വിശ്വാസസാക്ഷ്യം പരസ്യപ്പെടുത്തി ‘വാനിറ്റി ഫെയർ’; ‘# മീ ടു’ പുതിയതലത്തിൽ!

0
196

ഇറ്റലി: ”അവർ എന്നെ ബലാത്സംഗം ചെയ്തു. രണ്ടു വർഷം തടവുകാരിയാക്കി. എന്റെ മക്കളിൽ ഒരാളെ അവർ കൊന്നു. എന്നെ അടിമയായി വിറ്റു”; നൈജീരിയയിൽ നിന്നുള്ള റെബേക്ക ബ്രിട്രസിന്റെ ഈ വാക്കുകളാണ് ഇപ്പോൾ ഇറ്റലി ചർച്ച ചെയ്യുന്നത്. വിശ്വാസത്തിന് വേണ്ടി പീഢനമേൽക്കുകയും ബലാത്സംഘത്തിനും അക്രമത്തിനും ഇരയാകുകയും ചെയ്ത സ്ത്രീകളെപറ്റി ‘വാനിറ്റി ഫെയർ മാഗസിൻ’ ചെയ്ത മീ ടൂ ഹാഷ്ടാഗ് പരസ്യത്തിലൂടെ ‘# മീ ടു’ കാംപെയിൻ പുതിയ തലത്തിലേക്ക്.
ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംരംഭമാണ് ‘മീ ടു’ മൂവ്‌മെന്റ്. ലൈംഗിക പീഡനങ്ങൾക്ക് ഇരകളായവർ അക്കാര്യം വെളിപ്പെടുത്തുന്ന ‘#മീ ടു’ കാംപെയിൻ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ജൂൺ 6 ന് പ്രസിദ്ധീകരിച്ച ‘വാനിറ്റി ഫെയർ മാഗസിന്റെ’ പ്രതിവാര ഇറ്റാലിയൻ പതിപ്പിലാണ് വിശ്വാസത്തിന്റെ പേരിൽ ത്യാഗങ്ങൾ സഹിച്ച നൈജീരിയയിൽ നിന്നുള്ള ക്രൈസ്തവ വനിത റെബേക്ക ബിട്രസ്, ഇറാഖിൽ നിന്നുള്ള യസീദി സ്ത്രീ ദലാൽ, ഇന്ത്യക്കാരിയായ കന്യാസ്ത്രീ മീനാ എന്നിവരുടെ വിശ്വാസ സാക്ഷ്യമുള്ളത്. ‘ഇന്റർനാഷണൽ പൊന്തിഫിക്കൽ എയിഡ് ഓർഗനൈസേഷൻ എയ്ഡ് ടു ചർച്ച് ഇൻ നീഡാണ്’ പരസ്യം സ്‌പോൺസർ ചെയ്തിരിക്കുന്നത്.

“പതിനേഴു വയസ്സുള്ളപ്പോൾ എന്നെ തട്ടിക്കൊണ്ടുപോയി. തുടർന്ന് ഒൻപതു മാസത്തിനുള്ളിൽ ഒൻപത് പുരുഷന്മാർക്ക് ലൈംഗീക അടിമയായി ഞാൻ വിൽക്കപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിൽ ഇപ്പോഴും എന്റെ അമ്മയും എന്റെ സഹോദരിയും തടവുകാരാണ്”. ‘നീ മാത്രമല്ല’ എന്ന കുറിപ്പും പേറി നിൽക്കുന്ന 21 കാരിയായ ദലാലിന്റെ ചിത്രം വ്യക്തമാക്കുന്നു.

“അവർ എന്നെ ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തു. അവർ എന്നെ അഞ്ച് കിലോമീറ്റർ നഗ്‌നയായി നടക്കാൻ നിർബന്ധിച്ചു. ജനക്കൂട്ടം എന്നെ ആക്രമിച്ചു”; ‘സ്‌റ്റോപ്പ് ഇൻഡിഫറൻസ്’ എന്ന കുറിപ്പുമായി നിൽക്കുന്ന ഹിന്ദു തീവ്രവാദികൾ ബലാത്സംഗം ചെയ്ത ഇന്ത്യൻ കന്യാസ്ത്രീ മീനയുടെ ചിത്രം പറയുന്നു.

ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള വനിതാ മാസികകളിൽ ഒന്നാണ് വാനിറ്റി ഫെയർ. വിശ്വാസത്തിനുവേണ്ടി പീഢനങ്ങൾ സഹിച്ച സ്ത്രീകളുടെ ത്യാഗങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരസ്യത്തിന്റെ ലക്ഷ്യമെന്ന് എസിഎൻ ഇറ്റലി ഡയറക്ടർ അലസ്സാണ്ടോ മോണ്ടി പറഞ്ഞു.