മാതൃസ്‌നേഹം വിളിച്ചോതി മദേഴ്‌സ് ഡേ ആഘോഷം

0
135

മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷനിലെ സെന്റ് പീറ്റേഴ്‌സ് ചർച്ച് ക്ലയിറ്റനിലും സെന്റ് മാത്യൂസ് ചർച്ച് ഫോക്നറിലും മദേഴ്‌സ് ഡേ ആഘോഷിച്ചു. മെയ് പതിമൂന്ന് ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം അമ്മാമാരോടുള്ള ആദരവിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി കേക്ക് മുറിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. തോമസ് കുമ്പുക്കൽ എന്നിവർ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. മാതൃസ്‌നേഹം വിളിച്ചോതുന്ന സന്ദേശങ്ങളുമായി അണിനിരന്ന കെ.സി.വൈ.എൽ അംഗങ്ങൾ ദിവ്യബലിക്ക് നേതൃത്വം നൽകി.