Follow Us On

19

April

2024

Friday

  • ഡോക്ടറുടെ കോട്ടണിഞ്ഞ് ക്രിസ്തുനാഥൻ! അസാധാരണ നന്ദി അർപ്പണത്തിന് സാക്ഷി ‘ക്രൈസ്റ്റ് ദ റെഡീമർ’

    ഡോക്ടറുടെ കോട്ടണിഞ്ഞ് ക്രിസ്തുനാഥൻ! അസാധാരണ നന്ദി അർപ്പണത്തിന് സാക്ഷി ‘ക്രൈസ്റ്റ് ദ റെഡീമർ’0

    റിയോ ഡി ജനീറോ: ഡോക്ടറുടെ വെള്ള കോട്ടണിഞ്ഞും സ്‌തെതസ്‌കോപ്പ് തോളിലിട്ടും വിമോചകനായ ക്രിസ്തു കൈവിരിച്ചുപിടിച്ച് നിന്നപ്പോൾ, കൊറോണയ്‌ക്കെതിരായ യുദ്ധമുഖത്ത് പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് ലഭിച്ചത് അപൂർവമായ ആദരം! ആരോഗ്യപ്രവർത്തകരോടുള്ള സ്‌നേഹവും ആദരവും നന്ദിയും പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്രസീലിലെ ‘ക്രൈസ്റ്റ് ദ റെഡീമർ’ രൂപത്തിൽ ഈസ്റ്റർ ദിനത്തിൽ തെളിയിച്ച ഡിജിറ്റൽ ഡിസ്‌പ്ലേ തരംഗമായിക്കഴിഞ്ഞു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഡോക്ടറുടെ വെളുത്ത കോട്ട് അണിഞ്ഞ് സ്റ്റെതസ്‌കോപ്പ് തോളിലേറ്റി നിൽക്കുംവിധമായിരുന്നു ഡിജിറ്റൽ ഡിസ്‌പ്ലേ. അതോടൊപ്പം തന്നെ ഒരു ഡസനിലേറെ ഭാഷകളിൽ നന്ദി പ്രകാശിപ്പിക്കുകയും

  • ക്രിസ്തുവിന്റെ രണ്ടാം വരവ് അടുത്തെത്തിയോ? വിശദീകരണവുമായി ഷെവലിയർ ബെന്നി പുന്നത്തറ

    ക്രിസ്തുവിന്റെ രണ്ടാം വരവ് അടുത്തെത്തിയോ? വിശദീകരണവുമായി ഷെവലിയർ ബെന്നി പുന്നത്തറ0

    കോഴിക്കോട്: കൊറോണാ മഹാമാരി ഉയർത്തുന്ന ഭയാശങ്കകളോടെ ജീവിക്കുന്നവരിൽ ശുഭാപ്തി വിശ്വാസം നിറച്ചും നിർണായകമായ ഈ കാലഘട്ടത്തിൽ നിറവേറ്റേണ്ട ദൈവീക നിയോഗം ഓർമിപ്പിച്ചും ശാലോം ശുശ്രൂഷകളുടെ സ്ഥാപക ചെയർമാൻ ഷെവലിയർ ബെന്നി പുന്നത്തറ നൽകിയ വീഡിയോ സന്ദേശം ശ്രദ്ധേയമാകുന്നു. ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലെന്നും മോശം സാഹചര്യങ്ങളെപ്പോലും നന്മയ്ക്കായി മാറ്റാൻ ദൈവം ശക്തനാണെന്നും ഓർമിപ്പിക്കുന്ന വീഡിയോ സന്ദേശം ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് സൺഡേ ശാലോം യൂടൂബ് ചാനലിലൂടെ അദ്ദേഹം നൽകിയത്. കോവിഡ് 19 ലോകാവസാനത്തെ സംബന്ധിച്ച അടയാളമല്ലേ എന്ന് ചോദിക്കുന്നവർ

  • ബിഷപ്പ് കാമിലോ കാലം ചെയ്തു; ഗൾഫിന് നഷ്ടമായത് പ്രിയങ്കരനായ ക്രിസ്തീയ നേതാവിനെ

    ബിഷപ്പ് കാമിലോ കാലം ചെയ്തു; ഗൾഫിന് നഷ്ടമായത് പ്രിയങ്കരനായ ക്രിസ്തീയ നേതാവിനെ0

    കുവൈറ്റ്: ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന നോർത്തേൺ അറേബ്യ അപ്പസ്‌തോലിക് വികാരിയേറ്റിന്റെ അധ്യക്ഷൻ ബിഷപ്പ് കാമിലോ ബല്ലിന്റെ വിയോഗത്തിലൂടെ അറബ് രാഷ്ട്രങ്ങൾക്ക് നഷ്ടമായത് ഏറ്റവും പ്രിയങ്കരനായ ക്രിസ്തീയ നേതാവിനെയാണ്. ജന്മനാടായ ഇറ്റലിയിലെ ആശുപത്രിയിൽ, ഈസ്റ്റർ ദിനമായ ഏപ്രിൽ 12ന് രാത്രി 10.00നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഏറെ നാളുകളായി ശ്വാസകോശ അർബുദത്തിന് ചികിത്സയിലായിരുന്നു 76 വയസുകാരനായ അദ്ദേഹം. അപ്പസ്‌തോലിക് വികാരിയേറ്റിന്റെ തലവനെന്ന നിലയിൽ മാത്രമല്ല, ഗൾഫ് സമൂഹത്തിനൊന്നാകെ പ്രിയങ്കരനായ വ്യക്തിത്വമായിരുന്നു ഇദ്ദേഹം. ഇറ്റലിയിൽ

  • കോവിഡ്- 19; ബൈബിൾ വില്പനയിൽ റെക്കോർഡ് വർദ്ധനവ്

    കോവിഡ്- 19; ബൈബിൾ വില്പനയിൽ റെക്കോർഡ് വർദ്ധനവ്0

    സച്ചിൻ എട്ടിയിൽ വാഷിംഗ്ടൺ: കൊറോണ വൈറസ് ഭീതിയിലൂടെ ലോകം കടന്നു പോകവേ, ബൈബിൾ വിൽപനയുടെ എണ്ണം കുതിച്ചുയരുന്നതായി അന്താരാഷ്ട്ര മാധ്യമമായ ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട്. ആശങ്കയുടെ നാളുകളിലൂടെ കടന്നു പോകുമ്പോൾ, ബൈബിൾ വായന ആളുകൾക്കു പ്രത്യാശ പകരുന്നു എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. നിരവധി ക്രൈസ്തവ പ്രസാധകർ രണ്ട് മാസത്തിനിടയിൽ ബൈബിൾ വിൽപ്പനയിൽ വർധനവുണ്ടായതായി വെളിപ്പെടുത്തി. അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ,  ആളുകൾ ബൈബിൾ വചനങ്ങളിലാണ് പ്രത്യാശ വെക്കുന്നതെന്ന് ക്രൈസ്തവ  പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന അലിബാസ്റ്റർ എന്ന കമ്പനിയുടെ

  • കൊറോണയെ തോൽപ്പിച്ച ആർച്ച്ബിഷപ്പ് യുദ്ധവിമാനത്തിൽ! പറന്നിറങ്ങിയത് നഗരം വെഞ്ചിരിച്ചശേഷം

    കൊറോണയെ തോൽപ്പിച്ച ആർച്ച്ബിഷപ്പ് യുദ്ധവിമാനത്തിൽ! പറന്നിറങ്ങിയത് നഗരം വെഞ്ചിരിച്ചശേഷം0

    ന്യൂ ഓർലിയൻസ്: കൊറോണയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന 70 വയസുകാരൻ ആർച്ച്ബിഷപ്പ് ആദ്യം ചെയ്ത ശുശ്രൂഷാദൗത്യം അറിഞ്ഞാൽ ആരും ഒന്ന് അമ്പരക്കും. തന്നേക്കാൾ പ്രായക്കൂടുതലുള്ള ഒരു ചെറുവിമാനത്തിൽ തന്റെ അജഗണം താമസിക്കുന്ന പ്രദേശത്തിനു മുകളിലൂടെ പറന്ന് ആ നഗരത്തെ ഒന്നടങ്കം വിശുദ്ധജലത്താൽ വെഞ്ചിരിച്ചു. കൊവിഡ് 19 സ്ഥിരീകരിക്കുകയും അത്ഭുതകരമാംവിധം അതിനെ അതിജീവിച്ച് ഈയിടെ ആശുപ്രതിയിൽനിന്ന് തിരിച്ചെത്തുകയും ചെയ്ത ന്യൂ ഓർലിൻസ് ആർച്ച്ബിഷപ്പ് ഗ്രിഗറി എയ്മണ്ടാണ് ആ ധീരൻ. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫൈറ്റർ പൈലറ്റുമാരെ പരിശീലിപ്പിക്കാൻ

  • ‘പ്രത്യാശ’ ഒരു പകർച്ചവ്യാധിപോലെ പടരട്ടെ; ‘ഉർബി എത് ഓർബി’ ആശംസിച്ച് പാപ്പ

    ‘പ്രത്യാശ’ ഒരു പകർച്ചവ്യാധിപോലെ പടരട്ടെ; ‘ഉർബി എത് ഓർബി’ ആശംസിച്ച് പാപ്പ0

    വത്തിക്കാൻ സിറ്റി: ഈ കൊറോണാക്കാലത്ത് പ്രത്യാശയാകുന്ന പകർച്ചവ്യാധികൂടി പടരട്ടെയെന്ന ആശംസയുമായി ഫ്രാൻസിസ് പാപ്പയുടെ ‘ഉർബി എത് ഓർബി’ സന്ദേശം. കൊറോണയുടെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് നിസംഗത, സ്വാർത്ഥത, വിവേചനം, വിഭാഗിയത എന്നിവ ഉപേക്ഷിച്ച് പ്രത്യാശ എന്ന പകർച്ചവ്യാധി പ്രചരിപ്പിക്കണമെന്നും പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ‘എന്റെയും നിങ്ങളുടെയും ഏറ്റവും വലിയ പ്രത്യാശയായ ക്രിസ്തു ഉത്ഥാനം ചെയ്തിരിക്കുന്നു. ഈ സന്ദേശം ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക് ഒരു പകർച്ചവ്യാധി പോലെ പടർന്നുപിടിക്കണം,’ ഈസ്റ്റർ തിരുക്കർമങ്ങളുടെ ഭാഗമായ, ‘നഗരത്തിലും ലോകത്തിനും’ എന്ന് അർത്ഥം

  • കൊറോണ നമ്മെ അതിജീവിക്കില്ല; ഹൃദയസ്പർശിയായ ഈസ്റ്റർ സന്ദേശവുമായി എലിസബത്ത് രാജ്ഞി

    കൊറോണ നമ്മെ അതിജീവിക്കില്ല; ഹൃദയസ്പർശിയായ ഈസ്റ്റർ സന്ദേശവുമായി എലിസബത്ത് രാജ്ഞി0

    ലണ്ടൻ: ഈസ്റ്റർ ഇന്നുമെന്നും ആവശ്യമാണെന്നും കൊറോണാ വൈറസ് നമ്മെ അതിജീവിക്കില്ലെന്നും ഓർമിപ്പിച്ച് എലിസബത്ത് രാജ്ഞിയുടെ ഹൃദയസ്പർശിയായ ഈസ്റ്റർ സന്ദേശം. വിൻഡ്‌സർ കാസ്റ്റിലിൽ തയാറാക്കിയ വീഡിയോ സന്ദേശം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതാദ്യമായാണ് രാജ്ഞി റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ ഈസ്റ്റർ സന്ദേശം നൽകുന്നത്. ‘ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടെത്തിയ പ്രഥമ ഈസ്റ്റർ ദിനം, അവിടുത്തെ ശിഷ്യരിലേക്ക് പുതിയ പ്രത്യാശയും നവമായ ദൗത്യവും പകർന്നു. ഈസ്റ്ററിന്റെ ഈ സന്ദേശം നമുക്കും ഉൾക്കൊള്ളാനാകണം. കൊറോണാ വൈറസ് നമ്മെ അതിജീവിക്കില്ല. ‘ദുഃഖത്തിലായിരിക്കുന്നവർക്കു മരണം എത്രത്തോളം

  • നമുക്ക് അവിടുന്നിൽ പ്രത്യാശയർപ്പിക്കാം;  ഈസ്റ്റർ ആഹ്വാനവുമായി പാപ്പ

    നമുക്ക് അവിടുന്നിൽ പ്രത്യാശയർപ്പിക്കാം; ഈസ്റ്റർ ആഹ്വാനവുമായി പാപ്പ0

    വത്തിക്കാൻ സിറ്റി: കല്ലറയിൽ നിന്നുപോലും ജീവൻ നൽകുന്നവനാണ് ക്രിസ്തു എന്ന ഓർമപ്പെടുത്തലോടെ, കൊറോണാ ഭീതിയിൽ കഴിയുന്ന ലോകജനതയെ പ്രത്യാശാഭരിതരാക്കി ഫ്രാൻസിസ് പാപ്പ. സംഭവിക്കുന്ന എല്ലാ കാര്യങ്ങളെയും നന്മയാക്കി മാറ്റാൻ ദൈവത്തിന് സാധിക്കുമെന്ന പ്രത്യാശയും ധൈര്യവുമാണ് നമുക്ക് ഉണ്ടാവേണ്ടതെന്നും പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കിൽ അർപ്പിച്ച ഈസ്റ്റർ നൈറ്റ് വിജിലിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ. ദൈവത്തിൽ നിന്നുമുള്ള പ്രതീക്ഷയെന്നാൽ നമ്മുടെ അവകാശമാണ്. അതൊരു ശുപാപ്തി വിശ്വാസമല്ല, നാം സ്വയം നേടുന്നതുമല്ല, മറിച്ച് സ്വർഗത്തിൽ നിന്നുള്ള ഒരു സമ്മാനമാണ്.

Latest Posts

Don’t want to skip an update or a post?