Follow Us On

28

March

2024

Thursday

  • സ്വർഗത്തിന്റെ താക്കോൽ!

    സ്വർഗത്തിന്റെ താക്കോൽ!0

    അമ്പരപ്പോടെയല്ല അതിലുപരി ഉൾക്കിടിലത്തോടെ മാത്രമേ, ‘സ്വർഗത്തിന്റെ താക്കോൽ’ എന്ന ഈ നോവൽ വായിച്ചുതീർക്കാനാകൂ- ലോകജനതയെ ഒന്നടങ്കം ഭീതിപ്പെടുത്തുന്ന, ശ്വാസകോശത്തെ ബാധിക്കുന്ന, സ്രവത്തിലൂടെ പകരുന്ന, മരുന്നുകണ്ടുപിടിക്കാത്ത മഹാമാരി ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെടുന്നത് ഒരു പ്രവചനംപോലെ വരച്ചുകാട്ടുന്നു 1941ൽ വിരചിതമായ ഈ നോവൽ. റോയി അഗസ്റ്റിൻ, മസ്‌കറ്റ് ഫാ. ഫ്രാൻസീസ് വസ്ത്രം മാറിയിട്ട് 10 ദിവസം കഴിഞ്ഞിരിക്കുന്നു. വിയർപ്പും അഴുക്കും കൂടിച്ചേർന്ന് ദുർഗന്ധം വമിക്കുന്ന അത് കൊടുംതണുപ്പിൽ മരവിച്ചിരുന്നു. അസഹനീയമായ തണുപ്പിൽ രക്തയോട്ടം നിലച്ച അദ്ദേഹത്തിന്റെ കാലുകൾ വീർത്തിരിക്കുന്നു. ഡോ. വില്ലി

  • വൈറസിന് പ്രാർത്ഥനയെ തടയാനാവില്ല: ‘കാരിസ്’ മോഡറേറ്റർ ഷോൺ ലൂക്ക്

    വൈറസിന് പ്രാർത്ഥനയെ തടയാനാവില്ല: ‘കാരിസ്’ മോഡറേറ്റർ ഷോൺ ലൂക്ക്0

    വത്തിക്കാൻ സിറ്റി: പ്രാർത്ഥനയെ വൈറസിന് തടസപ്പെടുത്താനാവില്ലെന്നും ബദൽ മാർഗങ്ങളിലൂടെ ലോകം പ്രാർത്ഥനയിൽ കൂടുതൽ ഐക്യപ്പെടുന്ന അനുഭവമാണ് ഫ്രാൻസിസ് പാപ്പ പകർന്നു നൽകുന്നതെന്നും രാജ്യാന്തര കത്തോലിക്ക കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റ (കാരിസ്) മോഡറേറ്റർ ഷോൺ ലൂക്ക് മോയൻസ്. ‘കാരിസ്’ എന്ന പേരിൽ പുനസംഘടിപ്പിച്ച രാജ്യാന്തര കത്തോലിക്ക കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ ഒന്നാം പിറന്നാളിൽ പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. മുമ്പൊരിക്കലും ലോകം കണ്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കത്തോലിക്കാ കരിസ്മാരിക്ക് പ്രസ്ഥാനത്തിന്റെ പ്രഥമ വാർഷികം പെന്തക്കുസ്ത നാളിൽ ആഘോഷിക്കാൻ ഒരുങ്ങുന്നത്.

  • മുബൈ ചേരികളിൽ സഹായമെത്തിച്ച് ‘കാരുണ്യാ ട്രസ്റ്റ്’; ശ്രദ്ധേയമാകുന്നു കല്യാൺ രൂപതയുടെ ശുശ്രൂഷകൾ

    മുബൈ ചേരികളിൽ സഹായമെത്തിച്ച് ‘കാരുണ്യാ ട്രസ്റ്റ്’; ശ്രദ്ധേയമാകുന്നു കല്യാൺ രൂപതയുടെ ശുശ്രൂഷകൾ0

    ജെയിംസ് ഇടയോടി മുംബൈ: സർക്കാർ അനാസ്ഥമൂലം പ്രതിസന്ധിയിലായ മലയാളികൾ ഉൾപ്പെടെയുള്ള നഴ്‌സുമാരെ സധൈര്യരാക്കാൻ രംഗത്തിറങ്ങിയ കല്യാൺ രൂപത ചേരികളിൽ നടത്തുന്ന പ്രവർത്തനങ്ങളും ശ്രദ്ധേയമാകുന്നു. രൂപതയുടെ സാമൂഹ്യശുശ്രൂഷാ വിഭാഗമായ ‘കാരുണ്യാ ട്രസ്റ്റി’ന്റെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്ന സേവനങ്ങൾ അനേകർക്കാണ് സഹായമാകുന്നത്. കോവിഡ് റിപ്പോർട്ട് ചെയ്തതുമുതൽ സേവന രംഗത്തിറങ്ങിയ കാരുണ്യാ ട്രസ്റ്റ് ചേരികളിൽ ഇതുവരെ ലഭ്യമാക്കിയത് 2,69,708 ഭക്ഷണപ്പൊതികളാണ്. കൂടാതെ, 12,967 ഭക്ഷ്യധാന്യ കിറ്റുകൾക്കൊപ്പം ആയിരക്കണക്കിന് സാനിറ്റൈസറുകളും മാസ്‌ക്കുകളും ലഭ്യമാക്കിയിട്ടുമുണ്ട്. ഇത് ഇന്നും തുടരുകയാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ

  • ഐ.ടി ഉദ്യോഗത്തോട് വിട; സമർപ്പിത വിളിയിലേക്ക് സിസ്റ്റർ അഞ്ജുവും സിസ്റ്റർ ടിസയും

    ഐ.ടി ഉദ്യോഗത്തോട് വിട; സമർപ്പിത വിളിയിലേക്ക് സിസ്റ്റർ അഞ്ജുവും സിസ്റ്റർ ടിസയും0

    കൊച്ചി: കന്യാസ്ത്രീകൾക്കും കന്യാസ്ത്രീമഠങ്ങൾക്കും എതിരെ ആരോപണങ്ങളും അപവാദപ്രചാരണങ്ങളും മുമ്പെത്തേക്കാളെറെ വർദ്ധിക്കുമ്പോഴും ശ്രേഷ്ഠമായ സമർപ്പിത വിളികൾക്ക് കുറവൊന്നും വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിന് ഉത്തമ ദൃഷ്ടാന്തമാണ്, മികച്ച ശമ്പളം ലഭിച്ചിരുന്ന ഐ.ടി കമ്പനിയിലെ ഉദ്യോഗം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച എഞ്ചിനീയറിംഗ് ബിരുദധാരികൾ. സിസ്റ്റർ അഞ്ജു റോസും സിസ്റ്റർ ടിസ മണിപ്പാടവുമാണ് ഐ.ടി മേഖലയിലെ മികച്ച ജോലി നൽകുമായിരുന്ന സകല സുരക്ഷിതത്വം ഉപേക്ഷിച്ച് സന്യാസജീവിതം തിരഞ്ഞെടുത്തത്. ആരാധനാ സന്യാസിനി സമൂഹത്തിലാണ് (എസ്.എ.ബി.എസ്) ഇവർ അംഗങ്ങളായിരിക്കുന്നത്. കളമശേരിയിലെ എസ്.എ.ബി.എസ് പ്രൊവിൻഷ്യൽ ഹൗസിൽ

  • ലൂർദ് ഗ്രോട്ടോയിലെ പേപ്പൽ ജപമാല ഇന്ന്‌; വിശ്വാസീഗണത്തെ ക്ഷണിച്ച് വത്തിക്കാൻ

    ലൂർദ് ഗ്രോട്ടോയിലെ പേപ്പൽ ജപമാല ഇന്ന്‌; വിശ്വാസീഗണത്തെ ക്ഷണിച്ച് വത്തിക്കാൻ0

    തത്‌സമയം കാണാം ശാലോം വേൾഡിൽ വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ ഇന്ന്‌ (മേയ് 30) ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തെ ക്ഷണിച്ച് വത്തിക്കാൻ. കൊറോണയുടെ പശ്ചാത്തലത്തിൽ, ലോകജനതയെ ഒന്നടങ്കം പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്ന പേപ്പൽ ജപമാല അർപ്പണത്തിൽ, ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും അണിചേരുന്നുണ്ട്. വത്തിക്കാൻ സമയം വൈകിട്ട് 5.30നാണ് (ഇന്ത്യൻ സമയം രാത്രി 9.00) ജപമാല അർപ്പണം. ജപമാല അർപ്പണം വിവിധ മാധ്യമങ്ങളിൽ തത്‌സമയം ലഭ്യമാക്കും.

  • പൊതുവായ ദിവ്യബലി അർപ്പണം: തയാറെടുപ്പുകൾ വേഗത്തിലാക്കി ഐറിഷ് സഭ

    പൊതുവായ ദിവ്യബലി അർപ്പണം: തയാറെടുപ്പുകൾ വേഗത്തിലാക്കി ഐറിഷ് സഭ0

    ഡബ്ലിൻ: ദൈവാലയങ്ങളിൽ പൊതുവായ ദിവ്യബലി അർപ്പണങ്ങൾക്ക് ഉടൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ സുരക്ഷാ നിർദേശങ്ങളും ക്രമീകരണങ്ങളും വേഗത്തിലാക്കി അയർലൻഡിലെ സഭ. ഇതിന്റെ ഭാഗമായി, ദൈവാലയങ്ങളിൽ കൈക്കൊള്ളേണ്ട നടപടിക്രമങ്ങളുടെ മാർരേഖ തയാറാക്കി ഭരണകൂടത്തിന് സമർപ്പിക്കാനൊരുങ്ങുകയാണ് ഐറിഷ് കത്തോലിക്കാ മെത്രാൻ സമിതി. അതുവഴി എത്രയും പെട്ടന്ന് ദൈവാലയങ്ങൾ പുനരാരംഭിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് ഐറിഷ് കത്തോലിക്കാസഭാ അധ്യക്ഷനും അർമാ ആർച്ച്ബിഷപ്പുമായ എയ്മൻ മാർട്ടിൻ പറഞ്ഞു. ‘പൊതുവായ തിരുക്കർമങ്ങൾ എത്രത്തോളം സുരക്ഷിതമായും ഫലപ്രദമായും പുനരാരംഭിക്കാൻ കഴിയും എന്നതിനെ സംബന്ധിച്ച നിർദേശങ്ങളാകും മാർഗരേഖയിൽ

  • കൊറോണയെ മറയാക്കി സഭയെ അടിച്ചമർത്താൻ ശ്രമിക്കേണ്ട; രൂക്ഷ വിമർശനവുമായി കർദിനാൾ മുള്ളർ

    കൊറോണയെ മറയാക്കി സഭയെ അടിച്ചമർത്താൻ ശ്രമിക്കേണ്ട; രൂക്ഷ വിമർശനവുമായി കർദിനാൾ മുള്ളർ0

    ജർമനി: കൊറോണ മഹാമാരിയെ മറയാക്കി കത്തോലിക്കാസഭയെ അടിച്ചമർത്താൻ ശ്രമിക്കുന്ന ആഗോളനേതാക്കളുടെ മനോഭാവത്തിനെതിരെ രൂക്ഷ വിമർശനവുമായി വിശ്വാസതിരുസംഘം മുൻ അധ്യക്ഷൻകൂടിയായ ജർമൻ കർദിനാൾ ജെറാർഡ് ലുഡ്‌വിഗ് മുള്ളർ. ജീവന്റെ മൂല്യം, കുടുംബത്തിന്റെ പവിത്രത, മതസ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുന്നതിനാൽ അധികാരശക്തികൾ കൊറോണയുടെ പശ്ചാത്തലത്തിൽ സഭയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു. പ്രമുഖ കത്തോലിക്കാ മാധ്യമമായ ഇ.ഡബ്ല്യു.ടിഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആഗോളതലത്തിൽ അധികാരത്തിലിരിക്കുന്നവർ ഈ പ്രത്യേക കാലഘട്ടത്തെ സഭയെ അടിച്ചമർത്താനും സഭയെക്കെതിരായ പ്രചാരണങ്ങൾക്കുമുള്ള അവസരമായി ഉപയോഗിക്കുകയാണ്.

  • വിശ്വാസത്തിന്റെ കേന്ദ്രം കുരിശ്, രക്ഷ മറ്റെങ്ങും തിരയണ്ട: വിശ്വാസികളോട് ട്രെന്റൺ ബിഷപ്പ്

    വിശ്വാസത്തിന്റെ കേന്ദ്രം കുരിശ്, രക്ഷ മറ്റെങ്ങും തിരയണ്ട: വിശ്വാസികളോട് ട്രെന്റൺ ബിഷപ്പ്0

    ന്യൂജേഴ്‌സി: ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തു ജീവൻത്യജിച്ച കുരിശാണ് വിശ്വാസജീവിതത്തിന്റെ കേന്ദ്രമെന്നും മറ്റൊരിടത്തും രക്ഷ തിരയേണ്ടതില്ലെന്നും ന്യൂജേഴ്‌സിയിലെ ട്രെന്റൺ രൂപതാ ബിഷപ്പ് ഡേവിഡ് ഓ കോണിൽ. രാജ്യത്തിനുവേണ്ടി പോരാടി മരണംവരിച്ച അമേരിക്കയിലെ ധീരജവാന്മാരെ സ്മരിക്കുന്ന ‘മെമ്മോറിയൽ ഡേ’യിൽ രൂപതാംഗങ്ങൾക്ക് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നമുക്കുവേണ്ടി ജീവൻ ബലികഴിച്ച ക്രിസ്തുവിനെക്കൂടി ഈ ദിനത്തിൽ പ്രത്യേകം സ്മരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ചവരുടെ ത്യാഗമെന്നാൽ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനങ്ങളെയും കുറിച്ചുള്ള ഓർമപ്പെടുത്തലായിരിക്കണം. മറ്റുള്ളവരുടെ സേവനത്തിനായി സ്വജീവൻ

Latest Posts

Don’t want to skip an update or a post?