Follow Us On

29

March

2024

Friday

  • സീറോ മലബാർ സഭയിലെ കുർബാന ക്രമ ഏകീകരണം: കാര്യകാരണങ്ങൾ വിശദീകരിച്ച് കർദിനാളിന്റെ ഇടയലേഖനം

    സീറോ മലബാർ സഭയിലെ കുർബാന ക്രമ ഏകീകരണം: കാര്യകാരണങ്ങൾ വിശദീകരിച്ച് കർദിനാളിന്റെ ഇടയലേഖനം0

    കൊച്ചി: പുതിയ ആരാധക്രമ വർഷം ആരംഭിക്കുന്ന നവംബർ 28മുതൽ സീറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നടപ്പാക്കാനുള്ള തീരുമാനത്തെ സഭയിൽ ഏതെങ്കിലുമൊരു ആശയഗതിയുടെ വിജയമോ പരാജയമോ ആയി വിലയിരുത്തപ്പെടരുതെന്ന് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആരാധനക്രമാനുഷ്ഠാനത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു വ്യത്യസ്ത ചിന്താധാരകളെ സംയോജിപ്പിച്ച് സിനഡു തീരുമാനിച്ച മധ്യമാർഗമാണ് ഫ്രാൻസിസ് പാപ്പ നടപ്പാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത വിശുദ്ധ കുർബാന ക്രമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭാംഗങ്ങളെ അറിയിക്കാൻ തയാറാക്കിയ

  • ക്യാമറ നന്മയിലേക്ക്  തിരിച്ചപ്പോൾ പതിഞ്ഞ  കുടുംബചിത്രം

    ക്യാമറ നന്മയിലേക്ക് തിരിച്ചപ്പോൾ പതിഞ്ഞ കുടുംബചിത്രം0

    തിന്മ സാമൂഹിക അംഗീകാരത്തോടെ നന്മയായി അവതരിപ്പിക്കപ്പെടുമ്പോൾ, യഥാർത്ഥ നന്മയുടെ ചിന്തകൾ പകരുന്ന ‘ഹോം’ എന്ന സിനിമയെ കുറിച്ച് പറയാതിരിക്കാനാവില്ല. തിന്മയെ വിമർശിക്കുക മാത്രമല്ല, നന്മ പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. ‘ഹോം’ പലരെയും ആകർഷിക്കുന്നതിന്റെ പിന്നിലെ ചില ‘ചെറിയ വലിയ’ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു ലേഖകൻ. ‘മക്കൾടെ പ്രായമുള്ള കുട്ടികളെ കാണുമ്പോൾ നമുക്ക് മക്കളുടെ ഓർമ വരും. അച്ഛന്റേം അമ്മേടേം പ്രായമുള്ള ആളുകളെ കാണുമ്പോ എത്ര മക്കൾക്ക് അച്ഛനേം അമ്മേനേം ഓർമ വരും.’ ഹൃദയത്തിൽ തട്ടുന്ന, ഒരു പഴയ മലയാളം സിനിമയിലെ

  • സീറോ മലങ്കര ബിഷപ്പ് ഡോ. ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു; യാത്രയായത് ഗുരുഗ്രാം രൂപതയുടെ പ്രഥമ ഇടയൻ

    സീറോ മലങ്കര ബിഷപ്പ് ഡോ. ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു; യാത്രയായത് ഗുരുഗ്രാം രൂപതയുടെ പ്രഥമ ഇടയൻ0

    ന്യൂഡൽഹി: ഗുരുഗ്രാം സീറോ മലങ്കര രൂപതയുടെ പ്രഥമ ഇടയൻ ഡോ. ജേക്കബ് മാർ ബർണബാസ് (60)കാലം ചെയ്തു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം ഇന്ന് (ഓഗസ്റ്റ് 26) ഉച്ചയോടെയായിരുന്നു. നിരവധി ജീവകാരുണ്യ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതിലൂടെയും ഏറെ ശ്രദ്ധ നേടിയ ഇടയമാണ് മാർ ബർണബാസ്. പത്തനംതിട്ട ജില്ലയിലെ റാന്നി കരികുളം ഏറാത്ത് ഗീവർഗീസ്- റേച്ചൽ ദമ്പതികളുടെ മകനായ ഇദ്ദേഹം 1975ലാണ് ഒ.ഐ.സി സന്യാസ സഭയിൽ അർത്ഥിയായത്. 1985ൽ സന്യാസവ്രതവും 1986ൽ തിരുപ്പട്ടവും സ്വീകരിച്ചു.

  • കോവിഡ്: ആശുപത്രികൾ നിറയുന്നു, ചാപ്പൽ കോവിഡ് വാർഡാക്കി ഫിലിപ്പൈൻസ് സഭയുടെ നിർണായക ഇടപെടൽ

    കോവിഡ്: ആശുപത്രികൾ നിറയുന്നു, ചാപ്പൽ കോവിഡ് വാർഡാക്കി ഫിലിപ്പൈൻസ് സഭയുടെ നിർണായക ഇടപെടൽ0

    മനില: ഡെൽറ്റാ വൈറസ് വകഭേദത്തിന്റെ തീവ്രവ്യാപനത്താൽ ഫിലിപ്പൈൻസിലെ ആശുപത്രിക്കിടക്കകൾ നിറയുമ്പോൾ, ആശുപത്രി ചാപ്പൽ കോവിഡ് തീവ്രപരിചരണ വാർഡാക്കി മാറ്റിയ വാർത്ത ശ്രദ്ധേയമാകുന്നു. ക്യൂസൺ സിറ്റി ജനറൽ ആശുപത്രിക്കു സമീപം സ്ഥിതിചെയ്യുന്ന ചാപ്പലാണ് കൊറോണ ബാധിതർക്ക് അടിയന്തിര ചികിത്‌സ ലഭ്യമാക്കാനുള്ള വാർഡാക്കി മാറ്റിയത്. ക്രൂശിത രൂപത്തിനു താഴെ, ഓക്‌സിജൻ സിലണ്ടറുകൾ ഉൾപ്പെടെയുള്ള ആരോഗ്യ ശുശ്രൂഷാ സംവിധാനങ്ങൾ ക്രമീകരിക്കപ്പെട്ട ചാപ്പലിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ഏഷ്യയിലെ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈൻസിലെ ക്യൂസോൺ സിറ്റി ഹോസ്പിറ്റൽ സർക്കാർ നിയന്ത്രണത്തിലുള്ളതാണെങ്കിലും ചാപ്പലിന്റെ

  • ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ നാടുവിടണം; ഭീഷണി നിർദേശം നിരസിച്ച 11 ക്രൈസ്തവർക്കുനേരെ മധ്യപ്രദേശിൽ ആക്രമണം

    ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ നാടുവിടണം; ഭീഷണി നിർദേശം നിരസിച്ച 11 ക്രൈസ്തവർക്കുനേരെ മധ്യപ്രദേശിൽ ആക്രമണം0

    ഭോപ്പാൽ: ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ തയാറല്ലാത്തതിന്റെ പേരിൽ മധ്യപ്രദേശിൽ ക്രൈസ്തവർ ആക്രമണത്തിനിരയായെന്ന് റിപ്പോർട്ടുകൾ. സംഘടിച്ചെത്തിയ തീവ്രഹിന്ദുത്വ വാദികളുടെ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റെന്നും അതിൽ നാലു പേർ ആശുപത്രിയിലാണെന്നും പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയായ ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ റിപ്പോർട്ട് ചെയ്യുന്നു. ഭാരതം 75-ാമത് സ്വാതന്ത്രദിനം ആഘോഷിച്ച ഓഗസ്റ്റ് 15ന് മധ്യപ്രദേശിലെ അദ്‌നാധി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഗ്രാമത്തലവനോടൊപ്പം സംഘടിച്ചെത്തിയ 250 പേരാണ് ആക്രമം അഴിച്ചുവിട്ടതെന്ന് ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ റിപ്പോർട്ട് ചെയ്യുന്നു.

  • അഫ്ഗാനിൽനിന്ന് ആശ്വാസ തീരമണഞ്ഞ് മലയാളി സിസ്റ്റർ; സിസ്റ്റർ തെരേസ ഡൽഹിയിലെത്തി

    അഫ്ഗാനിൽനിന്ന് ആശ്വാസ തീരമണഞ്ഞ് മലയാളി സിസ്റ്റർ; സിസ്റ്റർ തെരേസ ഡൽഹിയിലെത്തി0

    ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ അകപ്പെട്ട മലയാളിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് മേരി സഭാംഗവുമായ സിസ്റ്റർ തെരേസ ക്രാസ്റ്റ (50) സുരക്ഷിതയായി ഡൽഹിയിലെത്തി. താജിക്കിസ്ഥാനിൽനിന്നുള്ള പ്രത്യേക വിമാനത്തിൽ 78 ഇന്ത്യക്കാർക്കൊപ്പമാണ് സിസ്റ്ററിനെയും സുരക്ഷിത തീരത്തേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം കാബൂളിൽനിന്ന് അമേരിക്കൻ സൈനിക വിമാനത്തിൽ സിസ്റ്ററിനെ താജിക്കിസ്ഥാനിൽ എത്തിച്ചിരുന്നു. കാസർകോട് ബദിയടുക്ക പരേതനായ ലൂയിസ് ക്രാസ്റ്റയുടെയും സെലിൻ സൂസയുടെയും മകളായ സിസ്റ്റർ തെരേസ, ഭിന്നശേഷിയുള്ള കുട്ടികൾക്കുവേണ്ടി നടത്തുന്ന ‘പ്രൊ ബാംബിനി ദി കാബൂൾ’ (പി.ബി.കെ) സ്‌കൂളിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു.

  • കരിങ്കൊടി ഉയർത്തി, ജാഗരം അനുഷ്ഠിച്ച് ശ്രീലങ്കയിലെ വിശ്വാസീസമൂഹം; കരിദിനാചരണം സമ്പൂർണം

    കരിങ്കൊടി ഉയർത്തി, ജാഗരം അനുഷ്ഠിച്ച് ശ്രീലങ്കയിലെ വിശ്വാസീസമൂഹം; കരിദിനാചരണം സമ്പൂർണം0

    കൊളംബോ: ഈസ്റ്റർ ദിനത്തിൽ കുട്ടികൾ ഉൾപ്പെടെ 269 പേർ കൊല്ലപ്പെട്ട ചാവേർ സ്‌ഫോടന പരമ്പരക്കേസിൽ ശ്രീലങ്കൻ സർക്കാർ തുടരുന്ന അലംഭാവത്തിന് എതിരെ സഭാ നേതൃത്വം ഓഗസ്റ്റ് 21ന് ക്രമീകരിച്ച കരിദിനാചരണം സമ്പൂർണം. ഇസ്ലാമിക തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഭരണകൂടം തുടരുന്ന നീതിനിഷേധത്തിനെതിരെ ദൈവാലയങ്ങളിലും ഭവനങ്ങളിലും കറുത്ത കൊടികൾ നാട്ടിയും ജാഗരണ പ്രാർത്ഥനകൾ ക്രമീകരിച്ചുമാണ് വിശ്വാസീസമൂഹം പ്രാർത്ഥനയിൽ ഒരുമിച്ചത്. ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചില സ്ഥലങ്ങളിൽ പ്രദേശത്തെ മുസ്ലീങ്ങൾ കരിങ്കൊടി ഉയർത്തിയതും ശ്രദ്ധേയമായി. സഭയുടെ സമ്മർദത്തെ തുടർന്ന് ഭരണകൂടം 25

  • മൂന്ന് മക്കൾക്ക് ജന്മമേകാൻ ദമ്പതികളെ പ്രോത്‌സാഹിപ്പിച്ച് ചൈന; നിർബന്ധിത കുടുംബാസൂത്രണം വീണ്ടും ചർച്ചയാകുന്നു

    മൂന്ന് മക്കൾക്ക് ജന്മമേകാൻ ദമ്പതികളെ പ്രോത്‌സാഹിപ്പിച്ച് ചൈന; നിർബന്ധിത കുടുംബാസൂത്രണം വീണ്ടും ചർച്ചയാകുന്നു0

    ബീജിങ്: ഒന്നിൽ കൂടുതൽ മക്കളുണ്ടായാൽ പിഴ നൽകണമെന്ന നയത്തിൽനിന്ന് മൂന്ന് മക്കൾക്ക് ജന്മമേകാൻ കുടുംബങ്ങളെ പ്രോത്‌സാഹിപ്പിക്കുന്ന നയത്തിലേക്ക് ചൈന മാറുമ്പോൾ, നിർബന്ധിത കുടുംബാസൂത്രണം വീണ്ടും ചർച്ചയാകുകയാണ്. ഒറ്റക്കുട്ടി നയത്തിൽനിന്ന് രണ്ട് കുട്ടികളാകാമെന്ന നയത്തിലേക്കും ഇപ്പോഴിതാ മൂന്ന് കുട്ടികൾവരെയാകാം എന്ന നയത്തിലേക്കും ചൈന മാറിക്കഴിഞ്ഞു. നാലോ അതിൽ അഞ്ചോ കുട്ടികൾക്ക് ജന്മമേകിയാലും ശിക്ഷാനടപടികൾ ഉണ്ടാകില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ട് കുട്ടി നയം തിരുത്തി മൂന്ന് കുട്ടി നയം സ്വീകരിക്കാൻ കഴിഞ്ഞ മേയിൽ കൈക്കൊണ്ട തീരുമാനത്തിന് കഴിഞ്ഞ ദിവസം ചൈനീസ്

Latest Posts

Don’t want to skip an update or a post?