Follow Us On

16

April

2024

Tuesday

മെൽബൺ ക്‌നാനായ മിഷനിൽ ജപമാല രാജ്ഞിയുടെ തിരുനാൾ 30ന്

മെൽബൺ ക്‌നാനായ മിഷനിൽ ജപമാല രാജ്ഞിയുടെ തിരുനാൾ 30ന്

മെൽബൺ: സെൻറ് മേരീസ് ക്‌നാനായ കാത്തലിക് മിഷൻ മെൽബണിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാൾ സെപ്റ്റംബർ 30ന് ആഘോഷിക്കുന്നു.

രണ്ട് ദിവസത്തെ കുടുംബ നവീകരണ ധ്യാനത്തോടുകൂടിയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. സെപ്റ്റംബർ 22 ന് (ശനി) രാവിലെ 10.30 മുതൽ രാത്രി 8.30 വരെ സെൻറ് പീറ്റേഴ്‌സ് ചർച് ക്ലയിറ്റനിലും 23 ന് (ഞായർ) ഉച്ചകഴിഞ്ഞു രണ്ടു മുതൽ രാത്രി 8.30 വരെ സെൻറ് മാത്യൂസ് ചർച്ച് ഫോക്‌നറിലും ആയിരിക്കും ധ്യാനം. സലേഷ്യൻസ് ഓഫ് ഡോൺ ബോസ്‌കോ അംഗവും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മുൻ യൂത്ത് അപ്പോസ്റ്റലേറ്റ് ചെയർമാനുമായിരുന്ന ഫാ. സിറിൾ ഇടമനയാണ് ധ്യാനം നയിക്കുക.

22 ന് (ശനി) രാത്രി 7.30 ന് സെൻറ് പീറ്റേഴ്‌സ് ചർച്ച് ക്ലയിറ്റനിൽ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് നടക്കും. 30 ന് ഉച്ചകഴിഞ്ഞ് 3.30 ന് ആഘോഷമായ തിരുനാൾ കുർബാന ആരംഭിക്കും. തുടർന്നു തിരുനാൾ പ്രദക്ഷിണവും വിശുദ്ധ കുർബാനയുടെ വാഴ്വും പ്രസുദേന്തി വാഴ്ചയും നടക്കും.

പതിവിനു വിരുദ്ധമായി കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത് മറ്റെല്ലാ ആഘോഷങ്ങളും കലാപരിപാടികളും ഒഴിവാക്കി മിച്ചം വരുന്ന തുക കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ പ്രസുദേന്തിമാരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും സംയുക്തയോഗം തീരുമാനിച്ചു.

പ്രസുദേന്തിമാരായ സജീവ് സൈമൺ മംഗലത്ത്, അജേഷ് പുളിവേലിൽ, സജി ഇല്ലിപ്പറമ്പിൽ , ജേക്കബ് പോളക്കൽ, ജേക്കബ് കോണ്ടൂർ, ജോജി പത്തുപറയിൽ, ബൈജു ഓണശ്ശേരിൽ, ബിനോജി പുളിവീട്ടിൽ, ബിനോയ് മേക്കാട്ടിൽ, ജോബി ഞെരളക്കാട്ട്, അലൻ നനയമര്ത്തുങ്കൽ, ബേബി കരിശേരിക്കൽ, സനീഷ് പാലക്കാട്ട്, സിജു വടക്കേക്കര, ജിജോ മാറികവീട്ടിൽ, ജോ മുരിയാന്മ്യാലിൽ, സോളമൻ പാലക്കാട്ട് , ജോർജ് പൗവത്തിൽ എന്നിവരും കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ബേബി കരിശ്ശേരിക്കൽ എന്നിവരും നേതൃത്വം വഹിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?