Follow Us On

28

March

2024

Thursday

  • ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കലോത്സവം 2019: തിയതി നവം 16; വേദി ലിവർപൂൾ

    ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കലോത്സവം 2019: തിയതി നവം 16; വേദി ലിവർപൂൾ0

    പ്രസ്റ്റൺ: ബൈബിൾ പ്രഘോഷണത്തിനും വിശ്വാസസാക്ഷ്യത്തിനും പുതിയ മാനങ്ങൾ നൽകിയ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ‘ബൈബിൾ കലോത്സവം 2019’ന്റെ സ്ഥലങ്ങളും തിയതികളും രൂപത പ്രസിദ്ധപ്പെടുത്തി. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം രൂപതാതല മത്സരങ്ങൾ ലിവർപൂളിൽ വെച്ചായിരിക്കും നടക്കുന്നത്. നവംബർ 16നാണ് രൂപതാതലമത്‌സരങ്ങൾ. ലിവർപൂൾ ലിതർലാൻഡ് ‘സമാധാനരാഞ്ജി’ ഇടവയാണ് ആതിഥേയർ. ഇടവക വികാരി ഫാ. ജിനോ അരിക്കാട്ടിന്റെ നേതൃത്വത്തിൽ കമ്മറ്റി അംഗങ്ങൾ ഒരുക്കങ്ങൾ നിർവഹിക്കും. ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്‌ലൻഡ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയുടെ വിവിധ

  • ദൈവമാതാവ് ഇവന്റ് മാനേജരായി; ഗ്രേറ്റ് ബ്രിട്ടണിൽ എല്ലാം അതിവേഗം!

    ദൈവമാതാവ് ഇവന്റ് മാനേജരായി; ഗ്രേറ്റ് ബ്രിട്ടണിൽ എല്ലാം അതിവേഗം!0

    യു.കെ: മിഷൻ രൂപീകരണം ഉൾപ്പെടെ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വളർച്ചയിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അനുഭവ വേദ്യമായിട്ടുണ്ടെന്ന് മാർ സ്രാമ്പിക്കൽ സൺഡേ ശാലോമിനോട് പറഞ്ഞു. ആശങ്കകളും ആശയക്കുഴപ്പങ്ങളും വെല്ലുവിളി ഉയർത്താനിടയുണ്ടായിരുന്ന മിഷൻ രൂപീകരണം യാഥാർത്ഥ്യമാക്കുന്നതിൽ മുഖ്യമായത് പരിശുദ്ധ ദൈവമാതാവ് വഹിച്ച ‘ഇവന്റ് മാനേജർ’ പദവിയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു: ‘ആത്മാവിന്റെ പ്രചോദനത്താൽ, വാത്സിംഹാം തീർത്ഥാടന വേളയിൽ, ആയിരങ്ങളെ സാക്ഷി നിർത്തി സീറോ മലബാർ മിഷൻ രൂപീകരണത്തിന്റെ ഇവന്റ് മാനേജരായി പരിശുദ്ധ അമ്മയെ ഞാൻ പ്രഖ്യാപിച്ചു. പിന്നീടിങ്ങോട്ട്

  • ദൈവത്തിന്റെ രക്ഷാകര പ്രവർത്തികളുടെ പ്രഘോഷകരാകണം നാം: മാർ ആലഞ്ചേരി

    ദൈവത്തിന്റെ രക്ഷാകര പ്രവർത്തികളുടെ പ്രഘോഷകരാകണം നാം: മാർ ആലഞ്ചേരി0

    യു.കെ: പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ നിറഞ്ഞവളും ആദ്യ സുവിശേഷകയുമായ പരിശുദ്ധ ദൈവമാതാവിന്റെ ജീവിതത്താൽ പ്രചോദിതരായി ദൈവത്തെ മഹത്വപ്പെടുത്തുന്നവരും സഭയെ പടുത്തുയർത്തുന്നവരുമായി സഭാമക്കൾ മാറണമെന്ന് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗ്രേറ്റ് ബ്രിട്ടണിലെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി സെഹിയോൻ യു.കെ നേതൃത്വം വഹിക്കുന്ന ‘രണ്ടാം ശനിയാഴ്ച’ കൺവെൻഷനിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. എഴുതപ്പെട്ട വചനമായ വിശുദ്ധ ഗ്രന്ഥവും സാക്ഷ്യപ്പെടുത്തുന്ന വചനമായ കരുണയുടെ പ്രവൃത്തികളും സഭാമക്കളുടെ ജീവിതത്തിലൂടെ പ്രകാശിതമാകണം. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം നടന്ന

  • മിഷൻ സെന്ററുകൾ: 5000 കുടുംബങ്ങൾക്ക് ആഴ്ചതോറും സീറോ മലബാർ ദിവ്യബലി

    മിഷൻ സെന്ററുകൾ: 5000 കുടുംബങ്ങൾക്ക് ആഴ്ചതോറും സീറോ മലബാർ ദിവ്യബലി0

    യു.കെ: ദിവ്യബലി അർപ്പണ സെന്ററുകൾ കൂട്ടിച്ചേർത്തതിലൂടെ ഗ്രേറ്റ് ബ്രിട്ടണിൽ ഉയരുന്ന മിഷൻ സെന്ററുകൾ ദൈവത്തിന് സഭാമക്കളോടുള്ള കരുതലിന്റെ അടയാളങ്ങളാണെന്ന് ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ‘സൺഡേ ശാലോ’മിനോട് പറഞ്ഞു. മിഷൻ സെന്ററുകൾ യാഥാർത്ഥ്യമാകുന്നതോടെ 5,000ൽപ്പരം കുടുംബങ്ങൾക്ക് ആഴ്ചയിലൊരിക്കൽ സീറോ മലബാർ ദിവ്യബലിയിൽ പങ്കുചേരാനുള്ള സാഹചര്യം ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 8,000ൽപ്പരം കുടുംബങ്ങളാണ് രൂപതയിലുള്ളത്. ‘മിഷനുകൾ നിലവിൽ വരുന്നതോടെ അതത് മേഖലയിലെ കുട്ടികൾക്ക് എല്ലാ ഞായറാഴ്ചയും വേദപ~ന ക്ലാസുകൾക്ക് അവസരം ഒരുങ്ങും.മാത്രമല്ല, മതബോധനം ഉൾപ്പെടെയുള്ള രംഗങ്ങളിൽ

  • വിശ്വാസത്തിൽ ജാഗരൂകരാകണം: മാർ ആലഞ്ചേരി

    വിശ്വാസത്തിൽ ജാഗരൂകരാകണം: മാർ ആലഞ്ചേരി0

    ഡബ്ലിൻ: വിശ്വാസത്തിൽ സദാ ജാഗരൂകരാകണമെന്ന് ഓർമിപ്പിച്ച് സീറോ മലബാർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അയർലൻഡിലെ സീറോ മലബാർ സഭാ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തശേഷം സമ്മേളിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സീറോ മലബാർ സഭ വളരെ സന്തോഷത്തിലാണ്. ആയർലൻഡിൽ സഭയ്ക്ക് വിശ്വാസത്തിൽ വളരാനും വിശ്വാസം പ്രഘോഷിക്കാനും ആവശ്യമായ എല്ലാസജ്ജീകരണങ്ങളും അയർലൻഡിലെ പ്രാദേശിക സഭ ഒരുക്കിതന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സീറോ മലബാർ രൂപത അയർലണ്ടിലെ പ്രാദേശിക സഭയോടൊത്ത് വളരണം. വിശ്വാസത്തിൽ വളരാനുള്ള സംവിധാനങ്ങൾ ഡബ്ലിൻ രൂപത

  • ഐറിഷ് ആസ്ഥാനമന്ദിരം: അഭിമാന  നിമിഷത്തിൽ സീറോ മലബാർ സഭ

    ഐറിഷ് ആസ്ഥാനമന്ദിരം: അഭിമാന നിമിഷത്തിൽ സീറോ മലബാർ സഭ0

    ഡബ്ലിൻ: ലോകമെങ്ങുമുള്ള സീറോ മലബാർ വിശ്വാസീസമൂഹത്തിന്റെ അഭിമാനം വാനോളമുയർത്തി അയർലൻഡിൽ സഭയ്ക്ക് ആസ്ഥാനമന്ദിരം. ഈ ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ അയർലൻഡിൽനിന്നും സമീപ ദേശങ്ങളിൽനിന്നുമെത്തിയ നൂറുകണക്കിന് വിശ്വാസീസമൂഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൂദാശാകർമം. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, സീറോ മലബാർ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ഊഷ്മള സ്വീകരണമാണ് വിശ്വാസീസമൂഹം ഒരുക്കിയത്. സെന്റ് തോമസ് പാസ്റ്ററൽസെന്റർ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആസ്ഥാനമന്ദിരത്തോട് ചേർന്നിരിക്കുന്ന ഔവർ ലേഡി

  • കൂട്ടായപ്രവർത്തനം സഭയ്ക്ക്  മുതൽകൂട്ട്: കർദിനാൾമാർ

    കൂട്ടായപ്രവർത്തനം സഭയ്ക്ക് മുതൽകൂട്ട്: കർദിനാൾമാർ0

    ലണ്ടൻ: കത്തോലിക്ക സഭയിലെ അംഗങ്ങൾ എന്ന നിലയിൽ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അത് സഭയ്ക്ക് മുതൽകൂട്ടാവുമെന്നും കർദിനാൾ വിൻസെന്റ് നിക്കോൾസും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും. ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും ലണ്ടൻ ആർച്ച്ബിഷപ്പുമായ കർദിനാൾ വിൻസെന്റ് നിക്കോൾസുമായി കർദിനാൾ മാർ ആലഞ്ചേരി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും പരസ്പരം മനസുതുറന്നത്. കത്തോലിക്കാ സഭയുടെ കർദിനാൾ സംഘത്തിലെ അംഗങ്ങൾ എന്ന നിലയിൽ രണ്ടുപേരും സന്ദർശനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രവർത്തനങ്ങളിൽ കർദിനാൾ

  • വാൽത്താംസ്റ്റോയിൽ ഒരുമിച്ച് പിറന്നു മൂന്ന് മിഷനുകൾ

    വാൽത്താംസ്റ്റോയിൽ ഒരുമിച്ച് പിറന്നു മൂന്ന് മിഷനുകൾ0

    ലണ്ടൻ: വാൽത്താംസ്റ്റോ ഔർ ലേഡി ആൻഡ് സെന്റ് ജോർജ് ദൈവാലയത്തിലെ തിരുക്കർമമധ്യേ പിറന്നത് മൂന്ന് മിഷനുകൾ^ ‘ഈസ്റ്റ്ഹാമിൽ സെന്റ് മോനിക്ക’ മിഷൻ; ഡെൻഹാമിൽ ‘പരിശുദ്ധ ജപമാലരാഞ്ജി’ മിഷൻ; വാൽത്താംസ്റ്റോയിൽ ‘സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ’ മിഷൻ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്.ഫാ. ജോസ് അന്ത്യാംകുളം, ഫാ. സെബാസ്റ്റ്യൻ ചാമകാലാ എന്നിവരെ മിഷൻ ഡയറക്ടർമാരായും നിയമിച്ചു. ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. നൈൽ ഹാരിങ്ടൺ, ഫാ. നിക്‌സൺ ഗോമസ്, ഫാ.

Latest Posts

Don’t want to skip an update or a post?