Follow Us On

29

March

2024

Friday

ഐറിഷ് ആസ്ഥാനമന്ദിരം: അഭിമാന നിമിഷത്തിൽ സീറോ മലബാർ സഭ

ഐറിഷ് ആസ്ഥാനമന്ദിരം: അഭിമാന  നിമിഷത്തിൽ സീറോ മലബാർ സഭ
ഡബ്ലിൻ: ലോകമെങ്ങുമുള്ള സീറോ മലബാർ വിശ്വാസീസമൂഹത്തിന്റെ അഭിമാനം വാനോളമുയർത്തി അയർലൻഡിൽ സഭയ്ക്ക് ആസ്ഥാനമന്ദിരം. ഈ ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ അയർലൻഡിൽനിന്നും സമീപ ദേശങ്ങളിൽനിന്നുമെത്തിയ നൂറുകണക്കിന് വിശ്വാസീസമൂഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൂദാശാകർമം.
സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, സീറോ മലബാർ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ഊഷ്മള സ്വീകരണമാണ് വിശ്വാസീസമൂഹം ഒരുക്കിയത്.
സെന്റ് തോമസ് പാസ്റ്ററൽസെന്റർ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആസ്ഥാനമന്ദിരത്തോട് ചേർന്നിരിക്കുന്ന ഔവർ ലേഡി ഓഫ് ഫാത്തിമ ദൈവാലയത്തിൽ മാർ ആലഞ്ചേരിയുടെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയെ തുടർന്നായിരുന്നു കൂദാശാകർമം. സീറോ മലബാർ ആസ്ഥാനമന്ദിരം ലഭ്യമാക്കിയ ഡബ്ലിൻ ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിനായിരുന്നു കൂദാശാകർമങ്ങളുടെ കാർമികൻ. നാടമുറിച്ച് ആസ്ഥാനമന്ദിരം മാർ ആലഞ്ചേരി ഉദ്ഘാടനം ചെയ്തതിനെ തുടർന്നായിരുന്നു കൂദാശാകർമം. ആസ്ഥാനമന്ദിരത്തിൽ പ്രതിഷ്~ിച്ച തിരുസ്വരൂപത്തിന്റെ കൂദാശാകർമം മാർ ചിറപ്പണത്താണ് നിർവഹിച്ചത്.
കത്തോലിക്കാ സഭയ്ക്ക് അഭിമാനമായ അയർലൻഡിൽ തന്നെ സീറോ മലബാർ സഭയ്ക്ക് ആസ്ഥാനം മന്ദിരം ലഭിച്ചത് വലിയ ദൈവപദ്ധതിയുടെ ഭാഗമാണെന്ന് മാർ ആലഞ്ചേരി പറഞ്ഞു. ‘ധാരളം മിഷനറിമാർക്ക് ജന്മം നൽകിയ നാടാണ് അയർലൻഡ്. ഇവിടെനിന്നുള്ള മിഷനറിമാർ ഇന്ത്യയിൽ വരുകയും തങ്ങളുടെ വിശ്വാസം പ്രഘോഷിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ എക്കാലവും കത്തോലിക്കാ സഭയ്ക്ക് അഭിമാനമായ അയർലൻഡിൽ തന്നെ സീറോ മലബാർ സഭയ്ക്ക് ആസ്ഥാനം ഒരുക്കിതന്നതിൽ ഡബ്ലിൻ അതിരൂപതയോട് ഏറെ കടപ്പെട്ടിരിക്കുന്നു. സർവോപരി ദൈവത്തിന് നന്ദി പറയുന്നു.’   പ്രവർത്തി ദിവസമായിട്ടും ഇത്രയധികം ജനങ്ങൾ തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയർലൻഡിലെ സീറോ മലബാർ സഭാംഗങ്ങളുടെ സേവനതൽപ്പരതയെ പുകഴ്ത്തിയ ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസക്രമ ജീവിതത്തിന് അവസരമൊരുന്നതിൽ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും രേഖപ്പെടുത്തി.സീറോ മലബാർ രൂപതയുടെ ആത്മീയ അവശ്യങ്ങളോട് ആത്മാർത്ഥമായി പ്രതികരിക്കുന്നതിൽ ഡബ്ലിൻ അതിരൂപത പ്രകടിപ്പിക്കുന്ന മനോഭാവത്തിന് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നന്ദി അർപ്പിച്ചു.
ഇക്കാലമത്രയും ഇപ്പോഴും ആരാധനക്രമജീവിതത്തിന് ആവശ്യമായതെല്ലാം ഡബ്ലിൻ അതിരൂപത ഒരുക്കിതരുന്നുണ്ട്. അയർലഡിലേക്ക് കുടിയേറിയ സീറോ മലബാർ സഭയെ അവഗണിക്കാതെസംരക്ഷക്ഷണം നൽ കിയവരാണ് ഡബ്ലിൻ അതിരൂപത.  അതുകൊണ്ടുതന്നെ കുടിയേറുന്നവരെ സ്വാഗതം ചെയ്യാനും സംരക്ഷണം ഉറപ്പാക്കാനും വിശ്വാസത്തിൽ വളർത്താനും സമന്വയിപ്പിക്കാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സീറോ മലബാർ അയർലൻഡ് കോർഡിനേറ്റർ മോൺ. ആന്റണി പെരുമായൻ,  ഡബ്ലിൻ സീറോ മലബാർ ചാപ്ലൈൻ ഫാ. ക്ലമന്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, അയർലൻഡിലെ സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ഫാ. എബ്രാഹം എന്നിവർക്കൊപ്പം ഡബ്ലിൻ അതിരൂപതയിലെ ഒൻപത് വൈദികരും അയർലൻഡിൽ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികരും തിരുക്കർമങ്ങളിൽ സഹകാർമികരായിരുന്നു. സോണൽ കമ്മറ്റി സെക്രട്ടറി ജോൺസൻ ചക്കാലയ്ക്കൽ, കൈക്കാരൻ ടിബി മാത്യു എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം വഹിച്ചു.
ശാലോം ടി.വിക്ക് പുറമെ, ശാലോം മീഡിയയുടെ ഫേസ്ബുക്ക് പേജിലും shalommedia.org/ireland എന്ന വെബ്‌സൈറ്റിലും തിരുക്കർമങ്ങൾ തത്‌സമയം സംപ്രേഷണം ചെയ്തിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?