Follow Us On

29

March

2024

Friday

  • നടുക്കടലിൽനിന്ന് രക്ഷിച്ചത് വല്ലാർപാടത്തമ്മയുടെ മാധ്യസ്ഥം; നന്ദി പറയാൻ വാക്കുകളില്ലാതെ മറൈൻ എൻജിനീയർ

    നടുക്കടലിൽനിന്ന് രക്ഷിച്ചത് വല്ലാർപാടത്തമ്മയുടെ മാധ്യസ്ഥം; നന്ദി പറയാൻ വാക്കുകളില്ലാതെ മറൈൻ എൻജിനീയർ0

    ആലപ്പുഴ: വല്ലാർപാടത്തമ്മയ്ക്ക് (ഔവർ ലേഡി ഓഫ് റാൻസം) നന്ദി അർപ്പിച്ച് ഫ്രാൻസിസ് കെ. സൈമൺ പുതിയ ജീവിതത്തിലേക്ക്. ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിൽ അകപ്പെട്ട് മുബൈ കടലിൽ മുങ്ങിയ ടഗ്ഗ് ബോട്ടിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അരൂർ സ്വദേശിയായ ഫ്രാൻസിസ് അപകടത്തിന്റെ നടുക്കത്തിൽനിന്ന് ഇനിയും മുക്തനായിട്ടില്ല. ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് വല്ലാർപാടത്തമ്മയുടെ മാധ്യസ്ഥമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ഫ്രാൻസിസ് ദൈവത്തിനും ദൈവം ഉപകരണമാക്കിയ നാവികസേനയ്ക്കും നന്ദി പറയുകയാണിപ്പോൾ. ‘വല്ലാർപാടത്തമ്മയുടെ മാധ്യസ്ഥംകൊണ്ട് മാത്രമാണ് ജീവൻ തിരികെ കിട്ടിയത്. നടുക്കടലിൽ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. ജീവൻ തിരിച്ചു ലഭിക്കുമെന്ന് കരുതിയില്ല.

  • ഗബ്രിയേൽ അവാർഡുകൾ പ്രഖ്യാപിച്ചു; ‘ശാലോം വേൾഡി’ന് അഞ്ച് പുരസ്‌ക്കാരങ്ങൾ

    ഗബ്രിയേൽ അവാർഡുകൾ പ്രഖ്യാപിച്ചു; ‘ശാലോം വേൾഡി’ന് അഞ്ച് പുരസ്‌ക്കാരങ്ങൾ0

    ചിക്കാഗോ: മാധ്യമാധിഷ്ഠിത ലോകസുവിശേഷ വത്ക്കരണത്തിൽ ശ്രദ്ധേയമാംവിധം മുന്നേറുന്ന ‘ശാലോം വേൾഡിന്’ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ അഞ്ച് ഗബ്രിയേൽ അവാർഡുകൾ. രണ്ട് ഒന്നാം സ്ഥാനങ്ങളും ഒരു രണ്ടാം സ്ഥാനവും രണ്ട് പ്രത്യേക പരാമർശവുമാണ് ഈ വർഷം ശാലോം വേൾഡിനെ തേടിയെത്തിയത്. ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ മികവുകൾക്ക് അംഗീകാരമായി ‘കാത്തലിക് പ്രസ് അസോസിയേഷൻ ഓഫ് യു.എസ്.എ ആൻഡ് കാനഡ’ സമ്മാനിക്കുന്ന അന്താരാഷ്ട്ര പുരസ്‌ക്കാരമാണ് ‘ഗബ്രിയേൽ അവാർഡ്’. ജൂണിൽ സംഘടിപ്പിക്കുന്ന പ്രസ് അസോസിയേഷന്റെ വാർഷിക കോൺഫറൻസിൽ അവാർഡുകൾ വിതരണം ചെയ്യും. സന്യാസസഭകളുടെ മിഷണറി

  • കോവിഡ്: ഇന്ത്യയിൽ അഞ്ച് ആഴ്ചയ്ക്കിടെ മരണപ്പെട്ടത് 160ൽപ്പരം വൈദികർ; മരണനിരക്ക് ഇനിയും വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ

    കോവിഡ്: ഇന്ത്യയിൽ അഞ്ച് ആഴ്ചയ്ക്കിടെ മരണപ്പെട്ടത് 160ൽപ്പരം വൈദികർ; മരണനിരക്ക് ഇനിയും വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ0

    വത്തിക്കാൻ സിറ്റി: മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ കോവിഡ് ബാധിതരായി മരണപ്പെട്ടത് 160ൽപ്പരം വൈദികർ. കപ്പൂച്ചിൻ സഭയുടെ പ്രമുഖ പ്രസിദ്ധീകരണമായ ‘ഇന്ത്യൻ കറന്റസ്’ ഇംഗ്ലീഷ് മാസികയുടെ എഡിറ്റർ ഫാ. സുരേഷ് മാത്യു ഏതാണ്ട് 160 രൂപതകളിൽനിന്ന് സമാഹരിച്ച കണക്കുകൾ ഉദ്ധരിച്ച് വത്തിക്കാൻ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 10 മുതൽ മേയ് 17 വരെയുള്ള കണക്കുകളാണിത്. മാത്രമല്ല, ഭാരതത്തിലാകെ 174 രൂപതകളുണ്ട്, ശേഷിക്കുന്ന രൂപതകളിൽനിന്നുള്ള കണക്കുകൾകൂടി ലഭ്യമാകുമ്പോൾ മരണസംഘം ഉയരുമെന്നും

  • കോയമ്പത്തൂരിലെ ആശ്രമത്തെ സഹായിക്കാൻ നിർണായക ഇടപെടലുമായി പാപ്പ; ഉടൻ കൈമാറും 20,000 യൂറോ

    കോയമ്പത്തൂരിലെ ആശ്രമത്തെ സഹായിക്കാൻ നിർണായക ഇടപെടലുമായി പാപ്പ; ഉടൻ കൈമാറും 20,000 യൂറോ0

    വത്തിക്കാൻ സിറ്റി: തമിഴ്‌നാട്ടിലെ കോയമ്പത്തൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി അര ലക്ഷത്തിൽപ്പരം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായം ലഭ്യമാക്കുന്ന ‘ശാന്തി ആശ്രമ’ത്തിന് അടിയന്തരമായി 60,000 യൂറോ വേണം. മഹാമാരിമൂലം സംഭാവനകൾ നിലച്ചതോടെ പ്രതിസന്ധിയിലായ ആശ്രമത്തെ സഹായിക്കാൻ ഒരുകൂട്ടം സുമനസുകൾ രംഗത്തിറങ്ങി. ‘മാരത്തൺ ഫോർ സോളിഡാരിറ്റി’ എന്ന ക്യാംപെയിനിലൂടെ പക്ഷേ, സമാഹരിക്കാനായത് 40,000 യൂറോമാത്രം. ലക്ഷ്യം കാണാനാകാത്തതിനെപ്രതി സങ്കടപ്പെട്ടിരിക്കുമ്പോഴിതാ വത്തിക്കാനിൽനിന്ന് ഒരു അത്ഭുത ഇടപെടൽ- ലക്ഷ്യം നേടാൻ ആവശ്യമായ 20,000 യൂറോ (പതിനേഴര ലക്ഷത്തിൽപ്പരം രൂപ) പാപ്പ സമ്മാനിക്കും!

  • സംഘർഷങ്ങൾ അവസാനിപ്പിക്കൂ, ആയുധങ്ങൾ താഴെവെക്കൂ;  വിശുദ്ധനാടിനുവേണ്ടി ദൈവനാമത്തിൽ അഭ്യർത്ഥിച്ച് പാപ്പ

    സംഘർഷങ്ങൾ അവസാനിപ്പിക്കൂ, ആയുധങ്ങൾ താഴെവെക്കൂ;  വിശുദ്ധനാടിനുവേണ്ടി ദൈവനാമത്തിൽ അഭ്യർത്ഥിച്ച് പാപ്പ0

    വത്തിക്കാൻ സിറ്റി: സംഘർഷങ്ങൾ അവസാനിപ്പിച്ച് വിശുദ്ധനാടിനെ സമാധാനത്തിലേക്ക് നയിക്കാൻ ഇസ്രായേൽ- പലസ്തീൻ അധികാരികളോട് ദൈവനാമത്തിൽ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. സംഘർഷങ്ങൾ പ്രശ്‌നപരിഹാരത്തിലേക്കല്ല, മറിച്ച് മരണത്തിലേക്കും തകർച്ചയിലേക്കും മാത്രമേ നയിക്കൂവെന്നും പാപ്പ മുന്നറിയിപ്പ് നൽകി. ഇന്നലെ സായാഹ്‌ന പ്രാർത്ഥന നയിക്കവേയായിരുന്നു പാപ്പയുടെ അഭ്യർത്ഥന. സംഘർഷം അഞ്ച് ദിനങ്ങൾമാത്രം പിന്നിടുന്നതിനിടയിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പാപ്പയുടെ വാക്കുകൾ. യാതൊന്നുമറിയാത്ത കുട്ടികളുടെയും മറ്റും മരണം ഭീകരവും അസ്വീകാര്യവുമാണെന്നും പാപ്പ പറഞ്ഞു. ഇവരുടെ മരണങ്ങൾ, ജനങ്ങൾ അവരുടെ ഭാവിയെ

  • ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി SW PRAYER; ‘പ്രേ ഫോർ ഇന്ത്യ’ മേയ് 16മുതൽ

    ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി SW PRAYER; ‘പ്രേ ഫോർ ഇന്ത്യ’ മേയ് 16മുതൽ0

    ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഉഴലുന്ന ഭാരതത്തിനായി പ്രാർത്ഥിക്കാൻ ‘പ്രേ ഫോർ ഇന്ത്യ’ എന്ന പേരിൽ ക്രമീകരിക്കുന്ന സപ്തദിന അഖണ്ഡ ദിവ്യകാരുണ്യ ആരാധനയ്ക്ക് മേയ് 16ന് തുടക്കമാകും. വിവിധ രാജ്യങ്ങളിലെ മിനിസ്ട്രികളെ ഏകോപിപ്പിച്ച് ‘ശാലോം വേൾഡ് പ്രയർ ചാനൽ’ (SW PRAYER) ക്രമീകരിക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉൾപ്പെടെ 12 രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരും ധ്യാനഗുരുക്കന്മാരും നിരവധി വൈദികരും വിവിധ സമയങ്ങളിൽ നേതൃത്വം വഹിക്കും. മേയ് 16

  • പാപ്പുവ ന്യൂഗ്വിനിയയിലെ രൂപതയെ നയിക്കാൻ മലയാളി ഇടയൻ! ഫാ. സിബി മാത്യു പീടികയിലിന്റെ സ്ഥാനാരോഹണം ഉടൻ

    പാപ്പുവ ന്യൂഗ്വിനിയയിലെ രൂപതയെ നയിക്കാൻ മലയാളി ഇടയൻ! ഫാ. സിബി മാത്യു പീടികയിലിന്റെ സ്ഥാനാരോഹണം ഉടൻ0

    വത്തിക്കാൻ സിറ്റി: ഓഷ്യാനയുടെ ഭാഗവും പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രവുമായ പാപ്പുവ ന്യൂഗ്വിനിയയിലെ ഇടയദൗത്യത്തിലേക്ക് മലയാളിയെ നിയമിച്ച് ഫ്രാൻസിസ് പാപ്പ. പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ രൂപതയുടെ ബിഷപ്പായി ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗമായ ഫാ. സിബി മാത്യു പീടികയിലിനെയാണ് (50) ഫ്രാൻസിസ് പാപ്പ നിയമിച്ചത്. പാപ്പുവ ന്യൂഗ്വിനയിലെ വാനിമോ രൂപത വികാരി ജനറലാണിപ്പോൾ. കാഞ്ഞിരപ്പള്ളി രൂപത പെരുവന്താനം അഴങ്ങാട് ഇടവക പീടികയിൽ മാത്യു വർക്കി- അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. 2008 മുതൽ 2014 വരെ

  • സ്വവർഗ വിവാഹം ആശീർവദിക്കപ്പെടരുത്‌; പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് സമാനം ജർമൻ സഭയിലെ പുതിയ സാഹചര്യങ്ങൾ

    സ്വവർഗ വിവാഹം ആശീർവദിക്കപ്പെടരുത്‌; പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് സമാനം ജർമൻ സഭയിലെ പുതിയ സാഹചര്യങ്ങൾ0

    സഭയിൽ ഭിന്നിപ്പിന് കാരണമായ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് സമാനമായ സാഹചര്യത്തിലാണ് വീണ്ടും ജർമനിയിലെ സഭ. അന്നത്തേതുപോലെതന്നെ, സഭ പുറം ശത്രുവിനെ നേരിടുന്ന സാഹചര്യത്തിൽതന്നെയാണ് ഇന്നും സഭയ്ക്ക് അകത്തുനിന്ന് സഭയ്ക്കുനേരെ ആക്രമണം ഉണ്ടാകുന്നത്. അന്ന് സഭ ഓട്ടോമെൻ തുർക്കികളെ നേരിടുകയായിരുന്നെങ്കിൽ ഇന്ന് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലാണ് സഭ. ഫ്രാൻസിസ് പാപ്പയെയും വിശ്വാസതിരുസംഘത്തെയും വെല്ലുവിളിച്ച്, സ്വവർഗ വിവാഹങ്ങൾ കൂട്ടമായി ആശീർവദിക്കാനുള്ള നീക്കവുമായി ജർമനിയിലെ ഒരുസംഘം ബിഷപ്പുമാരും വൈദികരും അൽമായരും മുന്നോട്ടുപോകുമ്പോൾ നമുക്ക് ചെയ്യാനാകുന്ന സുപ്രധാന പോരാട്ടത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നു, ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ.

Latest Posts

Don’t want to skip an update or a post?