Follow Us On

18

April

2024

Thursday

  • ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് II: സുപ്രധാന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്

    ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് II: സുപ്രധാന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്0

    ക്രിസ്റ്റി എൽസ ലോകജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ എന്ന വിഖ്യാത ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് റാൻഡൽ വാല്ലെസ്. സംവിധായകനും നിർമാതാവുമായ മെൽ ഗിബ്‌സണുമായുള്ള ഗൗരവമായ ചർച്ചകൾ നടക്കുകയാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം മറ്റൊന്നുകൂടി വ്യക്തമാക്കി. മലയാളത്തിൽ അത് ഇപ്രകാരം സംഗ്രഹിക്കാം: ‘അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഹൃദയത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.’ റാൻഡൽ വാല്ലെസിന്റെ തിരക്കഥയിൽ 1995 മെൽ ഗിബ്‌സൺതന്നെ ഒരുക്കിയ ‘ബ്രേവ് ഹാർട്ടി’ന്റെ ബ്ലുറേ സ്റ്റീൽബുക്ക് (ബ്ല്യൂ റേ സാങ്കേതിക

  • ഒരാൾ മുട്ടുമടക്കിയാൽ എന്തു സംഭവിക്കും?

    ഒരാൾ മുട്ടുമടക്കിയാൽ എന്തു സംഭവിക്കും?0

    മുട്ടുകൾ മടക്കുന്നത് ഇനിമേൽ തോൽവിയുടെയോ പ്രതിഷേധത്തിന്റെയോ എന്നതിലുപരി ഏറ്റവും വലിയ വിജയത്തിന്റെ അടയാളമാണ്. അമേരിക്കയിലെ ജോർജ് ഫ്‌ളോയ്ഡിന്റെ അരുംകൊലയിൽ വേദനിക്കുന്ന ഏവരും വായിക്കണം തേവര സേക്രട്ട് ഹാർട്ട് കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ ഫാ. സാബു തോമസ് എഴുതിയ ഈ കുറിപ്പ്‌. ജോർജ് ഫ്‌ലോയ്ഡ് എന്ന കറുത്ത വർഗക്കാരന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിവെച്ച് പൊലീസ് കൊലപ്പെടുത്തിയതിൽ പ്രതിഷേധം ആളിപ്പടരുകയായിരുന്നു അമേരിക്കയിൽ ഈ ദിവസങ്ങളിൽ. രാജ്യത്തിന്റെ എല്ലാ പ്രധാന നഗരങ്ങളിലും ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ അവസാന വാക്കുകൾ മുദ്രാവാക്യം പോലെ വിളിച്ച്

  • ഐ.ടി കമ്പനിയിൽനിന്ന് ബലിവേദിയിലേക്ക്; ഡീക്കൻ തോമസ് പുളിക്കലിന്റെ തിരുപ്പട്ടം ജൂൺ ആറിന്

    ഐ.ടി കമ്പനിയിൽനിന്ന് ബലിവേദിയിലേക്ക്; ഡീക്കൻ തോമസ് പുളിക്കലിന്റെ തിരുപ്പട്ടം ജൂൺ ആറിന്0

    തത്‌സമയം കാണാം ശാലോം ടി.വിയിൽ; ഇവകയിലെ ദിവ്യബലി  ജൂൺ 14ന്‌ സ്വന്തം ലേഖകൻ ദൈവം തിരഞ്ഞെടുത്താൽ, കഷ്ടപ്പെട്ട് നേടിയ ബിരുദങ്ങളും അതിലൂടെ സമ്പാദിച്ച ഉന്നത ഉദ്യോഗവും അതുവഴി ലഭിക്കാവുന്ന സകല നേട്ടങ്ങളും ഉപേക്ഷിക്കാൻ ഒരു മടിയുമുണ്ടാവില്ല. സാധാരണമല്ലെങ്കിലും അമ്പരപ്പിക്കുന്ന അത്തരം ദൈവവിളികൾക്ക് സാക്ഷിയായിട്ടുണ്ട് ലോകം. വലിയ ശമ്പളമുള്ള ഐ.ടി മേഖലയിലെ ജോലി ഉപേക്ഷിച്ച്, ആ നിരയിലേക്ക് പ്രവേശിക്കുകയാണ് അമേരിക്കയിൽ ജനിച്ചുവളർന്ന മലയാളി ഡീക്കൻ തോമസ് പുളിക്കൽ. ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ ജൂൺ ആറിനാണ് തിരുപ്പട്ട സ്വീകരണം. 34

  • കേരളത്തിൽ ജൂൺ എട്ടിന് ആരാധനാലയങ്ങൾ തുറക്കും; ശുപാർശ ഇന്ന് സമർപ്പിക്കും

    കേരളത്തിൽ ജൂൺ എട്ടിന് ആരാധനാലയങ്ങൾ തുറക്കും; ശുപാർശ ഇന്ന് സമർപ്പിക്കും0

    തിരുവനന്തപുരം: രണ്ടു മാസത്തിൽപ്പരമായി ദൈവാലയങ്ങളിലെത്തി തിരുക്കർമങ്ങളിൽ പങ്കെടുക്കാനാകാതിരുന്ന കേരളത്തിലെ വിശ്വാസീസമൂഹത്തിന് ആശ്വാസ വാർത്ത- ജൂൺ എട്ടിന് ദൈവാലയങ്ങൾ തുറക്കും. തിങ്കളാഴ്ച മുതൽ ദൈവാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന വിവരം, ഒരു മലയാളം ടെലിവിഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ തീരുമാനം ശുപാർശയായി ഉടൻ കേന്ദ്രത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. ഉൽസവങ്ങൾ പോലുള്ള ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ടാകും. ആരാധനാലയങ്ങൾ

  • പാർസലിനൊപ്പം പ്രാർത്ഥനയും! ‘ആമസോൺ’ ഡ്രൈവറുടെ  പ്രാർത്ഥനാ വീഡിയോ  തരംഗമാകുന്നു

    പാർസലിനൊപ്പം പ്രാർത്ഥനയും! ‘ആമസോൺ’ ഡ്രൈവറുടെ പ്രാർത്ഥനാ വീഡിയോ തരംഗമാകുന്നു0

    ടെക്‌സസ്: നിന്നുതിരിയാൻപോലും സാധിക്കാത്ത ജോലിത്തിരക്കിനിടയിലും സുവിശേഷം പ്രഘോഷിക്കാനാകും. സംശയമുള്ളവർ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന, മൊനിക്കാ സലിനാസ് എന്ന പാർസൽ സർവീസ് ജീവനക്കാരിയുടെ ‘പ്രാർത്ഥനാ വീഡിയോ’ കണ്ടാൽമതി. ഹൃദ്‌രോഗിയായ കുഞ്ഞിന്റെ വിട്ടുമുറ്റുത്തുനിന്ന് ആ കുഞ്ഞിനുവേണ്ടി ആമസോൺ ഡ്രൈവർ പ്രാർത്ഥിക്കുന്ന രംഗം സി.സി.ടി.വിയിലൂടെ കണ്ട വീട്ടുടമസ്ഥൻ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. റാക്വെൽ പിയെഴ്‌സൺ എന്നയാളുടെ വീട്ടിൽ പാർസൽ നൽകാനെത്തിയതായിരുന്നു മൊനിക്ക. വീടിന്റെ മുൻവാതിലിൽ എഴുതിവെച്ചിരിക്കുന്ന ഒരു കുറിപ്പാണ് ഇപ്രകാരം പ്രാർത്ഥിക്കാൻ മൊനിക്കയെ പ്രേരിപ്പിച്ചത്. ‘ഈ ഭവനത്തിൽ ഹൃദ്‌രോഗിയായ

  • കാർ ഷോറൂമുകൾവരെ തുറക്കാം, എന്നാലും ദൈവാലയം തുറക്കരുത്! തുറന്നടിച്ച് കർദിനാൾ നിക്കോൾസ്

    കാർ ഷോറൂമുകൾവരെ തുറക്കാം, എന്നാലും ദൈവാലയം തുറക്കരുത്! തുറന്നടിച്ച് കർദിനാൾ നിക്കോൾസ്0

    യു.കെ: വ്യാപാരസ്ഥാപനങ്ങൾക്ക് ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ദൈവാലയങ്ങൾ തുറക്കാൻ അനുവദിക്കാത്ത ഭരണകൂടത്തിനെതിരെ തുറന്നടിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ വിൻസെന്റ് നിക്കോൾസ്. ‘എല്ലാത്തരം കടകമ്പോളങ്ങൾവരെ തുറക്കാൻ അനുമതി നൽകിയ സർക്കാർ എന്തുകൊണ്ട് ദൈവാലയങ്ങൾ തുറക്കൻ അനുമതി നൽകുന്നില്ല,’ എന്ന അദ്ദേഹത്തിന്റെ ചോദ്യം ചർച്ചയായിക്കഴിഞ്ഞു. പന്തക്കുസ്താ തിരുനാൾ ദിനത്തിലാണ്, ദൈവാലയങ്ങൾ അടച്ചിടുന്ന സർക്കാർ നയത്തിനെതിരെ വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പുകൂടിയായ അദ്ദേഹം ആഞ്ഞടിച്ചത്. ലോക് ഡൗൺ നിയന്ത്രണങ്ങളിൽ രാജ്യവ്യാപകമായി ഇളവുകൾ പ്രഖ്യാപിച്ച് വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതി

  • വീണ്ടും തരംഗമാകുന്നു സിമോണെ അച്ചന്റെ മലയാളം പാട്ട്! കൈയടിനേടി ഇറ്റാലിയൻ വൈദികൻ

    വീണ്ടും തരംഗമാകുന്നു സിമോണെ അച്ചന്റെ മലയാളം പാട്ട്! കൈയടിനേടി ഇറ്റാലിയൻ വൈദികൻ0

    വത്തിക്കാൻ സിറ്റി: മലയാളികളിൽ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ…’ എന്ന സുപ്രസിദ്ധ സിനിമാഗാനം ആലപിച്ച് മലയാളികളുടെ കൈയടി നേടിയ ഇറ്റാലിയൻ വൈദികനെ ഓർമയില്ലെ, ഫാ. സിമോണെ ബർബേരി. അദ്ദേഹം വീണ്ടും മലയാളികളുടെ മുന്നിലെത്തിയിരിക്കുന്നു. ഫാ. ബിനോജ് മുളവരിക്കൽ രചനയും സംഗീതവും നിർവഹിച്ച് കെസ്റ്റർ ആലപിച്ച, ആരും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന, ‘അമ്മേ എന്റെ അമ്മേ, എന്റെ ഈശോയുടെ അമ്മേ’ എന്ന മരിയൻ സ്തുതിയാണ് ഇത്തവണ ഫാ. ബർബേരി ആലപിച്ചിരിക്കുന്നത്. തന്റെ

  • ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി; എന്തുസംഭവിക്കും കേരളത്തിൽ?

    ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി; എന്തുസംഭവിക്കും കേരളത്തിൽ?0

    ന്യൂഡൽഹി/ തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ജൂൺ എട്ടു മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ നൽകിയ അനുമതിയിൽ സംസ്ഥാനത്തിന്റെ അനുകൂല തീരുമാനം പ്രതീക്ഷിച്ച് കേരളത്തിലെ വിശ്വാസീസമൂഹം. ദേശീയ ലോക്ക്ഡൗൺ ജൂൺ 30വരെ നീട്ടിക്കൊണ്ടുള്ള മാർഗനിർദേശത്തിലാണ് ആരാധനാലയങ്ങൾക്ക് ഉപാധികളോടെ ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. ആരാധനാലയങ്ങൾ തുറക്കുന്നത് ഉൾപ്പെടെ സംസ്ഥാനത്ത് പ്രാബല്യത്തിലാക്കേണ്ട ഇളവുകളും വരുത്തേണ്ട മാറ്റങ്ങളും സംബന്ധിച്ച് അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ചാം ഘട്ട ലോക്ക് ഡൗൺ

Latest Posts

Don’t want to skip an update or a post?