Follow Us On

28

March

2024

Thursday

  • തകരുന്ന ലോകത്ത് കുടുംബങ്ങൾ നന്മയുടെ ഉറവിടങ്ങളാകണം: പാപ്പ

    തകരുന്ന ലോകത്ത് കുടുംബങ്ങൾ നന്മയുടെ ഉറവിടങ്ങളാകണം: പാപ്പ0

    ഡബ്ലിൻ: കുടുംബങ്ങൾ സമാധാനത്തിന്റെ സ്രോതസാണെന്നും അതിക്രമങ്ങളും അധർമവും അഴിമതിയുംകൊണ്ട തകരുന്ന ലോകത്തിൽ കുടുംബങ്ങൾ നന്മയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഉറവിടങ്ങളാകണമെന്നും ഫ്രാൻസിസ് പാപ്പ. ക്രൈസ്തവ കുടുംബങ്ങൾ ഒന്നിച്ചാൽ തർച്ചയിൽനന്ന് ഉയരാനും അപരനെ കൈപിച്ചുയർത്താനുമാകുമെന്നും പാപ്പ പറഞ്ഞു. ലോക കുടുംബസംഗമത്തെ അഭിസംബോധനചെയ്യികയായിരുന്നു പാപ്പ. സഭ ഒരു വലിയ കുടുംബമാണ്. അത് ദൈവമക്കളുടെ കുടുംബമാണ്. സഭ ദൈവജനമാണ്. കുടുംബത്തിൽ നാം സന്തോഷിക്കുന്നവർക്കൊപ്പം സന്തോഷിക്കുന്നു, കരയുന്നവർക്കൊപ്പം കരയുന്നു. അതു കുടുംബത്തിന്റെ മുഖലക്ഷണമാണ്. അങ്ങനെയാണ് ദൈവമക്കളുടെ സ്ഥാനത്തു നാം നില്‌ക്കേണ്ടത്. അതുകൊണ്ട് നമ്മുടെ കുടുംബങ്ങളിൽ

  • സമൂഹത്തെ ഊട്ടിയുറപ്പിക്കുന്ന ശക്തിയാക്കി കുടുംബങ്ങളെ ഉയർത്തണം: പാപ്പ

    സമൂഹത്തെ ഊട്ടിയുറപ്പിക്കുന്ന ശക്തിയാക്കി കുടുംബങ്ങളെ ഉയർത്തണം: പാപ്പ0

    ഡബ്ലിൻ: ധാർമിക പൈതൃകത്തിന്റെയും ആത്മീയ മൂല്യങ്ങളുടെയും സാക്ഷ്യമാകാനുള്ള പ്രവാചക ദൗത്യം കുടുംബങ്ങൾക്കുണ്ടെന്നും അതിനാൽ, സമൂഹത്തെ ഊട്ടിയുറപ്പിക്കുന്ന ശക്തിയാക്കി ആഗോള കുടുംബങ്ങളെ ഉയർത്തേണ്ടത് അനിവാര്യമാണെന്നും ഫ്രാൻസിസ് പാപ്പ . ഡബ്ലിൻ കാസിലിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ഇന്ന് ധൃതഗതിയിൽ മാറ്റങ്ങൾക്കു വിധേയമാകുന്ന സമൂഹത്തിൽ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും വിവാഹ ജീവിതത്തിലും കുടുംബജീവിതത്തിലും ഉണ്ടാകുന്ന തകർച്ചയുടെ പ്രത്യാഘാതങ്ങളും എല്ലാത്തലത്തിലും സമൂഹത്തെയാണ് ബാധിക്കുന്നത്. അതിനാൽ, കുടുബങ്ങളുടെ ക്ഷേമം അവഗണിക്കാവുന്നതല്ലെന്നു മാത്രമല്ല, ഉചിതമായ മാർഗങ്ങൾ കണ്ടെത്തി അവയെ വളർത്തുകയും വേണം. കുടുംബങ്ങളെ

  • സാഹോദര്യത്തിൽ അധിഷ്ടിതമായ ആഗോള  കുടുംബം കെട്ടിപ്പടുക്കണം: ഫ്രാൻസിസ് പാപ്പ

    സാഹോദര്യത്തിൽ അധിഷ്ടിതമായ ആഗോള കുടുംബം കെട്ടിപ്പടുക്കണം: ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: സാഹോദര്യത്തിലും ഒരുമയിലും അധിഷ്ടിതമായ, രാഷ്ട്രങ്ങളും ആളുകളും ഉൾക്കൊള്ളുന്ന ഒരു ആഗോള കുടുംബം കെട്ടിപ്പടുക്കാൻ അന്താരാഷ്ട്ര സമൂഹങ്ങളോട് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ലോക കുടുംബസംഗമത്തിൽ പങ്കെടുക്കാൻ എത്തിയ ഫ്രാൻസിസ് പാപ്പ രാജ്യത്തെ അധികാരികളെയും സിവിൽ സൊസൈറ്റിയെയും നയതന്ത്ര സേനാ വിഭാഗത്തെയും അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം പറഞ്ഞത്. വസ്തുക്കളെ തമ്മിൽ കൂട്ടിച്ചേർക്കുന്ന പശയ്ക്ക് സമാനമാണ് സമൂഹത്തിലെ കുടുംബങ്ങൾ. അതിനാൽ, കുടുംബങ്ങളെ എല്ലാതരത്തിലും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. ജീവിത്തിന്റെ ആദ്യപാഠങ്ങൾ നാം പഠിച്ചത് കുടുംബങ്ങളിൽ നിന്നാണെന്നത് മറക്കരുത്.

  • ലോക കുടുംബസംഗമവേദിയിൽ  ക്രിസ്തുവിന്റെ ‘ഫോർവേഡ് ‘

    ലോക കുടുംബസംഗമവേദിയിൽ ക്രിസ്തുവിന്റെ ‘ഫോർവേഡ് ‘0

    ഡബ്ലിൻ: ഫിലിപ്പ് മുൾറൈൻ എന്ന പ്രശസ്ത ഫുട്‌ബോൾ താരം സെമിനാരിയിൽ ചേരാൻ തീരുമാനിച്ചു എന്നു കേട്ടപ്പോൾ ലോകത്തിന് അവിശ്വസനീതയായിരുന്നു. തീരുമാനത്തിന് അധികം ആയുസ് ഉണ്ടാവില്ലെന്ന് പലരും അടക്കംപറഞ്ഞു. മറ്റുചിലർ അത് ഉറക്കെ പ്രഖ്യാപിച്ചു. ഏകദേശം 3.55 കോടി രൂപയായിരുന്നു ഈ ഫുട്‌ബോളറുടെ മാസവരുമാനം. അങ്ങനെ ഒരാൾക്ക് എത്രനാൾ ദാരിദ്ര്യവ്രതത്തെ പ്രണയിക്കുന്ന സന്യസിക്കാൻ സാധിക്കുമെന്ന് ചോദിച്ചവരും ഏറെ. അധികകാലമൊന്നും പ്രശസ്തിയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്ന് പ്രവചിച്ചവരും കുറവല്ല. പക്ഷേ, ആരുടെയും സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയാൻ മുൾറൈൻ മുമ്പോട്ടുവന്നില്ല. ഏഴു

  • ഫ്രാൻസിസ് പാപ്പ നാളെ എത്തും; എന്താവും അയർലൻഡ് ശ്രവിക്കാൻ ആഗ്രഹിക്കുന്നത്?

    ഫ്രാൻസിസ് പാപ്പ നാളെ എത്തും; എന്താവും അയർലൻഡ് ശ്രവിക്കാൻ ആഗ്രഹിക്കുന്നത്?0

    ഡബ്ലിൻ: ലോക കുടുംബസംഗമത്തെ അഭിസംബോധനചെയ്യാനെത്തുന്ന ഫ്രാൻസിസ് പാപ്പയിൽനിന്ന് അയർലൻഡ് ശ്രവിക്കാൻ ആഗ്രഹിക്കുന്നത് എന്താവും? സംശയംവേണ്ട, ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന സന്ദേശംതന്നെ. ലോകമെങ്ങും നിന്നുള്ള കത്തോലിക്കാ കുടുംബങ്ങളുടെ സാന്നിധ്യം, നാല് പതിറ്റാണ്ടിനുശേഷമുള്ള പേപ്പൽ പര്യടനം, ഫ്രാൻസിസ് പാപ്പയുടെ ആദ്യ സന്ദർശനം എന്നിങ്ങനെ സന്തോഷിക്കാൻ നിരവധി കാര്യങ്ങളുണ്ട് അയർലൻഡിൽ. എന്നാൽ, ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ ‘റഫറണ്ടം’ സൃഷ്ടിച്ച മുറിവുകളിലൂടെ കടന്നുപോവുകയാണ് ഐറിഷ് വിശ്വാസികൾ. അതുകൊണ്ടുതന്നെയാണ് ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന വാക്കുകൾക്കായി അവർ കാത്തിരിക്കുന്നതും. റഫറണ്ടം സൃഷ്ടിച്ച കിതപ്പിൽനിന്ന് പ്രോ ലൈഫ് പ്രവർത്തകരെ

  • അഞ്ചാം പിറന്നാളിൽ ഡാർലിംഗ്ടൺ ഡിവൈൻ; 'ബെർത്ത് ഡേ വിജിൽ' സെപ്റ്റംബർ ഏഴിന്

    അഞ്ചാം പിറന്നാളിൽ ഡാർലിംഗ്ടൺ ഡിവൈൻ; 'ബെർത്ത് ഡേ വിജിൽ' സെപ്റ്റംബർ ഏഴിന്0

    യു.കെ: യൂറോപ്പിലെ വ്യത്യസ്ഥമായ സാമൂഹിക, സാംസ്‌കാരിക സാഹചര്യങ്ങളിൽ ജീവിതം കെട്ടിപ്പടുക്കുന്ന മലയാളികളുടെ ആശ്വാസസങ്കേതമായി മാറിയ ഡാർലിംഗ്ടൺ കാർമൽ ഡിവൈൻ ധ്യാനകേന്ദ്രത്തിന് അഞ്ചാം പിറന്നാൾ. വളർച്ചാവഴിയിൽ നിർണായക ഘട്ടം പൂർത്തിയാക്കുമ്പോൾ, ദൈവത്തിന് കൃതജ്ഞതാ മലരുകൾ അർപ്പിക്കുകയാണ് വിശ്വാസീസമൂഹം. തികച്ചും അർത്ഥപൂർണമായ ആഘോഷപരിപാടികളാണ് തിരുനാളിനോട് അനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നതും. സെപ്റ്റംബർ ഏഴ് വൈകിട്ട് 4.00മുതൽ എട്ട് രാവിലെ 5.00വരെ നീളുന്ന നൈറ്റ് വിജിലാണ് ബെർത്ത്‌ഡേ സ്‌പെഷൽ ശുശ്രൂഷ. തുടർന്ന് 10.00മുതൽ വൈകിട്ട് 4.00വരെ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും നടക്കും. നൈറ്റ് വിജിൽ ശുശ്രൂഷകൾ

  • ലോക കുടുംബസംഗമം: ദണ്ഡവിമോചനത്തിനുള്ള അവസരം

    ലോക കുടുംബസംഗമം: ദണ്ഡവിമോചനത്തിനുള്ള അവസരം0

    ഡബ്ലിൻ: അയർലൻഡ് ആതിഥേയത്വം വഹിക്കുന്ന ലോക കുടുംബസംഗമത്തിൽ നേരിട്ടോ ടെലിവിഷൻ, റേഡിയോ എന്നീ മാധ്യമങ്ങളിലൂടെയോ പങ്കെടുക്കുന്നവർക്ക് സമ്പൂർണ ദണ്ഡവിമോചനം ലഭിക്കും. അപ്പസ്‌തോലിക് പെനിറ്റന്റെിയറിയാണ് ഇതു സംബന്ധിച്ച ഡിക്രി പുറപ്പെടുവിച്ചത്.കുടുംബസംഗമത്തിൽ ഭക്തിപൂർവം പങ്കെടുത്ത്, കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിച്ച്, പാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിച്ച്, പാപത്തിൽനിന്ന് പൂർണമായി വിട്ടുനിന്നാൽ സമ്പൂർണ ദണ്ഡവിമോചനം സാധ്യമാകും. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത വ്യക്തി ഒരു സ്വർഗസ്ഥനായ പിതാവേ, ഒരു വിശ്വാസപ്രമാണം, ദൈവകരുണയുടെ പ്രാർത്ഥനകൾ എന്നിവ ചൊല്ലുന്നതിനൊപ്പം ടെലിവിഷനിലൂടെയോ റേഡിയോയിലൂടെയോ പാപ്പ സംസാരിക്കുന്നത് സംപ്രേക്ഷണം ചെയ്യുമ്പോൾ

  • ലോക കുടുംബസംഗമം: നവോന്മേഷത്തിനും നവീകരണത്തിനുമുള്ള അവസരമെന്ന് പാപ്പ

    ലോക കുടുംബസംഗമം: നവോന്മേഷത്തിനും നവീകരണത്തിനുമുള്ള അവസരമെന്ന് പാപ്പ0

    വത്തിക്കാൻ സിറ്റി: ലോക കുടുംബസംഗമം കുടുംബങ്ങൾക്ക് നവീകരണത്തിനും നവോന്മേഷത്തിനുമുള്ള നല്ല അവസരമാണെന്ന് ഫ്രാൻസിസ് പാപ്പ. ഡബ്ലിൻ ആതിഥേയത്വം വഹിക്കുന്ന ലോക കുടുംബസംഗമത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം അഭിപ്രായപ്പെട്ടത്. സമൂഹികജീവിതത്തിൽ കുടുംബങ്ങൾക്കുള്ള പങ്കു വളരെ വലുതാണെന്നും പാപ്പ പറഞ്ഞു. യുവജങ്ങളുടെയും വരുംതലമുറയുടെയും നല്ല ഭാവി ഒരുക്കിയെടുക്കുന്നതിൽ കുടുംബങ്ങൾക്കുള്ള ഉത്തരവാദിത്ത്വം അപാരമാണ്. കാരണം, യുവജനങ്ങളാണ് ഭാവിയുടെ വക്താക്കൾ. അതിനാൽ അവരുടെ ഭാവി കരുപ്പിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നുമുതൽ അവരെ ഒരുക്കുക, വർത്തമാനകാലത്തുതന്നെ നന്മയിൽ വളർത്തുക. ഇന്നലെയുടെ അനുഭവങ്ങളിൽ

Latest Posts

Don’t want to skip an update or a post?