Follow Us On

29

March

2024

Friday

  • വിർച്വൽ തീർത്ഥാടനം ഇന്ന്; ക്‌നോക്കിലേക്ക് ക്ഷണിച്ച് അയർലൻഡിലെ സീറോ മലബാർ സമൂഹം

    വിർച്വൽ തീർത്ഥാടനം ഇന്ന്; ക്‌നോക്കിലേക്ക് ക്ഷണിച്ച് അയർലൻഡിലെ സീറോ മലബാർ സമൂഹം0

    ഡബ്ലിൻ: മരിയൻ പ്രത്യക്ഷീകരണത്തിലൂടെ ലോകപ്രശസ്തമായി മാറിയ, ക്‌നോക്ക് ദൈവാലയത്തിലേക്ക് അയർലൻഡിലെ സീറോ മലബാർ സമൂഹം സംഘടിപ്പിക്കുന്ന വിർച്വൽ തീർത്ഥാടനം ഇന്ന് (മേയ് 17) നടക്കും. പ്രതിസന്ധികളുടെ ഈ നാളുകളിൽ മാതാവിന്റെ വിശേഷാൽ മധ്യസ്ഥം യാചിക്കാൻ രാജ്യത്തിന് പുറത്തുനിന്നുള്ളവരും വിർച്വൽ തീർത്ഥാടനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അയർലൻഡിലെ അക്കൺറി, ക്ലോൺഫെർട്ട്, ഗാൽവേ എന്നീ രൂപതകളിലെ വിശ്വാസീ സമൂഹവും തീർത്ഥാടനത്തിൽ പങ്കെടുക്കുന്നുണ്ട്. ഐറിഷ് സമയം ഉച്ചകഴിഞ്ഞ് 2.30ന് (ഇന്ത്യൻ സമയം വൈകിട്ട് 7.00) ജപമാലയോടെയാണ് തീർത്ഥാടനം ആരംഭിക്കുന്നത്. 3.00ന് ദിവ്യബലി അർപ്പണം. www.knockshrine.ie/watch-live

  • ‘ഗബ്രിയേൽ അവാർഡു’കൾ പ്രഖ്യാപിച്ചു: ‘ശാലോം വേൾഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനൽ

    ‘ഗബ്രിയേൽ അവാർഡു’കൾ പ്രഖ്യാപിച്ചു: ‘ശാലോം വേൾഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനൽ0

    ചിക്കാഗോ: മാധ്യമാധിഷ്ഠിത ലോകസുവിശേഷ വത്ക്കരണത്തിൽ ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തുന്ന ‘ശാലോം വേൾഡിന്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനലിനുള്ള ‘ഗബ്രിയേൽ അവാർഡ്’. ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ മികവുകൾക്ക് അംഗീകാരമായി ‘കാത്തലിക് പ്രസ് അസോസിയേഷൻ ഓഫ് യു.എസ്.എ ആൻഡ് കാനഡ’ സമ്മാനിക്കുന്ന, അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ പുരസ്‌ക്കാരമാണ് ‘ഗബ്രിയേൽ അവാർഡ്’. ഇ.ഡബ്ല്യു.ടി.എൻ, ദ കാത്തലിക് ടി.വി നെറ്റ്‌വർക്ക്, സാൾട്ട് ആൻഡ് ലൈറ്റ് ടി.വി എന്നിവ ഉൾപ്പെടെയുള്ള മുൻനിര ചാനലുകളിൽനിന്നാണ് ‘ടി.വി സ്റ്റേഷൻ ഓഫ് ദ ഇയർ’ അവാർഡിന് ശാലോം വേൾഡ് തിരഞ്ഞെടുക്കപ്പെട്ടത്.

  • ‘അനോയിന്റിംഗ് കോർ’: ഇത് ജീവൻ സമർപ്പിക്കാൻ സന്നദ്ധരായ 30 അംഗ വൈദികസംഘം

    ‘അനോയിന്റിംഗ് കോർ’: ഇത് ജീവൻ സമർപ്പിക്കാൻ സന്നദ്ധരായ 30 അംഗ വൈദികസംഘം0

    ക്രിസ്റ്റി എൽസ മിനിസോട്ട: സഹോദരനുവേണ്ടി ജീവൻവരെ സമർപ്പിക്കാൻ തയാറായ വൈദികസംഘം! കൊവിഡ് ബാധിതർക്ക് രോഗീലേപനം ഉൾപ്പെടെയുള്ള കൂദാശകൾ നൽകാൻ യു.എസിലെ സെന്റ് പോൾ- മിനിപോളിസ് അതിരൂപത രൂപംകൊടുത്ത ‘അനോയിന്റിംഗ് കോർ’ എന്ന വൈദികസംഘത്തിന് ഇതിൽപ്പരം മറ്റൊരു വിശേഷണം വേറെയുണ്ടോ. കൊറോണാ ബാധിതരായി നിരീക്ഷണത്തിൽ കഴിയുന്നവർ മുതൽ മരണത്തോട് മല്ലടിക്കുന്നവർക്ക് ആത്മീയ ശുശ്രൂഷകൾ ലഭ്യമാക്കാൻ ഈ മാസം ആദ്യമാണ് ഇപ്രകാരമൊരു സംഘത്തിന് അതിരൂപത രൂപംകൊടുത്തത്. ചിക്കാഗോ, ബോസ്റ്റൺ അതിരൂപതകൾ ആരംഭിച്ച സംരംഭത്തിന്റെ മാതൃകയിലാണ് ഇതും സംഘടിപ്പിക്കപ്പെട്ടത്. 50വയസിൽ താഴെ

  • മെക്‌സിക്കൻ താരം ആഹ്വാനം ചെയ്ത ഓൺലൈൻ ജപമാലയിൽ അണിചേർന്നത് രണ്ട് ലക്ഷത്തിൽപ്പരം പേർ

    മെക്‌സിക്കൻ താരം ആഹ്വാനം ചെയ്ത ഓൺലൈൻ ജപമാലയിൽ അണിചേർന്നത് രണ്ട് ലക്ഷത്തിൽപ്പരം പേർ0

    മെക്‌സിക്കോ സിറ്റി: ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂന്തോട്ടംതന്നെ കിട്ടി എന്ന് കേട്ടിട്ടില്ലേ, അപ്രകാരമൊരു അനുഭവം സമ്മാനിച്ച ആനന്ദത്തിലാണ് മെക്‌സിക്കൻ സിനിമാതാരവും നിർമാതാവുമായ എഡുറാഡോ വേരാസ്റ്റെഗുയി. മഹാമാരിക്ക് എതിരായ ആത്മീയ പോരാട്ടത്തിന്റെ ഭാഗമായി ആഹ്വാനംചെയ്ത ഓൺലൈൻ ജപമാല അർപ്പണത്തിൽ ലക്ഷ്യംവെച്ചത് അമ്പതിനായിരം പേരെയാണെങ്കിൽ, അണിചേർന്നത് അതിന്റെ നാലിരട്ടിയാണ്, അതായത് രണ്ട് ലക്ഷത്തിൽപ്പരം പേർ! കൊറോണാ മുക്തിക്കായി മാർച്ച് 22 മുതൽ സാമൂഹ്യമാധ്യമങ്ങളിലൂടെ മുടങ്ങാതെ ജപമാല അർപ്പിക്കുന്ന എഡുറാഡോ ആഴ്ചകൾക്കുമുമ്പാണ്, ഫാത്തിമാനാഥയുടെ തിരുനാളിൽ തനിക്കൊപ്പം ജപമാല അർപ്പിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള

  • ‘ദൈവമാതാവ് പോകുന്നിടത്തേക്ക് അമ്മ മകനെയും കൊണ്ടുവരും’; ദൈവമാതാവിന് രാജ്യം സമർപ്പിച്ച് ബ്രസീൽ

    ‘ദൈവമാതാവ് പോകുന്നിടത്തേക്ക് അമ്മ മകനെയും കൊണ്ടുവരും’; ദൈവമാതാവിന് രാജ്യം സമർപ്പിച്ച് ബ്രസീൽ0

    റിയോ ഡി ജനീറോ: ‘ദൈവമാതാവ് എവിടെ പോകുന്നോ, അവിടേക്ക് അമ്മ മകനെയും കൊണ്ടുവരും,’ എന്ന തിരിച്ചറിവോടെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടണമെന്ന ആഹ്വാനത്തോടൊപ്പം ബ്രസീലിനെ ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച് അവിടത്തെ സഭാനേതൃത്വം. ഫാത്തിമാ നാഥയുടെ തിരുനാൾ ദിനത്തിൽ, ഫാത്തിമാനാഥയുടെ നാമധേയത്തിലുള്ള ചാപ്പലിൽ ക്രമീകരിച്ച തിരുക്കർമങ്ങളിൽ റിയോ ഡി ജനീറോ ആർച്ച്ബിഷപ്പ് കർദിനാൾ ഒറാനി ജൊവാ ടെമ്പസ്റ്റയായിരുന്നു കാർമികൻ. തത്‌സമയ സംപ്രേഷണത്തിലൂടെ ആയിരക്കണക്കിനാളുകൾ ഈ ചരിത്രനിമിഷത്തിന് സാക്ഷികളായി. തിരുക്കർമമധ്യേ നൽകിയ സന്ദേശത്തിലാണ്, ദൈവമാതാവ് എവിടെപ്പോകുന്നോ അവിടേക്ക് അമ്മ മകനെയും കൊണ്ടുവരുമെന്ന്

  • ലോകജനതയ്ക്ക് പാപ്പയുടെ ആഹ്വാനം: നിനെവേക്കാരെപ്പോലെ നാം അനുതപിച്ച് പ്രാർത്ഥിക്കണം

    ലോകജനതയ്ക്ക് പാപ്പയുടെ ആഹ്വാനം: നിനെവേക്കാരെപ്പോലെ നാം അനുതപിച്ച് പ്രാർത്ഥിക്കണം0

    വത്തിക്കാൻ സിറ്റി: കൊറോണ മഹാമാരിമൂലമുള്ള ക്ലേശങ്ങളുടെ ഇക്കാലഘട്ടത്തിൽ നിനെവേ നിവാസികളെപ്പോലെ അനുതപിച്ച് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ആഗോളപ്രാർത്ഥനാ ദിനത്തിൽ, സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു ലോകജനതയ്ക്കുള്ള പാപ്പയുടെ ആഹ്വാനം. ഈ മഹാമാരിയിൽനിന്ന് മുക്തി തേടി വിവിധ മതവിശ്വാസികൾ ദൈവത്തോട് പ്രാർത്ഥിച്ച ‘ആഗോള പ്രാർത്ഥനാ ദിനം’ വിശ്വസാഹോദര്യത്തിന്റെ ദിനമാണെന്നും പാപ്പ പറഞ്ഞു. ‘ദൈവത്തിന്റെ ആഹ്വാനപ്രകാരം യോനാ പ്രാവാചകൻ നിനെവേ നിവാസികളോട് മാനസാന്തരപ്പെടാൻ ആവശ്യപ്പെട്ടു. തിന്മയിലും അതിക്രമങ്ങളിലും ജീവിച്ചിരുന്ന നിനെവേയിലെ ജനങ്ങളും രാജാവും ദൈവശബ്ദത്തിന് കാതോർത്തു. അവർ

  • കാൻസറുമായി മല്ലിട്ട് രവി സഖറിയാസ്: പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച് ടിം ടെബോ

    കാൻസറുമായി മല്ലിട്ട് രവി സഖറിയാസ്: പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച് ടിം ടെബോ0

    വാഷിംഗ്ടൺ ഡി.സി: കാൻസർ രോഗവുമായി മല്ലിടുന്ന ലോക പ്രശസ്ത വചന പ്രഘോഷകനും ക്രിസ്ത്യൻ അപ്പോളജിസ്റ്റുമായ രവി സഖറിയാസിനുവേണ്ടി പ്രാർത്ഥിച്ചും പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചും അമേരിക്കയിലെ മുൻ ഫുട്‌ബോൾ താരം ടിം ടെബോ. തന്റെ സുഹൃത്തും മാർഗദർശിയുമായ രവി സഖറിയസിനെ ‘വിശ്വാസത്തിന്റെ ധീര നായകൻ’ എന്ന് വിശേഷിപ്പിച്ച ടിം ടെബോ, സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചത്. ‘രവി നിങ്ങളുടെ ജീവിതത്തെ സ്പർശിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അനുഭവം കമന്റ് ബോക്‌സിലൂടെ പങ്കുവെക്കണം. നിങ്ങളുടെ കമന്റുകൾ രവിക്കും

  • ‘താങ്ക്‌യൂ ജോൺ പോൾ II’: ജന്മശതാബ്ദിയിൽ തരംഗമാകും ഓൺലൈൻ കാംപെയിൻ

    ‘താങ്ക്‌യൂ ജോൺ പോൾ II’: ജന്മശതാബ്ദിയിൽ തരംഗമാകും ഓൺലൈൻ കാംപെയിൻ0

    വത്തിക്കാൻ സിറ്റി: വിശുദ്ധ പത്രോസിന്റെ 264ാമത്തെ പിൻഗാമിയായി സഭാനൗകയെ മൂന്ന് പതിറ്റാണ്ടോളം നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദി അവിസ്മരണീയമാക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ‘താങ്ക്‌യൂ ജോൺ പോൾ II’ ഹാഷ് ടാഗ് കാംപെയിൻ സംഘടിപ്പിക്കാനൊരുങ്ങി പോളിഷ് സഭാ നേതൃത്വം. പാപ്പയുമായി ബന്ധപ്പെട്ടതോ അദ്ദേഹത്തിന്റെ മാധ്യസ്ഥത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിപറയുന്നതോ ആയ വീഡിയോ, ഫോട്ടോ, കുറിപ്പ് തുടങ്ങിയവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ‘#thankYouJohnPaul2’ കാംപെയിന്റെ ലക്ഷ്യം. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദി അവിസ്മരണീയമാക്കാൻ വലിയ ആഘോഷപരിപാടികൾ വത്തിക്കാനിൽ സംഘടിപ്പിക്കാൻ

Latest Posts

Don’t want to skip an update or a post?