Follow Us On

18

April

2024

Thursday

  • മെക്‌സിക്കോയിൽ വൈദികൻ കൊല്ലപ്പെട്ടു, കാമറൂണിൽ വൈദികൻ ബന്ധികളുടെ പിടിയിൽ

    മെക്‌സിക്കോയിൽ വൈദികൻ കൊല്ലപ്പെട്ടു, കാമറൂണിൽ വൈദികൻ ബന്ധികളുടെ പിടിയിൽ0

    മെക്‌സിക്കോ സിറ്റി, യവോണ്ടേ: ലഹരിമരുന്ന്, ക്രിമിനൽ മാഫിയകൾ തേർവാഴ്ച നടത്തുന്ന മെക്‌സിക്കോയിൽ വീണ്ടും ഒരു വൈദികൻകൂടി കൊല്ലപ്പെട്ടു. മൊറേലോസിലെ സംസ്ഥാനത്തെ ഗലീന ടൗണിൽ സ്ഥിതിചെയ്യുന്ന സാൻ നിക്കോളാസ് ഡി ബാരി ഇടവക വികാരിയായ ഫാ. ഹൊസെ ഗ്വാഡലൂപ്പ് പോപോക്കയാണ് കൊല്ലപ്പെട്ടത്. ദൈവാലയത്തിന് അകത്തുവെച്ചാണ് അക്രമികൾ അദ്ദേഹത്തെ അരുംകൊല ചെയ്തത്. ആഗസ്റ്റ് 31ന് രാവിലെയായിരുന്നു സംഭവം. അക്രമിസംഘത്തെ കുറിച്ചോ കൊലപാതകം നടത്തിയത് എങ്ങനെയെന്നോ കൊലപാതകത്തിന് പിന്നിലെ കാരണങ്ങളോ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വൈദികന്

  • ഏഷ്യൻ സഭയ്ക്ക് അഭിമാന നിമിഷം; മലയാളിയായ ഫാ. മാത്യു വട്ടമറ്റം വീണ്ടും ക്ലരീഷ്യൻ സഭയുടെ അധ്യക്ഷ പദവിയിൽ

    ഏഷ്യൻ സഭയ്ക്ക് അഭിമാന നിമിഷം; മലയാളിയായ ഫാ. മാത്യു വട്ടമറ്റം വീണ്ടും ക്ലരീഷ്യൻ സഭയുടെ അധ്യക്ഷ പദവിയിൽ0

    വത്തിക്കാൻസിറ്റി: അഞ്ച് ഭൂഖണ്ഡങ്ങളിലെ 65 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ക്ലരീഷ്യൻ സഭയുടെ (മാതാവിന്റെ വിമലഹൃദയ തനയർ- സി.എം.എഫ്) സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഫാ. മാത്യു വട്ടമറ്റം സി.എം.എഫ് രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ 13-ാമത്തെ സുപ്പീരിയർ ജനറലായി 2015ൽ തിരഞ്ഞെടുക്കപ്പെട്ട ഫാ. മാത്യുവിനെ, റോമിൽ സമ്മേളിച്ച ജനറൽ ചാപ്റ്റർ, ഇന്നലെ (ഓഗസ്റ്റ് 30) ആറു വർഷത്തേക്കുകൂടി സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കുകയായിരുന്നു. 1849ൽ വിശുദ്ധ ആന്റണി മേരി ക്ലാരറ്റ് സ്ഥാപിച്ച ക്ലരീഷ്യൻ സഭയിൽ ആറ് വർഷംകൂടുമ്പോഴാണ് ജനറൽ ചാപ്റ്റർ സമ്മേളിക്കുക.

  • സീറോ മലബാർ സഭയിലെ കുർബാന ക്രമ ഏകീകരണം: കാര്യകാരണങ്ങൾ വിശദീകരിച്ച് കർദിനാളിന്റെ ഇടയലേഖനം

    സീറോ മലബാർ സഭയിലെ കുർബാന ക്രമ ഏകീകരണം: കാര്യകാരണങ്ങൾ വിശദീകരിച്ച് കർദിനാളിന്റെ ഇടയലേഖനം0

    കൊച്ചി: പുതിയ ആരാധക്രമ വർഷം ആരംഭിക്കുന്ന നവംബർ 28മുതൽ സീറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നടപ്പാക്കാനുള്ള തീരുമാനത്തെ സഭയിൽ ഏതെങ്കിലുമൊരു ആശയഗതിയുടെ വിജയമോ പരാജയമോ ആയി വിലയിരുത്തപ്പെടരുതെന്ന് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആരാധനക്രമാനുഷ്ഠാനത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു വ്യത്യസ്ത ചിന്താധാരകളെ സംയോജിപ്പിച്ച് സിനഡു തീരുമാനിച്ച മധ്യമാർഗമാണ് ഫ്രാൻസിസ് പാപ്പ നടപ്പാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത വിശുദ്ധ കുർബാന ക്രമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭാംഗങ്ങളെ അറിയിക്കാൻ തയാറാക്കിയ

  • ക്യാമറ നന്മയിലേക്ക്  തിരിച്ചപ്പോൾ പതിഞ്ഞ  കുടുംബചിത്രം

    ക്യാമറ നന്മയിലേക്ക് തിരിച്ചപ്പോൾ പതിഞ്ഞ കുടുംബചിത്രം0

    തിന്മ സാമൂഹിക അംഗീകാരത്തോടെ നന്മയായി അവതരിപ്പിക്കപ്പെടുമ്പോൾ, യഥാർത്ഥ നന്മയുടെ ചിന്തകൾ പകരുന്ന ‘ഹോം’ എന്ന സിനിമയെ കുറിച്ച് പറയാതിരിക്കാനാവില്ല. തിന്മയെ വിമർശിക്കുക മാത്രമല്ല, നന്മ പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. ‘ഹോം’ പലരെയും ആകർഷിക്കുന്നതിന്റെ പിന്നിലെ ചില ‘ചെറിയ വലിയ’ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു ലേഖകൻ. ‘മക്കൾടെ പ്രായമുള്ള കുട്ടികളെ കാണുമ്പോൾ നമുക്ക് മക്കളുടെ ഓർമ വരും. അച്ഛന്റേം അമ്മേടേം പ്രായമുള്ള ആളുകളെ കാണുമ്പോ എത്ര മക്കൾക്ക് അച്ഛനേം അമ്മേനേം ഓർമ വരും.’ ഹൃദയത്തിൽ തട്ടുന്ന, ഒരു പഴയ മലയാളം സിനിമയിലെ

  • ഇറാഖിൽനിന്ന് സദ്വാർത്ത! തട്ടിയെടുത്ത വസ്തുവകകൾ ക്രൈസ്തവരിലേക്ക് തിരിച്ചെത്തുന്നു…

    ഇറാഖിൽനിന്ന് സദ്വാർത്ത! തട്ടിയെടുത്ത വസ്തുവകകൾ ക്രൈസ്തവരിലേക്ക് തിരിച്ചെത്തുന്നു…0

    ബാഗ്ദാദ്: സംഘർഷസാധ്യതകളുടെ നടുവിൽ പുതുജീവിതം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുന്ന ഇറാഖിലെ ക്രൈസ്തവർക്ക് പ്രത്യാശാനിർഭരമായ ഒരു സദ്വാർത്ത. വിവിധ കാലങ്ങളിലായി ഇറാഖി ക്രൈസ്തവരിൽനിന്ന് അന്യായമായി തട്ടിയെടുത്ത വസ്തുവകകൾ വീണ്ടെടുത്തു നൽകുന്ന നടപടി പുരോഗമിക്കുന്നു. ഇറാഖിലെ ഷിയാ നേതാവും സദ്രിസ്റ്റ് പാർട്ടി തലവനുമായ മുഖ്താദ അൽ സദറിന്റെ നേതൃത്വത്തിൽ ഇതുവരെ വീടും സ്ഥലവും ഉൾപ്പെടെ 80ൽപ്പരം വസ്തുവകകൾ യഥാർത്ഥ ഉടമകൾക്ക് വീണ്ടെടുത്തു നൽകിയെന്ന് പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസ്’ റിപ്പോർട്ട് ചെയ്യുന്നു. 2003ലെ സദ്ദാം ഹുസൈൻ ഭരണകൂടത്തിന്റെ പതനത്തിനു ശേഷമാണ് പ്രാദേശിക

  • ദുരിതം അനുഭവിക്കുന്ന ഹെയ്തിക്കും ബംഗ്ലാദേശിനും വിയറ്റ്‌നാമിനും പാപ്പയുടെ ധനസഹായം; ഉടൻ കൈമാറും 3.69 ലക്ഷം യൂറോ

    ദുരിതം അനുഭവിക്കുന്ന ഹെയ്തിക്കും ബംഗ്ലാദേശിനും വിയറ്റ്‌നാമിനും പാപ്പയുടെ ധനസഹായം; ഉടൻ കൈമാറും 3.69 ലക്ഷം യൂറോ0

    വത്തിക്കാൻ സിറ്റി: ഭൂകമ്പം കനത്തനാശം വിതച്ച ഹെയ്തിക്കും യാസ് ചുഴലിക്കൊടുങ്കാറ്റിന്റെ കെടുതികൾ നേരിടുന്ന ബംഗ്ലാദേശിനും സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികൾ അനുഭവിക്കുന്ന വിയറ്റ്‌നാമിനും 369,000 യൂറോയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. കരീബിയൻ രാജ്യമായ ഹെയ്തിക്ക് രണ്ട് ലക്ഷം യൂറോയും വിയറ്റ്‌നാമിന് ഒരു ലക്ഷം യൂറോയും ബംഗ്ലാദേശിന് 69,000 യൂറോയുമാണ് പാപ്പ പ്രഖ്യാപിച്ചതെന്ന് വത്തിക്കാൻ പ്രസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. കൊറോണാ മഹാമാരിയുടെ ദുരിതങ്ങൾക്ക് പിന്നാലെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികളാൽ വലയുന്ന മൂന്ന് രാജ്യങ്ങൾക്കും വലിയ

  • മാതൃകാ കുടുംബങ്ങൾക്കായി ശാലോമും എയ്ഞ്ചൽസ് ആർമിയും കരംകോർക്കുന്നു, ‘പേരന്റിംഗ് ഇൻ ടുഡേയ്‌സ് വേൾഡ്’ ഓഗസ്റ്റ് 28ന്

    മാതൃകാ കുടുംബങ്ങൾക്കായി ശാലോമും എയ്ഞ്ചൽസ് ആർമിയും കരംകോർക്കുന്നു, ‘പേരന്റിംഗ് ഇൻ ടുഡേയ്‌സ് വേൾഡ്’ ഓഗസ്റ്റ് 28ന്0

    യു.കെ: മാതൃകാ ജീവിതത്തിലൂടെ കുഞ്ഞുങ്ങളെ ദൈവോന്മുഖരായി വളർത്താൻ മാതാപിതാക്കളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാലോം മീഡിയ യൂറോപ്പും ‘എയ്ഞ്ചൽ ആർമി’ മിനിസ്ട്രിയും ചേർന്നൊരുക്കുന്ന ‘പേരന്റീംഗ് ഇൻ ടുഡേയ്‌സ് വേൾഡ്’ പ്രോഗ്രാം ഓഗസ്റ്റ് 28 ശനിയാഴ്ച നടക്കും. വൈകിട്ട് 6.00മുതൽ 9.00വരെ ‘സൂം’ ആപ്ലിക്കേഷനിലൂടെ ക്രമീകരിക്കുന്ന പ്രോഗ്രാമിൽ പ്രഭാഷണങ്ങൾക്കും പാനൽ ചർച്ചകൾക്കും പുറമെ ദിവ്യകാരുണ്യ ആരാധന ക്രമീകരിച്ചിരിക്കുന്നതും സവിശേഷ അനുഭവമാകും. ആറു മുതൽ 13 വയസുവരെയുള്ളവർക്കായി ശാലോം മീഡിയയും എയ്ഞ്ചൽസ് ആർമിയും സംയുക്തമായി ഓഗസ്റ്റ് ആദ്യവാരം സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ

  • ഒളിംപിക് മെഡലിനേക്കാൾ വലുതാണ് മനുഷ്യജീവൻ; കുഞ്ഞിന്റെ ചികിത്‌സയ്ക്കായി മെഡൽ ലേലം ചെയ്ത് പോളിഷ് അത്‌ലറ്റ്

    ഒളിംപിക് മെഡലിനേക്കാൾ വലുതാണ് മനുഷ്യജീവൻ; കുഞ്ഞിന്റെ ചികിത്‌സയ്ക്കായി മെഡൽ ലേലം ചെയ്ത് പോളിഷ് അത്‌ലറ്റ്0

    വാർസോ: തനിക്ക് പരിചയംപോലുമില്ലാത്ത കുഞ്ഞിന്റെ ചികിത്‌സയ്ക്കുവേണ്ടി ഒളിംപിക് മെഡൽ ലേലത്തിനുവെച്ച പോളിഷ് അത്‌ലറ്റിന്റെ സമർപ്പണത്തിനു കൈയടിച്ച് ലോകം. ടോക്കിയോ ഒളിംപിക്‌സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ പോളിഷ് അത്‌ലറ്റ് മരിയ ആന്ദ്രേചെക്കാണ്, എട്ടു മാസം പ്രായമുള്ള കുട്ടിയുടെ ഹൃദയശസ്ത്രക്രിയ്ക്കായി പണം കണ്ടെത്താൻ മെഡൽ ലേലത്തിനു വെച്ചത്. പോളണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ‘സബ്ക’യാണ് ലേലം സ്വന്തമാക്കിയത്. ലേലത്തുകയായ ഒന്നേകാൽ ലക്ഷം യു.എസ് ഡോളറിനൊപ്പം, മരിയ പ്രകടിപ്പിച്ച ഉദാരതയ്ക്ക് ആദരസൂചകമായി ‘സബ്ക’ മെഡൽ തിരിച്ചുനൽകിയും ശ്രദ്ധേയമായി. മെഡൽ

Latest Posts

Don’t want to skip an update or a post?