വഴിപിഴച്ച ലൈംഗിക വൈകല്യമാണ് സ്വവർഗവിവാഹം: കോടതിയിൽ സ്ലൊവേക്ക്യൻ ബിഷപ്പ് കൗൺസിലിന്റെ ഹർജി

0
126

സ്ലൊവേക്യ: സ്വവർഗവിവാഹം നിയമപരമാക്കാനുള്ള രാഷ്ട്രീയവും വ്യക്തിപരവുമായ നീക്കത്തിനെതിരെ സ്ലൊവേക്ക്യായിലെ ബിഷപ്പ് കൗൺസിൽ യൂറോപ്യൻ യൂണിയൻ കോടതിയിൽ ഹർജി നൽകി. മാനവികതയുടെ സമഗ്രപുരോഗതിയെ തടസ്സപ്പെടുത്തുന്ന വഴിപിഴച്ച ലൈംഗിക വൈകല്യമാണ് സ്വവർഗവിവാഹമെന്ന് ദേശീയ ബിഷപ്പ് കൗൺസിലിന്റെ പ്രസിഡൻറും ബാർത്തിസ്ലാവിലെ ആർച്ചുബിഷുമായ സ്റ്റാനിസ്ലാവ് സ്വലൻസ്‌കി ഹർജിയിൽ വ്യക്തമാക്കി.

സ്ത്രീയും പുരുഷനും ഒന്നുചേരുന്ന ദാമ്പത്യബന്ധത്തിലെ പ്രകൃതിനിയമത്തെ തച്ചുടയ്ക്കുകയും, വിവാഹാന്തസ്സിൻറെ മഹഹത്വത്തെ തരംതാഴ്ത്തുകയും ചെയ്യുന്ന സ്വവർഗ്ഗവിവാഹത്തെയാണ് സ്ലൊവേക്യായിലെ കത്തോലിക്കാ സഭ ഹർജിയിലൂടെ വെല്ലുവിളിക്കുന്നത്. മനുഷ്യന്റെ സാംസ്‌ക്കാരികവും മതപരവും മാനവികവുമായ പൈതൃകം, അനിഷേധ്യമായ സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, നിയമക്രമം എന്നിവ അതിലംഘിക്കുന്നതാണ് സ്വവർഗ്ഗ വിവാഹമെന്ന് ഹർജി പറയുന്നു.

“ആജീവനാന്തം നിലനില്‌ക്കേണ്ട സ്ത്രീ-പുരുഷന്മാർ തമ്മിലുള്ള പാവനമായ ബന്ധത്തെയും ലോകം അംഗീകരിക്കുന്ന വിവാഹാന്തസ്സിൻറെ പ്രകൃതിനിയമത്തെയും ഏതാനും വ്യക്തികൾ മുന്നോട്ടുവയ്ക്കുന്ന സ്വവർഗ്ഗവിവാഹ അപേക്ഷ അതിലംഘിക്കുന്നു. മാനവരാശിയുടെ പ്രത്യുല്പാദന ജീവിതക്രമത്തെയും, ജീവൻറെ നിലനില്പിനെയും സംരക്ഷണത്തെയും ഇല്ലാതാക്കുന്ന സ്വവർഗ്ഗവിവാഹം സാമൂഹത്തിൻറെ നിരുത്തരവാദിത്വപരമായ ധാർമ്മിക അധഃപതനമാണ്”; ബിഷപ്പുമാർ ഹർജിയിൽ വ്യക്തമാക്കി.