Follow Us On

29

March

2024

Friday

  • പരിസ്ഥിതി നശീകരണവും വംശഹത്യയും ഭീകരവാദവും കൊറോണയെക്കാള്‍ വലിയ ദുരന്തമെന്ന് ആമസോണ്‍ അസംബ്ലി

    പരിസ്ഥിതി നശീകരണവും വംശഹത്യയും ഭീകരവാദവും കൊറോണയെക്കാള്‍ വലിയ ദുരന്തമെന്ന് ആമസോണ്‍ അസംബ്ലി0

    ആമസോണ്‍ മേഖലയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള  ആഹ്വാനവുമായി ആമസോണ്‍ മേഖലയ്ക്കുവേണ്ടിയുള്ള പ്രഥമ ആഗോള അസംബ്ലി സമാപിച്ചു. പാന്‍ അമേരിക്കന്‍ സഭാ കൂട്ടായ്മയ്‌ക്കൊപ്പം തദ്ദേശിയ സംഘടനകളുടെ കൂട്ടായ്മയും പാന്‍ അമേരിക്കന്‍   സോഷ്യല്‍ ഫോറവും സംയുക്തമായാണ് അസംബ്ലി സംഘടിപ്പിച്ചത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ വിര്‍ച്വലായി നടത്തിയ സമ്മേളനത്തില്‍ ആമസോണ്‍ മേഖലയിലുള്ള രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ആമസോണ്‍ മേഖലയിലുള്ള ജനങ്ങള്‍ക്ക് നേരയുള്ള സാംസ്‌കാരികവും ശാരീരികവുമായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് സമാപന പ്രഖ്യാപനത്തില്‍ പറയുന്നു. പരിസ്ഥിതി നശീകരണവും വംശഹത്യയും ഭീകരവാദവും കൊറോണ വയറസിനെക്കാള്‍ ഗൗരവമുള്ളതാണ്.

  • ഇംഗ്ലണ്ടിലെ സഭയ്ക്ക് കേരള സഭയുടെ ഇരട്ട സമ്മാനം! ജേക്കബും പ്രമീളും പെർമനന്റ് ഡീക്കൻ ശുശ്രൂഷയിലേക്ക്

    ഇംഗ്ലണ്ടിലെ സഭയ്ക്ക് കേരള സഭയുടെ ഇരട്ട സമ്മാനം! ജേക്കബും പ്രമീളും പെർമനന്റ് ഡീക്കൻ ശുശ്രൂഷയിലേക്ക്0

    ബിജു നീണ്ടൂർ ലണ്ടൻ: ഇംഗ്ലണ്ടിലെ മലയാളി കത്തോലിക്കർക്ക് അഭിമാന നിമിഷം സമ്മാനിച്ച് ജേക്കബ് ചെറിയാനും പ്രമീൾ ജോസഫും പെർമനന്റ് ഡീക്കന്മാരായി അഭിഷേകം ചെയ്യപ്പെടുന്നു. അജപാലന ശുശ്രൂഷയിൽ സഹായിക്കാൻ വിവാഹിതരായ പുരുഷന്മാർക്ക് പ്രത്യേകം പരിശീലനം നൽകിയശേഷം നൽകുന്ന ശുശ്രൂഷാ പദവിയാണ് പെർമനന്റ് ഡീക്കൻ പട്ടം. ദിവ്യബലി അർപ്പണം, കുമ്പസാരം എന്നിവ ഒഴികെയുള്ള അജപാലന ശുശ്രൂഷകൾ നിർവഹിക്കാൻ പെർമനന്റ് ഡീക്കന്മാർക്ക് അധികാരമുണ്ട്. ഈസ്റ്റ് ആംഗ്ലിയ കത്തോലിക്കാ രൂപതയ്ക്കുവേണ്ടിയാണ് ഇരുവരും പെർമനന്റ് ഡീക്കൻ പട്ടം സ്വീകരിക്കുന്നത്. നോർവിച്ചിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലാണ്

  • വിശുദ്ധ അൽഫോൻസയുടെ പ്രിയശിഷ്യ അന്നമ്മ ഇവിടുണ്ട്, പേരാവൂരിൽ!

    വിശുദ്ധ അൽഫോൻസയുടെ പ്രിയശിഷ്യ അന്നമ്മ ഇവിടുണ്ട്, പേരാവൂരിൽ!0

    കണ്ണൂർ: ലോകം ഭക്ത്യാദരവുകളോടെ വണങ്ങുന്ന അൽഫോൻസാ പുണ്യവതി, അന്നമ്മയ്ക്ക് വിശുദ്ധമാത്രമല്ല പ്രിയ ഗുരുനാഥകൂടിയാണ്. വിശുദ്ധ അൽഫോൻസയുടെ തിരുനാൾ ദിനത്തിൽ, അൽഫോൻസാ ടീച്ചറിനെ കുറിച്ചുള്ള മങ്ങാത്ത ഓർമകളുടെ ലോകത്താണ് 100 വയസു പിന്നിട്ട അന്നമ്മ എന്ന മുത്തശ്ശി. വിശുദ്ധ അൽഫോൻസയുടെ ശിഷ്യഗണത്തിൽ ഉൾപ്പെട്ട അന്നമ്മ ഇപ്പോൾ പേരാവൂരിന് സമീപം എടത്തൊട്ടിയിലാണ് താമസം. പരേതനായ ആക്കൽ മത്തായിയുടെ ഭാര്യയായ അന്നമ്മ 1928ൽ ഭരണങ്ങാനത്തിന് സമീപമുള്ള വാകക്കാട് സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അൽഫോൻസയുടെ വിദ്യാർത്ഥിയായിരുന്നത്. മലയാളവും കണക്കുമാണ് വിശുദ്ധ അൽഫോൻസാമ്മ

  • സ്വർഗത്തിൽ നാലാം പിറന്നാൾ; കഴുത്തറുത്ത് കൊല്ലപ്പെട്ട ഫാ. ഹാമിലിന്റെ വിശുദ്ധ പദവി ഉറ്റുനോക്കി വിശ്വാസീസമൂഹം

    സ്വർഗത്തിൽ നാലാം പിറന്നാൾ; കഴുത്തറുത്ത് കൊല്ലപ്പെട്ട ഫാ. ഹാമിലിന്റെ വിശുദ്ധ പദവി ഉറ്റുനോക്കി വിശ്വാസീസമൂഹം0

    പാരിസ്: ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന ഫാ. ജാക്വിസ് ഹാമിലിന്റെ നാലാം ചരമവാർഷികം ആചരിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിശുദ്ധാരാമ പ്രവേശനം വേഗത്തിലാകുമെന്ന പ്രതീക്ഷകളും വാർത്തയാവുകയാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെയും വഴിയേ, ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച ഫാ. ഹാമിൽ അതിവേഗം വിശുദ്ധാരാമത്തിൽ എത്തുമെന്നു തന്നെയാണ് വിശ്വാസികളുടെ പ്രതീക്ഷ. ജൂലൈ 26നായിരുന്നു അദ്ദേഹത്തിന്റെ നാലാം ചരമ വാർഷികം. മരണമടഞ്ഞ് അഞ്ച് വർഷത്തിനുശേഷമേ നാമകരണ നടപടികൾ ആരംഭിക്കാവൂ എന്ന സഭാനിയമം വിശുദ്ധ ജോൺ പോൾ രണ്ടാമൻ,

  • ഹഗിയ സോഫിയ: യു.എസ് ഇടപെടൽ അഭ്യർത്ഥിച്ച് ഗ്രീക്ക് ആർച്ച്ബിഷപ്പ് വൈറ്റ്ഹൗസിൽ

    ഹഗിയ സോഫിയ: യു.എസ് ഇടപെടൽ അഭ്യർത്ഥിച്ച് ഗ്രീക്ക് ആർച്ച്ബിഷപ്പ് വൈറ്റ്ഹൗസിൽ0

    വാഷിംഗ്ടൺ ഡി.സി: മതസ്വാതന്ത്ര്യവും ആഗോള ക്രൈസ്തവരുടെ പ്രതിഷേധങ്ങളും കാറ്റിൽ പറത്തി, വിഖ്യാത ദൈവാലയമായ ഹഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ തുർക്കി ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ, അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്‌സ് ആർച്ച്ബിഷപ്പ് എൽപ്പിദോഫോറോസ് നടത്തിയ വൈറ്റ്ഹൗസ് സന്ദർശനം ചർച്ചയാകുന്നു. സന്ദർശനലക്ഷ്യം തുർക്കിയുടെ നടപടിക്കെതിരെ അമേരിക്കൻ ഭരണകൂടത്തിന്റെ ഇടപെടൽ അഭ്യർത്ഥിക്കുകയായിരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായും ആർച്ച്ബിഷപ്പ് കൂടിക്കാഴ്ച നടത്തി. ഹഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റിയതിൽ ക്രൈസ്തവർക്കുള്ള വേദനയും മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള

  • ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവരുടെ ഒഴുക്കു തടയാൻ അഞ്ചുപേരെ അരുംകൊല ചെയ്ത് മുസ്ലീം ഭീകരർ

    ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവരുടെ ഒഴുക്കു തടയാൻ അഞ്ചുപേരെ അരുംകൊല ചെയ്ത് മുസ്ലീം ഭീകരർ0

    അബൂജ: ഇസ്ലാമിൽനിന്ന് ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവരുടെ ഒഴുക്കു തടയാൻ മൂന്ന് ക്രൈസ്തവർ ഉൾപ്പെടെ അഞ്ച് പേരെ മുസ്ലീം ഭീകരർ വെടിവെച്ച് കൊന്നെന്ന് റിപ്പോർട്ടുകൾ. ക്രൈസ്ത വിരുദ്ധ പീഡനങ്ങൾ പുറംലോകത്തെ അറിയിക്കുന്ന ‘മോർണിംഗ് സ്റ്റാർ ന്യൂസാ’ണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്ത് ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ഇതായിരിക്കും വിധി എന്ന മുന്നറിയിപ്പോടെ ‘വധശിക്ഷ’ നടപ്പാക്കുന്ന വീഡിയോയും തീവ്രവാദികൾ പുറത്തുവിട്ടു. ജൂലൈ 22ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഉടൻ നീക്കം ചെയ്‌തെന്നും ‘മോർണിംഗ് സ്റ്റാർ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.

  • കൊറോണാ ഭീതി: കുഞ്ഞിന് കുഴിമാടം ഒരുക്കിയത് വികാരിയച്ചൻ; ധീരതയ്ക്ക് ആദരം അർപ്പിച്ച് സോഷ്യൽ മീഡിയ

    കൊറോണാ ഭീതി: കുഞ്ഞിന് കുഴിമാടം ഒരുക്കിയത് വികാരിയച്ചൻ; ധീരതയ്ക്ക് ആദരം അർപ്പിച്ച് സോഷ്യൽ മീഡിയ0

    ക്രിസ്റ്റി എൽസ കൊറോണാക്കാലത്ത് മരണമടഞ്ഞ പിഞ്ചുകുഞ്ഞിന് ആദരപൂർണമായ മൃതസംസ്‌ക്കാരം ഉറപ്പാക്കാൻ ഇടവക വികാരിയുടെ ധീരമായ ഇടപെടലിന് നന്ദി പറഞ്ഞും ആദരം അർപ്പിച്ചും വിശ്വാസീസമൂഹം. കൊറോണമൂലം മരണമടയുന്നവരുടെ മൃതസംസ്‌ക്കാരംപോലും സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് വിനിയോഗിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് വികാരിയച്ചന്റെ നേതൃത്വത്തിൽ നടത്തിയ മാതൃകപരമായ ഇടപെടൽ ശ്രദ്ധേയമാകുന്നത്. ഗോവൻ തലസ്ഥാനമായ പനാജിയിലെ സെന്റ് ക്രിസ്റ്റഫർ ഇടവക വികാരി ഫാ. മരിയനോ സിൽവീരയാണ് ഇടവകാംഗമായ കുട്ടിക്കുവേണ്ടി കുഴിമാടം ഒരുക്കാൻ സന്നദ്ധനായി മുന്നോട്ടുവന്നത്. കുഴിമാടം ഒരുക്കുന്ന വ്യക്തിയുടെ അഭാവത്തെ തുടർന്നായിരുന്നു വികാരിയച്ചന്റെ ഇടപെടൽ. സഹവികാരി ഫാ. ജോളിസൺ

  • ഞങ്ങളെ കൊല്ലും, ഒന്നുകിൽ കോവിഡ് അല്ലെങ്കിൽ പട്ടിണി; സഹായം അഭ്യർത്ഥിച്ച് വെനിസ്വേലൻ ബിഷപ്പ്

    ഞങ്ങളെ കൊല്ലും, ഒന്നുകിൽ കോവിഡ് അല്ലെങ്കിൽ പട്ടിണി; സഹായം അഭ്യർത്ഥിച്ച് വെനിസ്വേലൻ ബിഷപ്പ്0

    കരാക്കസ്: സാമ്പത്തിക പ്രതിസന്ധിയും കൊറോണാ വ്യാപനവുംമൂലം പ്രതിസന്ധിയിലായ വെനിസ്വേലൻ ജനതയ്ക്ക് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച് സാൻ കാർലോസ് രൂപതാ ബിഷപ്പ് പോളിറ്റോ റോഡ്രിഗസ് മാൻഡെസ്. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭരണത്തിൻ കീഴിൽ, വെനസ്വേലയിൽ അക്രമവും പ്രക്ഷോഭവും രൂക്ഷമാകുന്നതുകൂടി കണക്കിലെടുക്കുമ്പോൾ അത്യന്തം ക്ലേശകരമായ ദിനങ്ങളിലൂടെയാണ് ജനം കടന്നുപോകുന്നത്. ‘സാമ്പത്തിക സ്ഥിതിയും നഹാമാരിയുടെ ദുരിതങ്ങളും ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഒന്നുകിൽ കോവിഡിന്റെ പിടിയിൽപ്പെടും. അല്ലെങ്കിൽ പട്ടിണി കിടന്നു മരിക്കേണ്ടി വരും. വളരെ ദരിദ്രരായ ഇവിടുത്തെ ജനങ്ങളെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി

Latest Posts

Don’t want to skip an update or a post?