Follow Us On

29

March

2024

Friday

  • ആറ് മതങ്ങളുടെ മൂന്നു നിർദേശങ്ങൾ; ശാന്തമാകുമോ ഹോങ്കോങ്ങ്?

    ആറ് മതങ്ങളുടെ മൂന്നു നിർദേശങ്ങൾ; ശാന്തമാകുമോ ഹോങ്കോങ്ങ്?0

    ഹോങ്കോങ്ങ്: കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഹോങ്കോങ്ങിൽ സമാധാന പുനഃസ്ഥാപിക്കാൻ മതനേതൃത്വം നടത്തുന്ന ശ്രമം ശ്രദ്ധേയമാകുന്നു. കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, കൺഫ്യൂഷനിസം, താവോയിസം, ബുദ്ധിസം, ഇസ്ലാം എന്നീ ആറ് മതങ്ങളുടെ പ്രതിനിധികൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി തയാറാക്കുന്ന പൊതു നിവേദനത്തിൻ മൂന്ന് നിർദേശങ്ങളാണ് പ്രധാനമായും ഭരണകൂടത്തിന് മുന്നിൽവെക്കുന്നത്. രാജ്യത്തെ സാഹചര്യങ്ങളെ കുറിച്ച് വത്തിക്കാൻ റേഡിയോട് വിവരിക്കവേ, ഹോങ്കോങ്ങിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ കർദിനാൾ ജോൺ ടോങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്: ‘വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും

  • ഭീകരാക്രമണത്തിനുശേഷം ശ്രീലങ്കയിൽ വിശ്വാസം ദൃഢപ്പെട്ടുവെന്ന് കർദിനാൾ മാൽക്കം രജ്ഞിത്ത്

    ഭീകരാക്രമണത്തിനുശേഷം ശ്രീലങ്കയിൽ വിശ്വാസം ദൃഢപ്പെട്ടുവെന്ന് കർദിനാൾ മാൽക്കം രജ്ഞിത്ത്0

    ശ്രീലങ്ക: ശ്രീലങ്കയിലെ ചാവേർ ആക്രമണത്തിനുശേഷം ജനങ്ങൾ വിശ്വാസജീവിതത്തിൽ കൂടുതൽ ദൃഢപ്പെട്ടുവെന്ന് കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രജ്ഞിത്ത്. 250ലധികം ആളുകളുടെ ജീവൻ കവർന്ന ആക്രമണത്തിനെ തുടർന്ന് ഒരുപാട് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ താൻ അഭിമുഖീകരിച്ചതായും കർദിനാൾ വ്യക്തമാക്കി. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട അനേകംപേരുടെ സങ്കടങ്ങൾ താൻ നേരിട്ട് കണ്ടറിഞ്ഞു. ഭാര്യയും മക്കളും നഷ്ടപ്പെട്ട് വീട്ടിൽ തനിച്ചിരിക്കുന്നവർ, തികഞ്ഞ ഒറ്റപ്പെടൽ അനുഭവിക്കുന്നവർ. അങ്ങനെ അനേകം ഹൃദയങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ തനിക്ക് പകച്ചുനിൽക്കേണ്ടതായി വന്നുവെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഈ വേദനകൾക്കും

  • ‘ഞാൻ മോഹിനിയല്ല, ക്രിസ്തുവിന്റെ സ്വന്തം ക്രിസ്റ്റീന’; ശ്രവിക്കാം ക്രിസ്റ്റീനയുടെ വിശ്വാസയാത്ര

    ‘ഞാൻ മോഹിനിയല്ല, ക്രിസ്തുവിന്റെ സ്വന്തം ക്രിസ്റ്റീന’; ശ്രവിക്കാം ക്രിസ്റ്റീനയുടെ വിശ്വാസയാത്ര0

    മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകളിൽ മുൻനിര നായികയായി തിളങ്ങിയ മോഹിനി ഇന്ന് കത്തോലിക്കാ സഭാംഗമാണ്, ക്രിസ്റ്റീനയാണ്. അമേരിക്കയിലെ സീറോ മലബാർ നാഷണൽ കൺവെൻഷനിൽ വചനം പങ്കുവെക്കാൻ എത്തുന്ന ക്രിസ്റ്റീന എന്തുകൊണ്ട് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുവെന്ന് പങ്കുവെക്കുന്നു. ശശി ഇമ്മാനുവൽ സിനിമ ജീവിതം മാറ്റിമറിച്ചു എന്ന് പറയുന്ന മനുഷ്യരെ ധാരാളം കണ്ടിട്ടുണ്ടാവും എന്നാൽ സത്യദൈവവിശ്വാസം ജീവിതത്തിൽ ടേണിംഗ് പോയിന്റായെന്ന് സാക്ഷ്യപ്പെടുത്തുന്ന എത്ര സിനിമാക്കാരുണ്ടാകും, വിശിഷ്യാ, മലയാളത്തിൽ? ചുരുക്കമായെങ്കിലും സംഭവിക്കുന്ന അത്തരം സാക്ഷ്യപ്പെടുത്തലുകളിൽ ശ്രദ്ധേയമാണ് മോഹിനിയുടെ ജീവിതം. മലയാളം

  • ജന്മംകൊണ്ട് ടർക്കിഷ്, കർമ്മംകൊണ്ട് ഭാരതീയൻ; സ്വാതന്ത്ര്യസമര സേനാനി ആർച്ച്ബിഷപ്പ് വിശുദ്ധഗണത്തിലേക്ക്

    ജന്മംകൊണ്ട് ടർക്കിഷ്, കർമ്മംകൊണ്ട് ഭാരതീയൻ; സ്വാതന്ത്ര്യസമര സേനാനി ആർച്ച്ബിഷപ്പ് വിശുദ്ധഗണത്തിലേക്ക്0

    എർബിൽ: ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭക്ക് ഇന്ത്യയിൽ നിന്ന് പ്രഥമ വിശുദ്ധൻ. ജന്മം കൊണ്ട് തുർക്കിക്കാരനും കർമ്മം കൊണ്ട് മലയാളിയുമായി ജീവിച്ച മാർ അബിമലേക്കിനെയാണ് പരിശുദ്ധ സൂനഹദോസ് വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്. ഖദർ ളോഹ ധാരിയായിരുന്ന അദ്ദേഹം എളിമയുടെയും വിനയത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി ഇന്ത്യക്കാർക്കൊപ്പം ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്ത ഏക വിദേശിയായ മെത്രാപ്പോലീത്തകൂടിയാണ് ഇദ്ദേഹം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാക്കിലെ എർബിലിൽ വച്ച് വിശുദധ പദ പ്രഖ്യാപനം ഉണ്ടാകും. സഭാ ആസ്ഥാനമായ

  • കൊളംബോ സെന്റ് ആന്റണീസ് ദൈവാലയം  ഉയിർത്തെഴുന്നേറ്റു, 50 ദിനങ്ങൾക്കിപ്പുറം

    കൊളംബോ സെന്റ് ആന്റണീസ് ദൈവാലയം ഉയിർത്തെഴുന്നേറ്റു, 50 ദിനങ്ങൾക്കിപ്പുറം0

    കൊളംബോ: സ്‌ഫോടനത്തിൽ തകർന്ന കൊളംബോ കൊച്ചിക്കാട സെന്റ് ആന്റണീസ് ദൈവാലയം ഉയിർത്തെഴുന്നേറ്റു, 50 ദിനങ്ങൾക്കിപ്പുറം. അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെത്തുടർന്ന് കർദിനാൾ മാൽക്കം രഞ്ജിത്താണ് ദൈവാലയത്തിന്റ കൂദാശയും പുനപ്രതിഷ്~യും നിർവഹിച്ച് വിശ്വാസികൾക്ക് തുറന്നുകൊടുത്തത്. ശ്രീലങ്കൻ നാവിക സേനയാണ്, 185വർഷം പഴക്കമുള്ള ദൈവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനം നിർവഹിച്ചത്. സെന്റ് ആന്റണീസ്, നെഗംബോ സെന്റ് സെബാസ്റ്റ്യൻസ്, ബട്ടിക്കലോവയിലെ സിയോൻ എന്നീ ദൈവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ചാവേറുകൾ നടത്തിയ ആക്രമണത്തിൽ 258 പേരാണ് ലകൊല്ലപ്പെട്ടത്. 500ൽ അധികം പേർക്കു പരിക്കേറ്റു. ഐഎസ് ബന്ധമുള്ള

  • ക്രിസ്തുവിന്റെ വിഖ്യാത ചിത്രം സൽമാൻ രാജകുമാരന്റെ നൗകയിൽ!

    ക്രിസ്തുവിന്റെ വിഖ്യാത ചിത്രം സൽമാൻ രാജകുമാരന്റെ നൗകയിൽ!0

    വാഷിംഗ്ടൺ ഡി.സി: റെക്കോർഡ് തുകയായ 450 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റുപോയ, യേശു ക്രിസ്തുവിന്റെ വിഖ്യാതചിത്രം ‘സാൽവത്തോർ മുൺഡി’ സൗദി രാജകുമാരന്റെ ‘ദ സെറിൻ’ എന്ന നൗകയിൽ ഉണ്ടെന്ന് റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാസൃഷ്ടികളുടെ വിൽപ്പനക്കാരൻ കെന്നി ഷാഷ്ട്ടറാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ‘സാൽവത്തോർ മുൺഡി’യുടെ സൃഷ്ടാവ് വിഖ്യാതചിത്രകാരൻ ലിയനാഡോ ഡാവിഞ്ചിയാണെന്നാണ് കരുതപ്പെടുന്നത്. 2017ലെ ലേലത്തിനു ശേഷം കലാസൃഷ്ടിയെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.സൽമാൻ രാജകുമാരനുവേണ്ടി മറ്റൊരു രാജകുമാരൻ ബാദർ ബിൻ അബ്ദുല്ലയാണ് സാൽവത്തോർ

  • മൈ സൂപ്പർ ഡാഡ്; ഡൗൺസിൻഡ്രോമുള്ള അപ്പനെ ഹീറോയാക്കി മകന്റെ സാക്ഷ്യം

    മൈ സൂപ്പർ ഡാഡ്; ഡൗൺസിൻഡ്രോമുള്ള അപ്പനെ ഹീറോയാക്കി മകന്റെ സാക്ഷ്യം0

    സിറിയ: മക്കളെ താരമാക്കുന്ന അപ്പനെയും അപ്പനെ താരമാക്കുന്ന മക്കളെയും കുറിച്ച് കേട്ടിട്ടുണ്ടാകും. പക്ഷേ, ജാഡ് ഇസ എന്ന പിതാവിനെ താരമാക്കിയ സദറിനെപ്പോലൊരു മകൻ വേറെയുണ്ടാവില്ല ഭൂമിയിൽ! ഡൗൺസിൻഡ്രോം അവസ്ഥയുള്ള പിതാവിനെക്കുറിച്ച് മകൻ പങ്കുവെച്ച വീഡിയോ പോസ്റ്റ് മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. സിറിയൻ സ്വദേശികളാണ് ഈ അപ്പനും മകനും. ഡൗൺസിൻഡ്രോം അവസ്ഥയുള്ളവരെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന പൊതുധാരണകളെ തിരുത്താൻവരെ ശക്തിയുണ്ട് വൈദ്യശാസ്ത്ര വിദ്യാർത്ഥികൂടിയായ സദർ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക്.മകൻ സദർ പിതാവായ ജാഡ് ഇസയെക്കുറിച്ച് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ്

  • കത്തോലിക്കാ യൂണിവേഴ്‌സിറ്റിയെ വാഴ്ത്തി മുസ്ലീം വിദ്യാർത്ഥിനി; തരംഗമായി ഫേസ്ബുക്ക് പോസ്റ്റ്

    കത്തോലിക്കാ യൂണിവേഴ്‌സിറ്റിയെ വാഴ്ത്തി മുസ്ലീം വിദ്യാർത്ഥിനി; തരംഗമായി ഫേസ്ബുക്ക് പോസ്റ്റ്0

    ഫിലിപ്പൈൻസ്: ക്രൈസ്തവർക്കെതിരായ ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിക്കുമ്പോൾ, കത്തോലിക്കാവിശ്വാസികൾ പ്രകടിപ്പിക്കുന്ന സാഹോദര്യമൂല്യങ്ങളെ വാഴ്ത്തി മുസ്ലീം ബിരുദ വിദ്യാർത്ഥിനി കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. കത്തോലിക്കാ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം നേടിയ ജോമന ലോമാൻഗോ എന്ന വിദ്യാർത്ഥിനിയാണ് ആ ക്രൈസ്തവസ്ഥാപനം നൽകിയ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങളെ പ്രകീർത്തിച്ച് രുറിപ്പ് പോസ്റ്റ് ചെയ്തത്. ഒരു ക്രൈസ്തവ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാനുള്ള തീരുമാനിച്ച തനിക്ക് തന്റെ മതത്തിൽനിന്നുതന്നെ വലിയ എതിർപ്പ് നേരിടേണ്ടിവന്നു എന്ന് വെളിപ്പെടുത്തിയ ജോമന, അഞ്ച് വർഷത്തെ പഠനത്തിനിടയിൽ യൂണിവേഴ്‌സിറ്റി പകർന്നുതന്ന

Latest Posts

Don’t want to skip an update or a post?