Follow Us On

19

March

2024

Tuesday

വിശ്വാസതീക്ഷ്ണതയുള്ള യുവത അമൂല്യ സമ്പത്ത്:ഫാ. മാർട്ടിൻ

വിശ്വാസതീക്ഷ്ണതയുള്ള യുവത അമൂല്യ സമ്പത്ത്:ഫാ. മാർട്ടിൻ
ടൊറന്റോ: വിശ്വാസ തീക്ഷ്ണതയുള്ള യുവജനം സഭയുടെ അമൂല്യ സമ്പത്താണെന്നും ദൈവപരിപാലനത്തിൽ അടിയുറച്ച വിശ്വാസം ജീവിതവിജയം കണ്ടെത്താൻ പ്രചോദനമാകുമെന്നും മിസിസാഗ സീറോ മലബാർ എക്‌സാർകേറ്റ് മതബോധന- യുവജന ഡയറക്ടർ ഫാ. മാർട്ടിൻ അഗസ്റ്റിൻ. ടൊറന്റോ സെന്റ് തോമസ് ഇടവകയിൽ പ്ലസ് ടു പ~നം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ, മതബോധന വിഭാഗത്തിന്റെ 14-ാം വാർഷികം എന്നിവയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ~നം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ പുറംലോകത്തേക്ക് കടക്കുകയല്ല മറിച്ച്, സഭക്കുള്ളിലേക്കു ശക്തിയോടെ കടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീലഗൗൺ അണിഞ്ഞ് മാർച്ചിങ്ങ് സംഗീതത്തിന്റെ അകമ്പടിയോടെ വിദ്യാർത്ഥികൾ ദൈവാലയത്തിലേക്ക് ആഗതരായതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. പ്രദക്ഷിണമായി എത്തിയ വിദ്യാർത്ഥികളെ റോസാ പുഷ്പങ്ങൾ നൽകി ഇടവകജനം വരവേറ്റു. പ്രിൻസിപ്പൽ സിസ്റ്റർ ലിസി ജോസഫ് വിദ്യാർത്ഥികളെയും അതിഥികളെയും സ്വാഗതം ചെയ്തു. അധ്യാപക പ്രതിനിധി സാജു മാത്യു പ~നം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളായ വർഷ നിജി വാടശ്ശേരി, ജോൺ കാട്ടുകുടിയിൽ, കാതറിൻ ജെയ്‌സൺ, ക്രിസ്റ്റിൻ കുരിയൻ, ടാനിയ എബ്രഹാം എന്നിവരെ സന്തോഷ് തോമസ് വിജയികളായി പ്രഖ്യാപിച്ച് പ്രശംസാ പത്രങ്ങൾ സമർപ്പിച്ചു.
ഗ്രാജുവേഷൻ മെഡലുകൾ ഫാ. മാർട്ടിൻ അഗസ്റ്റിനും സർട്ടിഫിക്കറ്റുകൾ, ഉയർന്ന വിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡുകൾ എന്നിവ വികാരി ഫാ. ജേക്കബ് ഇടകളത്തൂരും സമ്മാനിച്ചു. വിവിധ ക്ലാസുകളിൽ ഉയർന്ന വിജയം നേടിയവർക്കും ബൈബിൾ ക്വിസ്, ബൈബിൾ ആർട്‌സ് ഫെസ്റ്റിവൽ വിജയികൾക്കും മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജോസ് വർഗീസ്, ജോൺസൻ ഇരിമ്പൻ എന്നിവർ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?