Follow Us On

28

March

2024

Thursday

  • പ്രൊവിന്‍ഷ്യാള്‍ സുപ്പീരീയര്‍ ഫാ. സുനില്‍ കല്ലറക്കല്‍ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍  സുപ്പീരിയര്‍ ഫാ. പോള്‍ തോട്ടത്തുശേരി OSJ

    പ്രൊവിന്‍ഷ്യാള്‍ സുപ്പീരീയര്‍ ഫാ. സുനില്‍ കല്ലറക്കല്‍ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ. പോള്‍ തോട്ടത്തുശേരി OSJ0

    കൊച്ചി: ഒബ്ലേറ്റ്‌സ് ഓഫ് സെന്റ്‌ജോസഫ് (ഒ.എസ്.ജെ) സന്ന്യാസസഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ. സുനില്‍ കല്ലറക്കല്‍ ഓ.എസ്.ജെ സൗത്ത് അമേരിക്കയിലെ പെറു ഓ. എസ്.ജെ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരീയറായി നിയമിതനായി. 1992 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. സുനില്‍ റോമില്‍ സെന്റ് ജോസഫ് കഫാസ്സോ ദൈവാലയത്തില്‍ സഹവികാരി, ഓ.എസ്.ജെ ഇന്റര്‍ നാഷണല്‍ സ്റ്റഡി ഹൗസ്സില്‍ പ്രീഫെക്റ്റ് എന്നീ നിലകളില്‍ അമേരിക്കയില്‍ സേവനം അനുഷ്ഠിച്ചു. ആറ് വര്‍ഷം നൈജീരിയന്‍ ഡെലഗേഷന്റെ ഡെലഗേറ്റ് സുപ്പീരിയറായിരുന്നു. 2013 ല്‍ ഇന്ത്യന്‍

  • കര്‍ഷകദ്രോഹനടപടികള്‍ക്കെതിരെ പ്രക്ഷോഭം നടത്തും

    കര്‍ഷകദ്രോഹനടപടികള്‍ക്കെതിരെ പ്രക്ഷോഭം നടത്തും0

    കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹനടപടികള്‍ക്കെതിരെ സംഘടിതപ്രക്ഷോഭമാരംഭിക്കുവാന്‍ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന കര്‍ഷകനേതാക്കളുടെ നേതൃസമ്മേളനം തീരുമാനിച്ചു. രാജ്യാന്തര വ്യാപാരക്കരാറിലൂടെ നികുതിരഹിത കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതിക്ക് വഴിയൊരുക്കി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയെ തീറെഴുതുകയാണെന്ന് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. വന്യമൃഗശല്യം അതിരൂക്ഷമാണ്. വനം റവന്യൂ വകുപ്പുകള്‍ കര്‍ഷകഭൂമി കൈയ്യേറുന്നു. കര്‍ഷകരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കുന്നു. വിലത്തകര്‍ച്ചയില്‍ ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന റബര്‍ വിലസ്ഥിരതാപദ്ധതി നിലച്ചിരിക്കുന്നു.

  • മതവിശ്വാസങ്ങളിലേക്കുള്ള  കടന്നുകയറ്റം അപകടകരം

    മതവിശ്വാസങ്ങളിലേക്കുള്ള കടന്നുകയറ്റം അപകടകരം0

    കൊച്ചി: മതവിശ്വാസങ്ങളിലേക്ക് അധികാരമുപയോഗിച്ചുള്ള കടന്നുകയറ്റം ഏതു ഭാഗത്തുനിന്നാണെങ്കിലും അത് ജനാധിപത്യത്തിനും മതേതരത്വത്തിനും അപകടകരമാണെന്ന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. പാലാരിവട്ടം പി.ഒ.സിയില്‍ ചേര്‍ന്ന കത്തോലിക്ക കോ ണ്‍ഗ്രസ് കേന്ദ്രസമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസങ്ങളെ ബഹുമാനിക്കാനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും സ ര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ബിഷപ് പറഞ്ഞു. വിജ്ഞാനകൈരളി എഡിറ്റോറിയലിന്റെയും ശബരിമല സംബന്ധിച്ച സമകാലീന സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നയവും സംവിധാനങ്ങളും പ്രതികരണങ്ങളും വിശ്വാസികളുടെ താല്‍പര്യവും സംരക്ഷിക്കുന്ന തരത്തിലായിരിക്കണമെന്നും മറിച്ചുണ്ടാകുന്ന പക്ഷം കത്തോലിക്ക കോണ്‍ഗ്രസ്

  • അവഹേളനപരമായ  പരാമര്‍ശം പിന്‍വലിക്കണം

    അവഹേളനപരമായ പരാമര്‍ശം പിന്‍വലിക്കണം0

    വിജ്ഞാനകൈരളിയുടെ ഓഗസ്റ്റുമാസത്തിലെ ലക്കത്തില്‍ വിശുദ്ധ കുമ്പസാരത്തെക്കുറിച്ച് വിവാദപരമായ പരാമര്‍ശമുണ്ടായത് ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. വിജ്ഞാനകൈരളിയുടെ ലക്ഷ്യം വായനക്കാര്‍ക്ക് വിജ്ഞാനപ്രദമായ അറിവും പ്രചോദനവും നല്‍കുക എന്നതാണ്. എന്നാല്‍ വിശുദ്ധ കുമ്പസാരത്തിന്റെ വസ്തുതാപരമായ വിശദീകരണമോ അതിന്റെ ഉദ്ദേശലക്ഷ്യമോ പരാമര്‍ശിക്കാതെ മാസികയുടെ എഡിറ്റര്‍ താന്‍ മനസിലാക്കിയ ചില അബദ്ധ ധാരണകളുടെ അടിസ്ഥാനത്തില്‍ ബാലമനസുകളോട് സംവദിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരശിലയാണ് വിശുദ്ധ കുമ്പസാരം. വിശുദ്ധ കുമ്പസാരത്തിന്റെ കൗദാശികത മനസിലാക്കുവാന്‍ സാധിക്കുന്നത് അത് അനുഭവിക്കുന്ന, അത് പുണ്യമായി കരുതുന്ന വിശ്വാസീസമൂഹത്തിനാണ്. അല്ലാത്തവര്‍ക്ക് അതിന്റെ അര്‍ത്ഥം

  • ‘കാരുണ്യം സ്‌നേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ രൂപം’

    ‘കാരുണ്യം സ്‌നേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ രൂപം’0

    സ്‌നേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ രൂപമാണ് കാരുണ്യമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവപരിപാലനയുടെ എളിയ ദാസികളുടെ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും പ്രഥമ സുപ്പീരിയര്‍ ജനറലുമായ മദര്‍ മേരി ലിറ്റിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുന്നന്താനം എല്‍.എസ്.ഡി.പി ജനറലേറ്റില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. കാരുണ്യം എന്ന ദൈവദാനം നമ്മള്‍ പ്രാപിക്കുകയും മറ്റുള്ളവര്‍ക്ക് കൊടുക്കുകയും വേണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. എല്‍.എസ്.ഡി.പി സമൂഹം ചെറിയവര്‍ക്ക് ശുശ്രൂഷ ചെയ്യുന്ന ചെറിയ ശുശ്രൂഷകരായ സഹോദരിമാരുടേതാണ്. കുന്നന്താനത്ത് പുഷ്പിച്ച് സൗരഭ്യം പരത്തുന്ന

  • വിവാഹഒരുക്കം ഇനി ഒരു വർഷം; സുപ്രധാന തീരുമാനവുമായി സിംഗപ്പൂർ അതിരൂപത

    വിവാഹഒരുക്കം ഇനി ഒരു വർഷം; സുപ്രധാന തീരുമാനവുമായി സിംഗപ്പൂർ അതിരൂപത0

    സിംഗപ്പൂർ: വിവാഹതിയതി നിശ്ചയിച്ചശേഷം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവാഹ ഒരുക്ക പരിപാടികളിൽ ഭാവിദമ്പതിമാർ പങ്കെടുക്കണമെന്ന ഉത്തരവുമായി സിംഗപ്പൂർ അതിരൂപത. വിവാഹ ഒരുക്കത്തിനായി ഭാവിദമ്പതിമാർ ആവശ്യത്തിന് സമയം എടുക്കുന്നുണ്ടെന്ന് അതാത് ഇടവകകൾ ഉറപ്പുവരുത്തണമെന്ന നിർദേശവുമായാണ് അതിരൂപത പുതിയ ഭേദഗതി മുന്നോട്ടുവെച്ചിരിക്കുന്നത്. ഒരു വർഷംമുമ്പേ വിവാഹ തിയതി നിശ്ചയിക്കണമെന്നും ഭേദഗതിയിൽ അനുശാസിക്കുന്നുണ്ട്. നേരത്തെ ഇത് ആറു മാസമായിരുന്നു. അതിരൂപതയിലെ വൈദികരുമായി കൂടിയാലോചിച്ചശേഷം സിംഗപ്പൂർ ആർച്ച്ബിഷപ്പ് വില്യം ചെ ഭേദഗതി അവതരിപ്പിക്കുകയായിരുന്നു.ഈ ഒരു വർഷക്കാലയളവിൽ ദമ്പതിമാർ അതിരൂപത സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക

  • ‘കാണ്ടമാല്‍ കി അവിശ്വസനീയ സാക്ഷി’  പ്രകാശനം ചെയ്തു

    ‘കാണ്ടമാല്‍ കി അവിശ്വസനീയ സാക്ഷി’ പ്രകാശനം ചെയ്തു0

    ഇന്‍ഡോര്‍: കാണ്ടമാല്‍ കലാപത്തില്‍ ക്രൈസ്തവര്‍ നേരിട്ട പീഡനങ്ങളെക്കുറിച്ചും സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തില്‍ കുറ്റാരോപിതരായി പത്ത് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഏഴ് നിരപരാധികളായ ക്രൈസ്തവരെക്കുറിച്ചുമുള്ള പുസ്തകം ‘കാണ്ടമാല്‍ കി അവിശ്വസനീയ സാക്ഷി’ (ഇന്‍ക്രഡിബിള്‍ വിറ്റ്‌നസ്) പ്രകാശനം ചെയ്തു. ഇന്‍ഡോറില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ലിയോ കൊര്‍ണേലിയസും ഇന്‍ഡോര്‍ ബിഷപ് ചാക്കോ തോട്ടുമാരിക്കലും ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ‘ഏര്‍ലി ക്രിസ്റ്റ്യന്‍സ് ഓഫ് 21-സ്റ്റ് സെഞ്ചുറി’ എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകനായ ആന്റോ അക്കര രചിച്ച ഇംഗ്ലീഷ് പുസ്തകത്തിന്റെ

  • നാലുകോടി ചിലവില്‍ നൂറു ഭവനങ്ങള്‍   നിര്‍മിച്ചു നല്‍കാന്‍ ഇരിങ്ങാലക്കുട രൂപത

    നാലുകോടി ചിലവില്‍ നൂറു ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ ഇരിങ്ങാലക്കുട രൂപത0

    പ്രളയക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് നാലു കോടി രൂപ മുടക്കി ഭവനം നിര്‍മിച്ചു നല്‍കുന്ന പദ്ധതി അതിജീവന വര്‍ഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. രൂപതാതിര്‍ത്തിയിലെ നാനാജാതി മതസ്ഥരില്‍നിന്നും തിരഞ്ഞെടുത്ത ഏറ്റവും അര്‍ഹരായ 100 കുടുംബങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ഇരിങ്ങാലക്കുട രൂപതയുടെ വൈദിക വിശുദ്ധീകരണ ദിനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രതിമാസം 1000 രൂപ ലഭിക്കത്തക്ക രീതിയില്‍ 1500 കുടുംബങ്ങളെ ഇതിനോടകം രൂപത ദത്തെടുത്തുകഴിഞ്ഞു. രൂപതയിലെ വിവിധ ഇടവകകളുടെ സഹകരണത്തോടെ ഒരു

Latest Posts

Don’t want to skip an update or a post?