Follow Us On

29

March

2024

Friday

  • മിഷന്‍  ഇറാക്ക് !

    മിഷന്‍ ഇറാക്ക് !0

    ഇറാക്കിലേക്കോ കേട്ടവര്‍ കേട്ടവര്‍ മുഖത്തേക്ക് അതിശയത്തോടെ നോക്കി; മരിക്കാന്‍ അത്ര ഇഷ്ടമാണോ എന്ന ഭാവത്തോടെ. ഇറാക്കിലേക്ക് ഒഴിച്ച് മറ്റെവിടെ വേണമെങ്കിലും പൊയ്‌ക്കൊള്ളുക എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്. അവരുടെ അഭിപ്രായങ്ങള്‍ കേവലം ഉപചാര വാക്കുകളല്ലെന്നും തങ്ങളോടുള്ള കരുതലാണ് അവരെക്കൊണ്ടത് പറയിക്കുന്നതെന്നും സിസ്റ്റര്‍ അന്നക്കും സിസ്റ്റര്‍ ടെസിനും അറിയാമായിരുന്നു. ടോം ഉഴുന്നാലില്‍ അച്ചന്റെയും യെമനില്‍ കൊല ചെയ്യപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെയുമൊക്കെ അനുഭവങ്ങള്‍ ഇവരുടെ മനസിലും പച്ചകെടാതെ ഉണ്ടായിരുന്നു. സിഎംസി സന്യാസിനി സഭയിലെ എറണാകുളം പ്രൊവിന്‍സിലെ അംഗമാണ്

  • ദൈവത്തിന്റെ ലൈറ്റ്ഹൗസുകള്‍

    ദൈവത്തിന്റെ ലൈറ്റ്ഹൗസുകള്‍0

    25000 രൂപയ്ക്ക് എത്ര വീടു പണിയാമെന്ന് ചോദിച്ചാല്‍ ഒരു വീടിന്റെ അടിത്തറ കെട്ടാന്‍പോലും തികയില്ലെന്നായിരിക്കും മറുപടി. എന്നാല്‍ ഈ ചോദ്യം സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിനോടാണെങ്കില്‍ ഉത്തരം 142 എന്നായിരിക്കും.10 വര്‍ഷങ്ങള്‍ക്കുമുമ്പ് കടമായി ലഭിച്ച 25,000 രൂപകൊണ്ട് ആരംഭിച്ച ദൗത്യത്തിലൂടെ സിസ്റ്റര്‍ ഇതിനകം 142 വീടുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 12 വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. ആ വീടുകള്‍ക്കുവേണ്ടി അനേകം കുട്ടികള്‍ ജന്മദിന ആഘോഷങ്ങള്‍ വേണ്ടെന്നു വച്ചു. വിവാഹ വാര്‍ഷികങ്ങളിലെ ആഘോഷങ്ങള്‍ ഉപേക്ഷിച്ച അധ്യാപകരും തിരുനാളുകളുടെ പ്രൗഢി കുറച്ച ഇടവകകളും

  • ‘നാട്ടിലെങ്ങും പാട്ടായ’  ദൈവാനുഭവം

    ‘നാട്ടിലെങ്ങും പാട്ടായ’ ദൈവാനുഭവം0

    പരസ്യം ചെയ്യുന്ന ഉത്പന്നങ്ങള്‍ വിപണി കീഴടക്കുന്നതിനൊപ്പം നന്മയുടെ ചിന്തകളും സമൂഹത്തിലേക്ക് എത്തിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഷെല്‍ട്ടന്‍ പിന്‍ഹീറോ എന്ന ചെറുപ്പക്കാരന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവജനങ്ങള്‍ നെഞ്ചിലേറ്റിയ 50-തോളം ഇംഗ്ലീഷ് ആരാധന ഗീതങ്ങളും ഷെല്‍ട്ടന്റെ വിരല്‍ത്തുമ്പില്‍നിന്നും പിറന്നവയാണ്. മലയാള സിനിമ ഗാനലോകത്തും ഷെല്‍ട്ടന്റെ ഇംഗ്ലീഷ് ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നന്മയ്ക്ക് വിരുദ്ധമായതൊന്നും തന്റെ പരസ്യത്തിലും വരികളിലും ഉണ്ടാകില്ലെന്ന ഉറച്ച തീരുമാനത്തിലേക്ക് ഈ ചെറുപ്പക്കാരനെ നയിച്ചതിന്റെ പിന്നില്‍ ചില കാരണങ്ങളുണ്ട്. ‘മില്‍മ, പാലിന്റെ മേന്മ നാടിന്റെ നന്മ.’ അടുത്ത കാലത്ത് ഏറ്റവും

  • വിശ്വാസ വിഹായസിലെ താരകങ്ങള്‍

    വിശ്വാസ വിഹായസിലെ താരകങ്ങള്‍0

    ആറ്മാസം കൂടി മാത്രമേ ജീവിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിപ്പോള്‍ 16 വയസുകാരനായ ബെന്നി പ്രസാദ് ആത്മഹത്യയെക്കുറിച്ചാണ് ചിന്തിച്ചത്. നിരാശയിലാണ്ടുപോയ ആ കൗമാരക്കാരനെ ദൈവം സ്പര്‍ശിച്ചപ്പോള്‍ പത്താം ക്ലാസുപോലും പാസാകാത്ത ബെന്നി ഡോ. ബെന്നി പ്രസാദ് എന്ന ലോകപ്രശസ്ത ഗിറ്റാറിസ്റ്റ് ആയി മാറി. ആ കഥയ്ക്ക് പിന്നില്‍ കണ്ണീരിന്റെ നനവും അവഗണനയുടെ നോവും ഉണ്ട്. അന്റാര്‍ട്ടിക്കയിലെ കൊടും തണുപ്പിലും 2004-ലെ ആഥന്‍സ് ഒളിമ്പിക്‌സിന്റെ വേദിയിലും 2006-ല്‍ ജര്‍മ്മനിയില്‍ നടന്ന ഫിഫാ ലോകകപ്പ് ഫുട്‌ബോള്‍ വേദിയിലുമടക്കം 245 രാജ്യങ്ങളില്‍ ബെന്നി പ്രസാദ്

Don’t want to skip an update or a post?