Follow Us On

28

March

2024

Thursday

  • വിശുദ്ധ ലൂയിസ് രാജാവിന്റെ പ്രതിമയ്ക്ക് സംരക്ഷണമൊരുക്കി കത്തോലിക്കാ വൈദികൻ

    വിശുദ്ധ ലൂയിസ് രാജാവിന്റെ പ്രതിമയ്ക്ക് സംരക്ഷണമൊരുക്കി കത്തോലിക്കാ വൈദികൻ0

    സച്ചിൻ എട്ടിയിൽ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രതിഷേധങ്ങളുടെ മറവിൽ വിശുദ്ധ രൂപങ്ങൾക്കുനേരെ അക്രമം അഴിച്ചുവിടുന്നത് പതിവാകുമ്പോൾ, മിസോറിയിലെ വിശുദ്ധ ലൂയിസിന്റെ പ്രതിമയ്ക്ക് സംരക്ഷണമായത് കത്തോലിക്കാ വൈദികൻ നടത്തിയ നിർണായക ഇടപെടൽ. അമേരിക്കയിലെ മിസോറി സംസ്ഥാനത്തെ സെന്റ് ലൂയിസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ ലൂയിസ് 9-ാമൻ രാജാവിന്റെ പ്രതിമയ്ക്കാണ് ഫാ. സ്റ്റീഫൻ സ്‌കൂമാച്ചറിന്റെ നേതൃത്വത്തിൽ വിശ്വാസീസമൂഹം സംരക്ഷണം ഒരുക്കിയത്. കുരിശുയുദ്ധത്തിൽ പങ്കെടുത്തു എന്നതാണ് രാജാവിന്റെ പ്രതിമ തകർക്കാനുള്ള മുഖ്യ കാരണമായി പ്രക്ഷോപകാരികൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ജനക്ഷേമ തൽപ്പരനും ധർമിഷ്ടനുമായ ഭരണാധികാരിയായിരുന്നു

  • ഒരു പാട്ടുമതി ക്രിസ്തുവിന് നമ്മെ സ്വന്തമാക്കാൻ! അമ്പരപ്പിക്കും ഡാലുവിന്റെ മാനസാന്തരാനുഭവം

    ഒരു പാട്ടുമതി ക്രിസ്തുവിന് നമ്മെ സ്വന്തമാക്കാൻ! അമ്പരപ്പിക്കും ഡാലുവിന്റെ മാനസാന്തരാനുഭവം0

    റോം: ഒരു വാക്കുമതി, ഒരു നോട്ടം മതി, എന്തിനേറെ ഒരു പാട്ടുമതി ജീവിതം മാറ്റിമറിക്കാൻ! ഹൃദയത്തിൽ പതിച്ച വാക്കുകളുടെയോ കരുണാർദ്രമായ ഒരു നോട്ടത്തിന്റെയോ പ്രചോദനത്താൽ ക്രിസ്തുവിലേക്ക് യാത്ര ആരംഭിച്ചവരെക്കുറിച്ച് കേട്ടിട്ടുണ്ടാവും. എങ്കിൽ ഇതാ, ഒരു പാട്ടിന്റെ ഈരടികൾ ഒരു ചൈനാക്കാരനെ ക്രിസ്തുവിന്റെ ഉത്തമ ശിഷ്യനാക്കി മാറ്റിയ മാനസാന്തര സാക്ഷ്യം. ഡാലു എന്ന ഷാങ്ഹായ് സ്വദേശിയെ പോൾ എന്ന നാമം സ്വീകരിച്ച് ക്രിസ്തീയ വിശ്വാസം പുൽകാൻ പ്രചോദിപ്പിച്ച ഗാനം ഏതാണെന്നോ? ഓരോ ക്രിസ്മസ് നാളിലും അനിർവചനീയമായ അനുഭവം നമുക്ക്

  • പീഡിത ക്രൈസ്തവരുടെ പക്ഷം ചേർന്ന് റൊമാനിയ; ഇനിമുതൽ ആഗസ്റ്റ് 16 ‘അവബോധ ദിനം’

    പീഡിത ക്രൈസ്തവരുടെ പക്ഷം ചേർന്ന് റൊമാനിയ; ഇനിമുതൽ ആഗസ്റ്റ് 16 ‘അവബോധ ദിനം’0

    ബുച്ചറെസ്റ്റ്: ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യൻ വിരുദ്ധ പീഡനങ്ങളിലേക്ക് രാജ്യത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കാൻ ദേശീയ ദിനാചരണവുമായി റൊമാനിയ. ഇനി മുതൽ ആഗസ്റ്റ് 16 ‘ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളെ കുറിച്ചുള്ള ദേശീയ അവബോധ ദിന’മായി ആചരിക്കാനാണ് തീരുമാനം. റൊമാനിയൻ പാർലമെന്റിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസിലെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ കൈക്കൊണ്ട തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനമേൽക്കുന്ന ക്രൈസ്തവരെ സ്മരിക്കുന്നതിന്റെ പ്രതീകമായി പാർലമെന്റ് കെട്ടിടവും ഇതര സർക്കാർ മന്ദിരങ്ങളും രാത്രി 8.00 മുതൽ

  • വികസ്വര രാജ്യങ്ങൾക്ക് 35 വെന്റിലേറ്ററുകൾ സംഭാവന ചെയ്ത് പാപ്പ

    വികസ്വര രാജ്യങ്ങൾക്ക് 35 വെന്റിലേറ്ററുകൾ സംഭാവന ചെയ്ത് പാപ്പ0

    വത്തിക്കാൻ സിറ്റി: കൊറോണാ ദുരിതം വിതയ്ക്കുന്ന വിവിധ വികസ്വര രാജ്യങ്ങളിൽ  ആഴ്ചകൾക്കുള്ളിൽ ഫ്രാൻസിസ് പാപ്പ നൽകിയത് 35 വെന്റിലേറ്ററുകൾ. കൊറോണാ വ്യാപനം തുടങ്ങിയതുമുതൽ വെന്റിലേറ്ററുകളും മാസ്‌കും സുരക്ഷാ കിറ്റുകളും ഉൾപ്പെടെയുള്ളവ വിവിധ രാജ്യങ്ങളിൽ പാപ്പ ലഭ്യമാക്കിയിരുന്നു. അതിന് പുറമെയാണ് വികസ്വര രാജ്യങ്ങളിലേക്ക് പ്രത്യേകമായി വെന്റിലേറ്ററുകൾ അയച്ചത്. ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ പിന്നിലായ രാജ്യങ്ങൾക്ക് പാപ്പ കൂടുതൽ പരിഗണന നൽകുന്നതിന്റെ ഭാഗമാണിത്. ഓരോ രാജ്യത്തേയും അപ്പസ്‌തോലിക് ന്യൂൺഷ്യോകൾ വഴിയാണ് വെന്റിലേറ്ററുകൾ എത്തിച്ചു നൽകുന്നതെന്ന് ‘പേപ്പൽ ചാരിറ്റി’ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.

  • വിശുദ്ധരൂപത്തിന് സംരക്ഷണം: കൈയടിനേടി കാലിഫോർണിയയിലെ യുവജനങ്ങൾ

    വിശുദ്ധരൂപത്തിന് സംരക്ഷണം: കൈയടിനേടി കാലിഫോർണിയയിലെ യുവജനങ്ങൾ0

    വെൻച്യൂരെ: ‘ബ്ലാക്‌സ് ലിവ്‌സ് മാറ്റർ’ പ്രക്ഷോപങ്ങളുടെ മറവിൽ വിശുദ്ധരൂപങ്ങൾക്കുനേരായ അക്രമങ്ങൾ വ്യാപിക്കുമ്പോൾ, ശ്രദ്ധേയമാകുകയാണ് തിരുരൂപത്തിന് സംരക്ഷണമൊരുക്കിയ ഒരു സംഘം യുവജനങ്ങളെക്കുറിച്ചുള്ള വാർത്ത. കാലിഫോർണിയയിലെ വെൻച്യൂരെ സിറ്റി ഹാളിനുമുന്നിൽ സ്ഥാപിച്ചിരിക്കുന്ന സ്പാനിഷ് മിഷണറി വിശുദ്ധ ജൂണിപ്പെറോ സെറയുടെ തിരുരൂപത്തിനുചുറ്റും സധൈര്യം നിലയുറപ്പിച്ച യുവജനങ്ങൾക്ക് അഭിനന്ദനപ്രവാഹമാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. സാൻ ഫ്രാൻസിസ്‌കോയിൽ വിശുദ്ധ ജൂനിപ്പെറോയുടെ തിരുരൂപം അക്രമികൾ വികൃതമാക്കിയ സാഹചര്യത്തിൽ, വെൻച്യൂരെയിലെ തിരുരൂപത്തിന്റെ കാര്യത്തിൽ പ്രദേശത്തെ വിശ്വാസികൾക്ക് ആശങ്കയുണ്ടായിരുന്നു. അത് ശരിവെക്കുംവിധം ‘ബ്ലാക്‌സ് ലിവ്‌സ് മാറ്റർ’

  • ദൈവസ്തുതിക്കെതിരെ സോഷ്യൽ മീഡിയ? തെളിവുകൾ നിരത്തി ക്രിസ്ത്യൻ സംഗീതജ്ഞൻ

    ദൈവസ്തുതിക്കെതിരെ സോഷ്യൽ മീഡിയ? തെളിവുകൾ നിരത്തി ക്രിസ്ത്യൻ സംഗീതജ്ഞൻ0

    വാഷിംഗ്ടൺ ഡി.സി: സ്വവർഗാനുരാഗ വിഷയത്തിൽ കത്തോലിക്കാ സഭയുടെ പ്രബോധനം പങ്കുവെച്ച കാലിഫോർണിയയിലെ വൈദികനെ ‘ടിക് ടോക്’ താൽക്കാലികമായി വിലക്കിയെന്ന വാർത്തകൾക്ക് പിന്നാലെ, ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ട്വിറ്ററും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ നീക്കം ചെയ്യുന്നതിന് തെളിവുകൾ നിരത്തി പ്രമുഖ ക്രിസ്ത്യൻ സംഗീതജ്ഞൻ സീൻ ഫ്യൂച്ച്. താൻ പോസ്റ്റ് ചെയ്ത, ദൈവസ്തുതികളുടെയും പ്രാർത്ഥനകളുടെയും വീഡിയോകൾ ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ട്വിറ്ററുമൊക്കെ, ‘കമ്മ്യൂണിറ്റി മാർഗനിർദേശങ്ങളുടെ ലംഘനം’ ആരോപിച്ച് നീക്കം ചെയ്‌തെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ‘പോസ്റ്റ് ചെയ്തിരിക്കുന്നത് തെറ്റായതും ദോഷകരവുമായ വിവരങ്ങളാണ്,’ എന്ന്

  • കാൻസർ ബാധിതരായ കുട്ടികൾക്ക്‌ പാപ്പയുടെ സ്‌നേഹസമ്മാനം; സൈക്കിളിലേറി കുട്ടികൾ ലൂർദിലേക്ക്!

    കാൻസർ ബാധിതരായ കുട്ടികൾക്ക്‌ പാപ്പയുടെ സ്‌നേഹസമ്മാനം; സൈക്കിളിലേറി കുട്ടികൾ ലൂർദിലേക്ക്!0

    വത്തിക്കാൻ സിറ്റി: റോമിലെ ജെമേലി ആശുപത്രിയിൽ കാൻസർ രോഗ ചികിത്‌സയിലുള്ള 22 കുരുന്നുകൾക്ക് ഫ്രാൻസിസ് പാപ്പയുടെ സ്‌നേഹസമ്മാനം- കൊറോണ വിമുക്തമാകുന്നതോടെ 22 പേർക്കും ഒരുമിച്ച് പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ ലൂർദിൽ സന്ദർശനത്തിനെത്താം. ഇറ്റാലിയൻ വാഹന നിർമാതാക്കളായ ‘പിയാജ്യോ’ ഇക്കഴിഞ്ഞ ദിവസം സമ്മാനിച്ച ഇലക്ട്രിക് സൈക്കിൾ, കുട്ടികളുടെ യാത്രാ ചെലവു കണ്ടെത്താൻ ലേലത്തിന് വെച്ചിരിക്കുകയാണ് പാപ്പ. രോഗികളെയും അംഗവൈകല്യമുള്ളവരെയും സഹായിക്കുന്ന ഇറ്റലിയിലെ ദേശീയ ഉപവിപ്രസ്ഥാനം ‘യൂനിത്താത്സി’ക്കാണ് പാപ്പ സൈക്കിൾ കൈമാറിയത്. മാസങ്ങൾക്കു മുമ്പ് പേപ്പൽ ദിവ്യബലിയിൽ പങ്കെടുക്കാൻ ജെമേലി

  • ഫാദേഴ്‌സ് ഡേ സ്‌പെഷൽ, മകനു പിന്നാലെ 62 വയസുകാരൻ പിതാവും വൈദികനായി!

    ഫാദേഴ്‌സ് ഡേ സ്‌പെഷൽ, മകനു പിന്നാലെ 62 വയസുകാരൻ പിതാവും വൈദികനായി!0

    വാഷിംഗ്ഡൺ ഡി.സി: മകന്റെ പൗരോഹിത്യ സ്വീകരണത്തിന് അപ്പൻ സാക്ഷ്യം വഹിച്ചെന്ന് പറയുന്നത് വാർത്തയല്ല. എന്നാൽ അപ്പന്റെ പൗരോഹിത്യ സ്വീകരണത്തിന് മകൻ സാക്ഷ്യം വഹിച്ചെന്ന് പറഞ്ഞാൽ അത് വലിയ വാർത്തയാണ്. അപ്പോൾ, ആ മകൻ വൈദീകനാണെങ്കിലോ! പിതൃദിനമായ ജൂൺ 21ന് അമേരിക്കയിലെ ന്യൂവാർക്ക് അതിരൂപതയിൽ നടന്ന തിരുപ്പട്ട സ്വീകരണത്തെ അത്ഭുതത്തോടെ നോക്കിക്കാണുകയാണ് വിശ്വാസീസമൂഹം. തിരുപ്പട്ടം സ്വീകരിച്ച ആ പിതാവിന്റെ പേര് ഫാ. എഡ്മണ്ട്. പൗരോഹിത്യത്തിൽ നാലു വർഷം സീനിയറായ മകന്റെ പേര് ഫാ. ഫിലിപ്പ്. നവവൈദികൻ ഫാ. എഡ്മണ്ടിനെ

Latest Posts

Don’t want to skip an update or a post?