ശാലോം മിഷൻ ഫയർ 2018: തയാറെടുത്ത് ഓസ്‌ട്രേലിയ; ഇത്തവണ രണ്ട് വേദികളിൽ

0
1554

സിഡ്‌നി: നൂറുകണക്കിനാളുകൾക്ക് അഭിഷേകവർഷം സമ്മാനിക്കുന്ന ‘ശാലോം മിഷൻ ഫയറി’ന് ഓസ്‌ട്രേലിയയിൽ വീണ്ടും എത്തുന്നതിന്റെ അത്യാവേശത്തിലാണ് അവിടുത്തെ വിശ്വാസീസമൂഹം. ‘ജാഗരൂകരായിരിക്കുവിൻ’ (മാർക്കോസ് 13:37) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ഈ വർഷം രണ്ട് റസിഡൻഷ്യൽ ശുശ്രൂഷകൾക്കാണ് ഓസ്‌ട്രേലിയ വേദിയാകുന്നത്.

ജറാഡെയ്ൽ ‘ബാപ്റ്റിസ്റ്റ് ക്യാംപിംഗ് സെന്ററാ’ണ് പ്രഥമ ശുശ്രൂഷയുടെ വേദി. സെപ്തംബർ 14 വൈകിട്ട് 5.00മുതൽ 17ന് ഉച്ചയ്ക്ക് 1.00വരെയാണ് ശുശ്രൂഷകൾ. വിക്ടോറിയ പ്രസ്റ്റൻ ‘മാൻട്ര ബെൽ സിറ്റി’യാണ് രണ്ടാമത്തെ ശുശ്രൂഷയുടെ വേദി. സെപ്തംബർ 20 വൈകിട്ട് 5.00 മുതൽ 23ന് ഉച്ചയ്ക്ക് 1.00 വരെയാണ് ശുശ്രൂഷകൾ.

ശാലോം ഓസ്‌ട്രേലിയയുടെ രക്ഷാധികാരികളായ ഹൊബാർട്- ടാസ്മാനിയ ആർച്ച്ബിഷപ്പ് ജൂലിയസ് സി. പോർടിയൂസ്, മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ, ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ, ഡോ. ജോൺ ഡി. തുടങ്ങിയവർ നേതൃത്വം വഹിക്കും.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: shalommedia.org/events