Follow Us On

28

March

2024

Thursday

ഓഡിയോ പബ്ലിഷേഴ്സ് ഓഡിയോ അവാർഡ് 'ബ്രദർ ഫ്രാൻസിസിന്'

ഓഡിയോ പബ്ലിഷേഴ്സ് ഓഡിയോ അവാർഡ് 'ബ്രദർ ഫ്രാൻസിസിന്'

ഡെൻവർ: സ്‌നേഹം നിറഞ്ഞ ശബ്ദത്തിൽ ചെന്നായയെപ്പോലും സഹോദരാ എന്ന് വിളിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതകഥ പറയുന്ന ശബ്ദനാടകത്തിന് ഓഡിയോ പബ്ലിഷേഴ്സ് അസോസിയേഷന്റെ ഓഡിയോ അവാർഡ്.
ന്യൂയോർക്ക് സിറ്റിയിലെ ന്യൂയോർക്ക് ഹിസ്‌റ്റോറിക്കൽ സൊസൈറ്റിയിൽ വെച്ചുനടന്ന ഇരുപത്തിമൂന്നാം ഓഡീസ് ആഘോഷത്തിനിടെയാണ് കാറ്റഗറിയിലെ മികച്ച ശബ്ദനാടകമായി “ബ്രദർ ഫ്രാൻസിസ്:ദ ബെയർഫൂട്ട് സെയിന്റ് ഓഫ് അസീസി” തെരഞ്ഞെടുക്കപ്പെട്ടത്. അഗസ്റ്റിൻ ഇൻസ്റ്റ്യൂട്ട് ഓഫ് റേഡിയോ തീയേറ്റേഴ്സ് നിർമ്മിച്ച നാടകം ലണ്ടനിലെ ദ സൗണ്ട് ഹൗസിലായിരുന്നു റെക്കോർഡ് ചെയ്തത്. ജേർഡ് ഡീപാസ്‌ക്വലിന്റെ യഥാർത്ഥ സംഗീതം നാടകത്തെ മനോഹരമാക്കുന്നു.
“ഈ അവാർഡ് സ്വീകരിക്കാൻ യോഗ്യരാണെന്നതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്. വിശുദ്ധ ഫ്രാൻസിസിന്റെ പ്രചോദിപ്പിക്കുന്ന ജീവിതത്തോട് തങ്ങൾക്ക് നന്ദിയുണ്ട്. ബ്രദർ ഫ്രാൻസിസ് എന്ന നാടകത്തിന്റെ നിർമ്മാണത്തിനായി തങ്ങളെ തന്നെ സമർപ്പിച്ച എല്ലാ കഴിവുള്ള ആളുകളോടും കൃതജ്ഞത അറിയിക്കുന്നു”; ശബ്ദനാടകത്തിന്റെ രചയിതാവും സംവിധായകനുമായ പോൾ മകസ്‌ക്കർ പറഞ്ഞു.
നാടകത്തിന്റെ പത്ത് ഭാഗങ്ങളിലൂടെ പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതം കേൾവിക്കാരിലെത്തുന്നു. യുവാവായ പട്ടാളക്കാരനെന്ന നിലയിൽ അവനേറെ സഹിച്ചു. വിശുദ്ധനായ ഭിക്ഷക്കാരനെന്ന നിലയിൽ അവൻ കുഷ്ഠരോഗികളെ ആലിംഗനം ചെയ്തു. വിശുദ്ധ ഫ്രാൻസിസിനെപ്പറ്റി അഗസ്റ്റിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റേഡിയോ തീയേറ്റേഴ്‌സ് വെബ്‌സൈറ്റിൽ പറയുന്നു. മുൻപ് ‘ഓഡ് ടു സെന്റ് സിസിലിയ, ദ ട്രയൽസ് ഓഫ് സെന്റ് പാട്രിക്’ എന്ന നാടകങ്ങളും സെന്റ് അഗസ്റ്റിൻ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?