൾ കൂടുതൽ ഇരുട്ടിനെ‌ ഇഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, വിശ്വാസികൾക്കുനേരെ തൊടുത്തത് ആത്മപരിശോധനയ്ക്ക് ആഹ്വാനം ചെയ്യുന്ന ചോദ്യം: ‘നാം ആരുടെ സന്തതിയാണ്, പ്രകാശത്തിന്റേയോ അതോ, ഇരുട്ടിന്റെയോ?’ സാന്താ മാർത്താ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം പങ്കുവെക്കവേയായിരുന്നു പാപ്പയുടെ ചോദ്യം. തിന്മയുടെ ഇരുട്ടിൽ അഭിരമിക്കുന്നവർ ഇരുട്ടിൽ തപ്പിത്തടയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ പാപ്പ, ദൈവസ്‌നേഹവും ദൈവാരൂപിയുടെ പ്രകാശവും തിരിച്ചറിഞ്ഞ് സകലതും ദൈവിക വെളിച്ചത്തിൽ കാണാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമെന്നും ഉദ്‌ബോധിപ്പിച്ചു.

  • ‘പോർച്ചുഗീസ് മിറക്കിൾ’  ആവർത്തിക്കാൻ വൺ മില്യൺ റോസറിയുമായി ‘ലിറ്റിൽ സിസ്റ്റേഴ്‌സ്’

    ‘പോർച്ചുഗീസ് മിറക്കിൾ’ ആവർത്തിക്കാൻ വൺ മില്യൺ റോസറിയുമായി ‘ലിറ്റിൽ സിസ്റ്റേഴ്‌സ്’0

    വാഷിംഗ്ടൺ ഡി.സി: ഫാത്തിമയിൽ ദൈവമാതാവിന്റെ ദർശനം ലഭിച്ച സിസ്റ്റർ ലൂസിയായിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോകം കൊറോണ മുക്തമാകാൻ ‘മില്യൺ ഫാമിലി, മില്യൺ റോസറി’ ജപമാലയജ്ഞവുമായി ‘ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദ പുവർ’ സന്യാസിനീ സമൂഹം. 10 ലക്ഷം ജപമാല അർപ്പണത്തിലൂടെ കഴിഞ്ഞ നൂറ്റാണ്ടിൽ പോർച്ചുഗലിൽ സംഭവിച്ച അത്ഭുതം ആവർത്തിക്കാൻ ആഗോള വ്യാപകമായാണ് ഈ ജപമാലയജ്ഞം ആരംഭിച്ചിരിക്കുന്നത്. പോർച്ചുഗീസ് വിപ്ലവനാളിൽ (1974- 1975) അക്രമം അവസാനിക്കാൻ ഒരു മില്യൻ കുടുംബങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് സിസ്റ്റർ ലൂസിയ അഭ്യർത്ഥിച്ചിരുന്നു. പ്രസ്തുത

  • ജനങ്ങള്‍ അഭ്യര്‍ത്ഥിച്ചു, മേയ് ഒന്നിന് ഇറ്റലി ദൈവമാതാവിന് സ്വന്തമാകും!

    ജനങ്ങള്‍ അഭ്യര്‍ത്ഥിച്ചു, മേയ് ഒന്നിന് ഇറ്റലി ദൈവമാതാവിന് സ്വന്തമാകും!0

    വത്തിക്കാൻ സിറ്റി: ഇറ്റലിയെ പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് സമർപ്പിക്കാൻ ഒരുങ്ങി ഇറ്റാലിയൻ കത്തോലിക്കാ മെത്രാൻസംഘം. കൊറോണ സംഹാരതാണ്ഡവമാടിയ നോർത്തേൺ ഇറ്റലിയിലെ കരവാഗ്യോയിലുള്ള സാന്റാ മരിയ ഡെൽ ഫോന്റെ ദൈവാലയത്തിൽ മേയ് ഒന്നിനാണ് സമർപ്പണ തിരുക്കർമങ്ങൾ നടക്കുക. പരിശുദ്ധ അമ്മയ്ക്ക് രാജ്യം സമർപ്പിക്കുന്നത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് കത്തുകൾ ലഭിച്ചതിനെ തുടർന്നാണ് സഭ ഇപ്രകാരമൊരു തീരുമാനമെടുത്തതെന്ന് ഇറ്റാലിയൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഗുവൽത്തീരോ ബസേത്തി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. പരമ്പരാഗതമായി കത്തോലിക്കാ സഭ പരിശുദ്ധ അമ്മയെ

  • ആരോഗ്യപ്രവർത്തകരെ സധൈര്യരാക്കാൻ ‘പ്രയർ വാരിയേഴ്‌സ്’ ആശുപത്രികളിലേക്ക്

    ആരോഗ്യപ്രവർത്തകരെ സധൈര്യരാക്കാൻ ‘പ്രയർ വാരിയേഴ്‌സ്’ ആശുപത്രികളിലേക്ക്0

    ക്രിസ്റ്റി എൽസ ടെന്നസി: ജീവൻവരെ പണയപ്പെടുത്തി കൊറോണാ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരാണ് നമ്മുടെ ഹീറോ എന്ന് പ്രഘോഷിക്കുമ്പോഴും അറിയുന്നുണ്ടോ, അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ. അവർക്കുവേണ്ടി എന്തു ചെയ്യാനാകും? നമ്മിൽ പലരും ഇതുവരെ പ്രാധാന്യത്തോടെ ചിന്തിച്ചിട്ടില്ലെങ്കിലും അമേരിക്കയിലെ ഒരു സംഘം വിശ്വാസികൾ രംഗത്തെത്തിക്കഴിഞ്ഞു. അവർ അവരെ സ്വയം വിശേഷിപ്പിക്കുന്ന പേര്, ‘പ്രയർ വാരിയേഴ്‌സ്’ എന്നത്രേ- ‘പ്രാർത്ഥനയുടെ പോരാളികൾ’ എന്ന് മലയാളത്തിൽ വിശേഷിപ്പിക്കാം. കൊറോണ ബാധിതരെയും അവരെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകരെയും ശക്തിപ്പെടുത്താൻ പ്രാർത്ഥനയുമായി ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ‘പ്രയർ വാരിയേഴ്‌സ്’

  • ‘പ്ലേഗ് കാലഘട്ടം’ തിരിച്ചറിവേകി; ഹോവാർഡിലെ വൈദികരുടെ ശുശ്രൂഷ ചർച്ചയാകുന്നു

    ‘പ്ലേഗ് കാലഘട്ടം’ തിരിച്ചറിവേകി; ഹോവാർഡിലെ വൈദികരുടെ ശുശ്രൂഷ ചർച്ചയാകുന്നു0

    ന്യൂയോർക്ക്: ലോക് ഡൗൺമൂലം ദൈവാലയത്തിലെത്താൻ കഴിയാത്ത വിശ്വാസീസമൂഹത്തിന്റെ വീട്ടുപടിക്കലേക്ക്‌ ദിവ്യകാരുണ്യ ആരാധനയുമായി വൈദികർ. ഹോവാർഡ് സെന്റ് ഹെലൻ ദൈവാലയത്തിലെ വൈദികർ ആരംഭിച്ചിരിക്കുന്ന ഈ ശുശ്രൂഷാദൗത്യം, കൊറോണയുടെ മരണഭീതിയിൽ കഴിയുന്ന അനേകായിരങ്ങൾക്കാണ് ആത്മധൈര്യവും പ്രത്യാശയുമേകുന്നത്. പണ്ടുകാലത്ത് പ്ലേഗ് പടർന്നുപിടിച്ചപ്പോൾ വൈദികർ നടത്തിയ ആത്മീയശുശ്രൂഷകളാണ് ഇവരെ ഇതിന് പ്രചോദിപ്പിച്ചത്. കൊറോണയ്‌ക്കെതിരായ ആത്മീയ പ്രതിരോധം ശക്തമാക്കാൻ വിശ്വസികൾക്കു മുന്നിലേക്ക് ദിവ്യകാരുണ്യം എഴുന്നള്ളിച്ചു കൊണ്ടുവന്ന് ആശീർവാദം നൽകുന്നതിനൊപ്പം തങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കാനുള്ള അവസരവും ഒരുക്കുകയാണ് ഇതിലൂടെ സെന്റ് ഹെലൻ ദൈവാലയത്തിലെ ലക്ഷ്യം വെക്കുന്നത്. ലോക്ക്

  • രണ്ട് മിനിട്ട് മൗനം, പിന്നാലെ ദൈവാലയ മണി മുഴങ്ങി; ഉറ്റവരെയും ഉടയവരെയും അനുസ്മരിച്ച് ശ്രീലങ്ക

    രണ്ട് മിനിട്ട് മൗനം, പിന്നാലെ ദൈവാലയ മണി മുഴങ്ങി; ഉറ്റവരെയും ഉടയവരെയും അനുസ്മരിച്ച് ശ്രീലങ്ക0

    കൊളംബോ: മതഭ്രാന്ത് തലയ്ക്കുപിടിച്ച തീവ്രവാദികൾ അപഹരിച്ച ഉറ്റവരുടെയും ഉടയവരുടെയും ഓർമകൾക്കുമുന്നിൽ നമ്രശിരസ്‌ക്കരായി ശ്രീലങ്കൻ ജനത. കഴിഞ്ഞ വർഷത്തെ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ ശ്രീലങ്കയിലെ കത്തോലിക്കാ സഭ ആഹ്വാനംചെയ്ത മൗനാചരണം ഒരു വികാരമായി ജനം ഏറ്റെടുക്കുന്നതിനാണ് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വർഷത്തെ ഈസ്റ്റർ ദിനത്തിൽ തിരുക്കർമങ്ങൾ നടക്കവേ നെഗംബോയിലെ സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യൻസ്, ബട്ടിക്കലോവയിലെ സിയോൻ എന്നീ ദൈവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന ചാവേർ ആക്രമണത്തിൽ 258 പേരാണ് കൊല്ലപ്പെട്ടത്. ബോംബുകൾ

  • കൊറോണ: ലോക കുടുംബസംഗമവും ലോക യുവജനസംഗമവും മാറ്റിവെച്ചു

    കൊറോണ: ലോക കുടുംബസംഗമവും ലോക യുവജനസംഗമവും മാറ്റിവെച്ചു0

    വത്തിക്കാൻ സിറ്റി: കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 ജൂണിൽ നടക്കേണ്ടിയിരുന്ന ലോക കുടുംബസംഗമം 2022 ജൂണിലേക്കും 2022ൽ നടക്കേണ്ടിയിരുന്ന ലോക യുവജനസംഗമം 2023 ആഗസ്റ്റിലേക്കും മാറ്റിവെക്കാൻ ഫ്രാൻസിസ് പാപ്പ തീരുമാനിച്ചു. വത്തിക്കാൻ പ്രസ് ഓഫീസാണ് ഇക്കാര്യം സ്ഥിരികരിച്ചത്. ഫ്രാൻസിസ് പാപ്പയും, രണ്ട് സംഗമങ്ങൾക്കും ചുക്കാൻ പിടിക്കുന്ന ‘അൽമായർക്കും കുടുംബത്തിനും ജീവനും’ വേണ്ടിയുള്ള ഡിക്കാസ്റ്ററിയും ചേർന്നാണ് തീരുമാനം കൈക്കൊണ്ടതെന്നും വത്തിക്കാൻ പ്രസ് ഓഫീസ് വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിൽ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന സുപ്രധാന സംഗമങ്ങളാണ് ഇവ രണ്ടും. തീയതിയിൽ

Latest Posts

Don’t want to skip an update or a post?