സ്വവർഗരതി: കോടതി വിധി അന്തിമമല്ല; പുനഃപരിശോധനാ ഹർജി സമർപ്പിക്കാം

0
4706

ന്യൂഡൽഹി: പ്രകൃതിവിരുദ്ധ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 377ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സ്വവർഗലൈംഗീക കുറ്റകൃത്യമല്ലാതാക്കിയ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി ധാർമികമൂല്യങ്ങൾക്ക് വിലനൽകുന്നവരെ നടുക്കുന്നതാണെങ്കിലും പ്രതീക്ഷകൾ പൂർണമായും അസ്തമിച്ചിട്ടില്ലെന്ന് നിയമരംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ അവസരമുണ്ട്. അഞ്ചംഗബഞ്ച് റദ്ദാക്കിയ ഐ.പി.സി 377ാം വകുപ്പ് ഏഴ് അംഗ ഭരണഘടനാബഞ്ചിന് പരിശോധിക്കാൻ അധികാരമുണ്ട്. ആ നിയമസാധ്യത വിനിയോഗിക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഉഭയ സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത പൗരാവകാശം എന്ന നിലയിലാണ് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്. സ്വവർഗാനുരാഗം നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 30 ലക്ഷം വരുന്ന സ്വവർഗാനുരാഗികൾ 2001മുതൽ തുടരുന്ന നിയമപോരാട്ടങ്ങൾക്ക് ഈ വിധിയോടെ അവസാനമായി എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂർണമായും ശരിയല്ലെന്ന് അർത്ഥം. പ്രകൃതിവിരുദ്ധ ലൈംഗികത കുറ്റമാണെന്നു വ്യക്തമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐ.പി.സി) 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ഡൽഹി ഹൈക്കോടതി 2009ൽ വിധിച്ചിരുന്നു.

എന്നാൽ, സുരേഷ് കുമാർ കൗശൽ കേസിൽ സ്വവർഗബന്ധം കുറ്റകരമാണെന്ന് സുപ്രീംകോടതി രണ്ടംഗബെഞ്ച് വിധിച്ചത് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടിയായി. 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമല്ലെന്ന വിധിയെഴുതിയാണ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയത്. ഇതോടെ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദുചെയ്യണമെന്ന ആവശ്യത്തിന് ശക്തികൂടി. രാജ്യത്തെ കലാകാരന്മാരും സാമൂഹ്യപ്രവർത്തകരും വ്യവസായികളും ഉൾപ്പെടെ സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകി. വകുപ്പ് ഭരണഘടനാവിരുദ്ധമാണോയെന്നു പരിശോധിക്കാൻ തീരുമാനിച്ച കോടതി കഴിഞ്ഞ ജൂലൈയിലാണ് വാദം കേൾക്കൽ ആരംഭിച്ചത്.

സൃഷ്ടികർമത്തിലേക്ക് കടക്കാത്ത ലൈംഗീക ബന്ധങ്ങൾ ദൈവപദ്ധതിക്കെതിരാണെന്ന് പ~ിപ്പിക്കുന്ന സഭയുടെ നിലപാടുകൾ ആവർത്തിച്ചുറപ്പിക്കുന്നതിനൊപ്പം സ്വവർഗലൈംഗീകത ചികിത്‌സ ആവശ്യമായ മാനസികരോഗാവസ്ഥയാണെന്നും വ്യക്തമാക്കാൻ കോടതിവിധി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം സ്വവർഗഭോഗം പാപമാണെന്ന് പ~ിപ്പിക്കുന്നു. സിസിസി 2357-ാം ഖണ്ഡിക ഇങ്ങനെ പ~ിപ്പിക്കുന്നു:

‘സ്വവർഗത്തിൽപ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കിൽ പ്രബലമോ ആയ ലൈംഗികാർഷണം അനുഭവപ്പെടുന്ന പുരുഷന്മാർ തമ്മിലോ സ്ത്രീകൾ തമ്മിലോ ഉള്ള ബന്ധമാണ് സ്വവർഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്‌ക്കാരങ്ങളിൽ വളരെ വൈവിധ്യമാർന്ന രൂപങ്ങളിൽ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്റെ മനഃശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനിൽക്കുന്നു. അവയെ തികഞ്ഞ ധാർമികാധഃപതനമായി കാണുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ, ‘സ്വവർഗഭോഗ പ്രവൃത്തികൾ അവയുടെ സഹജമായ പ്രവൃത്തിയാൽത്തന്നെ ക്രമരഹിതമാണ്’ എന്ന് സഭയുടെ പാരമ്പര്യം എപ്പോഴും പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുൻകൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തിൽനിന്ന് പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കാൻ സാധിക്കാത്തതുമാണ്.’