പാപ്പയുടെ ബാരിസന്ദർശനം സമാധാനയാത്ര: കർദിനാൾ കേർഡ് കോഹ്

0
157

വത്തിക്കാൻ: ബാരിയിലേയ്ക്കുള്ള ഫ്രാൻസിസ് പാപ്പയുടെ ഏകദിന സന്ദർശനം സമാധാന യാത്രയാണെന്ന് ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിൻറെ പ്രസിഡൻറ് കർദിനാൾ കേർഡ് കോഹ്.

ജൂലൈ 7 ശനിയാഴ്ചയാണ് ഫ്രാൻസിസ് പാപ്പ സമാധാനദൗത്യവുമായി തെക്കെ ഇറ്റലിയിലെ ബാരി നഗരത്തിൽ എത്തുന്നത്. യൂറോപ്യൻമാരല്ലാത്ത ധാരാളം കുടിയേറ്റക്കാർ സമുദ്രമാർഗ്ഗം എത്തുന്ന ബാരി സാമൂഹ്യ അതിക്രമങ്ങൾക്ക് കുപ്രസിദ്ധമാണ്. ഈ സാഹചര്യത്തിലാണ് സമാധാനത്തിനുള്ള സഭൈക്യ പ്രാർത്ഥനാവേദിയായി ഫ്രാൻസിസ് പാപ്പ ബാരി തിരഞ്ഞെടുത്തിരിക്കുന്നത്. വത്തിക്കാൻ കർദിനാൾ കോഹ് പറഞ്ഞു.

ഇറാക്കിൽ ക്രൈസ്തവർക്കെതിരെ തുടരുന്ന അതിക്രമങ്ങളും പീഡനങ്ങളും അവസാനിക്കാൻ പ്രാർത്ഥിക്കുക എന്നതാണ് ബാരിയിലെ പ്രാർത്ഥനാദിനത്തിൻറെ ലക്ഷ്യം. കിഴക്കിന്റെ ഓർത്തഡോക്‌സ് സഭാ പ്രതിനിധികൾ, പാത്രിയർക്കുകൾ, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വിവിധ സഭാധികാരികൾ, അൽമായ പ്രതിനിധികൾ എന്നിവർ പാപ്പയ്‌ക്കൊപ്പം സമാധാനത്തിനായുള്ള ബാരിയിലെ പ്രാർത്ഥനയിലും സംവാദത്തിലും പങ്കെടുക്കുമെന്നും കർദിനാൾ വ്യക്തമാക്കി.