Follow Us On

28

March

2024

Thursday

ഗുഡ്‌ബൈ ഡബ്ലിൻ; 2021ൽ കാണാം നിത്യനഗരത്തിൽ

ഗുഡ്‌ബൈ ഡബ്ലിൻ; 2021ൽ കാണാം നിത്യനഗരത്തിൽ

ഡബ്ലിൻ: അയർലൻഡിലെ ലോക കുടുംബസംഗമവേദിയിൽ സംഗമിച്ച പതിനായിരങ്ങൾ വിടചൊല്ലി, 2021ൽ റോമിൽ കാണാമെന്ന വാഗ്ദാനത്തോടെ. മൂന്നു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ലോക കുടുംബസംഗമത്തിന്റെ അടുത്തവേദി നിത്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോം. ഡബ്ലിനിൽ അർപ്പിച്ച സമാപന ദിവ്യബലിമധ്യേയാണ് ഫ്രാൻസിസ് പാപ്പയാണ് ഈ സന്തോഷ വാർത്ത പ്രഖ്യാപിച്ചത്. പത്താമതു കുടുംബസംഗമം ആയിരിക്കും റോമിൽ നടക്കുക. ഇതു മൂന്നാം തവണയാണു ഈ മഹാസംഗമത്തിനു റോം ആതിഥേയത്വം വഹിക്കുത്.
വിശുദ്ധ ജോ പോൾ രണ്ടാമന്റെ സമ്മാനമായി ലോകത്തിനു ലഭിച്ച ലോക കുടുംബസംഗമത്തിന് 1994ലാണ് തുടക്കമിട്ടത്. 1994ലും 2000ലും റോം ആയിരുന്നു വേദി. 1997 ൽ ബ്രസീലിലെ റയോഡിജാനിറോയും, 2003ൽ ഫിലിപ്പീൻസിലെ മാനിലായും, 2006ൽ സ്‌പെയിനിലെ വലെൻഷ്യയും, 2009 ൽ മെക്‌സിക്കോ സിറ്റിയും വേദിയായി. 2015ൽ ഫിലാഡൽഫിയയായിരുന്നു വേദി.
കുടുംബബന്ധങ്ങൾ സുദൃഡമാക്കുക, ഗാർഹികസഭ എന്ന നിലയിൽ കുടുംബപ്രേഷിതദൗത്യം സജീവമാക്കുക, മൂല്യാതിഷ്ടിത കുടുംബജീവിതത്തിനു വഴിയൊരുക്കുക, നല്ലവ്യക്തികളെ വാർത്തെടുക്കുതിൽ കുടുംബത്തിനുളള സ്ഥാനം ഉയർത്തിക്കാട്ടുക, പ്രശ്‌നസങ്കീർണമായ കുടുംബങ്ങളെ ശക്തിപ്പെടുത്തുക എന്നിവയാണ് ലോക കുടുംബസംഗമത്തിന്റെ ലക്ഷ്യം.
ജോസ് മാളേയ്ക്കൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?