ആൾക്കൂട്ടത്തിൽ തനിയെ

നാം ഒറ്റയ്ക്കാവരുത്

ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധനായൊരു കൃഷിക്കാരൻ വീട്ടിനുള്ളിൽ മരിച്ചുകിടന്നു എന്ന വാർത്ത വായിച്ചത് ഒരാഴ്ചമുമ്പാണ്. ആളെ അറിയും. ഞാനിപ്പോൾ താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്തൊരു ഗ്രാമത്തിലാണിത്. ഇടയ്ക്ക് ഈ വ്യക്തിയെ കടയ്ക്ക് മുന്നിൽ കാണാം....

കൃഷിയെക്കുറിച്ച് അറിയണോ ഈ മിടുക്കിയോട് ചോദിക്കൂ

ഇന്ന് നമുക്ക് ഒരു കൊച്ചു പെൺകുട്ടിയെ പരിചയപ്പെടാം. മണ്ണിനെയും മക്കളെയും സ്‌നേഹിക്കുന്ന മാതാപിതാക്കൾ ഈ കൊച്ചുമിടുക്കിയെ മക്കൾക്കും പരിചയപ്പെടുത്തണം. തന്റെ 20 സെന്റ് ഭൂമിയിൽ കാർഷിക വിപ്ലവം സൃഷ്ടിച്ച് സംസ്ഥാന സർക്കാരിന്റെ കർഷക...

ഡോക്ടറായ ദൈവദാസൻ

ബ്രസീലിലെ ഒരു സമ്പന്നകുടുംബത്തിലാണ് ഗൈഡോ ഷേയ്ഫർ ജനിക്കുന്നത്. അപ്പൻ ഡോക്ടറായതുകൊണ്ട് മകനും ആ വഴിതന്നെ തിരഞ്ഞെടുത്തു. ഏറെ ആവേശത്തോടെയാണ് ഗൈഡോ 2001-ൽ ഡോക്ടറുടെ ജോലി തുടങ്ങിയത്. എന്നാൽ വൈദ്യവൃത്തിയല്ല തന്റെ തൊഴിൽ വൈദികവൃത്തിയാണെന്ന് തോന്നിയതോടെ...

വിളക്ക് തെളിയട്ടെ

ഭക്ഷണവും രോഗവും അറിയപ്പെടുന്ന കാൻസർ രോഗവിദഗ്ധനായ ഡോ.വി.പി ഗംഗാധരൻ പറഞ്ഞൊരു അനുഭവം ശ്രദ്ധേയമാണ്. ഒരു കല്യാണസദ്യയിൽ പങ്കെടുക്കാൻ പോയതായിരുന്നു അദേഹം. സദ്യക്ക് നല്ല തിരക്ക്. ബൊഫെ മാതൃകയിൽ വിളമ്പുന്ന പരിപാടിയായിട്ടും നല്ല തിരക്ക്. വിഭവസമൃദ്ധമായി കഴിക്കാനുളള...

കാരുണ്യ പർവ്വം

മാതാപിതാക്കളെ മറക്കാതിരിക്കുക വാർധക്യത്തിന്റെ നൊമ്പരങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന രോഗമാണ് അൾഷിമേഴ്‌സ്. ഈ രോഗം ബാധിച്ച് സ്വന്തക്കാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം മറന്നുപോകുന്ന അവസ്ഥ സമൂഹത്തിൽ പടരുകയാണ്. തന്റെ പിതാവ് കടന്നുപോയ ഇത്തരമൊരു...

അനുഗ്രഹത്തിന്റെ കഥകൾ…

നന്ദി മാത്രം മെഡ്ജുഗോറിയിൽ നടന്ന യുവജനസമ്മേളനം അനേകർക്ക് അനുഗ്രഹപ്രദമായിരുന്നു. ലക്ഷങ്ങളുടെ മനസിൽ നന്മയുടെ മഴമേഘങ്ങൾ വിരിയിക്കുന്നതായിരുന്നു സമ്മേളനം. അത്തരത്തിലുള്ള ഏതാനും ചില അനുഭവങ്ങളാണ് ജർമ്മനിയിലുളള വിൻസെൻഷ്യൻ വൈദികൻ ഫാ. അജീഷ് തുണ്ടത്തിൽ ഷെയർ ചെയ്തത്. മെഡ്ജുഗോറിയയിൽ...

ആരാണ് യഥാർത്ഥറോൾ മോഡൽ?

നമ്മുടെ മാതൃകകൾ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അനുകരിക്കാൻ പറ്റുന്ന മാതൃകകൾ നമുക്ക് ഇല്ല എന്നതാണെന്ന് തോന്നുന്നു. പഴയകാലങ്ങളിൽ കുട്ടികൾക്ക് അനുകരിക്കാൻ കഴിയുന്ന മാതൃകകളായി മാതാപിതാക്കൾ ഉയർത്തിക്കാട്ടിയത് മഹാത്മാഗാന്ധിയും എബ്രഹാം ലിങ്കനും...

ജീവിതവെട്ടം

കർത്താവിന്റെ കഴുത നാലു പതിറ്റാണ്ടിലേറെക്കാലമായി തെരുവ് കുഞ്ഞുങ്ങളൊടൊത്ത് ജീവിക്കുകയാണ് ബ്രദർ മാവൂരൂസ്. ഇക്കലങ്ങളിൽ എത്രയോ പേരെയാണ് അദേഹം തെരുവിൽ നിന്നും കണ്ടെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ശരീരം മുഴുവൻ പഴുത്ത് വ്രണം ബാധിച്ച് റയിൽവേ പ്ലാറ്റുഫോമിൽ...

താണനിലത്തേ നീരോടൂ…

വളർച്ചയുടെ വഴികൾ പ്രതിസന്ധികളിലൂടെ കയറി ഉയരങ്ങളിലെത്തിയവരുടെ കഥകൾ എന്നും സമൂഹം അത്യാവേശത്തോടെയാണ് കേൾക്കാറുള്ളത്. ഇതിൽ ഏറ്റവും നല്ല ഉദാഹരണമായി തോന്നിയത്, ഏഷ്യാനെറ്റിൽ വന്ന 'പൊരുതി നേടുന്നവർ' എന്ന പ്രോഗ്രാമിന് എത്തിയ ഡോ. മധു ജി...

അമ്മയുടെ പ്രാർത്ഥന

ദൈവസന്നിധിയിൽ ഉയർത്തുന്ന ചങ്കുപൊട്ടിയുള്ള നിലവിളിക്ക് ഉടൻ ഉത്തരം ലഭിക്കുമെന്നതിന്റെ തെളിവാണ് സ്‌നേഹിതനായ ഫാ. അജീഷ് എന്ന വൈദികന്റെ അനുഭവം. സൺഡേ സ്‌കൂളിൽ പഠിക്കുന്ന കാലം. മിഷൻലീഗ് മത്സരങ്ങളിൽ ബൈബിൾ ദൃശ്യാവതരണത്തിന് അജീഷും കൂട്ടുകാരും അവതരിപ്പിച്ചത്...
error: Content is protected !!