Follow Us On

19

April

2024

Friday

  • കുരിശിനെ സ്‌നേഹിക്കണം, ക്രൂശിതനെ പുണരണം; എന്തുകൊണ്ടെന്നാൽ…

    കുരിശിനെ സ്‌നേഹിക്കണം, ക്രൂശിതനെ പുണരണം; എന്തുകൊണ്ടെന്നാൽ…0

    ‘കുരിശിനെ വെറും ഷോ കാണിക്കാനുള്ള മാധ്യമമായി, അലങ്കാര വസ്തുവായി മാത്രം കാണുന്നവർ നവീന യൂദാസുമാർതന്നെ, അവർ ക്രൂശിതന്റെ മൗതീക ശരീരമായ തിരുസഭയിൽ തീർക്കുന്ന മുറിവുകൾ ആഴമേറിയതുമത്രേ.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 24 ‘പ്രയാണ’ത്തിലെ ഇന്നത്തെ ധ്യാനചിന്ത ഒരു ഗാനമാണ്. ഫാ. മിഖാസ് കൂട്ടുങ്കൽ രചിച്ച ‘കുരിശുകൾ പൂക്കുന്ന പാടത്തു നിന്നു ഞാൻ ക്രൂശിത രൂപത്തെ ധ്യാനിച്ചു,’ എന്നു തുടങ്ങുന്ന ഗാനം. കുരിശിനെക്കുറിച്ചുള്ള മനോഹരമായ ഒരു ധ്യാനംതന്നെയാണ് ‘ദൈവം വിശ്വസ്തൻ’ എന്ന

  • നോമ്പുദിനങ്ങളിൽ പഠിക്കണം പറുദീസയുടെ കവാടം തുറക്കുന്ന പ്രാർത്ഥന!

    നോമ്പുദിനങ്ങളിൽ പഠിക്കണം പറുദീസയുടെ കവാടം തുറക്കുന്ന പ്രാർത്ഥന!0

    ‘ഈശോയുടെ ഇടത്തും വലത്തും ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരിൽ ഏതു കള്ളനാണ് നമ്മെ കൂടുതലായി പ്രതിനിധീകരിക്കുന്നത്?’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 23 ‘നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും,’ (ലൂക്കാ 23: 43). കുരിശിൽ നിന്നുള്ള യേശുവിന്റെ രണ്ടാമത്തെ തിരുമൊഴിയാണ് ‘പ്രയാണ’ത്തിലെ ഇന്നത്തെ പരിചിന്തന വിഷയം. തന്റെ വലതുവശത്തും ഇടതുവശത്തും ക്രൂശിക്കപ്പെട്ട രണ്ടു കുറ്റവാളികളുമായി യേശു സംഭാഷണത്തിൽ ഏർപ്പെടുന്നു. പരിശുദ്ധ മറിയം അവരുടെ സംസാരം കേട്ട് കുരിശിനു താഴെ നിൽക്കുന്നു. കുരിശിൽ

  • യുക്രൈനെയും റഷ്യയെയും വിമലഹൃദയത്തിന് സമർപ്പിക്കുന്ന തിരുക്കർമത്തിൽ പങ്കുചേരാൻ വിശ്വാസികൾക്ക് പാപ്പയുടെ ആഹ്വാനം

    യുക്രൈനെയും റഷ്യയെയും വിമലഹൃദയത്തിന് സമർപ്പിക്കുന്ന തിരുക്കർമത്തിൽ പങ്കുചേരാൻ വിശ്വാസികൾക്ക് പാപ്പയുടെ ആഹ്വാനം0

    വത്തിക്കാൻ സിറ്റി: യുക്രൈനിലെ റഷ്യൻ അധിനിവേശം രൂക്ഷമായ പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങളെയും വിമലഹൃദയത്തിന് സമർപ്പിക്കുന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തോട് ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനാമധ്യേയാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. ദൈവമാതാവിന്റെ മംഗള വാർത്താ തിരുനാൾ ദിനമായ മാർച്ച് 25 വൈകിട്ട് 5.00ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് പാപ്പയുടെ കാർമികത്വത്തിൽ സമർപ്പണ തിരുക്കർമങ്ങൾ നടക്കുക. അതേസമയംതന്നെ, പാപ്പയുടെ പ്രതിനിധിയായ കർദിനാൾ കോൺറാഡ് ക്രജെവ്സ്‌കിയുടെ കാർമികത്വത്തിൽ പോർച്ചുഗലിലെ ഫാത്തിമാ തീർത്ഥാടനകേന്ദ്രത്തിലും സമർപ്പണം നടക്കും. ‘പരിശുദ്ധ

  • നോമ്പ്: ജീവിതത്തിലെ പരമപ്രധാനമായ ആഗ്രഹം മനസിൽ തെളിയേണ്ട കാലഘട്ടം!

    നോമ്പ്: ജീവിതത്തിലെ പരമപ്രധാനമായ ആഗ്രഹം മനസിൽ തെളിയേണ്ട കാലഘട്ടം!0

    ‘ദൈവത്തിനായി എത്രമാത്രം ഞാൻ കൊതിച്ചിട്ടുണ്ട്? അവിടുത്തേക്കുവേണ്ടി എന്റെ ഹൃദയത്തിൽ ജ്വലനം ഉണ്ടായിട്ടുണ്ടോ? അതെ, ആത്മപരിശോധനയുടെ സമയമാണീ നോമ്പുകാലം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 22 ‘എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാൻ കഴിയുക!,’ (സങ്കീ 42:2). ദൈവത്തിനായി ദാഹിക്കുന്ന ഒരു ഭക്തന്റെ ഹൃദയവികാരമാണ് ‘പ്രയാണ’ത്തിലെ ഇന്നത്തെ ചിന്താവിഷയം. ജീവിക്കുന്ന ദൈവത്തിനു വേണ്ടിയുള്ള ദാഹം, ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാനുള്ള ഹൃദയാഭിലാഷം- എത്രയോ വിശുദ്ധമായ ആഗ്രഹം!

  • ക്രിസ്തുവിന്റെ കുരിശ്: വിശ്വാസിയുടെ ശക്തികേന്ദ്രം, സാത്താന്റെ പേടിസ്വപ്‌നം!

    ക്രിസ്തുവിന്റെ കുരിശ്: വിശ്വാസിയുടെ ശക്തികേന്ദ്രം, സാത്താന്റെ പേടിസ്വപ്‌നം!0

    ‘ക്രിസ്തുവിന്റെ കുരിശിനെക്കുറിച്ച് നാം ലജ്ജിതരാവരുത്. മറ്റൊരാൾ അത് മറച്ചുവെച്ചാൽ, നിങ്ങളുടെ നെറ്റിയിൽ അത് പരസ്യമായി മുദ്രകുത്തുക,’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 19 ഇന്ന് മാർച്ച് 18, വേദപാരംഗതനായ ജെറുസലേമിലെ വിശുദ്ധ സിറിലിനെ തിരുസഭ അനുസ്മരിക്കുന്ന ദിനം! നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സിറിൽ എ.ഡി 348ൽ ജെറുസലേമിലെ ബിഷപ്പായി. കത്തോലിക്കാ സഭയിലേക്ക് പുതുതായി വരുന്നവരെ വിശ്വാസത്തിൽ നിലനിർത്താൻ മതബോധന പ്രഭാഷണങ്ങളുടെ ഒരു പരമ്പര അദ്ദേഹം നടത്തുകയുണ്ടായി. ആ 24 പ്രഭാഷണങ്ങൾ ‘മതബോധന നിർദേശങ്ങൾ’

  • പിതാവേ, അവരോടു ക്ഷമിക്കണമേ… വിശ്വാസീസമൂഹത്തിന് ഈശോയുടെ ചലഞ്ച്!

    പിതാവേ, അവരോടു ക്ഷമിക്കണമേ… വിശ്വാസീസമൂഹത്തിന് ഈശോയുടെ ചലഞ്ച്!0

    ‘അപരൻ നമ്മോടു ചെയ്യുന്ന തെറ്റുകൾ അറിവില്ലായ്മയായി കരുതി മറക്കുക, പൊറുക്കുക! ഓർത്തിരിക്കേണ്ട കാര്യങ്ങൾ മറക്കുകയും മറക്കേണ്ടവ ബോധപൂർവം ഓർക്കുകയും ചെയ്യുന്ന സംസ്‌കാരത്തിൽ ഈശോ നൽകുന്ന ഈ സന്ദേശം സാഹസികമായ വെല്ലുവിളിതന്നെയാണ്,’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 18 ഈശോയുടെ കുരിശുമരണത്തിന് 80 വർഷംമുമ്പ് റോമൻ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയുമായ മാർകൂസ് സിസറോ ഇപ്രകാരം എഴുതി: ‘ഒരു റോമൻ പൗരനെ ബന്ധിക്കുന്നത് കുറ്റമാണ്, അവനെ ചാട്ട കൊണ്ടടിക്കുന്നത് മ്ലേച്ഛതയാണ്, അവനെ നശിപ്പിക്കുന്നത് കൊലപാതകമാണ്, അവനെ

  • യുക്രേനിയൻ ബിഷപ്പിന്റെ അഭ്യർത്ഥനയുടെ ഫലം, ഫാത്തിമാ മാതാവിന്റെ തിരുരൂപം ഇതാദ്യമായി യുക്രൈനിലേക്ക്!

    യുക്രേനിയൻ ബിഷപ്പിന്റെ അഭ്യർത്ഥനയുടെ ഫലം, ഫാത്തിമാ മാതാവിന്റെ തിരുരൂപം ഇതാദ്യമായി യുക്രൈനിലേക്ക്!0

    ലിസ്ബൺ: യുദ്ധക്കെടുതി അനുഭവിക്കുന്ന വിശ്വാസീസമൂഹത്തിന് ആശ്വാസദൂതുമായി യുക്രേനിയൻ മണ്ണിലേക്ക് ഫാത്തിമാ നാഥയെത്തുന്നു! യുദ്ധക്കെടുതിയിൽനിന്ന് രാജ്യം മുക്തമാകാനും സമാധാനം സംജാതമാകാനും വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് കരുത്തേകുക എന്ന ലക്ഷ്യത്തോടെയാണ് ഫാത്തിമാ നാഥയുടെ വിഖ്യാതമായ ‘പിൽഗ്രിം വിർജിൻ’ (തീർത്ഥാടന തിരുരൂപം) യുക്രൈനിൽ എത്തിക്കുന്നത്. ലിവ്‌വിലെ ഗ്രീക്ക് കത്തോലിക് മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് ഇഹോർ വോസ്‌നിയാക് നടത്തിയ അഭ്യർത്ഥനയാണ് രാജ്യത്ത് ആദ്യമായി ‘പിൽഗ്രിം വിർജിൻ’ വന്നണയാൻ വഴി തുറന്നത്. പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ ദർശനത്തിന് സാക്ഷിയായ സിസ്റ്റർ ലൂസിയ നൽകിയ വിവരണപ്രകാരം തയാറാക്കിയ തിരുരൂപത്തിന്റെ

  • ദൈവത്തെ മോഹിപ്പിക്കുന്ന എളിമ അഭ്യസിക്കാൻ ശീലിക്കാം അഷ്ടാംഗ മാർഗങ്ങൾ!

    ദൈവത്തെ മോഹിപ്പിക്കുന്ന എളിമ അഭ്യസിക്കാൻ ശീലിക്കാം അഷ്ടാംഗ മാർഗങ്ങൾ!0

    ‘മനുഷ്യനെ സൃഷ്ടിച്ചവന് മാത്രമേ മനുഷ്യനെ സന്തുഷ്ടനാക്കാൻ സാധിക്കൂ! ഈ സത്യം ഗ്രഹിക്കണമെങ്കിൽ എളിമ ഹൃദയത്തിൽ വേരു പാകണം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 17 നോമ്പ് ദിനങ്ങളെ വിശുദ്ധീകരിക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്ന എളിമ എന്ന പുണ്യത്തെക്കുറിച്ചാവാം ‘പ്രയാണ’ത്തിലെ ഇന്നത്തെ വിചിന്തനം. പുണ്യങ്ങളുടെ പള്ളിക്കൂടമായാണ് സന്യാസ ആശ്രമങ്ങൾ അറിയപ്പെടുക. അത്തരത്തിൽ സമാനതകളില്ലാത്തവിധം പുണ്യ പ്രഭ ചൊരിയുന്ന സന്യാസ ആശ്രമങ്ങളുടെ സംഗമഭൂമിയാണ് ഗ്രീസിലെ മൗണ്ട് ആഥോസ്. പൗരസ്ത്യ ക്രിസ്തീയതയിലെ സന്യാസ ദർശനങ്ങൾക്കും ആത്മീയ പാരമ്പര്യങ്ങൾക്കും

Latest Posts

Don’t want to skip an update or a post?