Follow Us On

29

March

2024

Friday

തകരുന്ന ലോകത്ത് കുടുംബങ്ങൾ നന്മയുടെ ഉറവിടങ്ങളാകണം: പാപ്പ

തകരുന്ന ലോകത്ത് കുടുംബങ്ങൾ നന്മയുടെ ഉറവിടങ്ങളാകണം: പാപ്പ

ഡബ്ലിൻ: കുടുംബങ്ങൾ സമാധാനത്തിന്റെ സ്രോതസാണെന്നും അതിക്രമങ്ങളും അധർമവും അഴിമതിയുംകൊണ്ട തകരുന്ന ലോകത്തിൽ കുടുംബങ്ങൾ നന്മയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഉറവിടങ്ങളാകണമെന്നും ഫ്രാൻസിസ് പാപ്പ. ക്രൈസ്തവ കുടുംബങ്ങൾ ഒന്നിച്ചാൽ തർച്ചയിൽനന്ന് ഉയരാനും അപരനെ കൈപിച്ചുയർത്താനുമാകുമെന്നും പാപ്പ പറഞ്ഞു. ലോക കുടുംബസംഗമത്തെ അഭിസംബോധനചെയ്യികയായിരുന്നു പാപ്പ.
സഭ ഒരു വലിയ കുടുംബമാണ്. അത് ദൈവമക്കളുടെ കുടുംബമാണ്. സഭ ദൈവജനമാണ്. കുടുംബത്തിൽ നാം സന്തോഷിക്കുന്നവർക്കൊപ്പം സന്തോഷിക്കുന്നു, കരയുന്നവർക്കൊപ്പം കരയുന്നു. അതു കുടുംബത്തിന്റെ മുഖലക്ഷണമാണ്. അങ്ങനെയാണ് ദൈവമക്കളുടെ സ്ഥാനത്തു നാം നില്‌ക്കേണ്ടത്. അതുകൊണ്ട് നമ്മുടെ കുടുംബങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ ഉടനെതന്നെ ജ്ഞാനസ്‌നാനപ്പെടുത്തണം. അവർ അങ്ങനെ ദൈവകൃപനിറഞ്ഞ് ദൈവമക്കളായി വളരും, വളരണം. ദൈവാരൂപി ജ്ഞാനസ്‌നാനത്തിലൂടെ ഒരു കുഞ്ഞിൽ പ്രവർത്തിക്കുമ്പോൾ അവനും അവളും ദൈവികശക്തിയുടെ ആന്തരികതയിൽ നല്ലവരായി വളരും.
സഭ കുടുംബങ്ങളുടെ കൂട്ടായ്മയാണ്. കുടുംബങ്ങൾ ഇല്ലാത്ത സഭ പുണ്യാളന്മാരുടെ പ്രതിമകളുടെ ശേഖരമായി മാറും. ഇവിടെയാണ് കുടുംബത്തിൻറെ മനോഹാരിത കാണേണ്ടത്. കുടുംബത്തിൽ ഇരുട്ടും വെളിച്ചവും ഇടതിങ്ങി നല്ക്കുന്നു. സംശയമില്ല. എന്നാൽ അവിടെ സ്‌നേഹത്തിൻറെ ആനന്ദമുണ്ട്. അതുകൊണ്ടാണ് ‘കുടുംബത്തിന്റെ സുവിശേഷം, ലോകത്തിന്റെ ആനന്ദം’ എന്ന് അയർലൻഡിലെ ഒൻപതാമത് ആഗോള കുടുംബ സംഗമത്തെ വിശേഷിപ്പിച്ചിരിക്കുന്നത്, ആ വിഷയം പ്രത്യേകം ഇവിടെ ഡബ്ലിനിൽ പഠനവിഷയമാക്കിയിരിക്കുന്നത്.
ക്രൈസ്തവ വിവാഹത്തിലൂടെ കുടുംബങ്ങൾ രൂപീകരിക്കുന്നവർ ദൈവസ്‌നേഹത്തിലും പരിപാലനയിലും നങ്കൂരമടിച്ച് ജീവിതയാത്ര തുടങ്ങുന്നവരാണ്. അവിടെ സനേഹത്തിന്റെ പൂർണ്ണിമയും സഫലീകരണവും കാണാനാകും. ഒരേ ഹൃദയത്തോടും ആത്മാവോടുംകൂടെ ജീവിക്കാൻ അവിടെ ദമ്പതികളെ സഹായിക്കുന്നത് ദൈവാത്മാവായിരിക്കും. ദൈവകൃപയായിരിക്കും. മനുഷ്യർ ദൈവത്തിൽ ആശ്രയിച്ചും വിശ്വസിച്ചും പ്രത്യാശിച്ചും ജീവിക്കുന്ന ദൈവസ്‌നേഹത്തിന്റെ വേദിയാണ് കുടുംബം.
ക്ഷമിക്കുന്ന സ്‌നേഹം ദൈവിക ദാനമാണ്. അത് ക്രൈസ്തവ കുടുംബജീവിതത്തിന്റെ മുഖമുദ്രയാവണം. ശത്രുസ്‌നേഹം ക്രിസ്തുവിന്റെ അടിസ്ഥാനപാഠവും മുഖ്യപാഠവുമാണ്. തെറ്റുപറ്റുക മാനുഷികമാണ്, എന്നാൽ ക്ഷമിക്കുക എന്നത് ദൈവികവും. സൗഖ്യംപകരുന്ന, സുഖപ്പെടുത്തുന്ന, മുറിവുണക്കുന്ന ദൈവികദാനമാണ് ക്ഷമ. അതിനാൽ കുടുംബങ്ങളിലെ ശീതസമരവും സൗന്ദര്യപ്പെണക്കവും നീണ്ടുപോകരുത്, സൂര്യാസ്തമയം കഴിയുംമുൻപേ രമ്യതപ്പെടാം, അനുരജ്ഞിതരാകാം.
സ്‌നേഹമുള്ള നോട്ടംകൊണ്ട്, ഓരാശ്ലേഷം, ഒരു ചുംബനംകൊണ്ട്, ഒരു തലോടൽകൊണ്ട് രമ്യതപ്പെടാം. പൂർണതയുള്ള ആരുമില്ല, നാം മനുഷ്യരും ബലഹീനരുമാണ്. അതിനാൽ ക്ഷമയിലും സ്‌നേഹത്തിലും ഉണരാം, ഒന്നാകാം, വളരാം. ദൈവം തന്റെ വിശ്വസ്തയുള്ളതും നിലയ്ക്കാത്തതുതമായ കാരുണ്യവും സ്‌നേഹവും കുടുംബങ്ങളിൽ അനുസ്യൂതം വർഷിക്കുന്നുണ്ട്. അത് പങ്കുവച്ചു ജീവിക്കേണ്ടവരാണ് ക്രൈസ്തവകുടുംബങ്ങളെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?