Follow Us On

19

April

2024

Friday

  • യുവക്ഷേത്രയുടെ  ശില്പി

    യുവക്ഷേത്രയുടെ ശില്പി0

    ആന്‍സണ്‍ വല്യാറ നടപടികളിലെ ധീരതയും ഇടപെടലുകളിലെ സുതാര്യതയും ചുമതലകളിലെ സമര്‍പ്പണവുംകൊണ്ട് വ്യത്യസ്തനായ ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ തന്റെ പൗരോഹിത്യജീവിതത്തിന്റെ സുവര്‍ണജൂബിലി പിന്നിടുകയണ്. ദൈവാലയ ശുശ്രൂഷകള്‍ ജനത്തിന് ഭാരമായി തോന്നാത്തവിധം ഇടവകസമൂഹത്തിന് ആവശ്യമായ സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കിയ മാതൃകാപരമായ ജീവിതശൈലിയുടെ ഉടമയാണ് പഞ്ഞിക്കാരനച്ചന്‍. അച്ചനെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരുടെയും മനസില്‍ വരുന്നത് പാലക്കാട്ടെ യുവക്ഷേത്ര എന്ന സ്ഥാപനമാണ്. ഏഴുവര്‍ഷത്തോളം കെസിവൈഎം ഡയറക്ടറായിരുന്ന പഞ്ഞിക്കാരന്‍ അച്ചന്‍, യുവാക്കളുടെ സര്‍വോന്മുഖമായ വളര്‍ച്ച സ്വപ്നം കണ്ടു. തൊഴില്‍ പരിശീലനം ഇതിന്റെ ഭാഗമായിരുന്നു. അവരുടെ മാനസിക,

  • ഡല്‍ഹി കര്‍ഷക സമരത്തിലെ  മലയാളി വൈദികന്‍

    ഡല്‍ഹി കര്‍ഷക സമരത്തിലെ മലയാളി വൈദികന്‍0

    ബാബു പുല്‍പ്പള്ളി വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ഡല്‍ഹി ഗാസിപൂര്‍ അതിര്‍ത്തിയില്‍ നടത്തിവന്ന സമര വിജയം കര്‍ഷകരുടെ ഇച്ഛാശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായിരുന്നു. ഒപ്പം തന്നെ ഈ സമരത്തെ നയിച്ച വിവിധ സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയുമെല്ലാം അടുക്കും ചിട്ടയുമാര്‍ന്ന ത്യാഗോജ്വലമായ പ്രവര്‍ത്തന മികവുമായിരുന്നു. ഈ സമര മുഖത്ത് മുന്‍നിരയിലായി മലയാളികളായ നിരവധി പേരാണ് ഉണ്ടായിരുന്നത്. അതില്‍ വ്യത്യസ്ഥമായ ശൈലിയും ശബ്ദവുമായിരുന്നു കപ്പൂച്ചിന്‍ വൈദികനായ ഫാ. തോമസ് കക്കുഴിയില്‍. ഗാസിപ്പൂരിലെ സമര കേന്ദ്രത്തില്‍ കേരളത്തില്‍ നിന്നെത്തുന്ന സമരക്കാര്‍ക്ക് തുണയായി,

  • മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനം മതസൗഹാര്‍ദ്ദം വളര്‍ത്തും

    മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനം മതസൗഹാര്‍ദ്ദം വളര്‍ത്തും0

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മാര്‍പാപ്പയും തമ്മില്‍ നടന്ന കൂടിക്കാഴ്ച സാഹോദര്യം വളര്‍ത്തുന്ന ചരിത്രനേട്ടമാണെന്ന് മത നേതാക്കള്‍. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂഡല്‍ഹി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മതനേതാക്കള്‍, വൈദികര്‍, സന്യസ്തര്‍, മാധ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍, വിവിധമതങ്ങളില്‍ നിന്നുളളവര്‍ ഇവിടെ ഒരുമിച്ചുകൂടിയിരിക്കുന്നത് നമ്മുടെ രാജ്യത്തെ മതസൗഹാര്‍ദ്ദതയ്ക്കും സമാധനാത്തിനും വളര്‍ച്ചയ്ക്കും വളരെ പ്രാധാന്യമേറിയാതാണെന്ന് മുഖ്യപ്രഭാഷണത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കുട്ടോ പറഞ്ഞു. ഇന്ത്യ വൈവിധ്യത്താലും ബഹുസ്വരതയാലും മതങ്ങളാലും

  • സിംഗപ്പൂരിലെ സഭയ്ക്ക് 200 വയസ്: കൃതജ്ഞതാബലിയിൽ പ്രധാനമന്ത്രിയും പങ്കുചേരും

    സിംഗപ്പൂരിലെ സഭയ്ക്ക് 200 വയസ്: കൃതജ്ഞതാബലിയിൽ പ്രധാനമന്ത്രിയും പങ്കുചേരും0

    സിംഗപ്പൂർ: സിംഗപ്പൂരിൽ കത്തോലിക്കാ വിശ്വാസം എത്തിയതിന്റെ രണ്ടാം ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കൃതജ്ഞാർപ്പണ ദിവ്യബലിയിൽ പ്രധാനമന്ത്രി പ്രധാനമന്ത്രി ലീ ഹ്‌സ്യെൻ ലൂങും പങ്കുചേരും. രാഷ്ട്രനിർമിതിയിൽ സഭ നൽകിയ സംഭാവനകൾക്കുള്ള ഭരണകൂടത്തിന്റെ നന്ദി പ്രകാശനത്തിന്റെ അടയാളംകൂടിയാകും പ്രധാനമന്ത്രിയുടെ പങ്കാളിത്തം. 2020 ഡിസംബറിൽ തുടക്കം കുറിച്ച ഒരു വർഷത്തെ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 11ന് അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് സമാപനമാകുക. അതിന് മുന്നോടിയായി ഇന്ന്, ഡിസംബർ നാലുമുതൽ വിശേഷാൽ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പുരാതന ദൈവാലയമായ ഗുഡ് ഷെപ്പേർഡ് കത്തീഡ്രലിൽ

  • കാക്കി അണിഞ്ഞ വൈദികന്‍

    കാക്കി അണിഞ്ഞ വൈദികന്‍0

    ബഥനി മിശിഹാനുകരണ സന്യാസ സമൂഹം നവജ്യോതി പ്രൊവിന്‍സ് ചെറുകുളത്തി ആശ്രമത്തിലെ ഫാ. ജോസഫ് വരമ്പുങ്കല്‍ ഇനി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലും. കേരള കത്തോലിക്കാ സഭയിലെ വൈദികരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്യൂണിറ്റി പോലീസ് ഓഫീസര്‍ പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് റാന്നി ബഥനി ആശ്രമം ഹൈസ്‌കൂളിലെ അധ്യാപകന്‍ കൂടിയായ ഫാ. ജോസഫ് വരമ്പുങ്കല്‍ ഒ.ഐ.സി. കോട്ടയം ജില്ലയിലെ മുക്കടയില്‍ വരമ്പുങ്കല്‍ കെ.വി. ജോണ്‍- മറിയാമ്മ ദമ്പതികളുടെ മകനായി 1984 ഏപ്രില്‍ 22-ന് ജനിച്ച ദിപിന്‍ ജോസഫ് ജോണാണ്

  • പ്രകൃതി നല്‍കുന്ന  റെഡ് അലര്‍ട്ട്‌

    പ്രകൃതി നല്‍കുന്ന റെഡ് അലര്‍ട്ട്‌0

    ചക്രവാതങ്ങളെയും ന്യൂനമര്‍ദ്ദങ്ങളെയും കുറിച്ചുള്ള അറിയിപ്പുകളും മഞ്ഞ, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുമൊക്കെ മലയാളിക്ക് ഇന്ന് സുപരിചിതമായ വാര്‍ത്തയാണ്. കഴിഞ്ഞ വേനല്‍ക്കാലത്ത് തുടങ്ങിയ മഴ ഇതുവരെയും പെയ്‌തൊഴിഞ്ഞിട്ടില്ല. പ്രളയങ്ങള്‍, കഴിഞ്ഞ വര്‍ഷങ്ങളിലെ, ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെങ്കില്‍ ഈ വര്‍ഷത്തിലെ ഏറിയ കാലവും മഴക്കെടുതിയിലൂടെയും പ്രളയത്തിന്റെ ഭീഷണിയിലൂടെയാണ് മലയാളക്കര കടന്നുപോയത്. കാലാവസ്ഥ വ്യതിയാനവും ആഗോളതാപന വര്‍ധനവുമൊക്കെ നമുക്ക് ഇനി കേവലം ചര്‍ച്ചാവിഷയങ്ങളോ പുസ്തകങ്ങളിലെ താത്വികവിവരങ്ങളോ അല്ല, മറിച്ച് അതിജീവനുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ചുരുക്കം. ‘പൊതുഭവനത്തിന്റെ സംരക്ഷണത്തെക്കുറിച്ച്’ എന്ന ഉപശീര്‍ഷകത്തോടെ ഫ്രാന്‍സിസ്

  • കര്‍ഷകരില്‍നിന്ന്  പഠിക്കാം

    കര്‍ഷകരില്‍നിന്ന് പഠിക്കാം0

     ഫാ. സെഡ്രിക് പ്രകാശ് എസ്.ജെ. ചൂടിലും തണുപ്പിലും കോരിച്ചൊരിയുന്ന മഴയിലും ചുട്ടുപൊള്ളുന്ന സൂര്യനു താഴെയും അവര്‍ പോരാട്ടം നിര്‍ത്തിയില്ല. ഭയപ്പെടുത്തലുകള്‍ക്കും ഭീഷണികള്‍ക്കും അവര്‍ വഴങ്ങിയില്ല, ഖാലിസ്ഥാനികള്‍, തീവ്രവാദികള്‍, രാജ്യദ്രോഹികള്‍…തുടങ്ങിയ വിദ്വേഷ പരാമാര്‍ശങ്ങള്‍ക്കും അവര്‍ കീഴടങ്ങിയില്ല. ചിലരെ വിലകൊടുത്തു വാങ്ങുവാനുള്ള ഭരണകൂടത്തിന്റെ നീക്കം അവരെ തളര്‍ത്തിയില്ല. ഗവണ്‍മെന്റും അവരുടെ സില്‍ബന്തികളും കര്‍ഷകര്‍ക്കെതിരായിരുന്നു. അവര്‍ക്കെതിരെ കള്ളക്കേസുകളെടുത്തു, വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം പ്രയോഗിച്ചു, ചിലരെ കൊലപ്പെടുത്തി. ഔദ്യോഗിക കണക്കനുസരിച്ച് ഏതാണ്ട് 700 പേര്‍ മരിച്ചു. ഏല്ലാ പ്രതിസന്ധികളെയും കോവിഡ് മഹാമാരിയെയും

  • ലോക ചാമ്പ്യന്റെ വിജയ രഹസ്യം

    ലോക ചാമ്പ്യന്റെ വിജയ രഹസ്യം0

    ലോകത്തിലെ അതിബുദ്ധിമാന്മാരുടെ പട്ടികയിലാണ് വെസ്ലി സോയുടെ സ്ഥാനം. ലോക രണ്ടാം നമ്പര്‍ ചെസ് താരമായിരുന്നു വെസ്ലി. ഇപ്പോഴും അമേരിക്കയിലെ ഒന്നാം നമ്പര്‍ താരമാണ്. എല്ലാ പൊതുപരിപാടികളിലും ഇന്റര്‍വ്യൂകളിലും തന്റെ വിജയരഹസ്യം പങ്കുവയ്ക്കുന്നത് ഈ ചെസ് ഗ്രാന്റ് മാസ്റ്ററുടെ പ്രത്യേകതയാണ്. മൂന്ന് തവണ ഫിലിപ്പിയന്‍സ് ചെസ് ചാമ്പ്യനായ ഫിലിപ്പിയന്‍-അമേരിക്കന്‍ താരം മൂന്ന് പ്രാവശ്യം അമേരിക്കന്‍ ചെസ് ചാമ്പ്യന്‍പട്ടം ചൂടിയിട്ടുണ്ട്. ഫിലിപ്പിയന്‍സില്‍ ജനിച്ച വെസ്ലി സോ 2014-ലാണ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. ഇപ്പോള്‍ റാങ്കിംഗില്‍ ലോകത്തിലെ എട്ടാം സ്ഥാനമാണ്. കളി

Latest Posts

Don’t want to skip an update or a post?