Follow Us On

19

February

2019

Tuesday

 • യുവജനങ്ങളെ, ഇന്ന് നിങ്ങളാണ് ദൈവത്തിന്റെ പ്രതിരൂപം: പാപ്പ

  യുവജനങ്ങളെ, ഇന്ന് നിങ്ങളാണ് ദൈവത്തിന്റെ പ്രതിരൂപം: പാപ്പ0

  പാനമ: ഇന്ന് ദൈവത്തിന്റെ പ്രതിരൂപം നിങ്ങൾ ഓരോരുത്തരുമാണെന്ന് യുവതീർത്ഥാടകരെ ഓർമപ്പെടുത്തി ഫ്രാൻസിസ് പാപ്പ. ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ ദൗത്യം പൂർത്തികരിക്കുകയും ചെയ്യുക എന്നത് കഴിഞ്ഞുപോയ ഒന്നല്ല. മറിച്ച്, ജീവിതകാലം മുഴുവൻ തുടരേണ്ടതാണെന്നും പാപ്പ പറഞ്ഞു. ലോക യുവജനസംഗമത്തിന് സമാപനം കുറിച്ചുകൊണ്ട് അർപ്പിച്ച ദിവ്യബലിൽ സന്ദേശം നൽകവേയാണ്, ദൈവത്തിന്റെ ഇന്ന് എന്ന് (യു ആർ ദ നൗ ഓഫ് ഗോഡ്) യുവജനങ്ങളെ പാപ്പ വിശേഷിപ്പിച്ചത്. ‘ദൈവത്തിന്റെ സുവിശേഷവേല നമ്മുടെ ജീവിതത്തിലൂടെ നിർവഹിക്കാൻവേണ്ടി ഒരു നിശ്ചിത സമയം മാറ്റിവെക്കപ്പെട്ടിട്ടില്ല. താൽക്കാലികമായ

 • ഫിലിപ്പീൻസിലെ ഇരട്ട സ്‌ഫോടനം:പാപ്പ അനുശോചനം രേഖപ്പെടുത്തി

  ഫിലിപ്പീൻസിലെ ഇരട്ട സ്‌ഫോടനം:പാപ്പ അനുശോചനം രേഖപ്പെടുത്തി0

  പാനമ: ഫിലിപ്പീൻസിൽ കത്തോലിക്ക ദേവാലയത്തിന് നേരെയുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ. വേൾഡ് യൂത്ത് ഡേയിൽ തന്റെ അവസാനത്തെ സന്ദേശം പങ്കുവെയ്കുന്നതിനിടെയാണ് അനുശോചന രേഖപ്പെടുത്തിയത്. അക്രമികളുടെ ഹൃദയങ്ങളെ പുനരുദ്ധരിക്കണമെന്നും ഇരകളായവരെ ശാന്തമാക്കണമെന്നും പ്രാർത്ഥിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ദിവ്യബലിമധ്യേയാണ് ഇരു ദൈവാലയങ്ങളിലായി ബോംബ് സ്‌ഫോടനം നടന്നത്. കുർബാന നടന്നുകൊണ്ടിരിക്കുമ്പോൾ ദേവാലയത്തിന്റെ കവാടത്തിൽ ആദ്യ സ്ഫോടനം നടന്നതിനു പിന്നാലെ ദൈവാലയത്തിനകത്തും സ്‌ഫോടനം നടക്കുകയായിരുന്നു. സ്‌ഫോടനത്തിൽ 27 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്  സാരമായ പരുക്കുകളേൽക്കുകയും

 • നിങ്ങൾക്കുള്ളത് വിശാലമനസ്സ്: വോളണ്ടിയേഴ്‌സിന് നന്ദി പറഞ്ഞ് പാപ്പ

  നിങ്ങൾക്കുള്ളത് വിശാലമനസ്സ്: വോളണ്ടിയേഴ്‌സിന് നന്ദി പറഞ്ഞ് പാപ്പ0

  പാനമ: വേൾഡ് യുത്ത് ഡേയുടെ 33 വേദികളിലും നിറസാന്നിധ്യമായിരുന്ന വോളണ്ടിയർമാർക്ക് നന്ദി പറഞ്ഞും ആശംസ നൽകിയും ഫ്രാൻസിസ് പാപ്പ. നിങ്ങളുടെ തെളിഞ്ഞു നിൽക്കുന്ന മഞ്ഞ ടീഷർട്ടുകൾ പാനമയുടെ നഗരങ്ങളെയും അനേകരുടെ ഹൃദയങ്ങളെയും പ്രകാശപൂരിതമാക്കി. നിങ്ങളുടെ മഹാമനസ്സിന് എത്ര നന്ദിപറഞ്ഞാലും പ്രശംസിച്ചാലും മതിയാവില്ലെന്നും പാപ്പ പറഞ്ഞു. വോളണ്ടിയർമാരെ കാണുന്നതിനായി പ്രത്യേകം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു പാപ്പ. നിങ്ങളുടെ ദൗത്യത്തിനും സേവനത്തിനും മുൻഗണന നൽകിയപ്പോൾ തടസ്സങ്ങളില്ലാതെ എല്ലാം ഭംഗിയായി ക്രമീകരിക്കപ്പെട്ടു. ഒരുമിച്ചുള്ള ഈ പ്രവർത്തനത്തിലൂടെ വിശ്വാസം എത്ര ജീവസുറ്റതും വൈവിധ്യമാർന്നതും

 • ഊഹാപോഹങ്ങൾക്ക് വിരാമം; അടുത്ത ആതിഥേയർ പോർച്ചുഗൽതന്നെ

  ഊഹാപോഹങ്ങൾക്ക് വിരാമം; അടുത്ത ആതിഥേയർ പോർച്ചുഗൽതന്നെ0

  പാനമ: വേൾഡ് യൂത്ത് ഡേ 2019ന് തിരശീലയുയർന്നതുമുതൽ ആരംഭിച്ച, ഊഹാപോഹങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം- പതിനഞ്ചാമത് ലോക യുവജനസംഗമത്തിന് പോർച്ചുഗലിലെ ലിസ്ബൺ വേദിയാകും. ലോക യുവജനസംഗമത്തിന് സമാപനംകുറിച്ച് ഫ്രാൻസിസ് പാപ്പ അർപ്പിച്ച ദിവ്യബലിക്കുശേഷം, അൽമായർക്കും കുടുംബങ്ങൾക്കുംവേണ്ടിയുള്ള ഡിക്കാസ്റ്ററി തലവൻ കർദിനാൾ കെവിൻ ഫാരലാണ് അടുത്ത വേദി പ്രഖ്യാപിച്ചത്. തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2022 ജൂലൈയിലാവുമെന്നാണ് റിപ്പോർട്ടുകൾ. വേൾഡ് യൂത്ത് ഡേ ആഘോഷങ്ങളുടെ നാല് പതിറ്റോണ്ടോട് അടുക്കുന്ന ചരിത്രത്തിൽ ആദ്യമായാണ് പോർച്ചുഗൽ വേദിയാകുന്നത്. ആരവം മുഴക്കിയും വിവിധ വർണ്ണ പതാകകൾ വീശിയുമൊക്കെ

 • ലോകയുവതയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ ‘യെസ്’ ചലഞ്ച്!

  ലോകയുവതയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ ‘യെസ്’ ചലഞ്ച്!0

  പാനമ: പലതരം ‘ചലഞ്ചു’കൾ ഏറ്റെടുത്തിട്ടുള്ള ആധുനിക യുവത്വത്തിന് മുന്നിലേക്ക് ഫ്രാൻസിസ് പാപ്പയുടെ ഒരു ചലഞ്ച്- ‘യെസ്’ചലഞ്ച്. രണ്ടായിരം വർഷംമുമ്പ് ദൈവം മുന്നോട്ടുവെച്ച ‘യെസ്’ ചലഞ്ച് ഏറ്റെടുത്ത് വിജയിച്ച ഒരു മഹിളാരത്‌നത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ്, മെട്രോ പാർക്കിൽ ജാഗരണപ്രാർത്ഥനയ്ക്കായി അണിചേർന്ന യുവതീർത്ഥാടകർക്കുനേരെ ചോദ്യരൂപത്തിൽ ആ ചലഞ്ച് തൊടുത്തത്: ദൈവത്തോട് ‘യെസ്’ പറഞ്ഞ പരിശുദ്ധ അമ്മയെ അനുകരിക്കാൻ നിങ്ങൾക്കു കഴിയുമോ? എങ്ങനെ സധൈര്യം ‘യെസ്’ പറയാമെന്നതിന് ഉത്തമ ഉദാഹരണമാണ് പരിശുദ്ധ അമ്മയെന്ന് പാപ്പ ആവർത്തിച്ച് ഓർമിപ്പിച്ചു. മറ്റൊന്നും ചിന്തിക്കാതെ ദൈവപദ്ധതിക്ക് അമ്മ

 • മാധ്യസ്ഥം വഹിക്കാൻ 14 അമേരിക്കൻ അമ്മമാർ; സംതിംഗ് സ്‌പെഷൽ വിയാസാക്ര!

  മാധ്യസ്ഥം വഹിക്കാൻ 14 അമേരിക്കൻ അമ്മമാർ; സംതിംഗ് സ്‌പെഷൽ വിയാസാക്ര!0

  പാനമ: ലോക യുവജനസംഗമത്തിന്റെ മുഖ്യ ആകർഷണമാണ് പാപ്പയുടെ നേതൃത്വത്തിൽ ലോകയുവത ഒന്നടങ്കം പങ്കെടുക്കുന്ന വിയാസാക്ര- കുരിശിന്റെ വഴി. അതിൽതന്നെ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ കുരിശിന്റെ വഴി. കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിൽ സമർപ്പിച്ച പ്രാർത്ഥനാനിയോഗങ്ങളും അതിന് മാധ്യസ്ഥയായി 14 മരിയൻ ദർശനങ്ങളെ നിയോഗിച്ചതുമാണ് പാനമയിലെ വിയാസാക്രയെ സംതിംഗ് സ്‌പെഷ്യലാക്കിയത്. ലോകജനത നേരിടുന്ന സമകാലീന വെല്ലുവിളികളാണ് ഓരോ സ്ഥലത്തും പ്രാർത്ഥനാ നിയോഗങ്ങളായത്, മധ്യസ്ഥം വഹിച്ചത് അമേരിക്കൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങൾ പ്രത്യേകമാം വണങ്ങുന്ന മരിയൻ ദർശനങ്ങളും. വേൾഡ് യൂത്ത് ഡേയ്ക്ക്

 • പാനമയിൽ മുഴങ്ങി പേപ്പൽ ഉപദേശം; ജാഗരൂകരാകണം സമർപ്പിതസമൂഹം

  പാനമയിൽ മുഴങ്ങി പേപ്പൽ ഉപദേശം; ജാഗരൂകരാകണം സമർപ്പിതസമൂഹം0

  പാനമ: ജീവിതവീഥികളിലെ തകർച്ചകളിൽ പ്രത്യാശ കണ്ടെത്താൻ കഴിണമെന്ന് ഫ്രാൻസിസ് പാപ്പ. പാനമ സിറ്റിയിലെ സാന്റാ മരിയ ലാ അന്റിഗ ദൈവാലയത്തിൽ സമർപ്പിതർക്കുവേണ്ടി പ്രത്യേകം അർപ്പിച്ച ദിവ്യബലിൽ മുഖ്യകാർമികത്വം വഹിക്കവേയാണ്, ലോകമെമ്പാടുമുള്ള സമർപ്പിതജീവിതങ്ങൾക്കുള്ള പേപ്പൽ ഉപദേശം പാപ്പയിൽനിന്ന് ശ്രവിച്ചത്. ക്ഷീണിതനായ ഈശോ കിണറ്റിൻകരയിലെ സമരിയാക്കാരിയായ സ്ത്രീയുടെ കൈയിൽനിന്ന് വെള്ളം സ്വീകരിച്ച ബൈബിൾ ഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ സന്ദേശം. പുരോഹിതരുടെയും സമർപ്പിതരായ സ്ത്രീപുരുഷന്മാരുടെയും ജീവിതത്തിലെ തളർച്ചകളെയും പ്രതിസന്ധികളെയുമാണ് പാപ്പ പ്രസ്തുത ബൈബിൾ ഭാഗത്തോട് ഉപമിച്ചത്. മണിക്കൂറുകൾ നീണ്ട ജോലി, നിരാശയും

 • സഹനങ്ങളിൽ ദൈവമാതാവിനെ മാതൃകയാക്കണം: പാപ്പ

  സഹനങ്ങളിൽ ദൈവമാതാവിനെ മാതൃകയാക്കണം: പാപ്പ0

  പാനമ: പരിശുദ്ധ അമ്മയെപോലെ സഹനങ്ങൾക്കൊപ്പം നടന്നൂനീങ്ങാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പ. ലോകയുവജന സംഗമത്തിലെ കുരിശന്റെ വഴി പ്രാർത്ഥനയ്ക്ക് മുന്നോടിയായി നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. 34വർഷംമുമ്പ് ലോക യുവജനസംഗമത്തിന് തുടക്കം കുറിക്കുകയും കുരിശിന്റെ വഴി അനുദിനജീവിതത്തിലെ പതിവു പ്രാർത്ഥനയായക്കുകയും ചെയ്ത വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയെ സ്മരിച്ചുകൊണ്ടാണ് കുരിശിന്റെ വഴി ആരംഭിച്ചത്. ”സഹനങ്ങളോടുള്ള ഐക്യദാർഢ്യമാണ് കുരിശിന്റെ വഴി. സ്വയം മുറിവേറ്റുകൊണ്ട് നമുക്കുവേണ്ടി ക്രൂശിലേറിയവന്റെ സ്‌നേഹത്തിന്റെ വഴിയാണത്. ഈ സ്‌നേഹവഴിയിൽ മുറിവേൽപ്പിക്കപ്പെട്ടവർക്കൊപ്പം നടക്കാൻ കടപ്പെട്ടവരാണ്

Latest Posts

Don’t want to skip an update or a post?