Follow Us On

18

April

2024

Thursday

  • കമ്മ്യൂണിറ്റ്, ഇസ്ലാമിക രാജ്യങ്ങളിൽ തിരുവചനമെത്തിക്കാൻ ജീവൻ പണയംവെച്ച ‘ദൈവത്തിന്റെ കള്ളകടത്തുകാരൻ’  യാത്രയായി

    കമ്മ്യൂണിറ്റ്, ഇസ്ലാമിക രാജ്യങ്ങളിൽ തിരുവചനമെത്തിക്കാൻ ജീവൻ പണയംവെച്ച ‘ദൈവത്തിന്റെ കള്ളകടത്തുകാരൻ’  യാത്രയായി0

    ആംസ്റ്റർഡാം: കമ്മ്യൂണിസ്റ്റ് ഇരുമ്പുമറയ്ക്കുള്ളിലും ഇസ്ലാമിക തീവ്രവാദം അരങ്ങുവാഴുന്ന രാജ്യങ്ങളിലും ക്രിസ്തുസന്ദേശം എത്തിക്കാൻ ജീവൻ പണയപ്പെടുത്തിയ ബ്രദർ ആൻഡ്രൂ എന്ന ആൻഡ്രൂ വാൻഡർ ബൈൽ (94) യാത്രയായി. ക്രിസ്തുവിശ്വാസംതന്നെ നിരോധിതമായ നാടുകളിൽ ബൈബിൾ ലഭ്യമാക്കാൻ സാഹസിക മാർഗം തിരഞ്ഞെടുത്തതിലൂടെ ‘ദൈവത്തിന്റെ കള്ളകടത്തുകാരൻ’ എന്ന വിശേഷണം കരസ്ഥമാക്കിയ ഇദ്ദേഹത്തിന്റെ വിയോഗം സെപ്തംബർ 28നായിരുന്നു. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിൽ ബദ്ധശ്രദ്ധരായ ‘ഓപ്പൺ ഡോർസ്’ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകൻകൂടിയാണ് ഇദ്ദേഹം. ശീതയുദ്ധം കൊടുംപിരികൊണ്ട നാളുകളിൽ പോളണ്ട്, ചെക്കോസ്ലോവാക്യ, യൂഗോസ്ലാവ്യ, കിഴക്കൻ ജർമനി, ബൾഗേറിയ

  • അപ്പസ്‌തോലിക പര്യടനത്തിനായി ഫ്രാൻസിസ് പാപ്പ ബഹ്‌റൈനിലേക്ക്; പര്യടനം നവം. 3 മുതൽ 6 വരെ

    അപ്പസ്‌തോലിക പര്യടനത്തിനായി ഫ്രാൻസിസ് പാപ്പ ബഹ്‌റൈനിലേക്ക്; പര്യടനം നവം. 3 മുതൽ 6 വരെ0

    വത്തിക്കാൻ സിറ്റി: ഊഹാപോഹങ്ങൾക്ക് വിട നൽകി വത്തിക്കാന്റെ സ്ഥിരീകരണം- നവംബർ മൂന്നു മുതൽ ആറുവരെ ഫ്രാൻസിസ് പാപ്പ ബഹറൈനിൽ അപ്പസ്‌തോലിക പര്യടനം നടത്തും. രാജ്യം സന്ദർശിക്കാനുള്ള ഭരണകൂടത്തിന്റെയും പ്രാദേശീക സഭാ നേതൃത്വത്തിന്റെയും ക്ഷണം പാപ്പ അംഗീകരിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസാണ് പുറത്തുവിട്ടത്. സതേൺ അറേബ്യ വികാരിയത്തിന്റെ ഭാഗമായ ബഹറൈൻ ഇതാദ്യമായാണ് പേപ്പൽ പര്യടനത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ‘കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സഹവർത്വം’ എന്ന വിഷയത്തിലൂന്നി ബഹറൈനിൽ സമ്മേളിക്കുന്ന സമ്മിറ്റിന്റെ പശ്ചാത്തലത്തിൽകൂടിയാണ് പേപ്പൽ പര്യടനം. മനാലി, അവാലി

  • 15 വർഷം, ഗർഭച്ഛിദ്രത്തെ അതിജീവിച്ചത് 22,000  കുഞ്ഞുമാലാഖമാർ! പുതിയ കാംപെയിന് തുടക്കം കുറിച്ച് ’40 ഡേയ്‌സ് ഫോർ ലൈഫ്’

    15 വർഷം, ഗർഭച്ഛിദ്രത്തെ അതിജീവിച്ചത് 22,000  കുഞ്ഞുമാലാഖമാർ! പുതിയ കാംപെയിന് തുടക്കം കുറിച്ച് ’40 ഡേയ്‌സ് ഫോർ ലൈഫ്’0

    ന്യൂയോർക്ക്: 2007മുതൽ 2022വരെയുള്ള ഒന്നര പതിറ്റാണ്ടിനിടയിൽ ’40 ഡേയ്‌സ് ഫോർ ലൈഫി’ന്റെ ഇടപെടലിലൂടെ ഗർഭച്ഛിദ്രത്തെ അതിജീവിച്ചത് 22,000ൽപ്പരം കുഞ്ഞുമാലാഖമാർ! കൃത്യമായി പറഞ്ഞാൻ 22,031 കുഞ്ഞുങ്ങൾ. അനേകം ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരമൊരുക്കുകയും അനേകരെ പ്രോ ലൈഫ് പടയാളികളാക്കി മാറ്റുകയും ചെയ്ത പ്രോ ലൈഫ് മുന്നേറ്റമാണ് ’40 ഡേയ്സ് ഫോർ ലൈഫ്’. 40 ദിവസം നീണ്ടുനിൽക്കുന്ന പുതിയ പ്രോ ലൈഫ് കാംപെയിന് ഇന്ന് (സെപ്തം.28) തുടക്കം കുറിക്കുന്ന പശ്ചാത്തലത്തിലാണ് മേൽപ്പറഞ്ഞ കണക്കുകൾ ചർച്ചയാവുന്നത്. ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരം

  • പ്രതിഷേധവും ജപമാല പ്രാർത്ഥനയും ഫലം കണ്ടു, ചാപ്പൽ സർവമത പ്രാർത്ഥനാലയം ആക്കാനുള്ള വിവാദ തീരുമാനം തിരുത്തി എയർപോർട്ട് അധികൃതർ

    പ്രതിഷേധവും ജപമാല പ്രാർത്ഥനയും ഫലം കണ്ടു, ചാപ്പൽ സർവമത പ്രാർത്ഥനാലയം ആക്കാനുള്ള വിവാദ തീരുമാനം തിരുത്തി എയർപോർട്ട് അധികൃതർ0

    ബൊഗോട്ട: കൊളംബിയൻ എയർപോർട്ടിലെ കത്തോലിക്കാ ചാപ്പൽ സർവമത പ്രാർത്ഥനാലയം ആക്കാനുള്ള ശ്രമം അധികാരികൾ ഉപേക്ഷിക്കുമ്പോൾ വിശ്വാസീസമൂഹത്തിന് അഭിമാനിക്കാം. ഒരൊറ്റ മനസോടെ അവർ നടത്തിയ പ്രതിഷേധവും പ്രാർത്ഥനാ യജ്ഞങ്ങളുമാണ് ഗൂഢലക്ഷത്തോടെ അധികൃതർ നടത്തിയ നീക്കം തടയാൻ കാരണമായത്. കൊളംബിയയിലെ എൽ ഡൊറാഡോ ഇന്റർനാഷണൽ എയർപോർട്ടിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ചാപ്പൽ അടച്ചുപൂട്ടി അവിടം സർവമത പ്രാർത്ഥനാലയം ആക്കാനുള്ള അധികൃതരുടെ തീരുമാനം വലിയ വാർത്തയായിരുന്നു. വിമാനത്താവളം പ്രവർത്തിപ്പിക്കുന്ന മാനേജ്മെന്റ് കമ്പനിയായ ‘ഒപെയ്ൻ’ കൈക്കൊണ്ട തീരുമാനം വിവാദമായതോടെ, എയർ ടെർമിനൽ അഡ്മിനിസ്‌ട്രേറ്റർമാരും സഭാനേതൃത്വവും

  • പുതിയ ഇടയനെ വരവേൽക്കാൻ തയാറെടുത്ത് ചിക്കാഗോ രൂപത, മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഒക്ടോബർ ഒന്നിന്

    പുതിയ ഇടയനെ വരവേൽക്കാൻ തയാറെടുത്ത് ചിക്കാഗോ രൂപത, മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഒക്ടോബർ ഒന്നിന്0

    ചിക്കാഗോ: ഭാരതത്തിന് പുറത്തെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഇടയനായി നിയുക്തനായ മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ഒക്‌ടോബർ ഒന്നിന്. ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന തിരുക്കർമങ്ങളിൽ ചിക്കാഗോ രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഉൾപ്പെടെ യു.എസിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള 18 ബിഷപ്പുമാരും 100ൽപ്പരം വൈദീകരും സഹകാർമികരാകും. തിരുക്കർമങ്ങൾ ശാലോം ടി.വി തത്‌സമയം ലഭ്യമാക്കും. രാവിലെ

  • വിശുദ്ധ പാദ്രെയുടെ ‘സ്പർശനം’; സകലരേയും അമ്പരപ്പിച്ച് കാബറെ സംഗീതജ്ഞൻ പൗരോഹിത്യവഴിയിൽ!

    വിശുദ്ധ പാദ്രെയുടെ ‘സ്പർശനം’; സകലരേയും അമ്പരപ്പിച്ച് കാബറെ സംഗീതജ്ഞൻ പൗരോഹിത്യവഴിയിൽ!0

    വിശുദ്ധ പാദ്രേ പിയോയിലൂടെ സംഭവിച്ച അത്ഭുത ദൈവവിളിയെ കുറിച്ച് അറിയാം, വിശുദ്ധന്റെ തിരുനാൾ ദിനമായ ഇന്ന് (സെപ്തംബർ 23). പാരിസ്‌: വൈദികരായി മാറിയ സംഗീതജ്ഞരെക്കുറിച്ചും സംഗീതപ്രതിഭകളായിത്തീർന്ന വൈദികരെക്കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാൽ, ‘കാബറെ’ സംഗീതരംഗത്തോട് വിട ചൊല്ലി തിരുപ്പട്ടം സ്വീകരിച്ച സംഗീതപ്രതിഭയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഫ്രാൻസ് സ്വദേശിയായ ഫാ. ജീൻ മാരി ബെഞ്ചമിൻ. ഇറാഖിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഇദ്ദേഹം ഒരുപക്ഷേ പലർക്കും അപരിചിതനാണെങ്കിലും അദ്ദേഹത്തിന്റെ പൗരോഹിത്യവിളിക്ക് കാരണക്കാരനായ വ്യക്തി ഏവർക്കും സുപരിചിതനാണ്. അത് മറ്റാരുമല്ല, വിശുദ്ധ

  • ഗർഭസ്ഥശിശുക്കളെ രക്ഷിക്കാനുള്ള ഉപവാസ പ്രാർത്ഥനയ്ക്ക് ഒരുങ്ങി 600ൽപ്പരം നഗരങ്ങൾ; ’40 ഡേയ്‌സ്’ കാംപെയിൻ സെപ്തം. 28മുതൽ

    ഗർഭസ്ഥശിശുക്കളെ രക്ഷിക്കാനുള്ള ഉപവാസ പ്രാർത്ഥനയ്ക്ക് ഒരുങ്ങി 600ൽപ്പരം നഗരങ്ങൾ; ’40 ഡേയ്‌സ്’ കാംപെയിൻ സെപ്തം. 28മുതൽ0

    ന്യൂയോർക്ക്: അനേകം ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരമൊരുക്കുകയും അനേകരെ പ്രോ ലൈഫ് പടയാളികളാക്കി മാറ്റുകയും ചെയ്ത ’40 ഡേയ്‌സ് ഫോർ ലൈഫ്’ പ്രാർത്ഥനാ യജ്ഞത്തിന് തയാറെടുത്ത് 600ൽപ്പരം നഗരങ്ങൾ. ഉപവാസം അനുഷ്ഠിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന പ്രോ ലൈഫ് ക്യാംപെയിനാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’. സെപ്തംബർ 28ന് ആരംഭിക്കുന്ന പുതിയ കാംപെയിൻ നവംബർആറിനാണ് സമാപിക്കുക. നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങൾക്കു പുറമെ ബെൽജിയം,

  • പ്രളയക്കെടുതിയിലായ പാക്ക് ജനതയ്ക്ക് അന്നവും  അഭയവുമേകി ക്രൈസ്തവ സന്നദ്ധ സംഘടനകൾ

    പ്രളയക്കെടുതിയിലായ പാക്ക് ജനതയ്ക്ക് അന്നവും  അഭയവുമേകി ക്രൈസ്തവ സന്നദ്ധ സംഘടനകൾ0

    ലാഹോർ: പ്രളയക്കെടുതിയിലായ പാക്ക് ജനതയ്ക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ മുന്നിട്ടിറങ്ങി ക്രൈസ്തവ സന്നദ്ധ സംഘടനകൾ. കത്തോലിക്കാ സഭയുടെ ഔദ്യോഗിക ജീവകാരുണ്യ സംഘടനയായ ‘കാരിത്താസി’ന് പുറമെ സന്യാസഭകളും ഇടവക സമൂഹങ്ങളും തങ്ങൾക്കുള്ളതിൽനിന്ന് പങ്കുവെക്കാൻ സന്നദ്ധരായി ദുരിതാശ്വാസ രംഗത്തുണ്ട്. ഗുണഭോക്താക്കളിൽ ഏറെയും മുസ്ലീം സഹോദരങ്ങളാണെന്നതും ശ്രദ്ധേയം. ജൂൺ മുതൽ ആരംഭിച്ച കനത്ത മഴമൂലം രാജ്യം നേരിട്ട പ്രളയക്കെടുതിയിൽ 1500ൽപ്പരം പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് കോടിയിൽപ്പരം പേരെ ബാധിച്ച പ്രളയത്തിൽ വീടും ജീവനോപാദികളും കന്നുകാലികളും നഷ്ടപ്പെട്ടവർ

Latest Posts

Don’t want to skip an update or a post?